Headlines

വ്യാജ സ്വർണം നല്‍കി പറ്റിച്ച കർണാടക സ്വദേശിയെ തട്ടിക്കൊണ്ടുപോയി; ഏഴംഗ സംഘത്തെ പിടികൂടി പൊലീസ്

കൊച്ചി: കര്‍ണാടക സ്വദേശിയെ തട്ടിക്കൊണ്ടുപോയ സംഘത്തെ പിടികൂടി ആലുവ റൂറല്‍ ജില്ലാ പൊലീസ്. ഗോമയ്യ എന്നയാളെ തട്ടിക്കൊണ്ടുപോയ സംഭവത്തിലാണ് ഏഴംഗ സംഘത്തെ പൊലീസ് പിടികൂടിയത്. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം നടന്നത്. വ്യാജ സ്വര്‍ണം കച്ചവടം ഉറപ്പിക്കാനാണ് ഗോമയ്യയും സുഹൃത്തും ആലുവയില്‍ എത്തിയത്. അല്‍ത്താഫ്, മുഹമ്മദ് ആരിഫ്, മുഹമ്മദ് അമല്‍, ആദില്‍ അസിഫ്, സിജോ ജോസ്, ഹൈദ്രാസ്, ഫാസില്‍ മൂത്തേടത്ത് എന്നിവരാണ് പിടിയിലായത്. വ്യാജ സ്വര്‍ണം നല്‍കി ഗോമയ്യ മുമ്പും ഇവരെ കബളിപ്പിച്ചിരുന്നു. സംഭവത്തിൽ പോലീസ്…

Read More

ഉത്തരാഖണ്ഡില്‍ നാളെ മുതല്‍ ഏക സിവില്‍ കോഡ്

        ഉത്തരാഖണ്ഡില്‍ ഏക സിവില്‍ കോഡ് നാളെ പ്രാബല്യത്തില്‍ വരും. യുസിസി പോര്‍ട്ടലും മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി നാളെ ഉദ്ഘാടനം ചെയ്യും. ഏക സിവില്‍ കോഡ് സമൂഹത്തില്‍ തുല്യത കൊണ്ടുവരുമെന്നും എല്ലാ പൗരന്മാര്‍ക്കും തുല്യ അവകാശങ്ങളും ഉത്തരവാദിത്തങ്ങളും ഉറപ്പാക്കുമെന്നും പുഷ്‌കര്‍ സിംഗ് ധാമി പറഞ്ഞു. വിവാഹം, വിവാഹമോചനം, അനന്തരാവകാശം, സ്വത്തവകാശം എന്നിവയില്‍ മതം, ജെന്‍ഡര്‍ എന്നിവ പരിഗണിക്കാതെ എല്ലാ പൗരന്മാര്‍ക്കും തുല്യത ഉറപ്പാക്കുമെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നു. ആദിവാസി വിഭാഗത്തെ നിയമ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നാല്…

Read More

സ്റ്റാറ്റസ് കണ്ടുവെന്ന് ഉറപ്പാക്കാം, കോണ്‍ടാക്ടുകളെ ടാഗ് ചെയ്ത് അലര്‍ട്ട് നല്‍കാം; പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്സ്ആപ്പ്

ന്യൂഡല്‍ഹി: മുന്‍നിര ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പുകളില്‍ ഒന്നായ വാട്‌സ്ആപ്പ് ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനായി പുതിയ ഫീച്ചറുകള്‍ തുടര്‍ച്ചയായി അവതരിപ്പിച്ച് വരികയാണ്. സ്റ്റാറ്റസ് ഫീച്ചര്‍ കൂടുതല്‍ ഫലപ്രദമാകാന്‍ വാട്‌സ്ആപ്പ് അവതരിപ്പിച്ച പുതിയ ഫീച്ചറാണ് കോണ്‍ടാക്റ്റുകളെ ടാഗ് ചെയ്യാന്‍ കഴിയുന്ന ഓപ്ഷന്‍. സ്റ്റാറ്റസ് ഉദ്ദേശിക്കുന്ന വ്യക്തിയില്‍ എത്തുന്നുവെന്ന് ഉറപ്പാക്കാനാണ് ഈ ഫീച്ചര്‍. ഫെയ്‌സ്ബുക്കില്‍ ടാഗ് ചെയ്യുന്ന പോലെ തന്നെയാണ് ഈ ഫീച്ചര്‍ പ്രവര്‍ത്തിക്കുന്നത്. കോണ്‍ടാക്റ്റ് ലിസ്റ്റില്‍ സേവ് ചെയ്തിരിക്കുന്ന ആളുകള്‍ക്ക് മാത്രമാണ് സ്റ്റാറ്റസ് ടാഗ് ചെയ്യാന്‍ സാധിക്കൂ. സ്റ്റാറ്റസില്‍ ആരെയെങ്കിലും…

Read More

സ്കൂളിൽ നിന്നും കാണാതായ +2 വിദ്യാർത്ഥികളെ തെലുങ്കാന റെയിൽവേ സ്റ്റേഷനിൽ വച്ച് കണ്ടെത്തി.

തിരുവനന്തപുരം: തുമ്പയിൽ നിന്നും കാണാതായ തിരുവനന്തപുരം പള്ളിത്തുറ സ്കൂളിലെ 3 പ്ലസ് ടു വിദ്യാർത്ഥികളെ തെലുങ്കാന റെയിൽവേ സ്റ്റേഷനിൽ വച്ച് കണ്ടെത്തി. വിദ്യാർഥികൾ നിലവിൽ ആർ പിഎഫിന്റെ കസ്റ്റഡിയിലാണുള്ളത്. നാളെ രാവിലെ തുമ്പ പൊലീസ് തെലുങ്കാനയിലേക്ക് തിരിക്കും. +2 വിദ്യാർത്ഥികളായ നിധിൻ, ഭുവിൻ, വിഷ്ണു എന്നിവരെയാണ് ഇന്നലെ ഉച്ച മുതൽ കാണാതായത്. മാതാപിതാക്കളാണ് തുമ്പ പൊലീസിൽ പരാതി നൽകിയത്. അമ്മ വിഷമിക്കരുത് തിരിച്ചു വരും എന്ന് ഒരു വിദ്യാർത്ഥി കത്ത് എഴുതിവെച്ചിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണങ്ങൾ…

Read More

കീടനാശിനി ഉപയോഗിച്ചു കർഷകന് ദാരുണാന്ത്യം

ലഖ്നൗ: കീടനാശിനി തളിച്ച് കൈ കഴുകാതെ ഭക്ഷണം കഴിച്ചു. കർഷകന് ദാരുണാന്ത്യം. വയലിൽ കീടനാശിനി തളിച്ച ശേഷം വീട്ടിലെത്തിയ 27 കാരനായ കനയ്യയോട് കൈകഴുകാൻ ഭാര്യ നിർബന്ധിച്ചിട്ടും കൈ കഴുകാതെ ഭക്ഷണം കഴിക്കുകയായിരുന്നു. ഉത്തർപ്രദേശിലെ മഥുരയിലാണ് സംഭവം. കനയ്യ ശനിയാഴ്ചയാണ് കനയ്യ കൃഷിയിടങ്ങളിൽ കീടനാശിനി തളിക്കാൻ പോയത്. കൈ കഴുകാത്തതിനെക്കുറിച്ചുള്ള ഭാര്യയുടെ ആശങ്ക കനയ്യ പരിഗണിച്ചില്ലെന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്എച്ച്ഒ) രഞ്ജന സച്ചൻ പറഞ്ഞു. അത്താഴത്തിന് ശേഷം കനയ്യയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ആദ്യം മയക്കം പോലെ…

Read More

കോള്‍ വിളിക്കാനും എസ്എംഎസ് അയക്കാനും മാത്രം ഉദ്ദേശിക്കുന്നവര്‍ക്കായി  ബിഎസ്എന്‍എല്ലിൻ്റെ ചെലവ് കുറഞ്ഞ പ്ലാൻ

ന്യൂഡല്‍ഹി: കോള്‍ വിളിക്കാനും എസ്എംഎസ് അയക്കാനും മാത്രം ഉദ്ദേശിക്കുന്നവര്‍ക്കായി പ്രമുഖ പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ അവതരിപ്പിച്ച പ്ലാനാണ് 439 രൂപയുടെ റീച്ചാര്‍ജ് പ്ലാന്‍. 90 ദിവസമാണ് പ്ലാനിന്റെ കാലാവധി. ഈ പ്ലാന്‍ തെരഞ്ഞെടുക്കുന്നവര്‍ക്ക് പരിധിയില്ലാതെ ഫോണ്‍ വിളിക്കാനാകും. സൗജന്യമായി 300 എസ്എംഎസ് അയക്കാനും സാധിക്കും. വിപണിയില്‍ ലഭ്യമായ മറ്റു സമാനമായ പ്ലാനുകളെക്കാള്‍ ചെലവ് കുറവാണ് ഈ പ്ലാനിനെന്ന് ബിഎസ്എന്‍എല്‍ അവകാശപ്പെടുന്നു.ജിയോയ്ക്കും എയര്‍ടെലിനും വൊഡഫോണ്‍- ഐഡിഎയ്ക്കും സമാനമായ പ്ലാനുകളുണ്ട്. ജിയോയുടെ 448 രൂപയുടെ പ്ലാനിന് 84 ദിവസമാണ്…

Read More

നരഭോജി കടുവയെ പിടികൂടാൻസാധിക്കാത്ത സാഹചര്യത്തിൽ 48 മണിക്കൂർ സമയത്തേക്ക് വിവിധ മേഖലകളിൽ കർഫ്യൂ പ്രഖ്യാപിച്ചു

കൽപറ്റ: വയനാട് ഭീതി പരത്തുന്ന നരഭോജി കടുവയെ ഇനിയും പിടികൂടാൻ സാധിക്കാത്ത സാഹചര്യത്തിൽ തിങ്കളാഴ്ച രാവിലെ ആറുമണിമുതൽ 48 മണിക്കൂർ സമയത്തേക്ക് വിവിധ മേഖലകളിൽ കർഫ്യൂ പ്രഖ്യാപിച്ചു. കർഫ്യൂ ഏർപ്പെടുത്തിയിരിക്കുന്ന സ്ഥലങ്ങളിൽ സഞ്ചാര വിലക്കുണ്ട്. പഞ്ചാരക്കൊല്ലി , മേലേചിറക്കര, പിലാക്കാവ് മൂന്നു റോഡ് ഭാഗം, മണിയംകുന്ന് ഭാഗങ്ങളിലാണ് നിയന്ത്രണം. ജനങ്ങൾ പുറത്തിറങ്ങരുതെന്നും കടകൾ അടച്ചിടണമെന്നും അധികൃതർ നിർദേശം നൽകി. പരീക്ഷകൾക്ക് പോകേണ്ട വിദ്യാർഥികൾക്കായി വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനായി കൗൺസിലർമാരെ ബന്ധപ്പെടണം.

Read More

ഷാഫിക്ക് വിട നല്‍കി കേരളം; കലൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി

       അന്തരിച്ച സംവിധായകന്‍ ഷാഫിക്ക് വിട നല്‍കി കേരളം. മൃതദേഹം കലൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. വിവിധ മേഖലകളിലെ പ്രമുഖര്‍ നേരിട്ടെത്തി അന്തിമോപചാരമര്‍പ്പിച്ചു. പുലര്‍ച്ചെ രണ്ട് മണിയോടെ മൃതദേഹം ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ നിന്ന് എളമക്കരയിലെ വീട്ടിലെത്തിച്ചു. ബന്ധുക്കളും നാട്ടുകാരും അടുത്ത സുഹൃത്തുക്കളും വീട്ടിലെത്തി. കലൂര്‍ മണിപ്പാട്ട്പറമ്പിലെ സഹകരണ ബാങ്ക് ഹാളില്‍ പൊതു ദര്‍ശനത്തിന് വച്ച മൃതദേഹത്തില്‍ മമ്മൂട്ടി, സുരേഷ് ഗോപി, ലാല്‍, ഹരിശ്രീ അശോകന്‍ തുടങ്ങി നിരവധി താരങ്ങളും സിനിമ പ്രവര്‍ത്തകരും അന്തിമോപചാരമര്‍പ്പിച്ചു. മൂന്ന് മണിയോടെ…

Read More

കോഴിക്കോട് പയ്യോളി തിക്കോടിയില്‍ കടലില്‍ കുളിക്കാനിറങ്ങിയ നാലു പേര്‍ക്ക് ദാരുണാന്ത്യം

കോഴിക്കോട്: കോഴിക്കോട് പയ്യോളി തിക്കോടിയില്‍ കടലില്‍ കുളിക്കാനിറങ്ങിയ സ്ത്രീകളടക്കം നാലു പേര്‍ക്ക് ദാരുണാന്ത്യം വയനാട് കല്‍പ്പറ്റ സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് വൈകിട്ടോടെ പയ്യോളി തിക്കോടി കല്ലകത്ത് ബീച്ചിലാണ് സംഭവം. അപകടത്തില്‍പ്പെട്ട ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കല്‍പ്പറ്റയിലെ ജിമ്മില്‍ ഒരുമിച്ച്‌ പരിശീലനം നടത്തുന്നവരാണ് അപകടത്തില്‍പ്പെട്ടത്. അവധി ദിവസമായ ഞായറാഴ്ച ഇവര്‍ പയ്യോളിയിലെത്തിയതായിരുന്നു. ജിമ്മിലെ വനിത ട്രെയിനര്‍മാര്‍ ഉള്‍പ്പെടെയുള്ള സംഘമാണ് അപകടത്തില്‍പ്പെട്ടത്. മുണ്ടേരി സ്വദേശി ഫൈസല്‍, കല്‍പ്പറ്റ നോര്‍ത്ത് സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം വിനീഷ് (40), അനീസ (35),…

Read More

കൊല്ലം ചിതറയില്‍ സംഘര്‍ഷം; മൂന്ന് പേര്‍ക്ക് വെട്ടേറ്റു

കൊല്ലം: കൊല്ലം ചിതറയില്‍ സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ക്ക് വെട്ടേറ്റു. മാങ്കോടാണ് സംഭവം. മാങ്കോട് സ്വദേശി ദീപു, കിഴക്കും ഭാഗം സ്വദേശി ഷഫീക്ക്, വാള ബിജു എന്നിവര്‍ക്കാണ് പരിക്കേറ്റത്. അല്‍പം മുന്‍പാണ് സംഭവം. ചിതറ പൊലീസ് സ്ഥലത്തെത്തി. തടി കയറ്റി വന്ന ലോറി കേബിളിൽ കുരങ്ങി കേബിൾ പൊട്ടിയതാണ് അക്രമത്തിന് കാരണമെന്ന് വാർഡ് മെമ്പർ അൻസാർ തലവരമ്പ് പറഞ്ഞു. വെട്ടേറ്റ മൂന്നുപേരുടെയും നില ഗുരുതരമാണ്. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial