Headlines

നെന്മാറ ഇരട്ടകൊലപാതകം സുധാകരന്റെയും അമ്മ ലക്ഷ്മിയുടെയും സംസ്കാര ചടങ്ങുകൾ പൂർത്തിയായി

പാലക്കാട്: നെന്മാറയിൽ ജാമ്യത്തിലിറങ്ങിയ കൊലക്കേസ് പ്രതി വെട്ടിക്കൊലപ്പെടുത്തിയ സുധാകരന്റെയും അമ്മ ലക്ഷ്മിയുടെയും സംസ്കാര ചടങ്ങുകൾ പൂർത്തിയായി. ലക്ഷ്മിയമ്മയുടെ സംസ്കാരം നെന്മാറ വാക്കാവ് ശാന്തിഗൃഹം ശ്മശാനത്തിലും, സുധാകരന്റെ മൃതേദഹം എലവഞ്ചേരിയിലെ ശ്മശാനത്തിലുമാണ് സംസ്കരിച്ചത്. മൃതദേഹങ്ങൾ വീട്ടിലെത്തിച്ചപ്പോൾ സഹോദരങ്ങളും മക്കളും അലമുറയിട്ട് പൊട്ടിക്കരയുന്ന കാഴ്ച കണ്ടുനിന്നവരെയും കണ്ണീരിലാഴ്ത്തി. സുധാകരന്റെ പെൺമക്കളായ അതുല്യയുടെയും അഖിലയുടെയും കരച്ചിൽ കണ്ടുനിൽക്കാൻ കഴിയാത്ത വിധം സങ്കടകരമായിരുന്നു. ഇന്നലെ രാവിലെയാണ് കൊലക്കേസ് പ്രതിയായ ചെന്താമര ഇരുവരെയും വെട്ടിക്കൊലപ്പെടുത്തിയത്. സുധാകരന്റെ ഭാര്യ സജിതയെ 2019 ൽ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ…

Read More

സൗന്ദര്യ വര്‍ദ്ധക വസ്തുക്കളില്‍ അമിത അളവില്‍ മെര്‍ക്കുറി; 33 സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുത്തു

തിരുവനന്തപുരം: വ്യാജ സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ വിപണിയിലെത്തുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനായി സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പിന്റെ ‘ഓപ്പറേഷന്‍ സൗന്ദര്യ’ മൂന്നാം ഘട്ടം ഉടന്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഓപ്പറേഷന്‍ സൗന്ദര്യയുടെ ഒന്നും രണ്ടും ഘട്ടങ്ങളില്‍ നടത്തിയ പരിശോധനകളില്‍ സൗന്ദര്യ വര്‍ദ്ധക വസ്തുക്കളില്‍ ശരീരത്തിന് ഹാനീകരമാകുന്ന അളവില്‍ രാസവസ്തുക്കള്‍ ചേര്‍ത്തിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ വാങ്ങി ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം ഉത്പ്പന്നങ്ങള്‍ മതിയായ ലൈസന്‍സോട് കൂടി നിര്‍മ്മിച്ചതാണോ എന്നും നിര്‍മ്മാതാവിന്റെ…

Read More

ഭാസ്‌കര കാരണവര്‍ വധക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഒന്നാം പ്രതി ഷെറിന്റെ ശിക്ഷയില്‍ ഇളവ് നല്‍കാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു

തിരുവനന്തപുരം: ഭാസ്‌കര കാരണവര്‍ വധക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഒന്നാം പ്രതി ഷെറിന്റെ ശിക്ഷയില്‍ ഇളവ് നല്‍കാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു. ശിക്ഷാ കാലയളവ് 14 വര്‍ഷം പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് തീരുമാനം. 2009 നവംബര്‍ ഏഴിനാണു ഷെറിന്റെ ഭര്‍ത്തൃപിതാവ് ഭാസ്‌കര കാരണവര്‍ കൊല്ലപ്പെട്ടത്. ശിക്ഷയില്‍ ഇളവ് നല്‍കണമെന്നാവശ്യപ്പെട്ട് ഷെറിന്‍ നേരത്തെ നല്‍കിയ അപേക്ഷ കൂടി പരിഗണിച്ചാണ് മന്ത്രിസഭാ തീരുമാനം. സാധാരണനിലയില്‍ കാലാവധി പൂര്‍ത്തിയായവരെ പലകാരണങ്ങള്‍ പരിഗണിച്ചും ജയില്‍ ഉപദേശകസമിതിയുടെ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലും ഇളവ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനമെടുക്കാറുണ്ട്….

Read More

മുല്ലപ്പെരിയാര്‍ അണക്കെട്ട്  സുരക്ഷാ ഭീഷണി ആശങ്ക മാത്രമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷാ ഭീഷണി ആശങ്ക മാത്രമെന്ന് സുപ്രീംകോടതി. 135 വര്‍ഷത്തെ കാലവര്‍ഷം അണക്കെട്ട് അതിജീവിച്ചതാണെന്നും കോടതി അഭിപ്രായപ്പെട്ടു. മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ്, ജസ്റ്റിസുമാരായ ഋഷികേശ് റോയ്, എസ് വി എൻ ഭട്ടി എന്നിവരടങ്ങുന്ന ബെഞ്ചിന്റെ നിരീക്ഷണം. സുരക്ഷാ ഭീഷണിയുണ്ടെന്ന് പറയപ്പെടുന്ന മുല്ലപ്പെരിയാര്‍ അണക്കെട്ട് സ്ഥിതിചെയ്യുന്ന കേരളത്തില്‍ പ്രവര്‍ത്തിച്ചിട്ടുള്ളവരാണ് തങ്ങള്‍. 135 വര്‍ഷത്തെ കാലപ്പഴക്കം മറികടന്നതാണ് അണക്കെട്ട്. ആ അണക്കെട്ട് നിര്‍മ്മിച്ചവർക്ക് അഭിമാനപൂര്‍വം നന്ദി പറയുന്നുവെന്നും ഡിവിഷന്‍ ബെഞ്ച് അഭിപ്രായപ്പെട്ടു. മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി…

Read More

എസ്എഫ്‌ഐ വിധികര്‍ത്താക്കളെ കയ്യേറ്റം ചെയ്തതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ നിധിന്‍ ഫാത്തിമ

തൃശൂര്‍: കാലിക്കറ്റ് സര്‍വകലാശാല ഡി സോണ്‍ കലോത്സവത്തില്‍ എസ്എഫ്‌ഐ വിധികര്‍ത്താക്കളെ കയ്യേറ്റം ചെയ്തതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ നിധിന്‍ ഫാത്തിമ. പ്രചരിക്കുന്നത് ഒരുഭാഗത്തിന്റെ വീഡിയോ മാത്രമെന്നും നിതിന്‍ ഫാത്തിമ മാധ്യമങ്ങളോട് പറഞ്ഞു. എട്ടുവര്‍ഷങ്ങള്‍ക്കിപ്പുറം യൂണിയന്‍ നഷ്ടമായതിന്റെ അരിശം തീര്‍ക്കുകയായിരുന്നു എസ്എഫ്‌ഐ പ്രവര്‍ത്തകരെന്ന് നിതിന്‍ ഫാത്തിമ ആരോപിച്ചു. ഇത്തവണ യൂണിയന്‍ എംഎസ്എഫ് – കെഎസ് യു സഖ്യം പിടിച്ചതോടെ കലോത്സവം നടാത്താന്‍ കഴിയാത്തതിന്റെ അമര്‍ഷം അവര്‍ക്കുണ്ടായിരുന്നു. കലോത്സവം തുടങ്ങി ആദ്യദിവസം മുതല്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍…

Read More

നയന്‍താര ഡോക്യുമെന്ററി നെറ്റ്ഫ്ലിക്‌സിന് തിരിച്ചടി; ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി

ചെന്നൈ: നയന്‍താര ഡോക്യുമെന്ററിയില്‍ നെറ്റ്ഫ്ലിക്‌സിന് തിരിച്ചടി. പകര്‍പ്പവകാശ നിയമം ലംഘിച്ചെന്നു ചൂണ്ടിക്കാട്ടി നടന്‍ ധനുഷ് നല്‍കിയ ഹര്‍ജി പരിഗണിക്കരുതെന്ന ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. നെറ്റ്ഫ്‌ലിക്‌സിന്റെ ഹര്‍ജി തള്ളിയ ജസ്റ്റിസ് അബ്ദുള്‍ ഖുദ്ദോസ്, ധനുഷിന്റെ ഹര്‍ജിയില്‍ ഫെബ്രുവരി അഞ്ചിന് വാദം കേള്‍ക്കുമെന്ന് അറിയിച്ചു. ധനുഷ് നിര്‍മ്മിച്ച നാനും റൗഡി താന്‍ എന്ന സിനിമയിലെ അണിയറ ദൃശ്യങ്ങള്‍ നയന്‍താര ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തിയതിനെ ചോദ്യം ചെയ്ത് ധനുഷിന്റെ നിര്‍മ്മാണ കമ്പനി വണ്ടര്‍ബാര്‍ കമ്പനിയാണ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. ധനുഷിന്റെ ഹര്‍ജിക്ക്…

Read More

നടി നൽകിയ പരാതിയിൽ സംവിധായകാൻ സനൽകുമാർ ശശിധരനെതിരെ പോലീസ് ലുക്ക്ഔട്ട് സർക്കുലർ ഇറക്കി.

കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്നാരോപിച്ച് നടി നൽകിയ പരാതിയിൽ സംവിധായകാൻ സനൽകുമാർ ശശിധരനെതിരെ പോലീസ് ലുക്ക്ഔട്ട് സർക്കുലർ ഇറക്കി. വിമാനത്താവളത്തിൽ എത്തിയാൽ പിടികൂടാനാണ് സർക്കുലർ ഇറക്കുന്നത്. പിന്തുടർന്നു ശല്യംചെയ്യുന്നതായുള്ള നടിയുടെ പരാതിയിൽ സനൽകുമാർ ശശിധരനെ പ്രതിയാക്കി എറണാകുളം എളമക്കര പോലീസ് കേസെടുത്തു. അമേരിക്കയിലുള്ള സംവിധായകനെതിരെ നടപടിക്കായി കോൺസുലേറ്റിനേയും പോലീസ് സമീപിക്കും. സനൽ കുമാർ ശശിധരനെതിരെ നടി 2022-ൽ നൽകിയ പരാതിയിൽ കേസ് നിലനിൽക്കുന്നുണ്ട്. കേസിൽ സനൽ കുമാറിന് കോടതി ജാമ്യം അനുവദിച്ചിരുന്നു. കേസ് നിലനിൽക്കുമ്പോഴും പരാതിക്കാരിയെ പിന്തുടർന്ന് ശല്യപ്പെടുത്തുന്നത്…

Read More

റെയിൽവെ കോച്ചിന് മുകളിൽ കയറി റീൽസ് ഷൂട്ട് ചെയ്യുന്നതിനിടെ 15കാരനു ഷോക്കേറ്റു ദാരുണാന്ത്യം.

കൊൽക്കത്ത: സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ഉപയോഗിക്കാത്ത റെയിൽവെ കൊച്ചിന് മുകളിൽ കയറി റീൽസ് ഷൂട്ട് ചെയ്യുന്നതിനിടെ 15കാരൻ ഷോക്കേറ്റ് മരിച്ചു. റെയിൽവെ കോച്ചിന് മുകളിൽ കയറി വീഡിയോ ചിത്രീകരിക്കുന്നതിനിടെ ട്രാക്കിന് മുകളിലുണ്ടായിരുന്ന വൈദ്യുത ലൈനിൽ നിന്ന് ഷോക്കേറ്റായിരുന്നു ദാരുണാന്ത്യം. പശ്ചിമ ബംഗാളിലെ ഈസ്റ്റ് ബർദ്‌വാൻ ജില്ലയിലെ ജ്ഞാനദാസ് കന്ദ്ര റെയിൽവെ സ്റ്റേഷനിലായിരുന്നു അപകടം. ഈസ്റ്റ് ബർദ്വാനിലെ ഖാജിഗ്രാം സ്വദേശിയായ ഇബ്രാഹിം ചൗധരി (15) ആണ് മരിച്ചത്. സുരക്ഷാ മുന്നറിയിപ്പുകൾ അവഗണിച്ച് റെയിൽവെ കോച്ചിന് മുകളിൽ കയറി വീഡിയോ ചിത്രീകരിക്കുന്നതിനിടെ,…

Read More

ഉത്തർപ്രദേശിലെ ബാഗ്പത്തില്‍ മുള കൊണ്ടുള്ള പ്ലാറ്റ്ഫോം തകർന്ന് ഏഴ് പേർ മരിച്ചു; 50 ലധികം പേർക്ക് പരിക്ക്

ലഖ്നൗ : ഉത്തർപ്രദേശിലെ ബാഗ്പത്തില്‍ മുള കൊണ്ടുള്ള പ്ലാറ്റ്ഫോം തകർന്ന് ഏഴ് പേർ മരിച്ചു. 50 ലധികം ആളുകള്‍ക്ക് പരിക്കേറ്റു ബടൗത്തിലെ ജൈന സമൂഹം ചൊവ്വാഴ്ച ലഡു മഹോത്സവം’ സംഘടിപ്പിച്ചിരുന്നു. അതില്‍ പങ്കെടുക്കാനാണ് നിരവധിയാളുകള്‍ ഇവിടെയെത്തിയത്. ജനങ്ങള്‍ക്കായി മുള കൊണ്ടുള്ള പ്ലാറ്റ്ഫോമാണ് ഒരുക്കിയിരുന്നത്. ജനത്തിരക്ക് കൂടിയപ്പോള്‍ ഭാരം താങ്ങാൻ കഴിയാതെ പ്ലാറ്റ്ഫോം തകർന്നുവീഴുകയായിരുന്നു. സംഭവം നടന്നയുടൻ പൊലീസും ആംബുലൻസും സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചതായി ബാഗ്പത് പൊലീസ് മേധാവി അർപിത് വിജയവർഗിയ അറിയിച്ചു.ഗുരുതരമായി പരിക്കേറ്റ ആളുകള്‍ ചികിത്സയിലാണ്. ചെറിയ…

Read More

വരും ദിവസങ്ങളിൽ ചൂട് കൂടും; സംസ്ഥാനത്തു ജാഗ്രതാ മുന്നറിയിപ്പ്

തിരുവനന്തപുരം :സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ താപനില ഉയരുമെന്ന് മുന്നറിയിപ്പ്. കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ 2 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പില്‍ അറയിച്ചു. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. സാധാരണയിലും കൂടുതല്‍ ചൂടാണ് ജനുവരിയില്‍ അനുഭവപ്പെടുന്നത്. ഇക്കൊല്ലം മുന്‍വര്‍ഷത്തേക്കാള്‍ ചൂട് കൂടുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. കഴിഞ്ഞ 10 വര്‍ഷത്തിനിടെ, 2024 ലാണ് സംസ്ഥാനത്ത് ഏറ്റവുമധികം…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial