വിവാഹം ആഘോഷിക്കാനായി പടക്കം പൊട്ടിച്ചു; ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് അയൽ വീട്ടിലെ നവജാത ശിശു ആശുപത്രിയിൽ
കണ്ണൂർ: കണ്ണൂർ പാനൂരിനടുത്ത് വിവാഹവീട്ടിൽ പടക്കം പൊട്ടിച്ചതിനെ തുടർന്ന് അയൽവീട്ടിലെ 18 ദിവസം പ്രായമായ കുഞ്ഞിന് ഗുരുതര ആരോഗ്യപ്രശ്നം. ഞായറാഴ്ച രാത്രി 10 മണിക്ക് ശേഷവും തിങ്കളാഴ്ച പകലുമായാണ് കൊളവല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വീട്ടിൽ വിവാഹത്തോടനുബന്ധിച്ച് പടക്കം പൊട്ടിച്ചത്. കുട്ടി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയാണിപ്പോൾ. തലേന്ന് രാത്രി ബാൻഡ് മേളവും ചെറിയ തോതിലുള്ള പടക്കം പൊട്ടിക്കലും ഉണ്ടായിരുന്നു. ഈ ശബ്ദം കേട്ട് കുഞ്ഞ് പേടിച്ച് വിറക്കുകയും പ്രത്യേക ശബ്ദം ഉണ്ടാക്കുകയും ചെയ്തതായി…

