കഷായത്തിൽ കാമുകി വിഷം കലർത്തി കൊലപ്പെടുത്തി;ഷാരോൺ വധക്കേസിൽ കോടതി വിധി ഇന്ന്
തിരുവനന്തപുരം: പാറശ്ശാല ഷാരോൺ വധക്കേസിൽ നെയ്യാറ്റിൻകര സെഷൻസ് കോടതി ഇന്ന് വിധി പറയും. കാമുകിയായ ഗ്രീഷ്മ കഷായത്തിൽ വിഷം കലർത്തി ഷാരോണിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. മറ്റൊരാളെ വിവാഹം കഴിക്കാനായി കാമുകനെ ഒഴിവാക്കാൻ വേണ്ടിയായിരുന്നു യുവതി വിഷം കലർത്തിയ കഷായം കാമുകന് നൽകിയത്. കേസിൽ ഗ്രീഷ്മയുടെ അമ്മയും അമ്മാവനും പ്രതികളാണ്. ഗൂഢാലോചന കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത് കഴിഞ്ഞ വഷം ഒക്ടോബർ 15ന് തുടങ്ങിയ വിചാരണ ഈ മാസം മൂന്നിനാണ് അവസാനിച്ചത്. പ്രതിഭാഗത്തിന്റേയും വാദിഭാഗത്തിന്റേയും വാദങ്ങൾ പൂർത്തിയായതോടെയാണ് കേസ് വിധി…

