Headlines

കനത്ത മൂടൽമഞ്ഞു., ഡൽഹിയിൽ ഏഴ് വിമാനങ്ങൾ റദ്ദാക്കി. ട്രെയിനുകളുടെ സമയത്തിലും മാറ്റം.

ഡൽഹി: കനത്ത മൂടൽ മഞ്ഞിൽ വലയുകയാണ് രാജ്യ തലസ്ഥാനം. പകൽ വെളിച്ചത്തിൽ പോലും ദൃശ്യപരത പൂജ്യത്തിലേക്ക് താഴ്ന്നതോടെ ഗതാഗത സംവിധാനങ്ങളും ബുദ്ധിമുട്ടിലായി. നിരവധി വിമാനങ്ങൾ വൈകുകയും ഏഴ് വിമാനങ്ങൾ റദ്ദാക്കുകയും ചെയ്തു. കുറഞ്ഞ ദൃശ്യപരത വിമാനങ്ങളെ ബാധിച്ചേക്കാമെന്ന് ബജറ്റ് കാരിയറുകളായ ഇൻഡിഗോയും സ്‌പൈസ് ജെറ്റും മുന്നറിയിപ്പ് നൽകി. യാത്രക്കാർ അവരുടെ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്നും എയർലൈൻ കമ്പനികൾ അഭ്യർത്ഥിച്ചു. നിലവിൽ 184 വിമാനങ്ങളും 26 ട്രെയിനുകളും വൈകുമെന്നാണ് അറിയിപ്പ്. ആറ് ട്രെയിനുകളുടെ സമയത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്. ദൂരക്കാഴ്ച…

Read More

ആറ്റിങ്ങൽ ഇരട്ടകൊലകേസ് രണ്ടാം പ്രതി അനുശാന്തിയ്ക്ക് ജാമ്യം അനുവദിച്ചു.

പ്രമാദമായ ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട രണ്ടാം പ്രതി അനുശാന്തിക്ക് സുപ്രീംകോടതിയിൽ നിന്നും ജാമ്യം. ഒരു കണ്ണിൻ്റെ കാഴ്ച നഷ്ടമായ സാഹചര്യത്തിൽ ജാമ്യം നൽകണമെന്ന അനുശാന്തിയുടെ ആവശ്യം പരിഗണിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. വിചാരണക്കോടതിക്ക് ജാമ്യ ഉപാധികൾ തീരുമാനിക്കാം. ആരോഗ്യസ്ഥിതി കൂടി കണക്കിലെടുത്താണ് ഇടപെടലെന്നും സുപ്രീംകോടതി അറിയിച്ചു. 2014 ഏപ്രിൽ 16-ന് ഉച്ചയ്ക്കാണ് സംസ്ഥാനത്തെ ഞെട്ടിച്ച ഇരട്ടക്കൊലപാതകം നടന്നത്. ടെക്‌നോപാർക്ക് ചേർന്ന് ഉദ്യോഗസ്ഥരുമായ നിനോ മാത്യുവും അനുശാന്തിയും അനുശാന്തിയുടെ നാലുവയസ്സുള്ള മകൾ സ്വാസ്തിക, ഭർത്താവിൻ്റെ അമ്മ…

Read More

ഗോപൻ സ്വാമിയുടെ സമാധി പൊളിക്കാനുള്ള ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് കുടുംബം

തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ ഗോപൻ സ്വാമിയുടെ സമാധി പൊളിക്കാനുള്ള കളക്ടറുടെ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപ്പിക്കാൻ കുടുംബം. പിതാവിനെ മക്കൾ സമാധിയിരുത്തിയെന്നും ഇത് അന്വേഷിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. എന്നാൽ, സ്വാമി സമാധിയായത് തന്നെയാണെന്ന് ഭാര്യയും മക്കളും ആവർത്തിച്ചു പറയുന്നത്. മരുന്നും ഭക്ഷണവും കഴിച്ച ശേഷം ഗോപൻ സ്വാമി നടന്നു പോയി സമാധി സ്ഥലത്തിരുന്ന് മരിച്ചുവെന്നാണ് ഇളയ മകൻ രാജസേനൻറെൻ്റെ മൊഴി. മരണ ശേഷം മൃതദേഹം ശുചീകരിച്ചു വെന്ന് അടുത്ത ദിവസം അറിയിച്ചതായി കൗൺസിലർ അജിത പറഞ്ഞിരുന്നു. കുടുംബങ്ങളുടെ മൊഴിയിലടക്കം പോലീസിന്…

Read More

ഗസ്സയിൽ ഇസ്രായേൽ ആക്രമണം; സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 61 പേർ കൊല്ലപ്പെട്ടു

ജറൂസലം: ഗസ്സ മുനമ്പിൽ ഇസ്രായേൽ ആക്രമണം. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 61 പേർ കൊല്ലപ്പെട്ടു. മധ്യ ഗസ്സയിൽ രണ്ട് ആക്രമണങ്ങൾ നടന്നു. ഇവിടെ രണ്ട് സ്ത്രീകളും അവരുടെ നാല് മക്കളും കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട സ്ത്രീകളിലൊരാൾ ഗർഭിണിയായിരുന്നുവെന്ന് അൽ അഖ്സ ആശുപത്രി അധികൃതർ പറഞ്ഞു. മരിച്ച കുട്ടികൾ ഒന്നുമുതൽ ഒമ്പത് വയസ്സ് വരെ പ്രായമുള്ളവരാണ്. തെക്കൻ നഗരമായ ഖാൻ യൂനിസിലുണ്ടായ ഇരട്ട ആക്രമണങ്ങളിലാണ് 12 പേർ കൊല്ലപ്പെട്ടത്. 2023 ഒക്ടോബർ ഏഴിനാരംഭിച്ച ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഫലസ്തീൻകാരുടെ എണ്ണം…

Read More

ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് മുന്നിലേക്ക് തെരുവുനായ പാഞ്ഞെത്തി; നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് മുന്നിലേക്ക് തെരുവുനായ പാഞ്ഞെത്തി. നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം. കടയ്ക്കാവൂർ ചമ്പാവിൽ 35 കാരനായ അലക്സാണ്ടർ ആണ് മരിച്ചത്. യാത്രക്കാരായിരുന്ന 78 കാരി ജനോവി മകൾ 42 കാരിയായ മേരി സുനിത എന്നിവരെ പരുക്കുകളെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി.  അഞ്ചുതെങ്ങ് വൈടുകെ ജങ്ഷന് സമീപമായിരുന്നു അപകടം. അഞ്ചുതെങ്ങിലെ മാർക്കറ്റിൽ നിന്നും മത്സ്യവുമായി ആറ്റിങ്ങൽ ഭാഗത്തേക്ക്‌ പോയ ഓട്ടോയ്ക്ക് മുന്നിലേക്ക് തെരുവുനായ പാഞ്ഞടുത്തത് കണ്ട് നിയന്ത്രണം നഷ്ടപ്പെട്ട് ഓട്ടോ മറിഞ്ഞാണ് അപകടമുണ്ടായതെന്ന്…

Read More

ഇടുക്കിയിൽ അച്ഛനും മകനും തമ്മിലുണ്ടായ സംഘർഷത്തിനിടെ തലയ്ക്കടിയേറ്റ് മകൻ മരിച്ചു.

ഇടുക്കി: അച്ഛനും മകനും തമ്മിലുണ്ടായ സംഘർഷത്തിനിടെ തലയ്ക്കടിയേറ്റ് മകൻ മരിച്ചു. രാമക്കല്‍മേട് ചക്കകാനം പുത്തന്‍വീട്ടില്‍ ഗംഗാധരന്‍ നായര്‍ ആണ് മരിച്ചത്. 54 വയസായിരുന്നു. പിതാവ് രവീന്ദ്രന്‍ നായര്‍ പൊലീസ് കസ്റ്റഡിയിലാണ്. അമിതമായി മദ്യപിച്ചു വീട്ടില്‍ എത്തിയ ഗംഗാധരന്‍ പിതാവ് രവീന്ദ്രനുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയായിരുന്നു. ഇതിനിടെ രവീന്ദ്രന്‍ വടി ഉപയോഗിച്ചു മകനെ മര്‍ദിച്ചു. ഇതോടെ ഇയാളുടെ തലയില്‍ മുറിവ് ഏല്‍ക്കുകയും ബോധരഹിതനായി വീഴുകയുമായിരുന്നു. തുടര്‍ന്ന് രവീന്ദ്രന്‍ അയല്‍വാസികളെ വിവരം അറിയിച്ചു. ഉടന്‍ തന്നെ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും…

Read More

മദ്യലഹരിയിൽ കെഎസ്ആര്‍ടിസി ഡീലക്സ് ബസ് ഓടിച്ചു, ബസ് കാറിൽ ഇടിച്ചു; ഡ്രൈവര്‍ അറസ്റ്റിൽ

കണ്ണൂര്‍: മദ്യലഹരിയിൽ കെഎസ്ആര്‍ടിസി ബസ് ഓടിച്ച കെഎസ്ആര്‍ടിസി ഡ്രൈവര്‍ അറസ്റ്റിൽ. തലശ്ശേരി ഡിപ്പോയിലെ ഡ്രൈവർ കാസർകോട് സ്വദേശി ബലരാജനിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തലശ്ശേരിയിൽ നിന്ന് തിരുവനന്തപുരത്തേക്കുളള ഡീലക്സ് ബസിലെ ഡ്രൈവറാണ് ബലരാജ്. ഇന്നലെ വൈകിട്ട് അഞ്ച് മണിക്ക് തലശ്ശേരിയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ബസ് സര്‍വീസ് ആരംഭിക്കുന്നതിനായി ബസ് കെഎസ്ആര്‍ടിസി ഡിപ്പോയിൽ നിന്ന് ബസ് സ്റ്റാന്‍ഡിലേക്ക് കൊണ്ടുവരുകയായിരുന്നു. ബസ് സ്റ്റാന്‍ഡിലെത്തിച്ചപ്പോഴാണ് പൊലീസ് പിടികൂടിയത്. ബസ് സ്റ്റാന്‍ഡിലേക്ക് കൊണ്ടുവരുന്നതിനിടെ ബസ് ഒരു കാറിൽ ഇടിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തിയത്….

Read More

പൊളളാച്ചിയില്‍ നിന്ന് പറത്തിയ ഭീമന്‍ ബലൂണ്‍ പാലക്കാട് ഇടിച്ചിറക്കി; ബലൂണില്‍ ഉണ്ടായിരുന്ന 4 പേര്‍ സുരക്ഷിതര്‍

        പൊളളാച്ചിയില്‍ നിന്ന് പറത്തിയ ഭീമന്‍ ബലൂണ്‍ പാലക്കാട് കന്നിമാരി മുളളന്‍തോട് ഇടിച്ചിറക്കി. ബലൂണില്‍ ഉണ്ടായിരുന്ന നാല് തമിഴ്നാട് സ്വദേശികളെ സുരക്ഷിതമായി മുളളന്‍തോട്ടെ പാടത്തിറക്കി. പൊളളാച്ചിയില്‍ നിന്ന് 20 കിലോമീറ്ററോളം പറന്നാണ് ബലൂണ്‍ കന്നിമാരിയില്‍ ഇറക്കിയത്. തമിഴ്‌നാട് ടൂറിസം വകുപ്പ് സ്വകാര്യ സംഘടനയുമായി ചേര്‍ന്ന് നടത്തിയ ഫെസ്റ്റിന്റെ ഭാഗമായാണ് ബലൂണ്‍ പറത്തിയത്. പത്താമത് അന്താരാഷ്ട്ര ബലൂണ്‍ ഫെസ്റ്റിന്റെ ഭാഗമായായിരുന്നു പരിപാടി. ഏഴ് രാജ്യങ്ങളില്‍ നിന്നായി 11 ബലൂണുകളാണ് പരിപാടിക്കായി എത്തിച്ചിരുന്നത്. തമിഴ്‌നാട് പൊലീസിലെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്റെ…

Read More

പീച്ചി ഡാം അപകടം; മരണം മൂന്നായി, ചികിത്സയിലിരുന്ന പ്ലസ് വൺ വിദ്യാർഥിനി മരിച്ചു

തൃശൂർ: പീച്ചി ഡാം റിസർവോയറിൽ വീണ് ചികിത്സയിലായിരുന്ന ഒരു പെൺകുട്ടി കൂടി മരിച്ചു. പട്ടിക്കാട് മുരിങ്ങാത്തു പറമ്പിൽ ബിനോജിന്റെ മകൾ എറിൻ (16) ആണ് മരിച്ചത്. തൃശൂർ സെന്റ് ക്ലെയഴ്സ് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയാണ് എറിൻ. ജൂബിലി മിഷൻ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം. അപകടത്തിൽ അലീന (16), ആൻ ഗ്രേയ്സ് (16) എന്നിവർ നേരത്തെ മരിച്ചിരുന്നു. പീച്ചി സ്വദേശിനി നിമ (13) ഗുരുതരാവസ്ഥ തരണം ചെയ്തെങ്കിലും ചികിത്സയിൽ തുടരുകയാണ്. സഹപാഠിയായ ഹിമയുടെ വീട്ടില്‍ പള്ളിപ്പെരുന്നാളിന്…

Read More

‘പുറത്തിറങ്ങാന്‍ പറ്റാത്ത തടവുകാര്‍ക്ക് ഐക്യദാര്‍ഢ്യം’; ജയിലില്‍ തന്നെ തുടരുമെന്ന് ബോബി ചെമ്മണൂര്‍

കൊച്ചി: നടി ഹണി റോസ് നല്‍കിയ ലൈംഗിക അധിക്ഷേപ പരാതിയില്‍ ഹൈക്കോടതി ജാമ്യം അനുവദിച്ചിട്ടും ജയിലില്‍ തുടര്‍ന്ന് ബോബി ചെമ്മണൂര്‍. റിമാന്‍ഡ് കാലാവധി കഴിഞ്ഞിട്ടും സാങ്കേതിക പ്രശ്നങ്ങളില്‍ കുരുങ്ങി പുറത്തിറങ്ങാന്‍ പറ്റാത്ത തടവുകാര്‍ക്ക് ഐക്യദാര്‍ഢ്യവുമായി ജയിലില്‍ തന്നെ തുടരുമെന്നാണ് ബോബി അഭിഭാഷകരെ അറിയിച്ചിതിരിക്കുന്നത്. ഇത്തരത്തിലുള്ള തടവുകാര്‍ പുറത്തിറങ്ങും വരെ താനും കാക്കനാട് ജയിലില്‍ തുടരുമെന്ന് ബോബി ചെമ്മണ്ണൂര്‍ അറിയിച്ചു. തനിക്ക് ഇന്ന് ജാമ്യം നടപ്പാക്കേണ്ടെന്ന് ബോബി ചെമ്മണ്ണൂര്‍ അഭിഭാഷകരെ അറിയിച്ചു. അഭിഭാഷകര്‍ ഇല്ലാതെയും, ബോണ്ട് തുക കെട്ടിവയ്ക്കാന്‍…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial