ഹണി റോസിനെ വിമർശിക്കാൻ പാടില്ലേ? ‘ഏത് കേസ് വന്നാലും ഒരിഞ്ച് പിന്നോട്ടില്ല, പുരുഷന്മാര്‍ക്കും കുടുംബങ്ങള്‍ക്കും വേണ്ടിയുള്ള പോരാട്ടം തുടരും’; രാഹുൽ ഈശ്വർ
തിരുവനന്തപുരം: സാമൂഹിക മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയതിന് നടി ഹണി റോസ് നൽകിയ പരാതിയിൽ പ്രതികരിച്ച് രാഹുൽ ഈശ്വർ. ബോബി ചെമ്മണ്ണൂർ വിഷയത്തിൽ വ്യക്തമായ ഒരു നിലപാട് തനിക്കുണ്ട്. ഹണി റോസിനോട് ആദരവുണ്ട്. അത് ഉൾക്കൊണ്ടുള്ള വിമര്‍ശനമാണ് താന്‍ നടത്തുന്നതെന്നും രാഹുല്‍ വ്യക്തമാക്കി. ഏത് കേസ് വന്നാലും ഒരിഞ്ച് പിന്നോട്ട് പോവില്ലെന്നും ഇത് പുരുഷന്മാര്‍ക്കും കുടുംബങ്ങള്‍ക്കും വേണ്ടിയുള്ള പോരാട്ടവും നിലപാടുമാണെന്നും തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. ബോബി ചെമ്മണ്ണൂർ ചെയ്ത നല്ല കാര്യങ്ങളെ നല്ല കാര്യങ്ങളായി എടുക്കുകയും…

