
കൈക്കൂലി വാങ്ങുന്നതിനിടെ അതിരപ്പിള്ളി വില്ലേജ് ഓഫീസര്‍ പിടിയിൽ
തൃശൂര്‍: കൈക്കൂലി വാങ്ങുന്നതിനിടെ അതിരപ്പിള്ളി വില്ലേജ് ഓഫീസര്‍ പിടിയിൽ. സ്ഥിരം കൈക്കൂലി കേസിൽ പ്രതിയായ അതിരപ്പിള്ളി വില്ലേജ് ഓഫീസര്‍ കെഎൽ ജൂഡ് ആണ് വിജിലന്‍സിന്റെ പിടിയിലായത്. കൈക്കൂലി ആവശ്യപ്പെട്ടതിനെത്തുടർന്ന് അപേക്ഷകൻ വിജിലൻസിന് പരാതി നൽകുകയായിരുന്നു. കൈക്കൂലിയായി വാങ്ങിയ 3000 രൂപ വലതു കാലിലെ സോക്സിനുള്ളിൽ നിന്നാണ് വിജിലന്‍സ് സംഘം പിടിച്ചെടുത്തത്. ഭൂമി വിൽക്കുന്നതിന് മുമ്പ് എടുക്കുന്ന റെക്കോഡ് ഓഫ് റൈറ്റ്സ് സര്‍ട്ടിഫിക്കറ്റ് (ആര്‍ഒആര്‍) നൽകുന്നതിനാണ് കൈക്കൂലി ആവശ്യപ്പെട്ടത്. തുടര്‍ന്ന് സര്‍ട്ടിഫിക്കറ്റിന് അപേക്ഷ നൽകി വ്യക്തി വിജിലന്‍സിനെ വിവരം…