Headlines

ആശങ്കയായി ഗില്ലൻ ബാരിസിൻഡ്രോം രോഗികളുടെഎണ്ണം100 കവിഞ്ഞു

മുംബൈ: പൂനെയിൽ ഗില്ലൻ ബാരി സിൻഡ്രോം (ജിബിഎസ്) എന്ന അപൂർവ രോഗലക്ഷണങ്ങളുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ എണ്ണം 100 കവിഞ്ഞു. 26 പേര് വെൻ്റിലേറ്ററിലാണെന്നും റിപ്പോർട്ടുകളുണ്ട്. ഈ സാഹചര്യത്തിൽ രോഗികൾക്ക് സർക്കാർ സൗജന്യ ചികിത്സയും പ്രഖ്യാപിച്ചു. മഹാരാഷ്ട്രയിൽ ഇന്നലെ രോഗം ബാധിച്ച് യുവാവ് മരണപ്പെട്ടിരുന്നു. നിലവിൽ 68 സ്ത്രീകളും 33 പുരുഷൻമാരുമാണ് രോഗലക്ഷണങ്ങളുമായി വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്. രോഗം കൂടുതൽ ആളുകളിലേക്ക് പടരാൻ തുടങ്ങിയതോടെ ആരോഗ്യവകുപ്പ് റാപ്പിഡ് റെസ്പോൺസ് ടീമിനെയും രൂപീകരിച്ചു. അപൂർവ നാഡീരോഗമാണ് ഗില്ലൻ ബാരി സിൻഡ്രോം…

Read More

തിരുവനന്തപുരം ദന്തൽ കോളജിൽ  ആരംഭിച്ച പുതിയ പരിശോധനാ രീതികൾ രോഗികളെ വലയ്ക്കുന്നതായി പരാതി

തിരുവനന്തപുരം: ദന്തൽ കോളജിൽ ആരംഭിച്ച ഒപിയിൽ ഒഴികെ ചികിത്സയ്ക്ക് എത്തുന്നവർ എച്ച്ഐവി, ഹെപ്പറ്റൈറ്റിസ് ബി പരിശോധനകൾ നടത്തണമെന്ന പുതിയ പരിശോധനാ രീതികൾ രോഗികളെ വലയ്ക്കുന്നതായി പരാതി. ഇതിനായി ആശുപത്രിയിൽ സംവിധാനം ഒരുക്കിയിട്ടുമുണ്ട്. പരിശോധനയ്ക്ക് 250 രൂപ നൽകണം. രോഗികളുടെ സുരക്ഷ മുൻനിർത്തിയാണ് സംവിധാനമെങ്കിലും പുതിയ രീതിയിലെ സമയക്രമം ചികിത്സക്കെത്തുന്നവരെ വലയ്ക്കുന്നു. പുതിയ പരിഷ്‌കാരം വന്നതോടെ ചികിത്സ തേടി എത്തുന്നവരിൽ നിന്ന് എതിർപ്പുയർന്നിട്ടുണ്ട്. ആശുപത്രിയിൽ എത്തുന്നവർക്ക് മഞ്ഞപ്പിത്തവും മറ്റ് രോഗങ്ങളും ഇല്ലന്ന് ഉറപ്പാക്കാനായി മുൻകരുതലിനാണ് പരിശോധനകളെന്ന് അധികൃതർ പറയുന്നു….

Read More

സെഞ്ച്വറി അടിക്കാൻ ഒരുങ്ങി ISRO ശ്രീഹരിക്കോട്ടയിലെ നൂറാം വിക്ഷേപണത്തിന് ഒരുക്കങ്ങൾ പൂർത്തിയായി

ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐഎസ്ആർഒ) ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് നൂറാമത് വിക്ഷേപണത്തിന് തയ്യാറെടുക്കുന്നു. ജനുവരി 29 ന് ജിഎസ്എൽവി- എഫ്15 എൻവിഎസ്-02 ദൗത്യത്തിന്‍റെ വിക്ഷേപണത്തോടെ ഐഎസ്ആർഒയുടെ 100-ാമത് വിക്ഷേപണം നടക്കും. നാവിക് സാറ്റലൈറ്റ് സിസ്റ്റത്തിന്‍റെ ഭാഗമായ ഒരു ഉപഗ്രഹമാണ് എൻവിഎസ്-02. സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിന്‍റെ രണ്ടാമത്തെ വിക്ഷേപണ കേന്ദ്രത്തിൽ നിന്നാണ് ഈ വിക്ഷേപണം നടക്കുക. തദ്ദേശീയ ക്രയോജനിക് സ്റ്റേജുള്ള ജിഎസ്എൽവി- എഫ്15 എൻവിഎസ്-02 ഉപഗ്രഹത്തെ ജിയോസിൻക്രണസ് ട്രാൻസ്ഫർ ഓർബിറ്റിൽ സ്ഥാപിക്കും….

Read More

സന്ദീപ് വാര്യരെ കെപിസിസി വക്താവായി നിയമിച്ചു

തിരുവനന്തപുരം: ബിജെപി വിട്ടെത്തിയ സന്ദീപ് വാര്യരെ കെപിസിസി വക്താവായി നിയമിച്ചു. ഒരിക്കൽ ചാനലുകളിൽ ബിജെപിയുടെ മുഖമായിരുന്ന സന്ദീപ് വാര്യൻ ഇനിമുതൽ കോൺഗ്രസിനെ പ്രതിനിധീകരിച്ച് ഇനി ചാനൽ ച‍ർച്ചകളിൽ പങ്കെടുക്കും. കെപിസിസി അധ്യക്ഷൻ കെ സുധാകരനാണ് സന്ദീപ് വാര്യരെ പാർട്ടിയുടെ വക്താവായി തീരുമാനിച്ചത്. ഇക്കാര്യം അറിയിച്ച് പാർട്ടി ജനറൽ സെക്രട്ടറി എം ലിജു നേതാക്കൾക്ക് കത്തയച്ചു. അഡ്വ ദീപ്തി മേരി വർഗീസാണ് കെപിസിസി മീഡിയ വിഭാഗം ഇൻ ചാർജ്. അതേസമയം പാർട്ടി പുനഃസംഘടനയിൽ സന്ദീപ് വാര്യർക്ക് കൂടുതൽ പദവിയും…

Read More

കബഡി താരങ്ങളായ അംബിയാൻ, സുഖ്മീത് കൊലക്കേസ് പ്രതികളായ കൗശൽ ചൗധരി ഗാംഗിലെ ആറു പേർ പിടിയിൽ

അമൃത്‌സർ: കബഡി താരങ്ങളായ അംബിയാൻ, സുഖ്മീത് കൊലക്കേസിൽ മൂന്നു വർഷമായി ഒളിവിൽ കഴിയുകയായിരുന്ന പ്രതികളെ പോലീസ് പിടികൂടി. കുപ്രസിദ്ധ ഗുണ്ട സംഘമായ കൗശൽ ചൗധരി ഗാംഗിലെ ആറു പേരാണ്. കബഡി താരം സന്ദീപ് സിങ് നംഗൽ അംബിയാൻ 2022ലും സുഖ്മീത് സിങ് 2021ലുമാണ് കൊല്ലപ്പെട്ടത്. തുടർന്ന് പ്രതികൾ ഒളിവിൽ പോകുകയായിരുന്നു. പഞ്ചാബ് പോലീസിൻ്റെ അമൃത്സർ കൌണ്ടർ ഇൻ്റലിജൻസ് യൂണിറ്റാണ് ഇവരെ പിടികൂടിയതെന്ന് പോലീസ് മേധാവി ജനറൽ ഗൗരവ് യാദവ് പറഞ്ഞു. രാജസ്ഥാനിലെ ഹൈവേ കിംഗ് ഹോട്ടലിൽ നടന്ന…

Read More

ബ്ലൂടൂത്ത് ഇയർ ഫോൺ റെയിൽവേ ട്രാക്കിൽ വീണുപോയതിന് പിന്നാലെ തിരയാനിറങ്ങിയ വിദ്യാർത്ഥി ട്രെയിനിടിച്ച് മരിച്ചു

ചെന്നൈ: ബ്ലൂടൂത്ത് ഇയർ ഫോൺ റെയിൽവേ ട്രാക്കിൽ വീണുപോയതിന് പിന്നാലെ തിരയാനിറങ്ങിയ വിദ്യാർത്ഥി ട്രെയിനിടിച്ച് മരിച്ചു. കോടമ്പാക്കം റെയിൽവെ സ്റ്റേഷന് സമീപത്തായിരുന്നു അപകടമുണ്ടായത്. നന്ദനത്തെ ഗവ. ആർട്സ് കോളേജിൽ രണ്ടാം വ‍ർഷ ബിരുദ വിദ്യാർത്ഥിയായ രാജഗോപാൽ (19) ആണ് മരിച്ചത്. കോളേജ് പഠനത്തിനൊപ്പം കാറ്ററിങ് ജോലി ചെയ്തിരുന്ന രാജഗോപാൽ വെള്ളിയാഴ്ച ക്ലാസ് കഴിഞ്ഞ് ജോലിക്ക് പോകുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടയിൽ യുവാവിൻ്റെ ബ്ലൂടൂത്ത് ഇയർ ഫോൺ ട്രാക്കിൽ വീഴുകയായിരുന്നു. തുടർന്ന് കോടമ്പാക്കം സ്റ്റേഷനിൽ ഇറങ്ങിയ യുവാവ്…

Read More

സംസ്ഥാനത്ത് സ്വർണം പവന് 120 രൂപ കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. പവന് 120 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 60,320 രൂപയായി. ഒരു ഗ്രാമിന് 15 രൂപ കുറഞ്ഞ് 7540 രൂപയായിലെത്തി. കഴിഞ്ഞ മൂന്ന് ദിവസമായി 60,440 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. 57,200 രൂപയിലാണ് ഈ മാസം സ്വർണ വില ആരംഭിച്ചത്. ഇത് തന്നെയായിരുന്നു ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക്. ഇപ്പോൾ 60,000 രൂപയും കടന്ന് വില കുതിക്കുകയാണ്. രാജ്യാന്തര വിപണിയിലെ…

Read More

വാല്‍പ്പാറ വീണ്ടും കാട്ടാന ആക്രമണത്തില്‍ സ്ത്രീയ്ക്ക് പരിക്കേറ്റു

അതിരപ്പിള്ളി: വാല്‍പ്പാറ വീണ്ടും കാട്ടാന ഭീതിയിൽ. കാട്ടാന ആക്രമണത്തില്‍ സ്ത്രീയ്ക്ക് പരിക്കേറ്റു. പെരിയസ്വാമിയുടെ ഭാര്യ അന്നലക്ഷ്മിക്കാണ് (67) പരിക്കേറ്റത്. ഈടിആര്‍ എസ്റ്റേറ്റ് പരിസരത്താണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. അര്‍ദ്ധരാത്രിയില്‍ ലയത്തിന് സമീപത്തുള്ള റേഷന്‍ കടയില്‍ നിന്നും അരി കഴിക്കാനെത്തിയ കാട്ടാനയുടെ ശബ്ദം കേട്ട് അന്ന ലക്ഷ്മി വീടിന് പുറത്തിറങ്ങിയപ്പോള്‍ ആണ് ആക്രമണം. അന്നലക്ഷ്മിയുടെ ഇടുപ്പെല്ലിന് പരിക്കേറ്റിട്ടുണ്ട്. ഇവിടെ ഇതിനു മുമ്പും ആന ആക്രമണം നടത്തിയിട്ടുണ്ട്. വിവരം വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചു.

Read More

നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ മരണ തീയതി സംബന്ധിച്ച പരാമർശം, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കേസ്

കൊൽക്കത്ത: നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ ജന്മവാർഷികാഘോഷ വേളയിൽ മരണ തിയതി സംബന്ധിച്ച പരാമർശം നടത്തിയ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കേസ്. കൊൽക്കത്ത പൊലീസാണ് രാഹുൽ ഗാന്ധിക്കെതിരെ കേസ് എടുത്തിരിക്കുന്നത്. ഹിന്ദുത്വ ഗ്രൂപ്പായ അഖില ഭാരതീയ ഹിന്ദു മഹാസഭയുടെ പരാതിയിന്മേലാണ് കൊൽക്കത്തയിലെ ഭവാനിപൂർ പോലീസ് സ്റ്റേഷനിൽ എഫ്ഐആർ ഫയൽ ചെയ്തിരിക്കുന്നത്. സുഭാഷ് ചന്ദ്ര ബോസിന്റെ ജന്മദിനമായ ജനുവരി 23 -നായിരുന്നു സംഭവം. അന്നേ ദിവസം രാഹുൽ ഗാന്ധി സമൂഹ മാധ്യമമായ എക്‌സില്‍ പങ്കുവച്ച കുറിപ്പിൽ…

Read More

അക്രമിയുടെ കുത്തേറ്റ് ചികിത്സയിൽ കഴിഞ്ഞ ബോളിവുഡ് താരം സെയ്ഫ് അലി ഖാൻ അതിവേഗത്തിൽ ഇൻഷുറൻസ് തുക അനുവദിച്ചതിൽ ആശങ്ക

മുംബൈ: അക്രമിയുടെ കുത്തേറ്റ് ചികിത്സയിൽ കഴിഞ്ഞ ബോളിവുഡ് താരം സെയ്ഫ് അലി ഖാൻ അതിവേഗത്തിൽ ഇൻഷുറൻസ് തുക അനുവദിച്ചതിൽ ആശങ്ക. ഡോക്ടർമാരുടെ സംഘടനയായ അസോസിയേഷൻ ഓഫ് മെഡിക്കൽ കൺസൾട്ടൻസ് (എഎംസി) ആണ് അതിവേഗം ഇൻഷുറൻസ് തുക അനുവദിച്ചതിൽ ദുരൂഹത ആരോപിച്ചത്. സെയ്ഫിന് എങ്ങനെയാണ് അതിവേഗം 25 ലക്ഷം രൂപ അനുവദിച്ചതെന്ന് സംഘടനയുടെ ചോദ്യം. ബാന്ദ്രയിലെ ലീലാവതി ആശുപത്രിയിലാണ് സെയ്ഫ് ചികിത്സ തേടിയത്.ആശുപത്രിയിൽ പ്രവേശിപ്പിച്ച മണിക്കൂറുകൾക്കുള്ളിലാണ് കാഷ് ലെസ്സായി 25 ലക്ഷം രൂപ അനുവദിച്ചത്. സാധാരണക്കാരെക്കാൾ സെലിബ്രിറ്റികൾക്ക് മുൻഗണനയുണ്ടെന്ന…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial