Headlines

റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ ചേര്‍ന്ന മലയാളി ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടു

തൃശൂര്‍: റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ ചേര്‍ന്ന മലയാളി ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടു. തൃശൂര്‍ കുട്ടനല്ലൂര്‍ സ്വദേശി ബിനില്‍ ബാബുവാണ് കൊല്ലപ്പെട്ടത്. ബിനില്‍ മരിച്ചതായി ഇന്ത്യന്‍ എംബസിയില്‍ നിന്ന് അറിയിപ്പ് ലഭിച്ചതായി ബന്ധുക്കള്‍ പറഞ്ഞു. യുക്രൈനിലുണ്ടായ ഷെല്ലാക്രമണത്തില്‍ ബിനിലിനും ഒപ്പമുണ്ടായിരുന്ന ജെയിന്‍ കുര്യനും ഗുരുതര പരിക്കേറ്റിരുന്നു. ജെയിന്‍ മോസ്‌കോയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണെന്നും ഇന്ത്യന്‍ എംബസി അധികൃതര്‍ അറിയിച്ചു.യുദ്ധത്തിനിടെ ഗുരുതരമായി പരിക്കേറ്റതായി ജെയിന്‍ ബന്ധുക്കളെ അറിയിച്ചിരുന്നു. ഇരുവരെയും നാട്ടിലേക്ക് എത്തിക്കാനുള്ള ശ്രമം നടക്കുന്നതിനിടയിലാണ് ബിനില്‍ മരിച്ചത്. നേരത്തെ റഷ്യന്‍ അധിനിവേശ യുക്രൈനില്‍…

Read More

നിരവധി കേസുകളിൽ പ്രതിയായ ഗുണ്ട മധ്യവയസ്കനെ അടിച്ചു കൊലാപ്പെടുത്തി.

തൃശൂർ: തൃശൂർ ജില്ലയിലെ മാളയിൽ കാപ്പ കേസ് പ്രതി അയൽവാസിയെ അടിച്ച് കൊലപ്പെടുത്തി. മാള കുരുവിലശ്ശേരിയിൽ ആണ് സംഭവം നടന്നത്. കുരുവിലശ്ശേി പഞ്ഞിക്കാരൻ തോമസ് (55) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിനുശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പോലീസ് പിടികൂടി. വാടാശ്ശേരി സ്വദേശി പ്രമോദ് ആണ് പോലീസ് പിടിയിലായത്. വലിയപറമ്പ് ജംഗ്ഷനിൽ നിന്നും ഓട്ടോയിൽ വന്ന് ഇറങ്ങിയ പ്രതിയെ മാള പോലീസ് പിടികൂടി സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു.ഓട്ടോയിൽ കയറി വീണ്ടും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലാണ് പോലീസ് പിടികൂടിയത്. വീടിന് മുന്നിലിട്ടാണ് അയൽവാസിയെ അടിച്ചുകൊലപ്പെടുത്തിയത്….

Read More

നാല് കുട്ടികള്‍ക്ക് ജന്മം നല്‍കിയാൽ ഒരുലക്ഷം രൂപ പാരിതോഷികം നൽകാമെന്ന പ്രഖ്യാപനവുമായി മധ്യപ്രദേശിലെ ബ്രാഹ്‌മണരുടെ ക്ഷേമബോർഡ്

ഭോപ്പാല്‍: യുവദമ്പതിമാര്‍ നാല് കുട്ടികള്‍ക്ക് ജന്മം നല്‍കിയാൽ ഒരുലക്ഷം രൂപ പാരിതോഷികം നൽകാമെന്ന പ്രഖ്യാപനവുമായി മധ്യപ്രദേശിലെ ബ്രാഹ്‌മണരുടെ ക്ഷേമത്തിനായുള്ള സര്‍ക്കാര്‍ ബോര്‍ഡായ പരശുറാം കല്യാണ്‍ ബോര്‍ഡ്. ബോര്‍ഡ് പ്രസിഡന്റായ പണ്ഡിറ്റ് വിഷ്ണു രജോരിയയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ദോറില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘നമ്മള്‍ നമ്മുടെ കുടുംബങ്ങളിലേക്ക് ശ്രദ്ധകേന്ദ്രീകരിക്കുന്നത് നിര്‍ത്തിയതോടെ മതനിഷേധികളുടെ എണ്ണം വര്‍ധിക്കുകയാണ്. മുതിര്‍ന്നവരില്‍ നിന്ന് ഞാന്‍ കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ല. എന്നാല്‍ യുവാക്കളില്‍ എനിക്ക് വലിയ പ്രതീക്ഷയുണ്ട്. ശ്രദ്ധിച്ചുകേള്‍ക്കണം. ഭാവിതലമുറയുടെ സംരക്ഷണം നിങ്ങളുടെ ഉത്തരവാദിത്തമാണ്. യുവാക്കള്‍…

Read More

നാല് കുട്ടികള്‍ക്ക് ജന്മം നല്‍കിയാൽ ഒരുലക്ഷം രൂപ പാരിതോഷികം നൽകാമെന്ന പ്രഖ്യാപനവുമായി മധ്യപ്രദേശിലെ ബ്രാഹ്‌മണരുടെ ക്ഷേമബോർഡ്

ഭോപ്പാല്‍: യുവദമ്പതിമാര്‍ നാല് കുട്ടികള്‍ക്ക് ജന്മം നല്‍കിയാൽ ഒരുലക്ഷം രൂപ പാരിതോഷികം നൽകാമെന്ന പ്രഖ്യാപനവുമായി മധ്യപ്രദേശിലെ ബ്രാഹ്‌മണരുടെ ക്ഷേമത്തിനായുള്ള സര്‍ക്കാര്‍ ബോര്‍ഡായ പരശുറാം കല്യാണ്‍ ബോര്‍ഡ്. ബോര്‍ഡ് പ്രസിഡന്റായ പണ്ഡിറ്റ് വിഷ്ണു രജോരിയയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ദോറില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘നമ്മള്‍ നമ്മുടെ കുടുംബങ്ങളിലേക്ക് ശ്രദ്ധകേന്ദ്രീകരിക്കുന്നത് നിര്‍ത്തിയതോടെ മതനിഷേധികളുടെ എണ്ണം വര്‍ധിക്കുകയാണ്. മുതിര്‍ന്നവരില്‍ നിന്ന് ഞാന്‍ കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ല. എന്നാല്‍ യുവാക്കളില്‍ എനിക്ക് വലിയ പ്രതീക്ഷയുണ്ട്. ശ്രദ്ധിച്ചുകേള്‍ക്കണം. ഭാവിതലമുറയുടെ സംരക്ഷണം നിങ്ങളുടെ ഉത്തരവാദിത്തമാണ്. യുവാക്കള്‍…

Read More

യാത്രാ ബോട്ടിൽ നിന്ന് കായലിൽ ചാടിയ യാത്രക്കാരിയായ മധ്യവയസ്കയെ ബോട്ടിലെ ജീവനക്കാർ രക്ഷിച്ചു.

ആലപ്പുഴ: ജലഗതാഗത വകുപ്പിന്റെ യാത്രാ ബോട്ടിൽ നിന്ന് കായലിൽ ചാടിയ യാത്രക്കാരിയായ മധ്യവയസ്കയെ ബോട്ടിലെ ജീവനക്കാർ രക്ഷിച്ചു. ആലപ്പുഴയിൽ നിന്ന് കുപ്പുപ്പുറം ഭാഗത്തേയ്ക്ക് പോയ യാത്രാ ബോട്ടിലെ യാത്രക്കാരി ആലപ്പുഴ തമ്പകച്ചുവട് സ്വദേശിനി സുധർമ്മയാണ് (55) ചാടിയത്. ഇന്ന് രാവിലെ 10.30 നാണ് സംഭവം. രാവിലെ 9.50ന് ആലപ്പുഴ ജെട്ടിയിൽ നിന്നും നിറയെ യാത്രക്കാരുമായി പുറപ്പെട്ട ബോട്ടിലാണ് സംഭവം. ബോട്ട് പുന്നമട ലേക്ക് പാലസിന് സമീപമെത്തിയപ്പോൾ സുധർമ്മ കായലിലേക്ക് ചാടുകയായിരുന്നു. അപ്രതീക്ഷിത സംഭവത്തിൽ ഒപ്പമുണ്ടായിരുന്ന യാത്രക്കാർ ഭയന്നെങ്കിലും…

Read More

ജപ്പാനിൽ വൻ ഭൂകമ്പം., സുനാമി മുന്നറിയിപ്പ് നൽകി അധികൃതർ.

ടോക്കിയോ: ജപ്പാനിൽ വൻ ഭൂകമ്പം. ക്യൂഷു മേഖലയിലാണ് ഭൂകമ്പം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. റിക്ടർ സ്കെയിലിൽ 6.9 തീവ്രത രേഖപ്പെടുത്തി. ജപ്പാനിലെ കാലാവസ്ഥാ ഏജൻസിയെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. യൂറോപ്യൻ മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെൻ്റർ നൽകുന്ന വിവരങ്ങൾ പ്രകാരം 37 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പം ഉണ്ടായിരിക്കുന്നത്. ഹ്യൂഗ-നാഡ കടലിലാണ് ഭൂകമ്പം റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്ന് ജപ്പാനിലെ ഭൂകമ്പ നിരീക്ഷണ ഏജൻസി അറിയിച്ചു. പല പ്രദേശങ്ങളിലും അധികൃതർ സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ, എവിടെയും നാശനഷ്ടങ്ങളോ ആളപായമോ…

Read More

കൊല്ലത്ത് യുവതി ദുരൂഹ സാഹചര്യത്തിൽ വീടിനുള്ളിൽ മരിച്ച നിലയിൽ; ഭർത്താവ് കസ്റ്റഡിയിൽ

കൊല്ലം: യുവതിയെ വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ജില്ലയിലെ മൈനാഗപ്പള്ളി മണ്ണൂർക്കാവിലാണ് സംഭവം. മൈനാഗപ്പള്ളി ദിയ ഭവനിൽ രാജീവിൻ്റെ ഭാര്യ ശ്യാമ (26) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് രാജീവിനെ കരുനാഗപ്പളളി പോലീസ് കസ്റ്റഡിയിലെടുത്തു. ഞായറാൻ്ച്ച രാത്രി ഒമ്പത് മണിയോടെയാണ് തറയിൽ കിടക്കുന്ന നിലയിൽ ശ്യാമയുടെ മൃതദേഹം കാണപ്പെട്ടത്. ഭാര്യയെ ആശുപത്രിയിലെത്തിക്കാൻ വാഹനം പിടിച്ച് തരണമെന്ന് ആവശ്യപ്പെട്ട് ഭർത്താവ് വീടിന് സമീപം ക്ഷേത്രോത്സവം നടക്കുന്ന ഭാഗത്തെത്തി നാട്ടുകാരെ സമീപിച്ചപ്പോഴാണ് വിവരം പുറത്തറിയുന്നത്….

Read More

മസാജ് യന്ത്രം പ്രവർത്തിപ്പിക്കുന്നതിനിടെ ഷോക്കേറ്റ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

മലപ്പുറം: മസാജ് യന്ത്രം പ്രവർത്തിപ്പിക്കുന്നതിനിടെ ഷോക്കേറ്റ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ചെമ്മാട് സി കെ നഗർ സ്വദേശി അഴുവളപ്പിൽ വഹാബ് – കടവത്ത് വീട്ടിൽ നസീമ എന്നിവരുടെ മകൻ 14 വയസ്സുകാരനായ മുഹമ്മദ് നിഹാൽ ആണ് മരിച്ചത്. കുണ്ടൂരിലുള്ള ഉമ്മയുടെ വീട്ടിൽ താമസിച്ചു വരവേ കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെയാണ് സംഭവം. വലിയ രീതിയിൽ യന്ത്രത്തിൽ നിന്ന് ശബ്ദം കേട്ടതിന് പിന്നാലെ അവശനിലയിലായ 14കാരനെ വീട്ടുകാർ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തിരൂരങ്ങാടി താലൂക്ക്…

Read More

ഗോപൻ സ്വാമിയുടെ കല്ലറ ഉടൻ തുറക്കും;തടയാൻ ശ്രമിച്ച ബന്ധുക്കളെ ബലം പ്രയോഗിച്ചു മാറ്റി പോലീസ്

തിരുവനന്തപുരം: അതിയന്നൂർ കാവുവിളാകം കൈലാസനാഥ മഹാദേവ ക്ഷേത്രത്തിലെ ഗോപൻ സ്വാമിയുടെ (81) സമാധി ഉടൻ തുറക്കും. സമാധി തുറക്കാൻ അനുവദിക്കാത്ത കുടുംബാംഗങ്ങളെ പൊലീസ് ബലം പ്രയോഗിച്ച് മാറ്റി. സമാധിയ്ക്ക് മുന്നിൽ ഗോപൻ സ്വാമിയുടെ ഭാര്യയും മകനും ഉണ്ടായിരുന്നു. സബ് കളക്ടർ ആൽഫ്രഡിന്റെ സാന്നിദ്ധ്യത്തിലാകും തുറന്ന് പരിശോധിക്കുക. വേണ്ട തയ്യാറെടുപ്പികളെല്ലാം പൊലീസ് പൂർത്തിയാക്കി. മൃതദേഹം ഇന്നുതന്നെ പോസ്റ്റുമോർട്ടത്തിനായി കൈമാറും. ഫോറൻസിക് വിദഗ്ധരും പരിശോധനയ്ക്ക് സ്ഥലത്തെത്തി. നാട്ടുകാരും സ്ഥലത്തുണ്ട്. സമാധി സ്ഥലത്ത് വൻ പൊലീസ് സംഘമാണ് ഉള്ളത്. സമാധി സ്ഥലം…

Read More

പീച്ചി ഡാമില്‍ നിന്ന് രക്ഷിച്ച ഒരു പെണ്‍കുട്ടി കൂടി മരിച്ചു

തൃശൂര്‍ : പീച്ചി ഡാം റിസര്‍വോയറില്‍ നിന്ന് രക്ഷിച്ച പെണ്‍കുട്ടികളില്‍ ഒരാള്‍ കൂടി മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം രണ്ടായി. തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ ചികിത്സയിലിരുന്ന ആന്‍ ഗ്രേസ് ആണ് മരിച്ചത്. ഉച്ചയ്ക്ക് 1.33നായിരുന്നു മരണം. പട്ടിക്കാട് സ്വദേശി അലീന (16) ആണ് നേരത്തേ മരിച്ചത്. തൃശൂര്‍ സെന്റ് ക്ലയേഴ്‌സ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് അലീന.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial