Headlines

നിറത്തിന്റെ പേരിൽ ഭർത്താവ് മാനസികമായി പീഡിപ്പിച്ചതിനെ തുടർന്ന് നവവധു ജീവനൊടുക്കി

മലപ്പുറം: നിറത്തിന്റെ പേരിൽ ഭർത്താവ് മാനസികമായി പീഡിപ്പിച്ചതിനെ തുടർന്ന് നവവധു ജീവനൊടുക്കി. കൊണ്ടോട്ടി സ്വദേശിനിയായ ഷഹാന മുംതാസ് (19) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ പത്ത് മണിയോടെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ ഷഹാനയെ കണ്ടെത്തുകയായിരുന്നു. ബിരുദ വിദ്യാർഥിനിയാണ് ഷഹാന. നിറത്തിന്റെ പേരിൽ ഷഹാനയെ ഭർത്താവ് നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് യുവതിയുടെ കുടുംബം ആരോപിച്ചു. ഷഹാനയുടെ ഭർത്താവ് മൊറയൂർ സ്വദേശി അബ്ദുൽ വാഹിദിനും കുടുംബത്തിനുമെതിരെയാണ് ആരോപണം. വിവാഹം കഴിഞ്ഞ് 20 ദിവസങ്ങൾക്ക് ശേഷം അബ്ദുൽ വാഹിദ് വിദേശത്ത്…

Read More

തേനീച്ചയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കനാലില്‍ ചാടി; കര്‍ഷകന്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു

പാലക്കാട്: തേനീച്ചയുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടാന്‍ കനാലില്‍ ചാടിയ കര്‍ഷകന്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. പാലക്കാട് ചിറ്റൂര്‍ കണക്കംപാറ സ്വദേശി സത്യരാജ് (72) ആണ് മരിച്ചത്. രാവിലെ ഭാര്യയ്‌ക്കൊപ്പം കൃഷിയിടത്തിലേക്ക് വരുമ്പോഴായിരുന്നു തേനീച്ചയുടെ ആക്രമണം. തേനീച്ചയുടെ കുത്തേറ്റ സത്യരാജ് രക്ഷപ്പെടാനായി കുന്നംകാട്ടുപതി കനാലിലേക്ക് ചാടുകയായിരുന്നു. അവശനായ സത്യരാജ് ഒഴുക്കില്‍പ്പെട്ടു. തുടര്‍ന്ന് അഗ്നിശമന സേനയും നാട്ടുകാരും ചേര്‍ന്നു നടത്തിയ തെരച്ചിലില്‍ ഒരു കിലോമീറ്റര്‍ അകലെ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. തേനീച്ചയുടെ ആക്രമണത്തില്‍ പരിക്കേറ്റ സത്യരാജിന്റെ ഭാര്യ വിശാലാക്ഷിയെ ചിറ്റൂര്‍ താലൂക്ക്…

Read More

വായ്പാ സഹകരണ സംഘം ഭരണസമിതിയില്‍ 3 തവണ തെരഞ്ഞെടുക്കപ്പെട്ടവര്‍ മത്സരിക്കേണ്ട; വിലക്ക് തുടരും

കൊച്ചി: വായ്പാ സഹകരണ സംഘങ്ങളില്‍ മൂന്നുതവണ തുടര്‍ച്ചയായി ഭരണസമിതി അംഗങ്ങളായവരെ മത്സരിക്കുന്നതില്‍ നിന്നും വിലക്കേര്‍പ്പെടുത്തിയത് തുടരും. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ കൊണ്ടുവന്ന നിയമഭേദഗതി ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിച്ച സിംഗിള്‍ ബെഞ്ച് വിധി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തു. സര്‍ക്കാര്‍ സമര്‍പ്പിച്ച 30 അപ്പീല്‍ ഹര്‍ജികള്‍ ഫയലില്‍ സ്വീകരിച്ചാണ് ജസ്റ്റിസുമാരായ അമിത് റാവല്‍, കെ വി ജയകുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. നിലവില്‍ തെരഞ്ഞെടുപ്പു നടന്ന സഹകരണ സംഘങ്ങള്‍ക്ക് ഇടക്കാല ഉത്തരവ് ബാധകമല്ല. തെരഞ്ഞെടുപ്പുകള്‍ ഡിവിഷന്‍ ബെഞ്ചിന്റെ…

Read More

രാമക്ഷേത്ര നിർമ്മാണത്തിലൂടെയാണ് ഇന്ത്യയിൽ യഥാർത്ഥ സ്വാതന്ത്രം സ്ഥാപിതമായത്; വിവാദ പരാമർശവുമായി ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്

ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ നിർമ്മാണത്തിലൂടെയാണ് ഇന്ത്യയിൽ യഥാർത്ഥ സ്വാതന്ത്രം സ്ഥാപിതമായതെന്ന വിവാദ പരാമർശവുമായി ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. രാമക്ഷേത്ര പ്രതിഷ്ഠാദിനം ‘പ്രതിഷ്ഠാ ദ്വാദശിയായി’ ആഘോഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇൻഡോറിൽ ശ്രീരാമജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായിക്ക് ദേശീയ ദേവി അഹല്യ അവാര്‍ഡ് സമ്മാനിച്ച് സംസാരിക്കവെ ആയിരുന്നു മോഹൻ ഭാഗവതിന്റെ ഈ പരാമർശം. 2024 ജനുവരി 22 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിലാണ് അയോദ്ധ്യയിലെ ക്ഷേത്രത്തിൽ രാം ലല്ലയുടെ…

Read More

കണിയാപുരത്ത് മരിച്ച നിലയിൽ കണ്ടെത്തിയ യുവതിയുടേത് കൊലപാതകമെന്ന് സംശയം.

തിരുവനന്തപുരം: കണിയാപുരത്ത് യുവതിയെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത് കൊലപാതകമെന്ന നിഗമനത്തിൽ പോലീസ്. കഴുത്തിൽ കയർ മുറുക്കി കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു. വസ്ത്രം ഉണക്കാൻ കെട്ടിയിരുന്ന കയർ പൊട്ടിച്ചെടുത്താണ് കൃത്യം നടത്തിയിരിക്കുന്നത്. മരിച്ച യുവതിയുടെ മൃതദേഹത്തിൽ മാലയും കമ്മലും ഉണ്ടായിരുന്നില്ല. മൊബൈൽ ഫോണും കണ്ടെത്താൻ കഴിഞ്ഞില്ല. തഹസീൽദാരുടെ സാന്നിദ്ധ്യത്തിൽ ഇൻക്വസ്റ്റ് നടത്തി. അതേസമയം പ്രതി തമിഴ്നാട്ടിലേക്ക് കടന്നുവെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പരിശോധന തമിഴ്നാട്ടിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. ഇന്നലെയാണ് കണിയാപുരം കരിച്ചാറയിൽ വീട്ടിനുള്ളിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. കണിയാപുരം…

Read More

ബോബി ചെമ്മണ്ണൂരിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു

കൊച്ചി: അധിക്ഷേപ പരാമർശ കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട് റിമാൻഡിലായി ജയിലിൽ കഴിഞ്ഞുവന്ന ബോബി ചെമ്മണ്ണൂരിന് ആശ്വാസം. ബോബി ചെമ്മണ്ണൂരിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിക്കാമെന്ന് ഹൈകോടതി രാവിലെ വാക്കാൽ പറഞ്ഞിരുന്നു. ഇതേത്തുടർന്നുള്ള വിശദമായ ഉത്തരവാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. തുടർച്ചയായി ഇത്തരം ദ്വയാർത്ഥ പ്രയോഗങ്ങൾ നടത്തുന്നയാളാണ് ബോബി ചെമ്മണ്ണൂരെന്ന്‌ സർക്കാർ കോടതിയിൽ അറിയിച്ചിരുന്നു. പോലീസ് കസ്റ്റഡി ഉൾപ്പെടെയുള്ള കാര്യങ്ങൾ കോടതി പരിശോധിച്ചു വരികയാണ്. കസ്റ്റഡി ഇനി ആവശ്യമുണ്ടോയെന്നും കോടതി ചോദിച്ചു. ഹണി റോസ് പങ്കെടുത്ത…

Read More

മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തില്‍ കാണാതായവരെ മരിച്ചതായി കണക്കാക്കും; ദുരന്തനിവാരണ വകുപ്പ് ഉത്തരവിറക്കി

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ പെട്ട് കാണാതായവരെ മരിച്ചതായി കണക്കാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കലക്ടറോട് അഭ്യര്‍ഥിച്ച് ദുരന്തനിവാരണ വകുപ്പ് ഉത്തരവിറക്കി. ഇവരുടെ കുടുംബങ്ങൾക്ക് അർഹമായ നഷ്ടപരിഹാരം നൽകും. ഇതുമായി ബന്ധപ്പെട്ട ശുപാര്‍ശകള്‍ സമര്‍പ്പിക്കണമെന്നാവശ്യപെട്ടാണ് സര്‍ക്കാര്‍ ഉത്തരവായിരിക്കുന്നത്. ഇതിനായി പ്രാദേശികതല സമിതികളും സംസ്ഥാനതല സമിതികളും രൂപവത്കരിക്കണമെന്നും ആവശ്യപ്പെട്ടിണ്ട്. കാണാതായവര്‍ക്ക് മരണ സര്‍ട്ടിഫിക്കറ്റ് അനുവദിച്ച് കൊടുക്കേണ്ടത് സംബന്ധിച്ച് മാനദണ്ഡങ്ങളും ഉത്തരവിലുണ്ട്. കാണാതായവരെ സംബന്ധിച്ച് ബന്ധപ്പെട്ട പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള എഫ്.ഐ.ആറില്‍നിന്ന് വിവരങ്ങള്‍ ശേഖരിക്കണം. ഇത്…

Read More

പഠനത്തിൽ ഉഴപ്പിയതിനെത്തുടർന്ന് വീട്ടുകാർ ബൈക്ക് വിറ്റു; പ്രതിഷേധിച്ച് 17കാരൻ ജീവനൊടുക്കി

മീററ്റ്: പഠനത്തിൽ ഉഴപ്പിയതിനെത്തുടർന്ന് വീട്ടുകാർ ബൈക്ക് വിറ്റതിൽ പ്രതിഷേധിച്ച് 17കാരൻ ജീവനൊടുക്കി. ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം. മരിക്കുന്നതിന് മുൻപ് ഗൂഗിളിൽ മരിച്ച് കഴിഞ്ഞാൽ എന്ത് സംഭവിക്കുമെന്ന് കുട്ടി തിരഞ്ഞതായി പോലീസ് കണ്ടെത്തി. ബൈക്ക് വിറ്റതിൽ പ്രതിഷേധിച്ച് സ്വയം വെടിയുതിർത്താണ് കുട്ടി ജീവനൊടുക്കിയത്. സംഭവ ദിവസം കുട്ടിയുടെ ജേഷ്ഠൻ മീററ്റ് മെ‍ഡിക്കൽ കോളേജിൽ അമ്മയെ കൊണ്ടുപോയിരിക്കുകയായിരുന്നു. തിരികെ വന്നപ്പോൾ വാതിൽ അകത്ത് നിന്ന് പൂട്ടിയത് മനസ്സിലാക്കിയ ഇവർ മറ്റൊരു വഴിയിലൂടെ വീടനുള്ളിൽ പ്രവേശിച്ചപ്പോഴാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്….

Read More

തെരുവ് നായയുടെ ആക്രമണത്തിൽ 8 പേർക്ക് പരിക്ക്

കാക്കനാട്: തൃക്കാക്കര മുനിസിപ്പല്‍ ഗ്രൗണ്ടിന് സമീപത്തെ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിലും പരിസര പ്രദേശത്തും തെരുവുനായയുടെ ക്രൂരമായ ആക്രമണം. തിങ്കളാഴ്ച രാവിലെ എട്ടരയോടെയായിരുന്നു സംഭവം. അലഞ്ഞു തിരിയുന്ന നായ നടത്തിയ ആക്രമണത്തില്‍ പരിക്കേറ്റത് ഡ്രൈവിംഗ് ടെസ്റ്റിനെത്തിയവർ ഉൾപ്പടെ എട്ടുപേർക്കാണ്. ആക്രമണം നടത്തിയ നായയെ തിരഞ്ഞെങ്കിലും ഒടുവിൽ പൊലീസ് ക്വാര്‍ട്ടേഴ്സിനുസമീപം ചത്തനിലയിൽ കണ്ടെത്തുകയായിരുന്നു. ഡ്രൈവിംഗ് ടെസ്റ്റിനെത്തിയ തമ്മനം സ്വദേശിനി ദിയ സുചിത്ര കൃഷ്ണ (19), ഫ്രന്‍ഡ്‌സ് ഡ്രൈവിങ് സ്‌കൂള്‍ പരിശീലകന്‍ ആല്‍ഫി (28), ഡ്രൈവിങ് ടെസ്റ്റിനെത്തിയ ആളുടെ കൂടെയുണ്ടായിരുന്ന ഷാലു…

Read More

തിരുവനന്തപുരത്ത് സ്ത്രീ കുഴഞ്ഞുവീണ് മരിച്ചതിൽ ദുരൂഹത;അന്വേഷണമാരംഭിച്ച് പോലീസ്

തിരുവനന്തപുരം: . കളിപ്പാംകുളം കൊത്തുകല്ല് സ്വദേശി 52 കാരിയായ ശ്രീദേവിയാണ് തിങ്കളാഴ്ച രാത്രി കുഴഞ്ഞ് വീണ് മരിച്ചത്. എന്നാൽ സഹോദരന്റെ അടിയേറ്റാണ് ശ്രീദേവി മരിച്ചതെന്ന് പരാതി. സഹോദരന്‍ സതീഷ് കുമാറുമായുളള തര്‍ക്കത്തിനിടെ അടിയേറ്റെന്നാണ് ഫോര്‍ട്ട് പൊലീസില്‍ പരാതി ലഭിച്ചിരിക്കുന്നത്. എന്നാല്‍, സംഭവത്തില്‍ കേസ് എടുത്തതായും പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ ഇക്കാര്യത്തിൽ കൂടുതല്‍ വ്യക്തത വരികയുള്ളൂവെന്നും ഫോര്‍ട്ട് പൊലീസ് പറഞ്ഞു

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial