Headlines

കാസര്‍ഗോഡ് എംഡിഎംഎയുമായി സ്ത്രീകളടക്കം നാലു പേര്‍ പിടിയില്‍

    കാസർഗോഡ് : കാസര്‍കോഡ് മയക്കുമരുന്നുമായി 2 സ്ത്രീകളടക്കം 4 പേര്‍ അറസ്റ്റില്‍. കാറില്‍ എംഡി എം എ കടത്തുന്നതിനിടെ മഞ്ചക്കലില്‍ വെച്ചാണ് ഇവര്‍ പിടിയിലായതആദൂരിലെ മുഹമ്മദ് സഹദ് (26), വിദ്യാനഗറിലെ പി എം ഷാനവാസ് (42), ഭാര്യ ശരീഫ (40), മേല്‍പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പി എം ശുഐബ (38) എന്നിവരും ചെറിയ കുട്ടിയെയുമാണ് മയക്ക് മരുന്ന് കടത്തുന്നതിനിടെ പൊലീസ് പിടികൂടിയത്. മഞ്ചക്കലില്‍ വെച്ച് പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. ഇവര്‍…

Read More

കേരളത്തിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

തിരുവനന്തപുരം: ഈ വരുന്ന വ്യാഴം വരെ കേരളത്തിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കോമറിൻ മേഖലക്ക് മുകളിൽ സ്ഥിതി ചെയ്യുന്ന ചക്രവാതചുഴിയാണ് മഴയ്ക്ക് കാരണം. ഇന്ന് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പില്ല. നാളെ 3 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ 3 ജില്ലകളിലും നാളെ പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ…

Read More

സിനിമാ തിയേറ്ററിനുളളിൽ ജീവനക്കാരൻ ജീവനൊടുക്കിയ നിലയിൽ; സംഭവം കൊല്ലം ചിതറയിൽ

      കടയ്ക്കൽ : സിനിമ തിയറ്ററിനുളളിൽ ജീവനക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.കൂരിയാട് സ്വദേശി അൻസാർ (22) ആണ് മരിച്ചത്. കൊല്ലം ചിതറയിലാണ് സംഭവം. കാഞ്ഞിരത്തിൻമൂട് ശ്രീധന്യാ സിനിമാക്സിലെ ജീവനക്കാരനാണ് മരിച്ചത്. അൻസാറിനെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ ആണ് ജനലിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ചിതറ പൊലീസ് സംഭവ സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.

Read More

ചികിത്സയിൽ ആയിരുന്ന യുവാവ് കെട്ടിടത്തിൽ നിന്നും ചാടി മരിച്ചു

കോഴിക്കോട്: പാൻക്രിയാസ് അസുഖത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന യുവാവ് കെട്ടിടത്തിൽനിന്ന് ചാടി മരിച്ചു. തലശ്ശേരി സ്വദേശി വൈദ്യരെ വീട്ടിൽ അസ്കർ ആണ് മരിച്ചത്. രണ്ടുദിവസം മുമ്പാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒമ്പതാംവാർഡിൽ അഡ്മിറ്റായിരുന്ന അസ്കർ ഇന്നലെ രാത്രി 31ാം വാർഡിൽ എത്തി ജനൽ വഴി ചാടുകയായിരുന്നു. ഉടൻ തന്നെ സെക്യൂരിറ്റി ജീവനക്കാർ എത്തി അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read More

വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം; കടുവ വീണ്ടും ആടിനെ കൊന്നു.

കല്‍പ്പറ്റ: വയനാട്ടില്‍ വീണ്ടും കടുവയുടെ ആക്രമണം. പുല്‍പ്പള്ളി അമരക്കുനിക്ക് സമീപം കടുവ വീണ്ടും ആടിനെ കൊന്നു. ആടിക്കൊല്ലി ഊട്ടിക്കവല പായിക്കണ്ടത്തില്‍ ബിജുവിന്റെ ആടിനെയാണ് കൊന്നത്. ശബ്ദം കേട്ട് എത്തിയ വീട്ടുകാര്‍ ഒച്ചവെച്ചതിനെത്തുടര്‍ന്ന് ആടിനെ ഉപേക്ഷിച്ച് കടുവ ഓടിപ്പോകുകയായിരുന്നു. ഇതോടെ കടുവ പിടിച്ച വളര്‍ത്തുമൃഗങ്ങളുടെ എണ്ണം നാലായി. ഇന്നലെ തൂപ്രയില്‍ ഒരാടിനെ കടുവ കൊന്നിരുന്നു. ജനവാസമേഖലയിലിറങ്ങി ഭീതി പരത്തുന്ന കടുവയെ മയക്കുവെടി വെച്ച് പിടികൂടുമെന്ന് വയനാട് സൗത്ത് ഡിഎഫ്ഒ അജിത് കെ രാമന്‍ അറിയിച്ചു. ഇന്നു തന്നെ കടുവയെ…

Read More

കണിയാപുരത്ത് വീട്ടിനുള്ളിൽ യുവതി മരിച്ചനിലയിൽ; കൂടെ കഴിഞ്ഞിരുന്ന തമിഴ്നാട് സ്വദേശിയെ കാണാനില്ല

തിരുവനന്തപുരം: തിരുവനന്തപുരം കണിയാപുരം കരിച്ചാറയിൽ വീട്ടിനുള്ളിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി. യുവതിക്കൊപ്പം താമസിച്ചിരുന്ന തമിഴ്നാട് സ്വദേശിയെ കാണാനില്ല.കൊലപാതകമാണെന്ന് പൊലീസിന്‍റെ പ്രാഥമിക നിഗമനം. കണിയാപുരം കണ്ടൽ നിയാസ് മൻസിലിൽ ഷാനു എന്ന വിജിയെയാണ് വീട്ടിനുള്ളിലെ ഹാളിലെ തറയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വൈകീട്ട് അഞ്ചരയോടെ സ്കൂൾ വിട്ട് വീട്ടിലെത്തിയ കുട്ടികളാണ് മൃതദേഹം കണ്ടത്. ആദ്യഭർത്താവ് മരിച്ച വിജി കുറച്ചുനാളായി തമിഴ്നാട് സ്വദേശിയായ രങ്കനുമായി ഒരുമിച്ച് താമസിക്കുകയായിരുന്നു. സംഭവശേഷം ഹോട്ടൽ ജീവനക്കാരനായ രങ്കനെ കാണാനില്ല. ഇന്നലെ രാവിലെ 8.30ഓടെ ഷിജിയുടെ…

Read More

പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസും മലയാളിയുമായ ജസ്റ്റിസ് കെ. വിനോദ് ചന്ദ്രനെ സുപ്രീം കോടതി ജഡ്ജിയായി നിയമിച്ചു

ന്യൂഡൽഹി: പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസും മലയാളിയുമായ ജസ്റ്റിസ് കെ. വിനോദ് ചന്ദ്രനെ സുപ്രീം കോടതി ജഡ്ജിയായി നിയമിച്ചു. സുപ്രീം കോടതി കൊളീജിയം ശുപാർശ കേന്ദ്ര സർക്കാർ അംഗീകരിച്ചതിന് പിന്നാലെ രാഷ്ട്രപതി ഉത്തരവിൽ ഒപ്പുവച്ചു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ കൊളീജിയമാണ് ജസ്റ്റിസ് വിനോദ് ചന്ദ്രനെ പരമോന്നത നീതിപീഠത്തിലേക്ക് ശുപാർശ ചെയ്തത്. സുപ്രീംകോടതി ജഡ്ജിമാരിൽ കേരളത്തിൽനിന്നുള്ളവർ ഇല്ലാത്ത സാഹചര്യം കൊളീജിയം പരിഗണിച്ചു. മലയാളിയായ ജഡ്ജി സി.ടി.രവികുമാർ കഴിഞ്ഞയാഴ്ച വിരമിച്ചിരുന്നു. വിനോദ് ചന്ദ്രൻ 2011…

Read More

കൊല്ലത്തെ യുവതിയുടെ മരണം കൊലപാതകം; ശ്യാമയെ കഴുത്ത് ഞെരിച്ച് കൊന്നത് ഭർത്താവ് രാജീവ്; അറസ്റ്റ് ചെയ്ത് പോലീസ്

കൊല്ലം: ശാസ്താംകോട്ടയിൽ യുവതിയെ വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. കൊല്ലം ജില്ലയിലെ മൈനാഗപ്പള്ളി മണ്ണൂർക്കാവിലാണ് സംഭവം. മൈനാഗപ്പള്ളി ദിയ ഭവനിൽ രാജീവിൻ്റെ ഭാര്യ ശ്യാമ(26)യെ ഭർത്താവ് രാജീവാണ് കൊലപ്പെടുത്തിയത്. സംഭവത്തിൽ രാജീവിനെ ശാസ്താംകോട്ട പോലീസ് അറസ്റ്റ് ചെയ്തു. വീട്ടിനുള്ളിൽ വീണ് കിടന്ന ഭാര്യയെ സുഹൃത്തുക്കളുടെ സഹായത്തോടെ ആശുപത്രിയിൽ എത്തിച്ചെന്നായിരുന്നു ഭർത്താവ് രാജീവിന്‍റെ മൊഴി. യുവതിയുടെ മരണത്തിന് പിന്നാലെ രാജീവ് പോലീസ് നിരീക്ഷണത്തിലായിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിലാണ് യുവതിയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്. ശ്യാമയെ കഴുത്ത്…

Read More

ആർ ബിജു അനുസ്മരണം സംഘടിപ്പിച്ചു

വൈക്കം: കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കൗൺസിൽ(എ.ഐ.ടി.യു.സി) സംസ്ഥാന സെക്രട്ടറിയായിരുന്ന ആർ. ബിജുവിന്റെ അനുസ്മരണ യോഗം വൈക്കത്ത് ഇണ്ടംതുരുത്തിമനയിൽ ചേർന്നു. കോപ്പറേറ്റീവ് എം പ്ലോയീസ് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് വി.എം അനിൽ അധ്യക്ഷത വഹിച്ചു. എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. കെ.സി.ഇ.സി സംസ്ഥാന ജനറൽ സെക്രട്ടറി വിൽസൺ ആന്റണി,എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി വി.കെ.സന്തോഷ് കുമാർ, സി.കെ. ആശ എം.എൽ.എ, സി.പി.ഐ ജില്ലാ അസി. സെക്രട്ടറി ജോൺ വി ജോസഫ്, ജില്ലാ എക്സി.അംഗം ടി.എൻ.രമേശൻ, മണ്ഡലം…

Read More

സംസ്ഥാനത്ത് റേഷൻ വ്യാപാരികൾ അനിശ്ചിത കാല കടയടപ്പ് സമരത്തിലേക്ക്; ജനുവരി 27 മുതൽ കടകൾ അടച്ചിടും

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ വ്യാപാരികൾ അനിശ്ചിത കാല കടയടപ്പ് സമരത്തിലേക്ക്. ജനുവരി 27 മുതൽ കടകൾ സംസ്ഥാനവ്യാപകമായി അടച്ചിടാൻ തീരുമാനിച്ചു. റേഷൻ വ്യാപാരി സംയുക്ത സമിതിയുടേതാണ് തീരുമാനം. റേഷൻ വ്യാപാരികളുടെ വേതനം പരിഷ്കരിക്കുക, കമ്മീഷൻ വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നിയിച്ചാണ് റേഷൻ വ്യാപാരികൾ കടയടച്ച് പ്രതിഷേധിക്കുന്നത്. ‘സമ്പൂർണമായി കേരളത്തിലെ മുഴുവൻ റേഷൻ വ്യാപാരി സംഘടനകളും ഒരേ സ്വരത്തിൽ ഒരേ രീതിയിൽ ഒരേ ആശയം മുന്നോട്ട് വെച്ചുകൊണ്ട് ഈ വരുന്ന 27 മുതൽ അനിശ്ചിത കാലത്തേക്ക് കടകൾ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial