വീട്ടിൽ പ്രസവം എടുക്കുന്നതിനിടയിൽ അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം
ചെന്നൈ: വീട്ടിൽ പ്രസവം എടുക്കുന്നതിനിടയിൽ അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം. യുവതിയുടെ നാലാമത്തെ പ്രസവത്തിനിടയിലാണ് മരണം സംഭവിച്ചത്. തമിഴ്നാട്ടിലെ റാണിപേട്ട് ജില്ലയിലെ അമ്മയുടെ വീട്ടിൽ വച്ചാണ് യുവതിയുടെ പ്രസവമെടുത്തത്. വീട്ടിൽ വെച്ചായിരുന്നു യുവതി തന്‍റെ മൂന്നാമത്തെ കുഞ്ഞിനെയും പ്രസവിച്ചത്. ടി ജ്യോതി എന്ന 31 കാരിയും ചോരക്കുഞ്ഞുമാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. വ്യാഴാഴ്ച പുലർച്ചെ ജ്യോതിക്ക് പ്രസവ വേദന അനുഭവപ്പെട്ടു. അതേത്തുടർന്ന് അമിതമായ രക്തസ്രാവമുണ്ടായിട്ടും ആശുപത്രിയിൽ എത്തിക്കാതെ വീട്ടിൽത്തന്നെ പ്രസവിക്കുകയായിരുന്നു. പ്രസവിച്ച ശേഷം ജ്യോതിയുടെ അമ്മ വല്ലി പൊക്കിൾക്കൊടി…

