Headlines

വാട്ടർതീം പാർക്കിൽ അധ്യാപികയോട് അപമര്യാദയായി പെരുമാറിയ അഞ്ചുപേർ അറസ്റ്റിൽ

ചാലക്കുടി: വാട്ടർതീം പാർക്കിൽ അധ്യാപികയോട് അപമര്യാദയായി പെരുമാറിയ അഞ്ചുപേർ അറസ്റ്റിൽ. ഒറ്റപ്പാലം സ്വദേശികളായ വല്ലപ്പുഴ മഠത്തിൽ ഉമ്മർ ഷാഫി(28), വെളുത്താക്കത്തൊടി റാഷിഖ് (41), കൊങ്ങശ്ശേരി റഫീഖ് (41), ശങ്കരത്തൊടി ഇബ്രാഹിം (39), മഠത്തിൽ മുബഷീർ (32) എന്നിവരാണ് അറസ്റ്റിലായത്. വാട്ടർതീം പാർക്കിൽ കുട്ടികൾക്കൊപ്പമെത്തിയ അധ്യാപികയോടാണ് പ്രതികൾ അപമര്യാദയായി പെരുമാറിയത്. ഇത് ചോദ്യം ചെയ്ത അധ്യാപകനെ ഇവർ മർദ്ദിക്കുകയും ചെയ്തിരുന്നു. മലപ്പുറം നെടിയിരിപ്പ് എം.എം.എൽ.പി. സ്കൂളിലെ വിദ്യാർത്ഥികളുമായാണ് കഴിഞ്ഞ ദിവസം അധ്യാപകർ വാട്ടർതീം പാർക്കിലെത്തിയത്. അധ്യാപിക മൊബൈൽഫോണിൽ സംസാരിച്ച്…

Read More

വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടിയുമായുള്ള സൗഹൃദത്തിന്റെ പേരിൽ കലിപ്പ്; സുഹൃത്തിനെ വെട്ടിപരിക്കേൽപ്പിച്ച യുവാവ് അറസ്റ്റിൽ

തൃശൂർ: സുഹൃത്തിനെ വെട്ടിപരിക്കേൽപ്പിച്ച യുവാവ് അറസ്റ്റിൽ. കോനൂർ സ്വദേശി പള്ളിപറമ്പിൽ അശ്വിനെയാണ് കൊരട്ടി പൊലിസ് പിടികൂടിയത്. കോനൂർ സ്വദേശി ജെഫിനെ വെട്ടിപരിക്കേൽപ്പിച്ച സംഭവത്തിലാണ് അശ്വിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ അശ്വിൻ സ്റ്റേഷൻ റൗഡിയാണെന്ന് പൊലീസ് വ്യക്തമാക്കി. വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടിയുമായുള്ള സൗഹൃദത്തിന്റെ പേരിലായിരുന്നു ആക്രമണം. ഈ മാസം അഞ്ചാം തീയതി രാത്രി എട്ടു മണിക്കായിരുന്നു ജെഫിനെ സുഹൃത്ത് അശ്വിൻ ആക്രമിച്ചത്. വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടിയുമായുള്ള ബന്ധം ഉപേക്ഷിക്കാൻ അശ്വിൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ജെഫിൻ ഇത്…

Read More

വയനാട് ഡിസിസി ട്രഷറർ എൻ എം വിജയന്റെയും മകന്റെയും മരണം: ആത്മഹത്യപ്രേരണയ്ക്ക് കേസെടുത്തു

കൽപ്പറ്റ: വയനാട് ഡിസിസി ട്രഷറർ എൻ എം വിജയന്റെയും മകന്റെയും മരണത്തിൽ ആത്മഹത്യ പ്രേരണയ്ക്ക് പൊലീസ് കേസെടുത്തു. കഴിഞ്ഞ മാസം 27ന് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ്‌ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയത്‌. വിജയന്റെ ആത്മഹത്യക്കുറിപ്പ് കൂടി വന്നതോടെയാണ് പുതിയ വകുപ്പുകൂടി ചേർത്തത്. ഇതോടെ ആത്മഹത്യാക്കുറിപ്പിൽ പേരുള്ള കോൺഗ്രസ്‌ നേതാക്കൾ പ്രതികളാകുമെന്നാണ് റിപ്പോർട്ട്. ഐ സി ബാലകൃഷ്ണൻ എംഎൽഎ, ഡിസിസി പ്രസിഡന്റ് എൻ ഡി അപ്പച്ചൻ, കെ കെ ഗോപിനാഥൻ,…

Read More

തിരുപ്പതി ക്ഷേത്രത്തിലെ തിക്കിലും തിരക്കിലും പെട്ട് ആറ് പേർ മരിച്ചു; നിരവധി പേർക്ക് പരിക്ക്

ആന്ധ്രാപ്രദേശ്: ആന്ധ്രപ്രദേശിലെ തിരുപ്പതി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് ആറ് പേർ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കുണ്ട്. വൈകുണ്ഠ ഏകാദശി ടോക്കണ്‍ നല്‍കുന്ന കൗണ്ടറിലാണ് തിക്കുംതിരക്കുമുണ്ടായത്. ടോക്കണ്‍ വിതരണം തുടങ്ങിയതോടെ ഭക്തര്‍ വരി തെറ്റിച്ചതാണ് അപകടമുണ്ടാക്കിയത്. ആയിരക്കണക്കിന് ഭക്തരാണ് ക്ഷേത്രത്തിലെത്തിയിരുന്നത്. രാവിലെ മുതൽ തിരുപ്പതിയിലെ ടിക്കറ്റ് കൗണ്ടറുകളില്‍ ഭക്തജനങ്ങളുടെ നീണ്ട നിരയാണ് അനുഭവപ്പെട്ടത്.

Read More

സംസ്ഥാന സ്‌കൂള്‍ കലോത്സവം:സ്വര്‍ണകപ്പ് നേടിയ തൃശൂര്‍ ടീമിന് ഇന്ന് സ്വീകരണം

തൃശൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ സ്വര്‍ണകപ്പ് കരസ്ഥമാക്കിയ തൃശൂര്‍ ജില്ലാ ടീമിനെ ഇന്ന് രാവിലെ ഒമ്പതു മണിക്ക് കൊരട്ടിയില്‍ സ്വീകരിക്കും. തുടര്‍ന്ന് 9.45 ന് ചാലക്കുടി, 10.30 ന് പുതുക്കാട്, 11 ന് ഒല്ലൂര്‍ എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കും. 11.30ന് മോഡല്‍ ഗേള്‍സ് സ്‌കൂള്‍ കേന്ദ്രീകരിച്ച് ഘോഷയാത്രയായി തൃശൂര്‍ ടൗണ്‍ ഹാളിലേക്ക് ആനയിക്കും. ടൗണ്‍ ഹാളില്‍ സ്വീകരണ സമ്മേളനം ചേരും. സ്വീകരണ കേന്ദ്രങ്ങളില്‍ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, രക്ഷകര്‍ത്താക്കള്‍ എന്നിവര്‍ പങ്കെടുക്കും.വ്യാഴാഴ്ച…

Read More

വയനാട് പുൽപ്പള്ളിയിൽ കാട്ടാന ആക്രമണം; 22 കാരന്‍ മരിച്ചു

കല്‍പ്പറ്റ: വയനാട് പുല്‍പ്പള്ളിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കര്‍ണാടകയിലെ കുട്ട സ്വദേശിയായ യുവാവ് മരിച്ചു. വിഷ്ണു (22) ആണ് മരിച്ചത്. പുല്‍പ്പള്ളി ഭാഗത്ത് കൊല്ലിവയല്‍ കോളനിയില്‍ എത്തിയ വിഷ്ണുവിനെ പാതിരി റിസര്‍വ് വനത്തില്‍ പൊളന്ന കൊല്ലിവയല്‍ ഭാഗത്ത് വെച്ചാണ് കാട്ടാന ആക്രമിക്കുന്നത്. രാത്രികാല പരിശോധനയിലുണ്ടായിരുന്ന വനപാലകര്‍ ഉടന്‍ സ്ഥലത്തെത്തി യുവാവിനെ ചുമന്ന് വനപാതയിലെത്തിച്ചു. തുടര്‍ന്ന് വനം വകുപ്പ് ജീപ്പില്‍ മാനന്തവാടി മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും യാത്രാ മധ്യേ മരിക്കുകയായിരുന്നു. വിഷ്ണു റിസര്‍വ് വനത്തിനുള്ളിലൂടെ കബനി നദി കടന്ന് കര്‍ണാടകയിലേക്ക്…

Read More

റഷ്യൻ കൂലിപ്പട്ടാളത്തിൽ ചേർന്ന മലയാളി യുവാക്കൾക്കു ഷെല്ലാ ക്രമണത്തിൽ ഗുരുതര പരിക്ക്

മോസ്‌കോ: റഷ്യൻ കൂലി പട്ടാളത്തിൽ ചേർന്ന തൃശൂർ സ്വദേശികളായ യുവാക്കൾക്ക് യുദ്ധത്തിൽ പരിക്കേറ്റു. കുട്ടനല്ലൂർ സ്വദേശി ബിനിൽ, കുറാഞ്ചേരി സ്വദേശി ജെയിൻ കുര്യൻ എന്നിവർക്കാണ് പരിക്കേറ്റത്. യുക്രൈൻ ഷെല്ലാക്രമണത്തിൽ പരിക്കേറ്റതായി ജെയിൻ വാട്ട്‌സാപ്പിലൂടെയാണ് വീട്ടുകാരെ വിവരം അറിയിച്ചത്. ഇരുവരെയും നാട്ടിലേക്ക് എത്തിക്കാനുള്ള ശ്രമത്തിനിടയിലാണ് പരിക്കുപറ്റിയ വിവരം ബന്ധുക്കളെ അറിയിച്ചത്. ബിനിൽ ബാബുവും ജെയിൻ കുര്യനും റഷ്യയിൽ അകപ്പെട്ടിട്ട് നാളുകളേറെയായി. കൂലിപട്ടാളത്തോടൊപ്പം എട്ട് മാസത്തിലേറെയായി ക്യാമ്പുകളിലാണ് താമസം. എന്നാൽ യുദ്ധഭൂമിയിലേക്ക് ഏതുനിമിഷവും പോകേണ്ടി വരുമെന്നു ഇവർ വീട്ടുകാരെ നേരത്തെ…

Read More

ട്രാന്‍സ്‌ഫോമര്‍ മോഷ്ടിച്ചു; 25 ദിവസമായി ഗ്രാമം ഇരുട്ടില്‍

ലഖ്‌നൗ: ട്രാന്‍സ്‌ഫോമര്‍ മോഷണം പോയതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ ബദൗന്‍ ജില്ലയിലെ സൊറാഹ ഗ്രാമത്തില്‍ 25 ദിവസമായി ഇരുട്ടില്‍. വൈദ്യതി വകുപ്പ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചെങ്കിലും ഇതുവരെ പുതിയ ട്രാന്‍സ്‌ഫോമര്‍ സ്ഥാപിച്ചിട്ടില്ല. പ്രതികള്‍ക്കായി പൊലിസ് അന്വേഷണം നടത്തിയെങ്കിലും അവരും ഇരുട്ടില്‍ തന്നെയാണ്. സന്ധ്യയാകുന്നതോടെ അയ്യായിരത്തിലേറെ ജനസംഖ്യയുള്ള ഗ്രാമം ഇരുട്ടില്‍ മുങ്ങും. അടുത്ത മാസം നടക്കാനിരിക്കുന്ന യുപി ബോര്‍ഡ് പരീക്ഷകള്‍ക്കായി തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികളെയാണ് ഏറെ ബാധിച്ചത്. വൈദ്യുതി തടസ്സം കുട്ടികളുടെ വിദ്യാഭ്യാസത്തെയും ജനങ്ങളുടെ ദൈനംദിന ജീവിതത്തെ സാരമായി ബാധിച്ചതായി ഗ്രാമത്തലവന്‍…

Read More

26-ാം വിവാഹ വാർഷിക ആഘോഷങ്ങൾക്ക് ശേഷം ദമ്പതികളെ ആത്മഹത്യ ചെയ്തനിലയിൽ കണ്ടെത്തി

നാഗ്പൂർ: 26-ാം വിവാഹ വാർഷിക ആഘോഷങ്ങൾക്ക് ശേഷം ദമ്പതികളെ ആത്മഹത്യ ചെയ്തനിലയിൽ കണ്ടെത്തി. ജെറിൽ ഡാംസൺ ഓസ്‌കാർ മോൺക്രിഫ് (57) ഭാര്യ ആൻ (46) എന്നിവരാണ് മരിച്ചത്. മാർട്ടിൻ നഗറിലെ ഇവരുടെ വസതിയിൽ നിന്നാണ് ഇരുവരെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. ബന്ധുക്കളെയും സുഹൃത്തുക്കളെയുമെല്ലാം വിളിച്ച് നടത്തിയ വിവാഹവാർഷിക ആഘോഷങ്ങൾക്ക് പിറ്റേന്നാണ് ഇവരുടെ മരണം. വിവാഹ വാർഷികത്തിന് അണിഞ്ഞ വസ്ത്രം പോലും മാറാതെ ഡ്രോയിംഗ് റൂമിലെ കട്ടിലിലാണ് ആനിന്റെ മൃതദേഹം കണ്ടെത്തിയത്. ആനിന്റെ മൃതദേഹം പൂക്കളാൽ മൂടപ്പെട്ടിരുന്നു. അതേ സമയം…

Read More

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ;ഹർജിയിൽ കേന്ദ്രത്തിന് നോട്ടീസ് അയച്ച് സുപ്രീം കോടതി

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച ഹർജിയിൽ കേന്ദ്രത്തിന് നോട്ടീസ് അയച്ച് സുപ്രീം കോടതി. അണക്കെട്ട് സുരക്ഷിതമാണ് എന്ന വിധി വീണ്ടും പരിശോധിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജിയിലാണ് കേന്ദ്ര സർക്കാരിന് സുപ്രീം കോടതി നോട്ടീസ് നൽകിയത്. ഡാമിന്റെ സുരക്ഷ നിയമമനുസരിച്ച് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് അറിയിക്കാനാണ് കേന്ദ്ര സർക്കാരിന് നൽകിയ നോട്ടീസിൽ സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. മലയാളി അഭിഭാഷകനായ മാത്യൂസ് നെടുമ്പാറ നൽകിയ ഹർജിയിന്മേലാണ് സുപ്രീം കോടതി കേന്ദ്രത്തിന് നോട്ടീസ് അയച്ചത്.mullaperiyara

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial