സിഗരറ്റ് നല്‍കിയില്ല; വൃദ്ധയെ കൂട്ട ബലാത്സംഗം ചെയ്തു, രണ്ട് പേര്‍ അറസ്റ്റില്‍

പട്‌ന: സിഗരറ്റ് നല്‍കാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ ബിഹാറില്‍ വൃദ്ധയെ കൂട്ടബലാത്സംഗം ചെയ്തു. പ്രതികളില്‍ രണ്ട് പേര്‍ അറസ്റ്റിലായി. മറ്റ് രണ്ട് പേരെ പിടികൂടുന്നതിനായി അന്വേഷണം തുടരുകയാണ്.ബുധനാഴ്ച രാത്രിയില്‍ നാല് പേര്‍ നവാബ്ഗഞ്ച് പ്രദേശത്ത് സിഗരറ്റ് ചോദിച്ചാണ് ഇവരുടെ വീട്ടിലെത്തിയത്. സിഗരറ്റ് നല്‍കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് അടുത്തുള്ള വയലിലേയ്ക്ക് വലിച്ചിഴച്ച് കൊണ്ടു പോയി ബലാത്സംഗം ചെയ്യുകയായിരുന്നു. കുടുംബാംഗങ്ങളുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ സംഭവത്തില്‍ കേസെടുത്തു. വയോധികയെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Read More

ആനയെഴുന്നള്ളിപ്പിനു നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ ഹൈക്കോടതിയുടെ ഉത്തരവിനുള്ള സുപ്രീം കോടതിയുടെ സ്റ്റേ തുടരും

ന്യൂഡൽഹി: ആനയെഴുന്നള്ളിപ്പിന് നിയന്ത്രണങ്ങളേര്‍പ്പെടുത്തിയ ഹൈക്കോടതിയുടെ ഉത്തരവിനുള്ള സുപ്രീം കോടതിയുടെ സ്റ്റേ തുടരും. സ്‌റ്റേ നീക്കണമെന്ന അപേക്ഷ അടിയന്തരമായി പരിഗണിക്കണമെന്ന് മൃഗസ്നേഹികൾ ആവശ്യപ്പെട്ടിരുന്നു. സംഘടനയുടെ ഈ ആവശ്യമാണ് സുപ്രീം കോടതി നിരസിച്ചത്. കേരളത്തിൽ എഴുന്നള്ളിപ്പിനിടെ ആനയിടഞ്ഞ് ഒരാള്‍ കൊല്ലപ്പെട്ടെന്നും നിരവധി പേർക്ക് പരുക്കേറ്റെന്നും ചൂണ്ടിക്കാട്ടിയാണ് നിയന്ത്രങ്ങൾ ഏർപ്പെടുത്തിയത്. സ്‌റ്റേ നീക്കണമെന്ന മൃഗസ്നേഹികളുടെ അപേക്ഷയില്‍ അടിയന്തരവാദം കേൾക്കണമെന്ന ആവശ്യം അനുവദിക്കാനാകില്ലെന്ന് ജസ്റ്റിസ് ബി.വി.നാഗരത്ന വ്യക്തമാക്കി. ആവശ്യമെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാൻ സുപ്രീം കോടതി നിര്‍ദേശിച്ചു. ദേവസ്വങ്ങൾക്ക് അനുകൂലമായി നിലവിലെ ചട്ടങ്ങൾ പാലിച്ച്…

Read More

തിരുവനന്തപുരത്ത് മയക്കുമരുന്ന് ഗുളികകളുമായി യുവാവ് പിടിയിൽ; പിടിച്ചെടുത്തത് 60 നൈട്രാസെപാം ഗുളികകൾ

തിരുവനന്തപുരം : വലിയതുറയിൽ മയക്കുമരുന്ന് ഗുളികകളും മെത്താംഫിറ്റമിനുമായി ഒരാളെ എക്സൈസ് അറസ്റ്റ് ചെയ്തു. വലിയതുറ സ്വദേശിയും ക്രിമിനൽ കേസുകളിൽ പ്രതിയുമായ ടിൻസാൻ ആണ് അറസ്റ്റിലായത്. 33.87 ഗ്രാം (60 എണ്ണം) നൈട്രാസെപാം ഗുളികകളും 4.34 ഗ്രാം മെത്താംഫിറ്റമിനുമാണ് പിടികൂടിയത്. തിരുവനന്തപുരം എക്സൈസ് എൻഫോഴ്‌സ്‌മെന്‍റ് ആന്‍റ്  നർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ എ പി ഷാജഹാന്‍റെ നേതൃത്വത്തിലാണ് കണ്ടെടുത്തത്. അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) മാരായ ലോറൻസ്, ദിലീപ് കുമാർ, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) സുരേഷ് ബാബു, …

Read More

പെൺകുട്ടികളുടെ വിവാഹ പ്രായം 9 ആയി കുറയ്ക്കാൻ ഇറാഖ് പാർലമെന്റിന്റെ അംഗീകാരം; നടപടി എതിർപ്പുകൾ അവഗണിച്ച്

ബാഗ്ദാദ്: ശൈശവ വിവാഹം നിയമാനുസൃതമാക്കുന്ന ഭേദഗതിക്ക് ഇറാഖ് പാർലമെന്റിന്റെ അംഗീകാരം. പെൺകുട്ടികളുടെ വിവാഹ പ്രായം ഒമ്പതാക്കി കുറയ്ക്കുന്നതാണ് വിവാദ ഭേദഗതി. നിലവിൽ 18ആണ് ഇറാഖിലെ വിവാഹപ്രായം. സ്ത്രീകൾക്ക് സംരക്ഷണം നൽകുന്ന 1959 കുടുംബ നിയമത്തെ അട്ടിമറിക്കുന്നതാണെന്നാണ് ആഗോളതലത്തിൽ അവകാശപ്രവർത്തകർ ഭേദഗതിക്കെതിരെ ഉയർത്തുന്ന വിമർശനം. കുടുംബപരമായ കാര്യങ്ങളിൽ ഇസ്ലാമിക കോടതിക്ക് കൂടുതൽ അംഗീകാരം നൽകുന്നതാണ് ഭേദഗതി. വിവാഹം, വിവാഹ മോചനം, അനന്തരാവകാശം എന്നിവയിൽ ഇസ്ലാമിക കോടതികൾക്ക് കൂടുതൽ അധികാരം ഈ ഭേദഗതിയോടെ പ്രാവർത്തികമാകും. നിലവിൽ 18ആണ് ഇറാഖിൽ വിവാഹപ്രായം….

Read More

മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ്റെ നാലാമത് സംസ്ഥാന സമ്മേളനം ജനുവരി 25ന് കുമരകത്ത്

കോട്ടയം: മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ നാലാമത് സംസ്ഥാന പ്രതിനിധി സമ്മേളനം ജനുവരി 25ന് കുമരകത്ത് വെച്ച് സഹകരണ, തുറമുഖം, ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡൻറ് എ.കെ. ശ്രീകുമാർ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ സെക്രട്ടറി കെ.എം. അനൂപ് റിപ്പോർട്ടും ട്രഷറാർ അനീഷ് കെ വി കണക്കും അവതരിപ്പിക്കും. വൈസ് പ്രസിഡന്റുമാരായ തങ്കച്ചൻ പാലാ, ഉദയൻ കലാനികേതൻ, ജോയിൻ്റ് സെക്രട്ടറിമാരായ ജോവാൻ മധുമല, മഹേഷ് മംഗലത്ത്, രാഗേഷ് രമേശൻ, ഭാരവാഹികളായ ലിജോ…

Read More

വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ ആദിവാസി സ്ത്രീ കൊല്ലപ്പെട്ട മേഖലയിൽ വൻ സംഘർഷാവസ്ഥ

മാനന്തവാടി: വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ ആദിവാസി സ്ത്രീ കൊല്ലപ്പെട്ട മേഖലയിൽ വൻ സംഘർഷാവസ്ഥ. പ്രദേശത്തെ ജനങ്ങൾ വനം വകുപ്പിനെതിരെ ശക്തമായി പ്രതിഷേധം ഉയർത്തുകയാണ്. മന്ത്രി ഒ.ആര്‍. കേളു സംഭവ സ്ഥലത്ത് തുടരുന്നുണ്ട്. മന്ത്രിക്കെതിരെ ജനരോഷം ഇരമ്പുകയാണ്. ഏറെ പണിപ്പെട്ടാണ് പ്രതിഷേധവുമായി എത്തിയ ജനങ്ങളെ പോലീസ് നിയന്ത്രിച്ചത്. നരഭോജിക്കടുവയെ വെടിവെച്ച് കൊല്ലണമെന്നാണ് ജനങ്ങൾ ഉന്നയിക്കുന്ന ആവശ്യം. ജനാരോക്ഷം ശക്തമായതോടെ കടുവയെ വെടിവെച്ച് കൊല്ലാൻ ജില്ലാ ഭരണകൂടം ഉത്തരവ് നൽകി. മാനന്തവാടി നഗരസഭയിലെ പഞ്ചാരക്കൊല്ലിയില്‍ വനമേഖലയോടു ചേര്‍ന്നാണ് ആദിവാസി സ്ത്രീ…

Read More

നീന്തൽ അറിയാവുന്നവർക്ക് നൽകി വന്ന ഗ്രേസ് മാർക്ക് പുനഃസ്ഥാപിക്കുന്നത് പരിഗണനയിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: മുൻപ് പ്ലസ് വണ്‍ പ്രവേശനം തേടുന്ന വിദ്യാർത്ഥികളിൽ നീന്തൽ അറിയാവുന്നവർക്ക് നൽകി വന്ന ഗ്രേസ് മാർക്ക് പുനഃസ്ഥാപിക്കുന്നത് പരിഗണനയിൽ. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. പ്ലസ് വണ്ണില്‍ പ്രവേശനം നേടുന്ന കുട്ടികള്‍ക്ക് നീന്തല്‍ അറിയാമെന്ന സര്‍ട്ടിഫിക്കറ്റ് സ്പോര്‍ട്സ് കൗണ്‍സില്‍ മുഖാന്തരം ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി ഹാജരാക്കുന്ന പക്ഷം അഡ്മിഷന് ഗ്രേസ് മാർക്കായി രണ്ട് മാര്‍ക്ക് നല്‍കിയിരുന്നു. 2022-23 അധ്യയന വര്‍ഷം വരെ ഗ്രേസ് മാർക്ക് നൽകി. എന്നാല്‍ നീന്തല്‍ അറിയാത്ത…

Read More

യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച ഓട്ടോറിക്ഷ ഡ്രൈവർ അറസ്റ്റിൽ

തൃശൂർ: യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച ഓട്ടോറിക്ഷ ഡ്രൈവർ അറസ്റ്റിൽ. പാലക്കാട് കണ്ണമ്പ്ര പരുവശ്ശേരി സ്വദേശി ചാമപ്പറമ്പ് വീട്ടിൽ സന്തോഷ് (45) ആണ് പിടിയിലായത്. ഇന്നലെ പെരിഞ്ഞനത്താണ് സംഭവം നടന്നത്. ഉച്ചക്ക് ഒരു മണിക്കൂറാണ് തിരൂർ സ്വദേശിയായ യുവതിയെ ഇയാൾ ബലം പ്രയോഗിച്ച് ഓട്ടോറിക്ഷയിൽ തട്ടിക്കൊണ്ടുപോകുകയായിരുന്നു. യുവതിയുടെ പരാതിയിൽ കേസെടുത്ത കയ്പമംഗലം പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Read More

നടി സ്വാസിക വീണ്ടും വിവാഹിതയായി

ഏറെ നാളത്തെ പ്രണയത്തിന് ഒടുവിലായിരുന്നു നടിയും അവതാരകയുമായ സ്വാസിക വിജയും ടെലിവിഷൻ താരവും മോഡലുമായ പ്രേം ജേക്കബും വിവാഹിതരായത്. 2024 ജനുവരി 24നായിരുന്നു വിവാഹം. അതായത്, ഇന്നാണ് താരത്തിന്റെ ഒന്നാം വിവാഹ വാർഷികം. ഒന്നാം വിവാഹ വാർഷിക ദിനത്തിൽ വീണ്ടും വിവാഹിതരായിരിക്കുകയാണ് ദമ്പതികൾ. തമിഴ് ആചാരപ്രകാരമാണ് ഇന്നത്തെ ചടങ്ങ് നടന്നത്. ഇതിന്റെ ഇതിന്റെ വീഡിയോ പ്രേം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. ‘ഒരു വർഷം വളരെപ്പെട്ടെന്ന് കടന്നുപോയി. തമിഴ് ആചാരത്തിൽ വീണ്ടും വിവാഹിതരാകാൻ ഞങ്ങൾ തീരുമാനിച്ചു. ഇത് മനോഹരമാക്കിത്തീർത്ത…

Read More

ഷെയ്ഖ് ഹംദാൻ ബിൻ റാഷിദ് അൽ മക്തും ഫൗണ്ടേഷൻ അവാർഡിന് മലയാളി വിദ്യാർത്ഥിനി തിരുവല്ല സ്വദേശിനി അപർണ അനിൽനായർ അർഹയായി.

ദുബായ്: ഷെയ്ഖ് ഹംദാൻ ബിൻ റാഷിദ് അൽ മക്തും ഫൗണ്ടേഷൻ അവാർഡിന് മലയാളി സ്കൂൾ അർഹയായി. തിരുവല്ല സ്വദേശിനി അപർണ അനിൽ നായരാണ് അവാർഡിന് അർഹയായത്. ഏറ്റവും മികച്ച വിദ്യാർത്ഥികൾക്ക് സർക്കാർ നൽകുന്ന പുരസ്കാരമാണ് ഷെയ്ഖ് ഹംദാൻ ബിൻ റാഷിദ് അൽ മക്തും ഫൗണ്ടേഷൻ അവാർഡ്. രാജ്യത്തെ പരമോന്നത വിദ്യാഭ്യാസ പുരസ്കാരമാണിത്. അൽഐൻ ഇന്ത്യൻ സ്കൂളിൽ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് അപർണ. പഠനത്തിനൊപ്പം പാഠ്യതരത്തിൽ തിളങ്ങുന്ന വിദ്യാർത്ഥികൾക്കാണ് ഈ പുരസ്കാരം ലഭിക്കുക. പരീക്ഷയിലെ മാർക്ക്, പരിസ്ഥിതി പ്രവർത്തനം,…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial