Headlines

പരാതിക്കാരനൊപ്പമെത്തിയ സിപിഎം ഏരിയാ കമ്മിറ്റിയംഗത്തെ മർദ്ദിച്ചെന്ന പരാതിയിൽ പൊലീസുകാരനെ സസ്പെൻ്റ് ചെയ്തു‌

കോന്നി :പരാതിക്കാരനൊപ്പമെത്തിയ സിപിഎം ഏരിയാ കമ്മിറ്റിയംഗത്തെ മർദ്ദിച്ചെന്ന പരാതിയിൽ പൊലീസുകാരനെ സസ്പെന്റ് ചെയ്തു‌. കോന്നി പൊലീസ് സ്റ്റേഷനിലെ ഡ്രൈവർ രഘുകുമാറിനെയാണ് അന്വേഷണ വിധേയമായി സർവീസിൽ നിന്ന് സസ്പെൻ്റ് ചെയ്‌തത്‌. ഇന്നലെ പരാതി ഉയർന്നതിന് പിന്നാലെ നടത്തിയ വൈദ്യപരിശോധനയിൽ രഘുകുമാർ മദ്യലഹരിയിലായിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. ഇന്നലെ രാത്രിയിലാണ് സംഭവം നടന്നത്. സിപിഎം ഏരിയാ കമ്മിറ്റിയംഗം ടി രാജേഷ് കുമാറിനാണ് മർദ്ദനമേറ്റത്. ഒരു പരാതിക്കാരനൊപ്പമാണ് രാജേഷ് കോന്നി പൊലീസ് സ്റ്റേഷനിലെത്തിയത്. പരാതിക്കാരൻ പൊലീസ് ജീപ്പിന് മുകളിൽ വെച്ച് പരാതി എഴുതിയതാണ് രഘുകുമാറിനെ…

Read More

മാനന്തവാടി പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവ ചത്ത നിലയിൽ

കല്‍പ്പറ്റ: വയനാട് പഞ്ചാരക്കൊല്ലിയിലെ കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. പിലാക്കാവിന് സമീപത്തെ വനമേഖലയില്‍ നിന്നാണ് ദൗത്യസംഘം കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയത്. കടുവയുടെ ജഡവുമായി ദൗത്യസംഘം ബേസ് ക്യാമ്പിലേക്ക് പോയി. നരഭോജി കടുവ തന്നെയാണിതെന്നാണ് വനംവകുപ്പിന്റെ നിഗമനം. പുലർച്ചെ രണ്ടരയോടെയാണ് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയതെന്ന് വനംമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കടുവയുടെ ശരീരത്തില്‍ പരിക്കുകളുണ്ട്. ദൗത്യസംഘത്തിന്റെ വെടിയേറ്റിട്ടാണോ കടുവ ചത്തതെന്നത് പോസ്റ്റ് മോര്‍ട്ടത്തിന് ശേഷമേ വ്യക്തമാകൂ. ഇന്നലെ ആര്‍ആര്‍ടി സംഘത്തിലെ ജയസൂര്യയെ മേല്‍ കടുവ ആക്രമിച്ചിരുന്നു….

Read More

ആലപ്പുഴയിൽ ബാർ ജീവനക്കാരനെ ഓടിച്ചിട്ട് കുത്തി; ഒരാൾ അറസ്റ്റിൽ

ആലപ്പുഴ എസ്.എല്‍ പുരത്ത് ബാർ ജീവനക്കാരനെ ഓടിച്ചിട്ട് കുത്തി. കഞ്ഞിക്കുഴി എസ്.എസ് ബാറിലെ ജീവനക്കാരൻ സന്തോഷിനാണ് കുത്തേറ്റത്.വടക്ക് പഞ്ചായത്ത് പുതുവല്‍ച്ചിറ വീട്ടില്‍ അരുണ്‍ മുരളി എന്ന പ്രമോദ് (27) ആണ് സന്തോഷിനെ ആക്രമിച്ചത്. മാരാരിക്കുളം പൊലീസ് സ്റ്റേഷന് എതിർവശമുള്ള ബാറിന് മുന്നിലാണ് ആക്രമണം.ബാറില്‍ മദ്യപിച്ച്‌ ബഹളം വെച്ചത് ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണമായത്. ആളുകള്‍ നോക്കിനില്‍ക്കെ പ്രമോദിനെ സന്തോഷ് കുത്തുകയായിരുന്നു. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.ഗുരുതര പരിക്കേറ്റ സന്തോഷിനെ വിദഗ്ധ ചികിത്സക്കായി എറണാകുളത്തേക്ക് മാറ്റി. സംഭവത്തിന്…

Read More

ബിജെപി സഖ്യം ഉപേക്ഷിക്കണമെന്ന്  ബിഡിജെഎസില്‍ പ്രമേയം;മറ്റു മുന്നണികളിലുള്ള സാധ്യത പരിശോധിക്കണം

കോട്ടയം: ബിജെപി സഖ്യം ഉപേക്ഷിക്കണമെന്ന് സഖ്യകക്ഷിയായ ബിഡിജെഎസില്‍ ആവശ്യം. ബിഡിജെഎസ് കോട്ടയം ജില്ലാ കമ്മിറ്റിയാണ് മുന്നണി മാറ്റം ആവശ്യപ്പെട്ട് രംഗത്തു വന്നത്. ജില്ലാ ക്യാമ്പില്‍ ഇതു സംബന്ധിച്ച പ്രമേയം അവതരിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. ബിജെപിയിലും എന്‍ഡിഎയിലും 9 വര്‍ഷമായി അവഗണനയാണ് നേരിടുന്നത്. വേണ്ടത്ര തരത്തിലുള്ള പരിഗണന ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ എന്‍ഡിഎയില്‍ തുടരേണ്ട ആവശ്യമില്ല. മറ്റു മുന്നണികളിലുള്ള സാധ്യത സംസ്ഥാന അധ്യക്ഷന്‍ പരിശോധിക്കണമെന്നാണ് പ്രമേയത്തില്‍ ആവശ്യപ്പെടുന്നത്. നിയോജകമണ്ഡലം ഭാരവാഹികളും ജില്ലാ ഭാരവാഹികളും പങ്കെടുക്കുന്ന ജില്ലാ നേതൃക്യാമ്പ് കഴിഞ്ഞ ദിവസങ്ങളിലായി…

Read More

അനിശ്ചിതകാല സമരം; സംസ്ഥാനത്ത് ഇന്ന് മുതല്‍ റേഷന്‍ വിതരണം സ്തംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ റേഷന്‍ വിതരണം സ്തംഭിക്കും. പതിനാലായിരത്തിലധികം വരുന്ന റേഷന്‍ വ്യാപാരികള്‍ ഇന്നുമുതല്‍ അനിശ്ചിതകാലത്തേക്കാണ് സമരം ചെയ്യുന്നത്. വേതന പാക്കേജ് പരിഷ്‌കരിക്കാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്നാണ് റേഷന്‍ വ്യാപാരി സംഘടനകളുടെ നിലപാട്. നേരത്തെ മന്ത്രി ജിആര്‍ അനില്‍ റേഷന്‍ വ്യാപാരി സംഘടനാ നേതാക്കളുമായി മന്ത്രി ചര്‍ച്ച നടത്തി പണിമുടക്കില്‍നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടിരുന്നു. വേതന വര്‍ധനവ് ഒഴികെയുള്ള കാര്യങ്ങള്‍ സമയബന്ധിതമായി നടപ്പിലാക്കുകയും വേതന വര്‍ധനവ് സംബന്ധിച്ച് മൂന്നംഗ സമിതി സമര്‍പ്പിച്ചിട്ടുള്ള റിപ്പോര്‍ട്ടിന്മേല്‍ ചര്‍ച്ചകള്‍ നടത്തി സര്‍ക്കാരിന്റെ…

Read More

നരഭോജി കടുവയ്ക്കായി തിരച്ചില്‍ ഇന്നും തുടരും; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

മാനന്തവാടി: കടുവയുടെ ആക്രമണത്തില്‍ തോട്ടം തൊഴിലാളി മരിച്ച മാനന്തവാടി പഞ്ചാരക്കൊല്ലിയില്‍ കടുവക്കായുള്ള തിരച്ചില്‍ ഇന്നും തുടരും. ആര്‍ആര്‍ടി അംഗം ജയസൂര്യയെ കൂടി ആക്രമിച്ചതോടെ കടുവയെ എത്രയും പെട്ടന്ന് പിടികൂടാനുള്ള നീക്കത്തിലാണ് വനംവകുപ്പ്. ഞായറാഴ്ച വൈകീട്ട് 6.30 ഓടെ കേളകവലയില്‍ പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി എസ് ദിലീപ് കുമാറിന്റെ തോട്ടത്തിന് അടുത്തായി കടുവയെ കണ്ടെന്നാണ് പ്രദേശവാസികള്‍ അറിയിച്ചത്. ഇതോടെ വനം വകുപ്പ് സ്ഥലത്തെത്തി പ്രദേശത്ത് തിരച്ചില്‍ നടത്തുകയാണ്. മയക്കുവെടി വിദഗ്ധരും ഷാര്‍പ്പ് ഷൂട്ടര്‍മാരുമടക്കം എണ്‍പതിലധികം വനംവകുപ്പ് ഉദ്യോഗസ്ഥരാണ്…

Read More

കായംകുളത്ത് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം: കായംകുളത്ത് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. കൃഷ്ണപുരം കൊച്ചുമുറി വാലയ്യത്ത് വീട്ടിൽ സുധൻ (60) ഭാര്യ സുഷമ (54) എന്നിവരാണ് മരിച്ചത്. സുധൻ തൂങ്ങിമരിച്ച നിലയിലും ഭാര്യ സുഷമയെ കുളത്തിൽ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. വീടിനു സമീപത്തെ പുളി മരത്തിൽ തൂങ്ങിയ നിലയിൽ രാവിലെയാണ് സുധന്റെ മൃതദേഹം കണ്ടത്. ഭാര്യ സുഷമയെ കാണാനില്ലെന്ന് മനസ്സിലാക്കിയതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് ഇന്നലെ വൈകുന്നേരത്തോടെ സമീപത്തെ കുളത്തിൽ മൃതദേഹം കാണുന്നത്. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികളിലേക്ക് കടന്നിരിക്കുകയാണ്. സംഭവത്തെക്കുറിച്ച്…

Read More

അബ്രാം ഖുറേഷി ഇൻ ആക്ഷൻ: സോഷ്യൽ മീഡിയയെ തീ പിടിപ്പിച്ച് എമ്പുരാൻ ടീസർ, പുറത്തിറക്കിയത് മമ്മൂട്ടി

      ആകാംക്ഷ നിറഞ്ഞ കാത്തിരിപ്പിനൊടുവില്‍ ആരാധകര്‍ക്ക് ആവേശമേകി മോഹന്‍ലാല്‍ ചിത്രം എമ്പുരാന്റെ ടീസര്‍ പുറത്തിറങ്ങി. റിപ്പബ്ലിക് ദിനമായ ഞായറാഴ്ച വൈകീട്ട് 07:07-നാണ് ടീസര്‍ പുറത്തിറക്കിയത്. പ്രത്യേക പരിപാടിയിൽ മമ്മൂട്ടിയാണ് ടീസർ പുറത്തിറക്കിയത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളില്‍ ടീസര്‍ റിലീസ് ചെയ്തു. മുരളി ഗോപിയുടെ രചനയില്‍ പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന എമ്പുരാന്‍ മാര്‍ച്ച് 27-നാണ് തിയേറ്ററുകളിലെത്തുക. ചിത്രത്തിന്റെ നിർമ്മാതാക്കളായ ആശീര്‍വാദ് സിനിമാസിന്റെയും ലെയ്ക്ക പ്രൊഡക്ഷൻസിന്റേയും ഔദ്യോഗിക യൂട്യൂബ് ചാനലുകളിലൂടെയാണ് ടീസര്‍ സോഷ്യൽ…

Read More

ബിഎസ്എൻഎല്ലിൻ്റെ വൻ കുതിപ്പ്, സ്വകാര്യ കമ്പനികൾക്ക് കടുത്ത വെല്ലുവിളി; 4ജി സേവനം 65000 ടവറുകളിൽ

        സ്വകാര്യ ടെലികോം കമ്പനികളോടുള്ള മത്സരത്തിൽ വൻ കുതിച്ചുചാട്ടം നടത്തി ബിഎസ്എൻഎൽ. കൂടുതൽ ടവറുകളിൽ 4G സേവനം ലഭ്യമാക്കി മുന്നേറുകയാണ് ബിഎസ്എൻഎൽ. 65000 ടവറുകളിലേക്ക് തങ്ങളുടെ സേവനം വ്യാപിപ്പിക്കാൻ പൊതുമേഖലാ സ്ഥാപനത്തിന് സാധിച്ചതോടെ വിപണിയിൽ സ്വകാര്യ കമ്പനികൾക്ക് വൻ വെല്ലുവിളിയായി മാറുകയാണ് ബിഎസ്എൻഎൽ. കൂടുതൽ ടവറുകളിൽ 4G സേവനങ്ങൾ ലഭ്യമായതോടെ ഉപയോക്താക്കൾക്ക് ശക്തമായ സിഗ്നൽ, കൂടിയ ഡാറ്റ വേഗത എന്നിവ ആസ്വദിക്കാൻ സാധിക്കുന്നതായാണ് രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഉപഭോക്താക്കൾ തന്നെ സാക്ഷ്യപ്പെടുത്തുന്നത്. അടിസ്ഥാന സൗകര്യ വികസനത്തിന്…

Read More

ഡിസിസി പ്രസിഡന്‍റ് എൻ ഡി അപ്പച്ചനും ഐ സി ബാലകൃഷ്ണൻ എംഎൽഎയും രാജിവയ്ക്കണം; ഡിസിസി യോഗത്തിൽ നേതാക്കൾ തമ്മിൽ വാക് പോര്

കൽപ്പറ്റ: എൻ എം വിജയന്‍റെ മരണത്തിന് പിന്നാലെ ഉയർന്ന വിവാദത്തെ ചൊല്ലി വയനാട് ഡിസിസി യോഗത്തിൽ തർക്കം. ഡിസിസി യോഗത്തിൽ നേതാക്കൾ തമ്മിൽ വലിയ വാക് പോരാണ് ഉണ്ടായത്. ഡിസിസി പ്രസിഡന്‍റ് എൻ ഡി അപ്പച്ചനും ഐ സി ബാലകൃഷ്ണൻ എംഎൽഎയ്ക്കുമെതിരെ ആരോപണം ഉയർന്ന സാഹചര്യത്തിൽ ഇരുവരും സ്ഥാനമൊഴിയണമെന്ന് ഒരു വിഭാഗം നേതാക്കൾ ആവശ്യപ്പെട്ടു. വയനാടിന്‍റെ ചുമതലയുള്ള മുതിർന്ന നേതാവ് സണ്ണി ജോസഫ്, ടി എൻ പ്രതാപൻ എന്നിവരും ഡിസിസി യോഗത്തിൽ പങ്കെടുത്തു. വയനാട്ടിലെ ഡിസിസി ട്രഷററായിരുന്ന…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial