Headlines

എറണാകുളം അങ്കമാലി അതിരൂപതയ്യിൽ ഭരണമാറ്റം.

എറണാകുളം: എറണാകുളം അങ്കമാലി അതിരൂപതയ്യിൽ ഭരണമാറ്റം. അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ പദവിയിൽ നിന്നും മാർ ബോസ്കോ പുത്തൂർ ഒഴിഞ്ഞതോടെ ആർച്ച് ബിഷപ്പ്‌ മാർ ജോസഫ് പാംപ്ലാനിക്കാണ് പുതിയ ചുമതല. അതേസമയം അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ എന്ന പദവി ഒഴിവാക്കി. മാർ ജോസഫ് പാംപ്ലാനി മേജർ ആർച്ച് ബിഷപ്പിന്റെ വികാരിയായി ഭരണം നടത്തും.

Read More

കഴക്കൂട്ടത്ത് ഓടിക്കൊണ്ടിരുന്ന ബസ്സിന് തീപിടിച്ചു; യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കി

തിരുവനന്തപുരം: കഴക്കൂട്ടം – കാരോട് ബൈപ്പാസില്‍ ഓടിക്കൊണ്ടിരുന്ന ടൂറിസ്റ്റ് ബസിന് തീപിടിച്ചു. ബംഗളൂരുവില്‍നിന്ന് തിരുവനന്തപുരത്തേക്ക് വരുമ്പോഴായിരുന്നു അപകടം. പതിനെട്ടോളം യാത്രക്കാര്‍ അപകടസമയത്ത് ബസിലുണ്ടായിരുന്നു. മുഴുവന്‍ യാത്രക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചു. തിരുപുറം ആര്‍സി ചര്‍ച്ചിന് സമീപം എത്തിയപ്പോഴാണ് ബസിന്റെ മുന്നില്‍നിന്നും തീ പടര്‍ന്നത് ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ബസ് സമീപത്ത് ഒതുക്കിനിര്‍ത്തുകയും യാത്രക്കാരെ സുരക്ഷിതമായി പുറത്തെത്തിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബസ് മുഴുവന്‍ തീ പടര്‍ന്നു പിടിക്കുകയായിരുന്നു. നെയ്യാറ്റിന്‍കരയില്‍നിന്നും പൂവാറില്‍നിന്നും രണ്ട് ഫയര്‍ ഫോഴ്സ് യൂണിറ്റ് എത്തിയാണ് തീ അണച്ചത്….

Read More

പത്തനംതിട്ട പീഡന പരമ്പര: ഇത്ര പ്രതികള്‍ ഉള്‍പ്പെടുന്നത് അപൂര്‍വം, പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ

13 വയസ്സ് മുതല്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നതായി 18 കാരിയുടെ വെളിപ്പെടുത്തലിനു ശേഷം ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നുകൊണ്ടിരിക്കുന്നത്. ഒരു പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായ സംഭവത്തില്‍ ഇത്രയേറെ പ്രതികള്‍ ഉള്‍പ്പെടുന്നത് അപൂര്‍വമാണ്. കൗമാര കായികതാരത്തെ ബലാത്സംഗം ചെയ്ത കേസില്‍ 10 പേരെ കൂടി കസ്റ്റഡിയില്‍ എടുത്തതോടെ, മനഃസാക്ഷിയുള്ള മനസ്സുകള്‍ ഒരു നിമിഷമെങ്കിലും മരവിച്ചുപോയ സംഭവമായി മാറിയിരിക്കുകയാണ്, പത്തനംതിട്ടയിലെ ദളിത് പെണ്‍കുട്ടി കൂട്ടപീഡനത്തിന് ഇരയായ സംഭവം. 18-കാരിയെ അഞ്ചുവര്‍ഷത്തിനിടെ 62 പേരാണ് ലൈംഗികമായി ചൂഷണം ചെയ്തത്. മനുഷ്യ മനഃസാക്ഷിയെ ഞെട്ടിച്ച…

Read More

അങ്കണവാടിയില്‍ രണ്ടര വയസ്സുകാരിയെ കമ്പി കൊണ്ടടിച്ചതായി പരാതി

തിരുവനന്തപുരം : തിരുവനന്തപുരത്ത് അങ്കണവാടിയില്‍ രണ്ടര വയസ്സുകാരിയെ കമ്പി കൊണ്ടടിച്ചതായി പരാതി. വെമ്പായം ചിറമുക്കിലെ അങ്കണവാടി ടീച്ചർ ബിന്ദുവാണ് കുട്ടിയെ കമ്പി കൊണ്ട് അടിച്ചത്. ഷൂ റാക്കിന്റെ കമ്പിയൂരി അടിച്ചെന്നാണ് രക്ഷിതാക്കളുടെ ഗുരുതര ആരോപണം. കുട്ടിയുടെ കൈയ്യിൽ അടിയേറ്റ പാടുണ്ട്. സാരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അങ്കണവാടിയിൽ കുഞ്ഞുങ്ങളെ തല്ലുന്നത് സ്ഥിരമാണെന്നും രക്ഷിതാക്കൾ ആരോപിക്കുന്നുണ്ട്. കുട്ടി നോട്ട് എഴുതാത്തതിന് ഷൂ റാക്കിന്റെ കമ്പിയെടുത്ത് ടീച്ചർ ബന്ദു കുട്ടിയെ അടിച്ചു എന്നാണ് പരാതി. കുട്ടിയെ താൻ മർദ്ദിച്ചിട്ടില്ലന്നും…

Read More

ദേശീയപാതയിൽ ബൈക്ക് ഡിവൈഡറിലേക്ക് ഇടിച്ചു കയറി യുവാവിന് ദാരുണാന്ത്യം.

കണ്ണൂ‍‍ർ: കണ്ണൂ‍ർ തളാപ്പ് മക്കാനി ദേശീയപാതയിൽ ബൈക്ക് ഡിവൈഡറിലേക്ക് ഇടിച്ചു കയറി യുവാവിന് ദാരുണാന്ത്യം. കണ്ണൂർ ടൗണിൽ നിന്നും പറശിനിക്കടവ് ഭാഗത്തേക്ക് പോകും വഴി റോഡിലെ ഡിവൈഡറിൽ ഇടിച്ച് ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. ബൈക്ക് ഓടിച്ചിരുന്ന പറശിനിക്കടവ് നണിച്ചേരി സ്വദേശി രാഹുൽ കല്ലൂരി എന്ന യുവാവാണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം നടന്നത്. ബൈക്ക് ഡിവൈഡറിൽ ഇടിച്ചതിന്റെ ആഘാതത്തിൽ സമീപത്തു കൂടി കടന്നു പോയ ലോറിയുടെ അടിയിലേക്ക് യുവാവ് തെറിച്ചു വീഴുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ…

Read More

മകരവിളക്ക്, തിരുവാഭരണങ്ങളുമായുള്ള ഘോഷയാത്ര നാളെ ആരംഭിക്കും.

ശബരിമല: മകരവിളക്ക് ഉത്സവത്തിനായി സന്നിധാനത്തേക്ക് തിരുവാഭരണങ്ങളുമായുള്ള ഘോഷയാത്ര നാളെ ആരംഭിക്കും. പന്തളത്ത് നിന്ന് ഘോഷ നാളെ പകൽ ഒന്നിന്‌ പുറപ്പെട്ട് 14നാണ് സന്നിധാനത്ത് എത്തിച്ചേരുന്നത്. 14ന് വൈകീട്ട് അഞ്ചിന്‌ ശരംകുത്തിയിൽ എത്തിച്ചേരുന്ന ഘോഷ യാത്രയെ ദേവസ്വം പ്രതിനിധികളും സർക്കാർ പ്രതിനിധികളും ചേർന്ന് സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കും. വൈകിട്ട് കൊടിമരച്ചുവട്ടിൽ ദേവസ്വം മന്ത്രി, ദേവസ്വം ബോർഡ് പ്രസിഡന്റ്‌, അംഗങ്ങൾ എന്നിവർ ചേർന്ന് സ്വീകരണം നൽകും. തുടർന്ന് തന്ത്രിയും മേൽശാന്തിയും ചേർന്ന് തിരുവാഭരണം ഏറ്റുവാങ്ങി വിഗ്രഹത്തിൽ ചാർത്തി ദീപാരാധന നടത്തും….

Read More

അമ്മു സജീവന്റെ മരണം; പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഡോക്ടർമാർക്കും ജീവനക്കാർക്കുമെതിരെ കേസ്.

   നഴ്സിംഗ് വിദ്യാർത്ഥിനി അമ്മു സജീവന്റെ മരണത്തിൽ പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഡോക്ടർമാർക്കും ജീവനക്കാർക്കുമെതിരെ കേസ്. ഹോസ്റ്റൽ കെട്ടിടത്തിൻ്റെ മുകളിൽ നിന്ന് വീണ് പരുക്കേറ്റ അമ്മുവിന് കൃത്യമായ ചികിത്സ ലഭിച്ചില്ലെന്ന് കുടുംബം പരാതി നൽകിയിരുന്നു. ഇതിൽ അന്വേഷണം നടത്തിയാണ് പൊലീസ് പുതിയ കേസെടുത്തത്. നവംബര്‍ 15 നാണ് ചുട്ടിപ്പാറ എസ്എംഇ കോളജിലെ ബിഎസ്‌സി അവസാന വർഷ നഴ്സിംഗ് വിദ്യാർത്ഥിയായിരുന്ന അമ്മു ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിക്കുന്നത്. അന്ന് വൈകിട്ടാണ് അമ്മുവിനെ ജനറൽ ആശുപത്രിയിൽ എത്തിച്ചത്….

Read More

മാമി തിരോധാനക്കേസിൽ ക്രൈംബ്രാഞ്ച് പെരുമാറിയത് കുറ്റവാളികളോടെന്ന രീതിയിലെന്ന് മാമിയുടെ ഡ്രൈവറും ഭാര്യയും.

കോഴിക്കോട്: മാമി തിരോധാനക്കേസിൽ ക്രൈംബ്രാഞ്ച് പെരുമാറിയത് കുറ്റവാളികളോടെന്ന രീതിയിലെന്ന് മുഹമ്മദ് ആട്ടൂരിന്റെ (മാമി) ഡ്രൈവർ രജിത് കുമാറും ഭാര്യ സുഷാരയും. ഇതേ തുടർന്നുണ്ടായ മാനസിക സമ്മർദ്ദത്താലാണ് മാറിനിന്നതെന്നും ഇരുവരും പൊലീസിന് മൊഴിനൽകി. മാമിയുടെ തിരോധാനത്തിൽ തങ്ങൾക്ക് പങ്കില്ലെന്നും ഇരുവരും പൊലീസിനോട് പറഞ്ഞു. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ശേഷം വിട്ടയച്ച ഇരുവരെയും ക്രൈംബ്രാഞ്ച് വിശദമായി ചോദ്യം ചെയ്യുമെന്നാണ് റിപ്പോർട്ട്. കോഴിക്കോട് നിന്നും കാണാതായ രജിത് കുമാറിനെയും ഭാര്യയേയും ഗുരുവായൂരിൽ നിന്നാണ് പൊലീസ് കണ്ടെത്തിയത്. വ്യാഴാഴ്ചയാണ് ഇരുവരെയും കാണാനില്ലെന്ന് കാട്ടി…

Read More

കോഴിക്കോട് വാടകവീട്ടിൽ ദമ്പതിമാരെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

കോഴിക്കോട്: വാടകവീട്ടിൽ ദമ്പതിമാരെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കോഴിക്കോട് ജില്ലയിലെ രാമനാട്ടുകാരയിലാണ് സംഭവം. മലപ്പുറം വാഴയൂർ പുന്നക്കോടൻ പള്ളിയാളി എം. സുഭാഷ് (41), ഭാര്യ പി.വി. സജിത(35) എന്നിവരാണ് മരിച്ചത്. രാമനാട്ടുകരയിലെ വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. സുഭാഷിനെ അന്വേഷിച്ച് വീട്ടിലെത്തിയ അച്ഛൻ രാധാകൃഷ്ണനാണ് വീട്ടിൽ മൃതദേഹങ്ങൾ കണ്ടത്. ഉടൻ നാട്ടുകാർ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാമനാട്ടുകരയിൽ ഓട്ടോ ഡ്രൈവറായിരുന്നു സുഭാഷ്. ശ്രേയ, ഹരിദേവ് എന്നിവരാണ് മക്കൾ. രാധാകൃഷ്ണൻ-വിജയലക്ഷ്മി ദമ്പതികളുടെ മകനാണ് സുഭാഷ്….

Read More

ഹണിട്രാപ്പിൽ കുടുക്കി പത്തുലക്ഷത്തോളം രൂപ കവർന്ന സംഭവത്തിൽ യുവതി ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ.

കുറ്റിപ്പുറം: യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി പത്തുലക്ഷത്തോളം രൂപ കവർന്ന സംഭവത്തിൽ യുവതി ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ. അസം സ്വദേശികളായ യാസ്മിൻ ആലം (19), ഖദീജ കാത്തൂൻ (21) എന്നിവരാണ് പിടിയിലായത്. വെള്ളിയാഴ്ച്ചയാണ് തങ്ങൾപടിയിലെ സ്വകാര്യ ലോഡ്ജിൽനിന്നും ഇവരെ കുറ്റിപ്പുറം പൊലീസ് അറസ്റ്റുചെയ്തത്. പൊലീസ് ഇൻസ്പെക്ടർ കെ. നൗഫൽ, പ്രിൻസിപ്പൽ എസ്.ഐ. എ.എം. യാസിർ, എസ്.ഐ. ശിവകുമാർ, എ.എസ്.ഐ.മാരായ സുധാകരൻ, സഹദേവൻ, എസ്.സി.പി.ഒ.മാരായ ആന്റണി, വിപിൻ സേതു, അജി ക്രൈസ്റ്റ്, സി.പി.ഒ. മാരായ സരിത, അനിൽകുമാർ, രഞ്ജിത് എന്നിവരടങ്ങിയ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial