Headlines

യുവതിയെ കഴുത്തിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടത്തി; ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട സുഹൃത്തിനായി അന്വേഷണം

തിരുവനന്തപുരം: യുവതിയെ കഴുത്തിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടത്തി. കായംകുളം സ്വദേശി ആതിര (30) ആണ് മരിച്ചത്. തിരുവനന്തപുരം കഠിനംകുളത്താണ് സംഭവം. രാവിലെ പതിനൊന്നരയോടെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പുലർച്ചെ പുറത്ത് പോയ ഭർത്താവ് മടങ്ങിയെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. സംഭവസ്ഥലത്ത് നിന്ന് യുവതിയുടെ സ്കൂട്ടർ കാണാതായിട്ടുണ്ട്. ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട സുഹൃത്താണ് കൊലക്ക് പിന്നിലെന്നാണ് സംശയം. എറണാകുളം സ്വദേശിയായ യുവാവിനെതിരെ അന്വേഷണമാരംഭിച്ചിട്ടുണ്ട്. കൊലക്ക് ശേഷം യുവതിയുടെ സ്കൂട്ടറിൽ പ്രതി രക്ഷപ്പെട്ടെന്നാണ് നിഗമനം.

Read More

എൻജിൻ തകരാറിലായി ഒഴുക്കിൽപെട്ട യാത്രക്കാരെ രക്ഷപ്പെടുത്തി ജലഗതാഗത വകുപ്പ് ജീവനക്കാർ

പൂച്ചാക്കൽ: ശിക്കാര വള്ളത്തിൽ യാത്ര ചെയ്തിരുന്ന കുടുംബത്തെ രക്ഷപെടുത്തി ജലഗതാഗത വകുപ്പ് ജീവനക്കാർ. പാണാവള്ളി സ്റ്റേഷനിലെ എസ്-20 നമ്പർ ബോട്ട് ജീവനക്കാരാണ് യാത്രക്കാർക്ക് രക്ഷയായത്. കഴിഞ്ഞ ദിവസം രാത്രി ഏഴിന് സൗത്ത് പറവൂർ ജെട്ടിയിൽനിന്ന് പെരിഞ്ചിറ കരിയിലേക്കു സർവിസ് നടത്തുമ്പോഴാണ് എൻജിന്റെ പ്രവർത്തനം നിലച്ചത്. അതോടെ വഞ്ചി നിയന്ത്രണമില്ലാതെ ഒഴുകുകയായിരുന്നു. അഞ്ച് യാത്രക്കാരാണ് വഞ്ചിയിൽ ഉണ്ടായിരുന്നത്. നിരന്തരം ടോർച്ച് പ്രകാശിച്ചപ്പോൾ അപകട സാധ്യത മനസ്സിലാക്കി വഞ്ചിയുടെ സമീപത്തേക്ക് ഉദ്യോഗസ്ഥർ അടുത്തു. രണ്ട് എൻജിൻ ഘടിപ്പിച്ച വളളത്തിലെ ഒരെണ്ണം…

Read More

വിവാദങ്ങൾക്ക് പിന്നാലെ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ക്ഷമാപണം നടത്തി നടൻ വിനായകൻ

സിനിമ നടൻ എന്ന നിലയിലും വ്യക്തി എന്ന നിലയിലും പല വിഷയങ്ങളും കൈകാര്യം ചെയ്യാൻ എനിക്ക് പറ്റുന്നില്ല. എൻ്റെ ഭാഗത്തുനിന്നുണ്ടായ എല്ലാ നെഗറ്റീവ് എനർജികൾക്കും പൊതുസമൂഹത്തോട് ഞാൻ മാപ്പ് ചോദിക്കുന്നു. ചർച്ചകൾ തുടരട്ടെ…’ വിനായകൻ തൻറെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ക്ഷമാപണം നടത്തി. കഴിഞ്ഞ ദിവസം ഫ്ലാറ്റിൻ്റെ ബാൽക്കണിയിൽ വെച്ച് നഗ്നത പ്രദർശനം നടത്തി താരം വിവാദത്തിലായിരുന്നു. ഇത് സോഷ്യൽ മീഡിയയിൽ ഒട്ടാകെ ചർച്ചയായി. താരത്തിനെതിരെ ഒരുപാട് വിമർശനങ്ങൾ ഉയർച്ചയും ചെയ്തു. ഇതിന് പിന്നാലെയാണ് വിനായകൻ മാപ്പുമായി രംഗത്തെത്തിയത്….

Read More

ആര്‍ജി കര്‍ ബലാത്സംഗക്കൊല: പ്രതിക്ക് വധശിക്ഷ നല്‍കണം; ബംഗാള്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊല്‍ക്കത്ത: ആര്‍ജി കര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ യുവഡോക്ടര്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട കേസിലെ പ്രതി സഞ്ജയ് റോയിക്ക് വധശിക്ഷ നല്‍കണമെന്ന് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍. വിചാരണ കോടതി വിധിക്കെതിരെ സര്‍ക്കാര്‍ കൊല്‍ക്കത്ത ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. പ്രതിക്ക് മരണം വരെ തടവു വിധിച്ച സിയാല്‍ദേ അഡീഷണല്‍ സെഷന്‍സ് കോടതി വിധിയില്‍ സര്‍ക്കാര്‍ അതൃപ്തി അറിയിച്ചു. ബംഗാള്‍ അഡ്വക്കേറ്റ് ജനറലാണ് സര്‍ക്കാരിന് വേണ്ടി ഹൈക്കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തത്. വിചാരണ കോടതി വിധിയില്‍ തൃപ്തിയില്ലെന്ന് മുഖ്യമന്ത്രി മമത…

Read More

വിദാർത്ഥികളെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച കേസ്;യൂട്യൂബര്‍ മണവാളന്‍  മുഹമ്മദ് ഷഹീന്‍ ഷാ പൊലീസ് കസ്റ്റഡിയില്‍

തൃശൂര്‍: യൂട്യൂബര്‍ മണവാളന്‍ എന്നറിയപ്പെടുന്ന മുഹമ്മദ് ഷഹീന്‍ ഷാ (26) പൊലീസ് കസ്റ്റഡിയില്‍. തൃശൂര്‍ കേരള വര്‍മ്മ കോളജ് വിദ്യാര്‍ഥികളെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഒളിവിലായിരുന്ന മുഹമ്മദ് ഷഹീന്‍ ഷാക്കെതിരെ തൃശൂര്‍ വെസ്റ്റ് പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തൃശ്ശൂര്‍ എരനല്ലൂര്‍ സ്വദേശിയാണ് മുഹമ്മദ് ഷഹീന്‍ ഷാ. യൂട്യൂബില്‍ 15 ലക്ഷം ഫോളോവേഴ്സ് ഉള്ള മണവാളന്‍ മീഡിയ എന്ന യൂട്യൂബ് ചാനലുടമയാണ് ഇയാള്‍. കഴിഞ്ഞ ഏപ്രില്‍ 19നായിരുന്നു കേസിനാസ്പദമായ സംഭവം.കേരളവര്‍മ്മ കോളജിന് സമീപത്തു…

Read More

നടി അപർണ വിനോദ് വിവാഹമോചിതയായി

പ്രിയനന്ദനൻ സംവിധാനം ചെയ്ത ‘ഞാൻ നിന്നോടുകൂടെയുണ്ട്’ എന്ന ചിത്രത്തിലൂടെ സിനിമാലോകത്തെത്തിയ താരമാണ് നടി അപർണ വിനോദ്. സിദ്ധാർഥ് ഭരതനും വിനയ് ഫോർട്ടിനുമൊപ്പം ഈ ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ‌ അവതരിപ്പിച്ച‌ താരം പിന്നീട് ആസിഫ് അലി നായകനായ കോഹിനൂറിൽ നായികയായും എത്തി. വിജയ് ചിത്രം ഭൈരവയിലൂടെ തമിഴ് സിനിമയിലും അഭിനയിച്ചു. ഭരത് നായകനായി ഡയറക്റ്റ് ഒടിടി റിലീസ് ആയി എത്തിയ തമിഴ് ചിത്രം നടുവനിലാണ് അപർണ ഏറ്റവുമൊടുവിൽ അഭിനയിച്ചത്. 2021ലായിരുന്നു ഈ ചിത്രം റിലീസായത്. ഇതിന് ശേഷം സിനിമാ…

Read More

സംസ്ഥാനത്തിന് വൈദ്യുതിപ്രതിസന്ധിക്കു ആശ്വാസം 500 മെഗാവാട്ട് വൈദ്യുതി ലഭ്യമാക്കുന്ന പദ്ധതിക്ക് അനുമതി

തിരുവനന്തപുരം: സംസ്ഥാനത്തിന് 500 മെഗാവാട്ട് വൈദ്യുതി ലഭ്യമാക്കുന്ന പദ്ധതിക്ക് അനുമതി. റെഗുലേറ്ററി കമീഷനാണ് പദ്ധതിക്ക് അനുമതി നൽകിയിരിക്കുന്നത്. കേന്ദ്ര പൊതുമേഖല സ്ഥാപനമായ സോളാർ എനർജി കോർപറേഷൻ ഓഫ് ഇന്ത്യയുമായുള്ള കെ.എസ്.ഇ.ബി 25 വർഷത്തേക്കാണ് കരാർ ഒപ്പുവെച്ചിരിക്കുന്നത്. ഇതോടെ സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് വലിയൊരളവിൽ ആശ്വാസമാകും. കഴിഞ്ഞ സെപ്റ്റംബറിൽ ഒപ്പിട്ട കരാറിന് അനുമതി തേടി കെ.എസ്.ഇ.ബി റെഗുലേറ്ററി കമീഷന് നൽകിയ അപേക്ഷയിൽ തെളിവെടുപ്പ് നടത്തിയാണ് അനുമതി ഉത്തരവ് നൽകിയത്. പീക്ക് മണിക്കൂറുകൾ തെളിയും● വൈദ്യുതി ലഭ്യതയിൽ കുറവുള്ള വൈകീട്ട്…

Read More

നവജാത ശിശുവിന്റെ തുടയില്‍ സൂചി തറച്ചുകയറിയ സംഭവം; ഡോക്ടര്‍ക്കും ജീവനക്കാര്‍ക്കുമെതിരെ കേസ്

പയ്യന്നൂര്‍: പ്രതിരോധ കുത്തിവെപ്പെടുത്ത നവജാത ശിശുവിന്റെ തുടയില്‍ സൂചി തറച്ചുകയറിയ സംഭവത്തില്‍ പിതാവിന്റെ പരാതിയില്‍ പരിയാരം പൊലീസ് കേസെടുത്തു. കുട്ടിയെ ചികിത്സിച്ച പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ക്കും ജീവനക്കാര്‍ക്കുമെതിരെയാണ് കേസ്. ചികിത്സയിലെ ഗുരുതര പിഴവ് ആരോപിച്ച് നേത്തേ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. 25 ദിവസം പ്രായമുള്ള കുട്ടിയുടെ തുടയില്‍ പഴുപ്പ് കണ്ടതോടെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോയി പരിശോധിക്കുകയായിരുന്നു. തുടര്‍ന്നാണ് 3.7 സെന്റീമീറ്റര്‍ നീളമുള്ള സൂചി പുറത്തെടുത്തത്. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്ന്…

Read More

ഗുളികയിൽ മൊട്ടുസൂചി കണ്ടെത്തിയെന്ന വിവാദത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടോയെന്ന് അന്വേഷിക്കണമെന്ന് ആരോഗ്യ വകുപ്പ്.

തിരുവനന്തപുരം: ഗുളികയിൽ മൊട്ടുസൂചി കണ്ടെത്തിയെന്ന വിവാദത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടോയെന്ന് അന്വേഷിക്കണമെന്ന് ആരോഗ്യ വകുപ്പ്. ആരോപണം വ്യാജമെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് സംഭവത്തിൽ പൊലീസ് അന്വേഷണം വേണമെന്ന് ആരോഗ്യ വകുപ്പ് നിലപാടെടുത്തത്. ഇക്കാര്യം ആവശ്യപ്പെട്ട് ആരോഗ്യവകുപ്പ് ഡയറക്ടർ ഡിജിപിക്ക് രേഖാമൂലം പരാതി നൽകി. മേമല സ്വദേശി വസന്തയ്ക്ക് തിരുവനന്തപുരം വിതുര താലൂക്ക് ആശുപത്രിയിലെ ഫാർമസിയിൽ നിന്നും ലഭിച്ച ഗുളികയിൽ മെട്ടുസൂചി ലഭിച്ചെന്നായിരുന്നു ആരോപണം. ശ്വാസംമുട്ടലിന് ചികിത്സ തേടിയ വസന്തക്ക് സി-മോക്സ് ക്യാപ്സ്യൂളാണ് ആശുപത്രി ഫാർമസിയിൽ നിന്നും നൽകിയത്. ഇതിനുള്ളിൽ മൊട്ടുസൂചിയെന്നായിരുന്നു…

Read More

അമ്മയുടെ ഫോൺ വാങ്ങിയ മകനെ ചോദ്യം ചെയ്ത അച്ഛനെ കല്ലിലേക്ക് തള്ളിയിട്ടു, ചികിത്സയിലിരുന്ന 52കാരൻ മരിച്ചു

      കിളിമാനൂർ : മകന്‍റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന അച്ഛൻ മരിച്ചു. കിളിമാനൂർ പൊരുന്തമൺ സ്വദേശി ഷിബു എന്ന ഹരികുമാർ (52) ആണ് മരിച്ചത്. കഴിഞ്ഞ 15 ന് വൈകുന്നേരമായിരുന്നു ഹരികുമാറിന് മർദ്ദനമേറ്റത്. മാതാവിന്‍റെ മൊബൈൽ ഫോൺ മകൻ ആദിത്യ കൃഷ്ണൻ (22) പിടിച്ചു വാങ്ങിയിരുന്നു. ഈ വിവരം മാതാവ് ഹരികുമാറിനെ അറിയിച്ചതിന് പിന്നാലെയുണ്ടായ സംഘർഷത്തിനിടെയാണ് 52കാരന് പരിക്കേറ്റത്.  ഹരികുമാർ മൊബൈൽ തിരിച്ചു നൽകാൻ ആവശ്യപ്പെട്ടതിനെ തുടർന്ന തർക്കമാണ് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. ഇടയ്ക്കിടെ അമ്മയോട് പൈസ ചോദിക്കുകയും ചെയ്യുന്നതും…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial