സ്വർണക്കടത്ത് കേസിൽ പ്രതിയിൽ നിന്ന് ഗൂഗിൾ പേ വഴി പണം വാങ്ങിയ ജയിൽ ഡെപ്യൂട്ടി സൂപ്രണ്ടിനെതിരെ നടപടിയെടുക്കാതെ ജയിൽ വകുപ്പ്
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ പെട്ട പ്രതിയിൽ നിന്ന് ഗൂഗിൾ പേ വഴി പണം വാങ്ങിയ ജയിൽ ഡെപ്യൂട്ടി സൂപ്രണ്ടിനെതിരെ നടപടിയെടുക്കാതെ ജയിൽ വകുപ്പ്. കണ്ണൂർ ജയിൽ ഡെപ്യൂട്ടി സൂപ്രണ്ട് ദിനേശ് ബാബുവിനെതിരെയാണ് ജയിൽ വകുപ്പ് നടപടിയെടുക്കാതെ കണ്ണടച്ചിരിക്കുന്നത്. മലമ്പുഴ ജയിൽ ഡെപ്യൂട്ടി സൂപ്രണ്ടായിരിക്കെ 2022-ലാണ് സ്വർണക്കടത്ത് പ്രതിയിൽ നിന്ന് ദിനേശ് ബാബു 25,000 രൂപ വാങ്ങിയത്. 2023-ലാണ് പണം വാങ്ങിയെന്ന് കണ്ടെത്തിയത്. പൊലീസും ജയിൽ ഉന്നത ഉദ്യോഗസ്ഥരും അന്വേഷണം നടത്തി ദിനേശ് ബാബുവിനെതിരെ റിപ്പോർട്ട് നൽകിയിരുന്നു. ഗുരുതരവീഴ്ചയെന്നായിരുന്നു…

