
ഭാര്യ പോലീസിൽ പരാതി നൽകിയതിന്റെ വൈരാഗ്യത്തിൽ നവവരന്‍ വീടും വാഹനങ്ങളും കത്തിച്ചെന്ന് പരാതി
മലപ്പുറം: ഭാര്യ പോലീസിൽ പരാതി നൽകിയതിന്റെ വൈരാഗ്യത്തിൽ നവവരന്‍ വീടും വാഹനങ്ങളും കത്തിച്ചെന്ന് പരാതി. മലപ്പുറം പാറപ്പുറം മാങ്ങാട്ടൂരിലാണ് സംഭവം. 9 മാസം മുമ്പാണ് വടക്കേക്കാട് സ്വദേശിയായ വിനീഷും കാലടി സ്വദേശിയായ ഹരിതയും വിവാഹിതരായത്. കുറച്ചു നാളുകളായി ഇവർ അകന്നു കഴിയുകയായിരുന്നു. വിനീഷിനെതിരെ ഹരിത ഗാഹിക പീഡനപരാതിയും നൽകിയിരുന്നു. ഇയാൾ വധ ഭീഷണി ഉയർത്തിയതിനെ തുടർന്നാണ് പോലീസിൽ പരാതി നൽകിയത്. വടിവാളുമായി എത്തി പുറത്തേക്ക് ഇറങ്ങി ചെന്നില്ലെങ്കിൽ അമ്മാവനെ അടക്കം വെട്ടിക്കൊല്ലുമെന്ന യുവാവിന്റെ ഭീഷണിക്ക് പിന്നാലെയായിരുന്നു സ്റ്റേഷനിൽ…