Headlines

കുംഭമേളയ്ക്കു എത്തിയ മാല വില്പനകാരി മോണി ബോസ്ലെയുടെ വരുമാനം കേട്ടാൽ ഞെട്ടും

ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ നടന്ന മഹാകുംഭമേളയിൽ പങ്കെടുത്ത നിരവധിപേരുടെ വീഡിയോ വൈറലായിരുന്നു. അതിലൊന്നായിരുന്നു മോണി ബോസ്ലെ എന്ന മാലവിൽപ്പനക്കാരിയായ പെൺകുട്ടിയുടെ വീഡിയോ. മൊണാലിസയെ പോലെ സുന്ദരിയായ പെൺകുട്ടി അതേപേരിൽ തന്നെയാണ് സൈബർ ലോകത്ത് അറിയപ്പെട്ടതും. മധ്യപ്രദേശിലെ ഇൻഡോറിൽ നിന്നും രുദ്രാക്ഷമാലകൾ വിൽക്കാനായിരുന്നു മോണി ബോസ്ലെ കുംഭമേളയ്ക്കെത്തിയത്. ഇപ്പോഴിതാ മൊണാ ലിസയുടെ വരുമാനം സംബന്ധിച്ച ചർച്ചകളാണ് സൈബർ ലോകത്ത് സജീവമാകുന്നത്. പത്ത് ദിവസം കൊണ്ട് 10 കോടി രൂപയാണ് മൊണാ ലിസ സമ്പാദിച്ചതെന്നാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഒരു…

Read More

ബീഫ് കറി കഴിച്ചു അവശനിലയിൽ ആയ84കാരിയുടെ ശ്വാസകോശത്തിൽ നിന്ന് കിട്ടിയത് ഇറച്ചിയിലെ എല്ല്

കൊച്ചി: ബീഫ് കറി കഴിച്ചതിന് പിന്നാലെ അവശനിലയിലായ 84കാരിയുടെ ശ്വാസകോശത്തിൽ നിന്ന് കിട്ടിയത് ഇറച്ചിയിലെ എല്ല്. കടുത്ത ചുമയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെ തുടർന്ന് കൊച്ചി സ്വദേശിനിയായ വയോധികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്ന് ദിവസം മുൻപ് അത്താഴത്തിന് ചോറും ബീഫ് കറിയും കഴിച്ചതിന് പിന്നാലെയാണ് ഇവർക്ക് അവശത അനുഭവപ്പെട്ടത്. നെഞ്ചിലെന്തോ തടഞ്ഞത് പോലുള്ള ബുദ്ധിമുട്ട് അനുഭവപ്പെട്ട വയോധികയെ കുടുംബം കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എക്‌സറേയിലും സിടി സ്‌കാനിലും തോന്നിയ സംശയത്തിന് പിന്നാലെ വയോധികയെ കൊച്ചി അമൃത ആശുപത്രിയിലേക്ക്…

Read More

അമേരിക്കൻ പ്രസിഡന്റായി അധികാരത്തിലെത്തിയ ഡോണൾഡ് ട്രംപിനെ സന്ദർശിക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിലേക്ക്

ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റായി അധികാരത്തിലെത്തിയ ഡോണൾഡ് ട്രംപിനെ സന്ദർശിക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിലേക്ക്. അടുത്തമാസമാണ് സന്ദർശനം നടത്തുക എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. എന്നാൽ സന്ദർശനം നടത്തുന്ന തീയതി സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നിട്ടില്ല. അമേരിക്കൻ പ്രസിഡന്റായി ട്രംപ് അധികാരമേറ്റപ്പോൾ പ്രധാനമന്ത്രി ഫോണിൽ വിളിച്ച് അദ്ദേഹത്തെ അഭിനന്ദിച്ചിരുന്നു. ഇത് സംബന്ധിച്ച വിവരങ്ങൾ പ്രധാനമന്ത്രി തന്നെയാണ് തന്റെ എക്സ് അക്കൗണ്ടിലൂടെ അറിയിച്ചത്. പ്രിയ സ്നേഹിതനായ ഡൊണാൾഡ് ട്രംപുമായി സംസാരിക്കാനായതിൽ സന്തോഷമുണ്ടെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. ‘പ്രിയ സുഹൃത്ത് ഡോണൾഡ് ട്രംപുമായി…

Read More

ഇരുമുടി കെട്ടിൽ കള്ളനോട്ട് വച്ച സഹയാത്രികനെ പോലീസ് അറസ്റ്റ് ചെയ്തു

കാഞ്ഞങ്ങാട്: ശബരിമലയിലേക്ക് പോയ അയ്യപ്പ സംഘത്തിലെ സഹയാത്രികൻ്റെ ഇരുമുടിക്കെട്ടിൽ കള്ളനോട്ട് വെച്ച സംഭവത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കളനാട് ബാലഗോപാല ക്ഷേത്രത്തിന് സമീപം വാടകക്ക് താമസിക്കുന്ന കിഷോർ കുമാറാണ് അറസ്റ്റിലായത്. ജനുവരി ആറിന് പാലക്കുന്നിലെ മൊബൈൽ കടയിൽ ഫോണിന്റെ ഡിസ്പ്ലേ മാറ്റാൻ കിഷോറിന്റെ സുഹൃത്ത് വിനോദ് 500 ൻ്റെ നാല് നോട്ടുകൾ നൽകിയിരുന്നു. ഇത് കള്ളനോട്ടാണെന്ന് കണ്ടെത്തിയ കടയുടമ വിനോദിൻ്റെ പേരിൽ പരാതി നൽകുകയായിരുന്നു. എന്നാൽ പ്രാഥമിക അന്വേഷണത്തിൽ വിനോദിന് കള്ളനോട്ടു സംഘവുമായി ബന്ധമില്ലെന്ന് വ്യക്തമായി….

Read More

കൂരങ്കല്ലിൽ കാട്ടാന കിണറ്റിൽ വീണ സംഭവത്തിൽ രക്ഷപ്രവർത്തനം വൈകിയതിൽ വനം വകുപ്പ് കേസെടുത്തു

മലപ്പുറം: കൂരങ്കല്ലിൽ കാട്ടാന കിണറ്റിൽ വീണ സംഭവത്തിൽ വനം വകുപ്പ് കേസെടുത്തു. നിലവിൽ ആരെയും കേസിൽ പ്രതിചേർത്തിട്ടില്ല. രക്ഷാപ്രവർത്തനത്തിൽ കാലതാമസം വരുത്തിയതിന് ഉന്നത നിർദ്ദേശപ്രകാരം കേസെടുത്തു. 23ന് പുലർച്ചെ ഒന്നിനാണ് അട്ടാറുമാക്കൽ സണ്ണി സേവ്യറിൻ്റ കിണറ്റിൽ ആന വീണത്. രക്ഷാ പ്രവർത്തനവുമായി നിലമ്പൂർ നോർത്ത് ഡി എഫ് ഒ പി കാർത്തിക്കും സംഘവും എത്തിയെങ്കിലും നാട്ടുകാർ ആദ്യം തടഞ്ഞിരുന്നു. പിന്നീട് 20 മണിക്കൂർ നീണ്ട പ്രയത്നത്തിന് ശേഷം രാത്രിയോടെയാണ് കാട്ടാനയെ പുറത്തെടുത്തത്. അവശനിലയിലായിരുന്ന കാട്ടാനയെ ജെസിബി ഉപയോഗിച്ച്…

Read More

കാലികറ്റ് സർവകലാശാല ഡി സോൺ കലോത്സവത്തിനിടയിൽ KSU-SFI സംഘർഷത്തിൽ 20 ഓളം വിദ്യാർത്ഥികൾക്ക് പരിക്ക്

തൃശൂർ: കാലിക്കറ്റ് സർവകലാശാല ഡി സോൺ കലോത്സവത്തിനിടെ കെ.എസ്‍.യു-എസ്.എഫ്.ഐ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. മാള ഹോളി ഗ്രേസ് കോളജിലാണ് കലോത്സവം നടക്കുന്നത്. ഇരുഭാഗത്തുമായി 20 ഓളം വിദ്യാർഥി പ്രവർത്തകർക്ക് സംഘർഷത്തിൽ പരിക്കേറ്റു. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. കെ.എസ്‍.യു ജില്ല പ്രസിഡന്‍റ് ഗോകുൽ ഗുരുവായൂരിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണം നടത്തിയതെന്നാണ് എസ്.എഫ്.ഐ ആരോപണം. എന്നാൽ, എസ്.എഫ്.ഐ പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്ന് കെ.എസ്‍.യുവും ആരോപിച്ചു. എസ്.എഫ്.ഐ കേരളവർമ കോളജ് യൂണിറ്റ് പ്രസിഡന്‍റ് ആഷിഖിന് സംഘർഷത്തിൽ സാരമായ പരിക്കേറ്റിരുന്നു. ആഷിഖിനെ വളഞ്ഞിട്ട്…

Read More

കന്യാകുമാരി എക്സ്പ്രസിൽ ടിക്കറ്റ് എടുക്കുന്നതിനെ ചൊല്ലിയുള്ള യുവാക്കളുടെ തർക്കം അവസാനിച്ചത് കത്തികുത്തിൽ.

തൃശൂർ: ബെംഗളൂരുവിൽ നിന്ന് കന്യാകുമാരിയിലേക്ക് പോകുകയായിരുന്ന കന്യാകുമാരി എക്സ്പ്രസിൽ യുവാക്കൾ തമ്മിൽ കത്തിക്കുത്ത്. ബെംഗളൂരുവിൽ നിന്ന് കയറിയ യുവാക്കൾ തമ്മിലുള്ള തർക്കമാണ് കത്തികുത്തിലേക്ക് നയിച്ചത്. ഇരുവരും മലയാളികളാണ്. തൃശൂർ റെയിൽവേ സ്റ്റേഷൻ അടുത്തപ്പോഴാണ് കത്തിക്കുത്തുണ്ടായത്. ഇരുവർക്കും പാലക്കാട് വരെ മാത്രമേ ടിക്കറ്റ് ഉണ്ടായിരുന്നുള്ളൂ. ഇതിനിടെ ടിടിഇ എത്തുകയും ടിക്കറ്റ് ഇല്ലാത്തതിനാൽ ഫൈൻ ഈടാക്കുകയും ചെയ്തു. തുടർന്ന് കായംകുളം വരെയുള്ള ടിക്കറ്റ് എടുക്കുന്ന കാര്യത്തിൽ ഇരുവരും തമ്മിൽ തർക്കം ഉണ്ടാകുകയും ഒരു യുവാവ് കൂടെയുണ്ടായിരുന്ന യുവാവിനെ കത്തികൊണ്ട് കുത്തുകയുമായിരുന്നു….

Read More

പ്രമുഖ നടിയുടെ പരാതിയിൽ സംവിധായകൻ സനൽകുമാർ ശശിധരനെതിരെ പൊലീസ് കേസെടുത്തു

കൊച്ചി: പ്രമുഖ നടിയുടെ പരാതിയിൽ സംവിധായകൻ സനൽകുമാർ ശശിധരനെതിരെ പൊലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടിയുടെ പരാതി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടിയെ ടാഗ് ചെയ്ത് ഒട്ടേറെ പോസ്റ്റുകൾ സനൽകുമാർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. നടിയുടേതെന്ന പേരിലുള്ള ശബ്ദസന്ദേശങ്ങളും ഇയാൾ പുറത്തുവിട്ടു. ഇതിന് പിന്നാലെ നടി പൊലീസിൽ പരാതി നൽകുകയായിരുന്നു. നടിയുടെ പരാതിയിൽ കൊച്ചി എളമക്കര പൊലീസാണ് കേസെടുത്തിരിക്കുന്നത്. നേരത്തെ നടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് തിരുവനന്തപുരത്തു നിന്നും സനലിനെ അറസ്റ്റ് ചെയ്തിരുന്നു. ….

Read More

പ്രിയങ്കാഗാന്ധി ഇന്ന് വയനാട്ടില്‍; കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ വീട് സന്ദര്‍ശിക്കും

കല്‍പ്പറ്റ: കോണ്‍ഗ്രസ് നേതാവും എംപിയുമായ പ്രിയങ്കാഗാന്ധി ഇന്ന് വയനാട്ടിലെത്തും. രാവിലെ 11 ന് കണ്ണൂര്‍ വിമാനത്താവളത്തിലെത്തുന്ന പ്രിയങ്ക റോഡ് മാര്‍ഗം മാനന്തവാടിയിലെത്തും. ഉച്ചയ്ക്ക് 12.15 ന് പഞ്ചാരക്കൊല്ലിയില്‍ കടുവ ആക്രമണത്തില്‍ മരിച്ച രാധയുടെ വീട് പ്രിയങ്ക സന്ദര്‍ശിക്കും. ഉച്ചയ്ക്ക് 1.45 ന് അന്തരിച്ച ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ കുടുംബാംഗങ്ങളെയും പ്രിയങ്ക കാണും. പിന്നീട് കലക്ടറേറ്റില്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പങ്കെടുക്കും.തുടര്‍ന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നയിക്കുന്ന മലയോര ജാഥയില്‍ മേപ്പാടിയില്‍ നടക്കുന്ന പൊതുയോഗത്തിലും…

Read More

വാൽപ്പാറ കാട്ടാന ആക്രമണം: ചികിത്സയിലായിരുന്ന വയോധിക മരിച്ചു

കോയമ്പത്തൂർ: വാല്‍പ്പാറയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. തേയില തോട്ടം തൊഴിലാളി അന്നലക്ഷ്മി(67)യാണ് മരിച്ചത്. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം സംഭവിച്ചത്. ഞായറാഴ്ച രാത്രി മാനമ്പിള്ളി ഫോറസ്റ്റ് റിസര്‍വിനു കീഴിലുള്ള ഇ ടി ആര്‍ എസ്റ്റേറ്റില്‍ വച്ചായിരുന്നു കാട്ടാനയുടെ ആക്രമണം ഉണ്ടായത്. തൊഴിലാളികൾ താമസിച്ചിരുന്ന ലയത്തിന് സമീപത്തേക്ക് കാട്ടാന എത്തുകയായിരുന്നു. രാത്രി ശബ്ദം കേട്ട് വീടിനു പുറത്തിറങ്ങിയപ്പോള്‍ അന്നലക്ഷ്മിയെ, ആന തുമ്പിക്കൈ കൊണ്ട് തട്ടി വീഴ്ത്തുകയായിരുന്നു.സമീപത്തെ വീടുകളിലെ ആളുകള്‍ ഉണര്‍ന്ന് ബഹളം വച്ചതിനെ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial