Headlines

വൈദികനെ ഹണി ട്രാപ്പില്‍ കുടുക്കിയ സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍

വൈക്കം: വൈദികനെ ഹണി ട്രാപ്പില്‍ കുടുക്കിയ സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. ബംഗളൂരു സ്വദേശികളായ നേഹ ഫാത്തിമ (25), സുഹൃത്ത് സാരഥി (29) എന്നിവരാണ് വൈക്കം പൊലീസിന്റെ പിടിയിലായത്. വൈദികനില്‍ നിന്ന് ഇരുവരും ചേര്‍ന്ന് 41.52 ലക്ഷം രൂപയാണ് തട്ടിയത്. വൈദികന്‍ പ്രിന്‍സിപ്പലായി ജോലിചെയ്യുന്ന സ്വകാര്യ സ്ഥാപനത്തില്‍ ജോലി ഒഴിവുണ്ടോയെന്ന് അന്വേഷിച്ച് യുവതി ഫോണിലൂടെ സൗഹൃദം സ്ഥാപിക്കുകയായിരുന്നു. ശേഷം ഇവര്‍ ഇദ്ദേഹത്തെ വിഡിയോകോള്‍ വിളിച്ച് സ്വകാര്യദൃശ്യങ്ങള്‍ കൈക്കലാക്കുകയായിരുന്നു. ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി 2023 ഏപ്രില്‍ മുതല്‍ പലതവണകളായി…

Read More

ആരാധകരുടെ കാത്തിരിപ്പിന് വിരാമിട്ട് അർജന്റീന സൂപ്പർ താരം ലയണൽ മെസി ഒക്ടോബറിൽ കേരളത്തിലെത്തും

കോഴിക്കോട്: ആരാധകരുടെ കാത്തിരിപ്പിന് വിരാമിട്ട് അർജന്റീന സൂപ്പർ താരം ലയണൽ മെസി ഒക്ടോബറിൽ കേരളത്തിലെത്തും. ഒക്ടോബർ 25 മുതൽ നവംബർ ഏഴു വരെ മെസി കേരളത്തിലുണ്ടാവുമെന്ന് കായികമന്ത്രി വി അബ്ദുറഹ്മാൻ പറഞ്ഞു. മത്സരങ്ങൾ കൂടാതെ ആരാധകർക്ക് താരത്തെ കാണാനും വേദിയൊരുക്കുമെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ വർഷം നവംബറിലാണ് ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന് മന്ത്രി വി അബ്ദുറഹ്മാൻ പ്രഖ്യാപിച്ചത്. ഖത്തറിലെ ലോകകപ്പ് കിരീട നേട്ടത്തിന് പിന്നാലെയാണ് മെസിയെ കേരളത്തിലെത്തിക്കാൻ കായികവകുപ്പ് നീക്കം തുടങ്ങിയത്

Read More

‘പോലീസുകാരനോട് ആണോടാ കടം ചോദിക്കുന്നത്?’; ബിവ്റേജസ് ഔട്ട്ലെറ്റിന് മുന്നിൽ 10 രൂപ ചോദിച്ചതിന് മർദനം

തിരുവനന്തപുരം: ബിവ്റേജസ് ഔട്ട്‌ലെറ്റിന് മുമ്പില്‍ വെച്ച് പത്തുരൂപ കടം ചോദിച്ചതിന് വയോധികന് മര്‍ദനം. പാറശ്ശാല ജങ്ഷനിലെ ബെവ്‌കോ ഔട്ട്‌ലെറ്റിന് മുമ്പിലാണ് സംഭവം. മര്‍ദനത്തിന്റെ ദൃശ്യം പുറത്തുവന്നു. ശനിയാഴ്ച ഉച്ചയ്ക്ക് 2.10-ഓടെയാണ് സംഭവം. മദ്യംവാങ്ങി ഇറങ്ങിയ ആളോട് വയോധികന്‍ പത്തുരൂപ കടം ചോദിച്ചു. പിന്നാലെ, ‘പോലീസുകാരനോടാണോടാ നീ കടം ചോദിക്കുന്നത്’, എന്ന് ആക്രോശിച്ചായിരുന്നു മര്‍ദിച്ചത്. അസഭ്യം പറയുന്നതും പുറത്തുവന്ന ദൃശ്യത്തിലുണ്ട്. അസഭ്യവര്‍ഷം നടത്തിയ ശേഷം കാറില്‍ മദ്യം കൊണ്ടുവെച്ചു. തിരിച്ചുവന്നാണ് അക്രമി വയോധികനെ മര്‍ദിച്ചത്. പിന്നീടും അസഭ്യവര്‍ഷം തുടര്‍ന്നു….

Read More

സംസ്ഥാനത്തെ എല്ലാ പെട്രോൾ പമ്പുകളും തിങ്കളാഴ്ച രാവിലെ ആറുമുതൽ 12 വരെ അടച്ചിടുമെന്ന് ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ഡീലേഴ്സ്

കോഴിക്കോട്: സംസ്ഥാനത്തെ എല്ലാ പെട്രോൾ പമ്പുകളും തിങ്കളാഴ്ച രാവിലെ ആറുമുതൽ 12 വരെ അടച്ചിടുമെന്ന് ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ഡീലേഴ്സ്. എലത്തൂർ എച്ച്.പി.സി.എൽ. ഡിപ്പോയിൽ ചർച്ചയ്ക്ക് എത്തിയ പെട്രോളിയം ഡീലേഴ്‌സ് ഭാരവാഹികളെ ടാങ്കർ ഡ്രൈവർമാർ കൈയ്യേറ്റം ചെയ്‌തതിൽ പ്രതിഷേധിച്ചാണ് തീരുമാനം. ചൊവ്വാഴ്ച ഇരുമ്പനം എച്ച്.പി.സി.എൽ. ടെർമിനൽ ഉപരോധിക്കാനും സംഘടന തീരുമാനിച്ചു. കോഴിക്കോട് ജില്ലയിലെ പമ്പുകൾ ശനിയാഴ്ച വൈകീട്ട് നാലുമുതൽ ആറുവരെ രണ്ടുമണിക്കൂർ അടച്ചിടാനും ആഹ്വാനം ചെയ്. പെട്രോളിയം ഡീലർമാരും ടാങ്കർ ഡ്രൈവർമാരും തമ്മിൽ കുറച്ചുദിവസമായി…

Read More

സംസ്ഥാനത്ത് രണ്ട് ദിവസം ഉയര്‍ന്ന താപനില മുന്നറിയിപ്പ്; സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം എന്നിവയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും താപനില മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഞായർ, തിങ്കൾ ദിവസങ്ങളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടുമെന്നാണ് മുന്നറിയിപ്പ്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങിയ പ്രശ്നങ്ങൾക്ക് സാധ്യതയുള്ളതിനാരം ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

Read More

സെൽഫിയെടുക്കുന്നതിനിടെ 7 കൗമാരക്കാർ റിസർവോയറിൽ വീണു; 2 പേരെ രക്ഷപെടുത്തി; 5 പേർക്കായുള്ള തിരച്ചിൽ തുടരുന്നു

ഹൈദരാബാദ്: 7 കൗമാരക്കാർ സെൽഫിയെടുക്കുന്നതിനിടെ റിസർവൊയറിൽ വീണു. ഹൈദരാബാദിൽ സിദ്ദിപേട്ടിലെ കൊണ്ടപോച്ചമ്മ സാഗർ റിസർവോയറിലേക്കാണ് കൗമാരക്കാർ വീണത്. 2 പേരെ പൊലീസ് രക്ഷപ്പെടുത്തി. 5 പേർക്കായുള്ള തിരച്ചിൽ നടന്നു വരുന്നതായി പോലീസ് അറിയിച്ചു. കൗമാരക്കാരായ 7 പേരും പരസ്പരം കൈകോർത്ത് സെൽഫി എടുക്കാനായിരുന്നു പദ്ധതി. ഇതിനായാണ് റിസർവോയറിനടുത്തേക്ക് ഇവർ എത്തിയതെന്നും പൊലീസ് പറഞ്ഞു. പക്ഷെ പിടി വിട്ട് റിസർവോയറിലേക്ക് വീഴുകയായിരുന്നു. നിലവിൽ രണ്ട് പേരെ രക്ഷിച്ചിട്ടുണ്ട്. ബാക്കിയുള്ളവർക്കുള്ള തെരച്ചിൽ ഊർജ്ജിതമായി നടന്നു വരികയാണെന്ന് പൊലീസ് പറഞ്ഞു. സംഭവം…

Read More

ഷോർട്ട് സർക്യൂട്ട്; കഴക്കൂട്ടത്ത് ഓടിക്കൊണ്ടിരുന്ന ടൂറിസ്റ്റ് ബസിന് തീപിടിച്ചു

          കഴക്കൂട്ടം : കഴക്കൂട്ടം കാരോട് ബൈപ്പാസിൽ ടൂറിസ്റ്റ് ബസിന് തീപിടിച്ചു. 18 ഓളം യാത്രക്കാരുമായി ബാംഗ്ലൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന മുരഹര എന്ന ടൂറിസ്റ്റ് ബസിനാണ് തീ പിടിച്ചത്. യാത്രക്കാരെ സുരക്ഷിതമായി രക്ഷപ്പെടുത്തി. പാറശ്ശാല തിരുപുറം ആർസി ചർച്ചിന് സമീപം എത്തിയപ്പോഴായിരുന്നു ഓടിക്കൊണ്ടിരുന്ന ബസിന് മുന്നിൽ നിന്നും തീ പടർന്നത്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ ഡ്രൈവർ ബസ് നിർത്തുകയും യാത്രക്കാരെ പുറത്തേക്ക് ഇറക്കുന്നതിനിടയ്ക്ക് തീ പടരുകയുമായിരുന്നു. നെയ്യാറ്റിൻകര നിന്നും പൂവാറിൽ നിന്നും രണ്ട് ഫയർ യൂണിറ്റ് എത്തിയാണ്…

Read More

പിന്നാലെ രാഹുൽ ഈശ്വറിനെതിരെ പരാതി നൽകി ഹണി റോസ്

കൊച്ചി: ‘രാഹുൽ ഈശ്വർ, ഞാനും എന്റെ കുടുബവും കടുത്ത മാനസിക സംഘർഷത്തിലൂടെയാണ് കടന്ന് പോകുന്നത് അതിന് പ്രധാന കാരണക്കാരിൽ ഒരാൾ ഇപ്പോൾ താങ്കൾ ആണ്.’ സമൂഹമാധ്യമങ്ങളിൽ ഇങ്ങനെ പോസ്റ്റിട്ടതിന് പിന്നാലെ രാഹുൽ ഈശ്വറിനെതിരെ പരാതി നൽകി ഹണി റോസ്. സെൻട്രൽ പൊലീസ് സ്റ്റേഷനിലാണ് ഹണി റോസ് പരാതി നൽകിയത്. സൈബർ ലോകത്ത് തനിക്കെതിരെ രാഹുൽ സംഘടിത ആക്രമണം നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹണി റോസ് പരാതി നൽകിയിരിക്കുന്നത്. അതിനിടെ ബോബി ചെമ്മണ്ണൂർ നടത്തിയ എല്ലാ അശ്ലീല പരാമർശങ്ങളും ശേഖരിക്കുമെന്നും…

Read More

മിനിറ്റുകൾ കൊണ്ട് മോഷ്ടാക്കൾ നടത്തിയത് വൻകവർച്ച; സംഭവം മുംബൈ ജ്വല്ലറിയിൽ

മുംബൈ: അഗർവാൾ നഗരത്തിൽ വസായി വെസ്റ്റിലെ ജ്വല്ലറിയിൽ വൻ കവർച്ച. വെള്ളിയാഴ്ച രാത്രിയാണ് സംഭവം അരങ്ങേറിയത്. ആയുധധാരികളായ മോഷ്ടാക്കൾ ഉടമയെ ആക്രമിക്കുകയും ലോക്കറിൽ കയറി സ്വർണ്ണം കൈക്കലാക്കുകയുമായിരുന്നു. പ്രധാന ലോക്കറിൽ നിന്ന് വെറും 1 മിനിറ്റും 20 സെക്കൻഡും മാത്രമെടുത്താണ് 87 പവനോളം വരുന്ന സ്വര്‍ണം മോഷ്ടിച്ചത്. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ഇരുവരും മായങ്ക് ജ്വല്ലേഴ്‌സിൽ പ്രവേശിച്ച് ഉടമയായ രത്തൻലാൽ സിംഗ്വിയെ ആക്രമിക്കുകയും വേഗത്തിൽ കവർച്ച നടത്തി രക്ഷപെടുകയായിരുന്നു. ഇതെല്ലാം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. മോഷണം, ആയുധ…

Read More

സിഎംആർഎൽ മാസപ്പടി ഇടപാടിൽ 185 കോടിയുടെ അഴിമതി നടത്തിയെന്ന് കണ്ടെത്തി എസ്എഫ്ഐഒ.

ന്യൂഡൽഹി: സിഎംആർഎൽ മാസപ്പടി ഇടപാടിൽ 185 കോടിയുടെ അഴിമതി നടത്തിയെന്ന് കണ്ടെത്തി എസ്എഫ്ഐഒ. അഴിമതിപണം കണക്കിൽ പെടുത്താൻ സിഎംആർഎൽ ചെലവുകൾ പെരുപ്പിച്ച് കാട്ടി. പല രാഷ്ട്രീയ പാർട്ടികൾക്കും നേതാക്കൾക്കും പണം കൈമാറിയതായും കണ്ടെത്തി. കേന്ദ്രവും എസ്എഫ്ഐഒയും ആദായനികുതി വകുപ്പും ഡൽഹി ഹൈക്കോടതിയിൽ വിവരങ്ങൾ നൽകി. ആദായ നികുതി സെറ്റിൽമെന്റ് ബോർഡ് ഉത്തരവിന് മേൽ മറ്റ് അന്വേഷണം പാടില്ലെന്ന വാദവും നിലനിൽക്കില്ല. അഴിമതി രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് ഭീഷണിയാണെന്നും ഡൽഹി ഹൈക്കോടതിയെ കേന്ദ്രവും ആദായനികുതി വകുപ്പും അറിയിച്ചു. സിഎംആർഎല്ലിൽ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial