Headlines

തെറ്റിദ്ധരിപ്പിക്കുന്ന രീതികളിൽ പരസ്യ പ്രചരണം,യോഗചാര്യ ബാബാരാംദേവിനെതിരെ അറസ്റ്റ് വാറന്റ്

പാലക്കാട്: യോഗാചാര്യൻ ബാബാ രാംദേവിനെതിരെ പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി-2 വാറന്റ് പുറപ്പെടുവിച്ചു. സംസ്ഥാന ഡ്രഗ്സ് വിഭാഗം രജിസ്റ്റർ ചെയ്ത കേസിൽ കഴിഞ്ഞ 16ന് പാലക്കാട്ടെ കോടതിയിൽ ഹാജരാകാൻ സമൻസ് അയച്ചിരുന്നു. വരാതിരുന്നതിനെത്തുടർന്നാണ് ഫെബ്രുവരി ഒന്നിന് കോടതിയിൽ നേരിട്ട് ഹാജരായി ജാമ്യമെടുക്കാൻ വാറന്റ് പുറപ്പെടുവിച്ചത്. ദിവ്യ ഫാർമസി ഉടമകളായ ദിവ്യയോഗ മന്ദിർ ട്രസ്റ്റ് പ്രസിഡന്റ് ബാബാ രാംദേവ്, ജനറൽ സെക്രട്ടറി ആചാര്യ ബാലകൃഷ്ണൻ എന്നിവർക്കെതിരെ കേസെടുത്തത്. ഡ്രഗ്സ് ആൻഡ് മാജിക് റെമഡീസ് (ഒബ്ജക്ഷണബ്ൾ അഡ്വർടൈസ്മെന്‍റ്)…

Read More

ഫുട്ബോളിനെ ചെല്ലിയുള്ള തർക്കം; തിരുവനന്തപുരത്ത്     പത്താം ക്ലാസ് വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ ക്രൂരമായി മർദ്ധിച്ചതായി പരാതി

തിരുവനന്തപുരം: കിളിമാനൂരില്‍ പള്ളിക്കല്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയെ സീനിയര്‍ വിദ്യാര്‍ഥികള്‍ ക്രൂരമായിമര്‍ദ്ദിച്ചതായി പരാതി. വിദ്യാര്‍ഥികള്‍ തമ്മിൽ ഫുട്‌ബോളിനെ ചൊല്ലിയുള്ള തര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചതെന്നാണ് വിവരം. മുഹമ്മദ് റയ്ഹാനാണ് സീനിയര്‍ വിദ്യാര്‍ഥികളുടെ മര്‍ദ്ദനമേറ്റത്. പരിക്കേറ്റതിനേത്തുടര്‍ന്ന് കല്ലമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് വിദ്യാര്‍ഥി. ജനുവരി 16-ാം തീയതി ഉച്ചയ്ക്ക് ആയിരുന്നു സംഭവം. ഏഴോളം പ്ലസ്ടു വിദ്യാര്‍ഥികള്‍ റയ്ഹാനെ സ്‌കൂളിലെ ശുചിമുറിയില്‍ വച്ച് മാരകമായി മര്‍ദ്ദിച്ചുവെന്നാണ് പരാതി. തല പിടിച്ച് ചുവരില്‍ ഇടിക്കുകയും കഴുത്തിന് തൂക്കി…

Read More

അമേരിക്കയുടെ 47-ാംമത് പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് തിങ്കളാഴ്ച ചുമതലയേൽക്കും

ന്യൂയോർക്ക്: അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് തിങ്കളാഴ്ച ചുമതലയേൽക്കും. ഇന്ത്യൻ സമയം രാത്രി 10.30നാണ് ട്രംപിന്റെ സ്ഥാനാരോഹണം. അതിശൈത്യത്തെ തുടർന്ന് സ്ഥാനാരോഹണ ചടങ്ങുകൾ കാപിറ്റോൾ മന്ദിരത്തിനകത്തേക്ക് മാറ്റി. നേരത്തെ തുറന്ന വേദിയിൽ സ്ഥാനാരോഹണ ചടങ്ങുകൾ നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. സത്യപ്രതിജ്ഞക്കായി ഡൊണൾഡ് ട്രംപും കുടുംബവും ശനിയാഴ്ച വൈകുന്നേരം വാഷിങ്ടണിലെത്തി. തി​ങ്ക​ളാ​ഴ്ച വാ​ഷിങ്ടണിൽ മൈ​ന​സ് 12 ഡി​ഗ്രി സെ​ൽ​ഷ്യ​സ് ത​ണു​പ്പാ​ണ് പ്ര​വ​ചി​ക്കു​ന്ന​ത്. 40 വ​ര്‍​ഷ​ത്തി​നു​ശേ​ഷ​മാ​ണ് യു​എ​സ് പ്ര​സി​ഡ​ന്‍റി​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങ് തു​റ​ന്ന ​വേ​ദി​യി​ല്‍ ​നി​ന്നു മാ​റ്റു​ന്ന​ത്. ഡെ​മോ​ക്രാ​റ്റി​ക് സ്ഥാ​നാ​ർ​ഥി…

Read More

കൊച്ചി കുസാറ്റ് ദുരന്തത്തിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു

കൊച്ചി: കൊച്ചി കുസാറ്റ് ദുരന്തത്തിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. കുറ്റപത്രത്തിൽ മുൻ പ്രിൻസിപ്പൽ ദീപക് കുമാർ സാഹു ഉൾപ്പെടെയുള്ള മൂന്ന് പ്രതികളാണുള്ളത്. അധ്യാപകരായ ഗിരീഷ് കുമാർ തമ്പി, എൻ ബിജു എന്നിവരാണ് മറ്റ് പ്രതികൾ. മനപൂർവമല്ലാത്ത നരഹത്യയാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. മുൻ രജിസ്ട്രാറെ പ്രതി ചേർക്കേണ്ട സാഹചര്യമില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കുറ്റപത്രം സമർപ്പിച്ചത്. ദുരന്തം നടന്ന് ഒരു വർഷവും രണ്ട് മാസവും പിന്നിടുമ്പോഴാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.

Read More

അയല്‍വാസിയുടെ വളര്‍ത്തനായയുടെ ആക്രമണത്തില്‍ പെൺകുട്ടിയ്ക്ക് ഗുരുതര പരിക്ക്; രക്ഷപ്പെടാനായി 11 വയസുകാരി നായയെ എടുത്തെറിഞ്ഞു

തൃശൂർ: അയല്‍വാസിയുടെ വളര്‍ത്തനായയുടെ ആക്രമണത്തില്‍ 11 കാരിക്ക് ഗുരുതര പരിക്കേറ്റു. മുണ്ടത്തിക്കോട് തിരുത്തിപറമ്പ് നിലോത്ത് വീട്ടില്‍ പരേതനായ അഷറഫിന്റെയും നേഹയുടെയും മകളായ അമേയക്കാണ് നായയുടെ ആക്രമണത്തില്‍ പരുക്കേറ്റത്. പെണ്‍കുട്ടിയുടെ മുഖത്തും പുറത്തും കൈ കാലുകളിലും നെഞ്ചിലും കടിയേറ്റു. കഴിഞ്ഞ ദിവസം വൈകിട്ട് കുട്ടിയും ചേച്ചിയും കൂടി വീടിന്റെ ​ഗേറ്റ് പൂട്ടാന്‍ പോയപ്പോള്‍ പാഞ്ഞുവന്ന നായ പെണ്‍കുട്ടിയെ ആക്രമിക്കുകയായിരുന്നു. ഒപ്പം ഉണ്ടായിരുന്ന 13 വയസുള്ള ചേച്ചി നായയെ ബഹളംവച്ചും വടി എടുത്തും ഓടിക്കാന്‍ ശ്രമിച്ചപ്പോള്‍ നായ ചേച്ചിയേയും ആക്രമിക്കാന്‍…

Read More

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് സമൂഹമാധ്യത്തിലൂടെ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ

കണ്ണൂർ: യുവാവ് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത് ഒരു പ്രദേശത്തെയാകെ സ്ത്രീകളുടെ മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങൾ. കഴിഞ്ഞ ദിവസം അറസ്റ്റിലായ കണ്ണൂർ വായത്തൂർ സ്വദേശി അഭയ് പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ള സ്ത്രീകളുടെ ചിത്രങ്ങളാണ് മോർഫ് ചെയ്ത് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. ഇരുപതുകാരനായ അഭയ് മുമ്പും സ്ത്രീകളെ ശല്യം ചെയ്തതിന് കേസിൽ പ്രതിയായിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. പേരാവൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു ഗ്രാമത്തിലെ സ്ത്രീകളുടെ ചിത്രങ്ങളാണ് ഇയാൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചത്. ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു ഇയാൾ ദൃശ്യങ്ങൾ പുറത്തുവിട്ടത്….

Read More

അരവിന്ദ് കെജ്രിവാൾ സഞ്ചരിച്ച കാറിനു നേരെ ആക്രമണം; ആക്രമണം തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ

ന്യൂഡൽഹി: ഡൽഹിയിൽ ആം ആദ്മി പാർട്ടി അധ്യക്ഷൻ അരവിന്ദ് കെജ്‌രിവാൾ സഞ്ചരിച്ചിരുന്ന കാറിനു നേരെ ആക്രമണം. തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനിടെയാണ് കെജ്‌രിവാളിന്റെ വാഹന വ്യൂഹത്തിന് നേരെ കല്ലേറുണ്ടായത്. ആക്രമണത്തിന് പിന്നിൽ ബിജെപി സ്ഥാനാർഥിയായ പർവേശ് വർമയാണെന്ന് എഎപി ആരോപിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ തങ്ങൾ തോൽക്കുമോ എന്ന ഭയം കൊണ്ട് ബിജെപി അരവിന്ദ് കെജ്‌രിവാളിനെ ആക്രമിക്കാന്‍ ഗുണ്ടകളെ ഏർപ്പാടാക്കി എന്ന് ആംആദ്മി പറഞ്ഞു. ബിജെപിയുടെ ഭീരുത്വം നിറഞ്ഞ ആക്രമണം കണ്ട് അരവിന്ദ് കെജ്‌രിവാൾ ഭയപ്പെടില്ലെന്നും ഡൽഹിയിലെ ജനങ്ങൾ നിങ്ങൾക്ക്…

Read More

റീ റിലീസിൽ വീണ്ടും അടിപതറി മമ്മൂട്ടി

റീ റിലീസിൽ വീണ്ടും അടിപതറി മമ്മൂട്ടി. ഐവി ശശി സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായി എത്തിയ ക്ലാസ്സിക് ആക്ഷൻ ചിത്രമാണ് ആവനാഴി. 38 വർഷങ്ങൾക്ക് ശേഷം ചിത്രം വീണ്ടും തിയേറ്ററിൽ ഇന്നലെ റീ റിലീസ് ചെയ്തിരുന്നു. എന്നാൽ മോശം പ്രതികരണമാണ് രണ്ടാം വരവിൽ ആവനാഴിക്ക് ലഭിക്കുന്നത്. തിയേറ്ററിൽ ചെറിയ ചലനം പോലും സൃഷ്ടിക്കാനാകാതെയാണ് ചിത്രം കടന്നുപോകുന്നത്. ഇതോടെ പാലേരിമാണിക്യത്തിനും വല്യേട്ടനും ശേഷം മമ്മൂട്ടിയുടെ മറ്റൊരു റീ റിലീസ് പരാജയമാകുകയാണ് ആവനാഴി. ആവനാഴിയുടെ റീ റിലീസ് പലയിടത്തും മുടങ്ങിയിട്ടുണ്ട്….

Read More

വെള്ളറടയിൽ പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് വൻ കവർച്ച; നഷ്ടമായത് 70000 രൂപയും രണ്ടരലക്ഷം രൂപയുടെ സ്വർണ്ണവും

തിരുവനന്തപുരം: പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് വൻ കവർച്ച. തിരുവനന്തപുരം വെളളറട  കാരക്കോണത്ത്മാസങ്ങളായി ആളില്ലാതിരുന്ന വീട്ടിലാണ് മോഷണം നടന്നത്. 70000 രൂപയും രണ്ടര ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണാഭരണങ്ങളും മോഷണം പോയി. ത്രേസ്യാപുരം സ്വദേശി സൈനികനായ സന്തോഷിൻ്റെ വീടാണ് കുത്തി തുറന്ന് മോഷണം നടത്തിയത്. പട്ടാളക്കാരനായ സന്തോഷ് അവധിക്ക് നാട്ടിൽ വരുമ്പോഴാണ് ഭാര്യയും മക്കളുമായി ഈ വീട്ടിൽ താമസിക്കാറുള്ളത്. വീട് തുറന്നു കിടക്കുന്നത് കണ്ട് സംശയം തോന്നിയ നാട്ടുകാരാണ് വിവരം പൊലീസിൽ അറിയിച്ചത്. വെള്ളറട പൊലീസ് അന്വേഷണം ആരംഭിച്ചു

Read More

സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം: പ്രതിയെന്ന് സംശയിക്കുന്നയാൾ കസ്റ്റഡിയിൽ

മുംബൈ: നടൻ സെയ്ഫ് അലി ഖാന് മുംബൈയിലെ വസതിയിൽവെച്ച് കുത്തേറ്റ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാൾ പൊലീസ് കസ്റ്റഡിയിൽ. ആകാശ് കനോജിയ എന്ന 31കാരനാണ് ചത്തീസ്ഗഢില്‍ പിടിയിലായത്. ട്രെയിനില്‍ സഞ്ചരിക്കുമ്പോള്‍ റെയില്‍വേ പൊലീസ് ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. മുംബൈ പൊലീസ് റായ്പൂരിലേക്ക് തിരിച്ചു. വ്യാഴാഴ്ച പുലർച്ചെ 2.30 ഓടെയാണ് സെയ്ഫിന്റെ മുംബൈയിലെ വസതിയിൽ മോഷ്ടാക്കൾ എത്തിയത്. വീടിനുള്ളില്‍ അസ്വാഭാവിക ശബ്ദം കേട്ട് ജോലിക്കാരിയാണ് ആദ്യം ഉണര്‍ന്നത്. തുടര്‍ന്ന് ഇവര്‍ ശബ്ദം കേട്ട സ്ഥലത്തേയ്ക്ക് എത്തുകയും അക്രമിയെ കാണുകയുമായിരുന്നു. പ്രതിരോധിക്കുന്നതിനിടെ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial