Headlines


മൊബൈൽ ഫോൺ പിടിച്ചു‌ വെച്ചതിന് അധ്യാപകർക്ക് നേരെ കൊലവിളി; പ്ലസ് വൺ വിദ്യാർഥിയെ സ്കൂളിൽ നിന്ന് സസ്പെൻഡ് ചെയ്തു

പാലക്കാട്: മൊബൈൽ ഫോൺ പിടിച്ചു വെച്ചതിന് അധ്യാപകർക്ക് നേരെ കൊലവിളി നടത്തിയ പ്ലസ് വൺ വിദ്യാർഥിയെ സ്കൂളിൽ നിന്ന് സസ്പെൻഡ് ചെയ്തു. പാലക്കാട് ആനക്കര ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. സ്കൂളിൽ മൊബൈൽ ഫോൺ കൊണ്ടു വരരുതെന്ന് കർശന നിർദേശമുള്ളതാണ്. ഇത് ലംഘിച്ചാണ് വിദ്യാർഥി മൊബൈൽ ഫോൺ സ്കൂളിൽ കൊണ്ടു വന്നത്. പിടിച്ചെടുത്ത മൊബൈൽ ഫോൺ അധ്യാപകൻ പ്രധാന അധ്യാപകനെ ഏൽപ്പിച്ചു. മൊബൈൻ ഫോൺ തിരികെ ആവശ്യപ്പെട്ടുകൊണ്ടായിരുന്നു പ്രധാന അധ്യാപകന് മുന്നിൽ വിദ്യാർഥിയുടെ…

Read More

എംഎസ് പി ക്യാമ്പില്‍ പൊലീസുകാരന്‍ തൂങ്ങിമരിച്ച നിലയില്‍

മലപ്പുറം: മലപ്പുറത്ത് പൊലീസുകാരനെ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. എംഎസ് പി മേല്‍മുറി ക്യാമ്പിലെ ഹവില്‍ദാര്‍ സച്ചിനെ ആണ് ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 33 വയസ്സായിരുന്നു. ചൊവ്വാഴ്ച പകല്‍ മുന്നരയോടെയാണ് സംഭവം. കോഴിക്കോട് കുന്നമംഗലം ചൂലൂര്‍ സ്വദേശിയാണ് സച്ചിന്‍. സാമ്പത്തിക പ്രയാസമാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം മലപ്പുറം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റുമോര്‍ട്ടത്തിനായി മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റും

Read More

വാക്ക് പാലിച്ച് ഭക്ഷ്യ മന്ത്രി ജി ആർ അനിൽ;പക വീട്ടി നെടുമങ്ങാട് അർബൻ ബാങ്ക്

നെടുമങ്ങാട് :ലോൺ കുടിശ്ശികയെത്തുടർന്ന് ജപ്തി നടപടി നേരിട്ട കുടുംബത്തിന് ആശ്വാസമായി ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ. വെമ്പായം പാലമൂട് സ്വദേശിനിയായ പ്രഭാകുമാരിയുടെ വീടും വസ്തുവും ജപ്തി ചെയ്യുന്നതിനുള്ള നടപടികൾ എടുത്തതിനെ തുടർന്ന് കുടുംബം പ്രതിസന്ധിയിലായിരുന്നു. നെടുമങ്ങാട് അർബൻ കോ ഓപ്പറേറ്റീവ് ബാങ്കിന്റെ നടപടികളെ തുടർന്ന് വീട്ടുകാരെ പുറത്താക്കി വീട് പൂട്ടിയപ്പോൾ തന്നെ കുടുംബാംഗങ്ങളെ സന്ദർശിച്ച മന്ത്രി പിന്തുണ അറിയിച്ചിരുന്നു. വിഷയം ശ്രദ്ധയിൽപ്പെട്ട ഗ്രീൻ മർച്ചന്റ് അസോസിയേഷൻ കുടുംബത്തിന് സാമ്പത്തിക സഹായം നൽകാനുള്ള…

Read More

തൊട്ടിലിന്റെ കയര്‍ കഴുത്തില്‍ കുരുങ്ങി ഒന്നരവയസുകാരന് ദാരുണാന്ത്യം

മലപ്പുറം: താനൂരില്‍ തൊട്ടിലിന്റെ കയര്‍ കഴുത്തില്‍ കുരുങ്ങി ഒന്നരവസുകാരന് ദാരുണാന്ത്യം. മങ്ങാട് സ്വദേശി ലുക്മാനുല്‍ ഹക്കിന്റെ മകന്‍ ഷാദുലി ആണ് മരിച്ചത്. മൃതദേഹം തിരൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഉച്ചയോടെയായിരുന്നു അപകടം. കുട്ടിയെ തൊട്ടിലില്‍ ഉറക്കി കിടത്തി അമ്മ കുളിക്കാന്‍ പോയതായിരുന്നു. കുളി കഴിഞ്ഞെത്തിയപ്പോഴാണ് കുട്ടിയുടെ കഴുത്തില്‍ കയര്‍ കുരുങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരണം സംഭവിച്ചിരുന്നു

Read More

സ്കൂളിൽ മൊബൈൽ കൊണ്ടുവന്ന വിദ്യാർത്ഥിയിൽ നിന്നും ഫോൺ പിടിച്ചെടുത്തു, പിന്നാലെ അധ്യാപകർക്കെതിരെ  ഭീഷണിമുഴക്കി വിദ്യാർത്ഥി

തൃത്താല: മൊബൈൽ ഫോൺ പിടിച്ചുവച്ചതിന് അദ്ധ്യാപകർക്ക് നേരെകൊലവിളിയുമായി പ്ലസ് വൺ വിദ്യാർത്ഥി.പാലക്കാട് ആനക്കര ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂളിലാണ് സംഭവം.വെള്ളിയാഴ്ച്‌ചയായിരുന്നു അദ്ധ്യാപകർക്ക് നേരെയുള്ള വിദ്യാർത്ഥിയുടെഭീഷണി.സ്‌കൂളിലേക്ക് മൊബൈൽ ഫോൺകൊണ്ടുവരരുതെന്ന കർശന നിർദേശം വിദ്യാർത്ഥികൾക്ക് അദ്ധ്യാപകർ നൽകിയിരുന്നു.ഇത് ലംഘിച്ചാണ് പ്ലസ് വൺ വിദ്യാർത്ഥി ക്ലാസ്സിലേക്ക് മൊബൈൽ കൊണ്ടുവന്നത്.ക്ലാസ്സിലെ അദ്ധ്യാപകൻ മൊബൈൽ പിടിച്ചെടുക്കുകയും പ്രധാനാദ്ധ്യാപകന് കൈമാറുകയും ചെയ്‌തു.മൊബൈൽ ഫോൺ വേണമെന്ന ആവശ്യവുമായി വിദ്യാർത്ഥിപ്രധാനാദ്ധ്യാപകൻ്റെ മുറിയിലെത്തുകയുംഭീഷണിപ്പെടുത്തുകയും ചെയ്തു. ഫോൺ തന്നില്ലെങ്കിൽ പുറത്തിറങ്ങിതീർത്തുകളയുമെന്നും, പതിനാറുകാരൻ്റെ കൊലവിളി. സംഭവത്തിൽഅദ്ധ്യാപകരും പിടിഎയും തൃത്താല പൊലീസിൽപരാതി നൽകിയിട്ടുണ്ട്.

Read More

ഓഹരി വിപണിയിലെ ഇടിവ് നിക്ഷേപകര്‍ക്ക് കനത്ത നഷ്ടം

ഓഹരി വിപണിയില്‍ നിക്ഷേപകര്‍ക്ക് കനത്ത നഷ്ടം. വില്പന സമ്മര്‍ദവും ട്രംപിന്റെ നീക്കങ്ങളെക്കുറിച്ചുള്ള ആശങ്കയുമാണ് വിപണിയെ ബാധിച്ചത്. ബോംബെ ഓഹരി സൂചികയായ സെന്‍സെക്‌സ് 1,235 പോയന്റ് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ചൊവാഴ്ചയിലെ വ്യാപാരത്തില്‍ മാത്രം 7.48 ലക്ഷം കോടി രൂപ നിക്ഷേപകര്‍ക്ക് നഷ്ടമായി. ഇറക്കുമതി തീരുവയുമായി ബന്ധപ്പെട്ട് ട്രംപിന്റെ നീക്കം വ്യക്തമാകാത്തതിനാല്‍ നിക്ഷേപകര്‍ ജാഗ്രത പാലിച്ചതാണ് വിപണിയില്‍ തിരിച്ചടിയായത്. മൂന്നാം പാദത്തില്‍ നിഫ്റ്റി 50 കമ്പനികളുടെ പ്രതിയോഹരി വരുമാന വളര്‍ച്ച മൂന്നു ശതമാനത്തിലൊതുങ്ങുമെന്ന ബ്ലൂംബര്‍ഗിന്റെ വിലയിരുത്തലും ആഘാതമായി. റിലയന്‍സ്…

Read More

കോളജ് യൂണിയന്‍ ഫണ്ടില്‍ നിന്നും വിഹിതം നൽകിയില്ല; എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ നേതാക്കള്‍ മര്‍ദ്ദിച്ചതായി പരാതി

പയ്യന്നൂര്‍:കണ്ണൂര്‍: കോളജ് യൂണിയന്‍ ഫണ്ടില്‍ നിന്നും ഒരു ഭാഗം നല്‍കാത്തതിനെ തുടര്‍ന്ന് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ നേതാക്കള്‍ മര്‍ദ്ദിച്ചതായി പരാതി. കഴിഞ്ഞ ദിവസം പയ്യന്നൂര്‍ നെസ്റ്റ് കോളജിലാണ് സംഭവം നടന്നത്. യൂണിറ്റ് സെക്രട്ടറി അക്ഷയ് മോഹനാണ് ഏരിയാ കമ്മിറ്റി നേതാക്കളുടെ മര്‍ദ്ദനമേറ്റത്. കോളജ് യൂണിയന്‍ ഫണ്ടില്‍ നിന്നും ഒരു ഭാഗം ഏരിയാ കമ്മിറ്റിക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ നല്‍കാന്‍ തയ്യാറാകാത്തതാണ് മര്‍ദ്ദനത്തിന് കാരണമെന്നാണ് പറയുന്നത്. യൂണിറ്റ് കമ്മിറ്റി യോഗത്തില്‍ നിന്നും പുറത്തിറക്കിയാണ് യൂണിറ്റ് സെക്രട്ടറിയെ വരാന്തയിലിട്ട് മര്‍ദ്ദിച്ചത്. രക്ഷപ്പെടാന്‍…

Read More

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കോവളം സ്വദേശിനി സരിത മരിച്ചു

തിരുവനന്തപുരം: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കോവളം സ്വദേശിനി സരിത മരിച്ചു. ബാലരാമപുരത്തിന് സമീപം തേമ്പാമുട്ടത്ത് ഞായറാഴ്ച വൈകുന്നേരത്തായിരുന്നു അപകടം സംഭവിച്ചത്. തുടർന്ന് ചികിത്സയിൽ കഴിയുന്നതിനിടെ തിങ്കളാഴ്ച രാത്രിയോടെ സരിതയുടെ നില ഗുരുതരമായതിനെ തുടർന്ന് മരണപ്പെടുകയായിരുന്നു. കാട്ടാക്കട ഭാഗത്തു നിന്ന് കോവളത്തേക്ക് ഓട്ടോറിക്ഷയിൽ പോകുകയായിരുന്നു സരിത. അതേസമയം ബാലരാമപുരത്ത് നിന്ന് അമിത വേഗത്തിലെത്തിയ ബൈക്ക് ഇടിച്ച് ഓട്ടോറിക്ഷയിലേക്ക് കയറി അപകടം ഉണ്ടാകുകയായിരുന്നു. കൂടാതെ ആ സമയത്ത് അതുവഴി പോവുകയായിരുന്ന മറ്റൊരു ബൈക്ക് യാത്രക്കാരനും അപകടത്തിൽ പരിക്കേറ്റു. സരിതയും ബന്ധുക്കളും…

Read More

350 ആളുകൾക്ക് സഞ്ചരിക്കാൻ കഴിയുന്ന വിനോദ സഞ്ചാര കപ്പൽ നിർമ്മിക്കാനൊരുങ്ങി മലയാളി സംരംഭകർ

കൊല്ലം: 350 ആളുകൾക്ക് സഞ്ചരിക്കാൻ കഴിയുന്ന വിനോദ സഞ്ചാര കപ്പൽ നിർമ്മിക്കാനൊരുങ്ങി മലയാളി സംരംഭകർ. കൊല്ലം തുറമുഖം കേന്ദ്രീകരിച്ചാണ് ഇതിന്റെ സർവീസ്. കേരളത്തിൽ ആദ്യമായാണ് ഇത്തരമൊരു കപ്പൽ സർവീസ് നടക്കാൻ പോകുന്നത്. കപ്പലിന്റെ രൂപരേഖ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങൾ നിലവിൽ ആരംഭിച്ചിട്ടുണ്ട്. കപ്പലിലെ ഇരിപ്പിടങ്ങൾ മുതൽ ഉൾവശത്തെ സജ്ജീകരണങ്ങൾ വരെ ഉൾപ്പെടുന്ന ഏകദേശം മുപ്പതോളം വരുന്ന രൂപരേഖകളാണ് ഇതിനായി തയ്യാറാക്കുന്നത്. ഇതോടെ കേരളത്തിലെ തുറമുഖങ്ങളെ ബന്ധിപ്പിച്ചു കൊണ്ടുള്ള വിനോദ സഞ്ചാര കപ്പൽ സർവീസിന് വഴി തെളിയുകയാണ്. രൂപരേഖ…

Read More

മൂന്നു കുടുംബങ്ങളിലെ 17 പേര്‍, നടുക്കമായി മരണ പരമ്പര; കശ്മീര്‍ ഗ്രാമത്തിലെ ദുരൂഹത നീക്കാന്‍ കേന്ദ്ര സംഘം

ശ്രീനഗര്‍: മൂന്നു കുടുംബങ്ങളിലായി പതിനേഴു പേരുടെ അടുത്തടുത്തുള്ള മരണത്തിന്റെ ഞെട്ടലിലാണ്, കശ്മീരിലെ ബധാല്‍ ഗ്രാമം. പതിമൂന്നു കുട്ടികള്‍ ഉള്‍പ്പെടെയാണ് ദുരൂഹമായി മരണത്തിനു കീഴടങ്ങിയത്. പകര്‍ച്ചവ്യാധിയോ മറ്റേതെങ്കിലും രോഗവ്യാപനമോ അല്ല മരണത്തിനു കാരണമെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയതോടെ ആശങ്കയേറി. ഇപ്പോള്‍ കേന്ദ്ര അഭ്യന്തര മന്ത്രാലയം ഉന്നത തല സംഘത്തെ നിയോഗിച്ചിരിക്കുകയാണ്, രജൗറി ജില്ലയിലെ ഗ്രാമത്തിലേക്ക്. ഡിസംബര്‍ ഏഴിനും ജനുവരി 19നും ഇടയിലുള്ള ദിവസങ്ങളിലായാണ് പതിനേഴു പേര്‍ മരിച്ചത്. പ്രത്യേകിച്ച് ആരോഗ്യ പ്രശ്‌നമൊന്നും ഇല്ലാതിരുന്ന ഇവരുടെ ശരീരത്തില്‍ നാഡീ വിഷത്തിന്റെ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial