ഏറ്റവും കൂടുതൽ സമയം ബഹിരാകാശ നടത്തം ചെയ്ത വനിത എന്ന റെക്കോർഡ് ഇനി സുനിത വില്യംസിന് സ്വന്തം

വാഷിങ്ടൺ: ഏറ്റവും കൂടുതൽ സമയം ബഹിരാകാശ നടത്തം ചെയ്ത വനിത എന്ന റെക്കോർഡ് ഇനി സുനിത വില്യംസിന് സ്വന്തം. ഒമ്പത് ബഹിരാകാശ നടത്തങ്ങളിലാണ് 62 മണിക്കൂറിൽ അധികമാണ് സുനിത വില്യംസ് ബഹിരാകാശത്ത് നടന്നത്. ഇതോടെ നാസയുടെ മറ്റൊരു ബഹിരാകാശ സഞ്ചാരിയായിരുന്ന പെഗ്ഗി വിൻസ്റ്റണിന്റെ റെക്കോർഡ് സുനിത മറികടന്നു. 10 തവണയായി 60 മണിക്കൂറും 21 മിനിറ്റുമാണ് പെഗ്ഗി ബഹിരാകാശത്ത് നടന്നത്. പെഗ്ഗിക്കൊപ്പമാണ് ഇന്ത്യൻ സഞ്ചാരി ശുഭാൻഷു ശുക്ല ഉടൻ ബഹിരാകാശതെക്ക് പോകുന്നത്. സ്റ്റാർലൈനർ പ്രതിസന്ധി കാരണം ബഹിരാകാശത്തെ…

Read More

പന്ത്രണ്ടു വയസ്സുകാരൻ കുഴഞ്ഞ് വീണു മരിച്ചു

ഇടുക്കി: വലിയതോവാളയിൽ പന്ത്രണ്ടു വയസ്സുകാരൻ കുഴഞ്ഞ് വീണു മരിച്ചു. വലിയതോവാള കല്ലടയിൽ വിനോദിന്റെ മകൻ റൂബൻ വിനോദ് (12) ആണ് മരിച്ചത്. വലിയതോവാള ക്രിസ്തുരാജ സ്കൂളിൽ പഠിക്കുന്ന റൂബൻ വയറു വേദനയെ തുടർന്ന് കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ സ്കൂളിൽ എത്തിയിരുന്നില്ല. ഇന്നലെ രാവിലെ ഇരട്ടയാറിലെ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. വൈകുന്നേരം അഞ്ചുമണിയോടെ മുത്തശ്ശി റൂബനെ വിളിച്ചിട്ടും അനക്കമില്ലാതെ വന്നതോടെ കട്ടപ്പനയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മാതാപിതാക്കൾ വിദേശത്തായതിനാൽ മുത്തശ്ശനോടും മുത്തശ്ശിയോടും ഒപ്പമായിരുന്നു താമസം.

Read More

വൈദ്യുതി വാങ്ങിയതിൽ അധികബാധ്യത; ഫെബ്രുവരിയിലും സർചാർജ് പിരിക്കുമെന്ന് കെഎസ്ഇബി

തിരുവനന്തപുരം:ഫെബ്രുവരിയിലും സർചാർജ് പിരിക്കുമെന്ന് കെഎസ്ഇബി. യൂണിറ്റിന് 10 പൈസ വച്ച് പിരിക്കും. യൂണിറ്റിന് 19 പൈസയാണ് സർചാർജ്. 2024 ഡിസംബറിൽ വൈദ്യുതി വാങ്ങിയതിൽ 18.13 കോടിയുടെ അധികബാധ്യതയുണ്ട്. അതാണ് അടുത്ത മാസം സ്വന്തം നിലയിൽ സർചാർജ് പിരിക്കുന്നതെന്നും കെഎസ്ഇബി അറിയിച്ചു. കെ.എസ്.ഇ.ബി. സ്വമേധയാ നിശ്ചയിച്ച 10 പൈസയും റെഗുലേറ്ററി കമ്മിഷൻ അനുവദിച്ച ഒൻപത് പൈസയുമാണ് ഇപ്പോൾ സർച്ചാർജ്. 9 പൈസ സർചാർജ് 17 പൈസയാക്കണമെന്ന കെഎസ്ഇബി ആവശ്യപ്പെട്ടിരുന്നെങ്കിലും അംഗീകരിച്ചിരുന്നില്ല. ഇന്ധനവില കൂടുന്നതുമൂലം താപവൈദ്യുതി വാങ്ങുന്നതിനുള്ള ചെലവിൽ താത്കാലികമായുണ്ടാവുന്ന…

Read More

എഐവൈഎഫ് രക്ത സാക്ഷ്യം സംഘടിപ്പിച്ചു

ആര്യനാട് : “ഇന്ത്യയെ വീണ്ടെടുക്കാൻ ഗാന്ധി സ്മരണകളെ ആയുധമാക്കാം “. മുദ്രാവാക്യമുയർത്തി എഐവൈഎഫ് അരുവിക്കര മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച “ഗാന്ധി രക്ത സാക്ഷ്യം”  സി പി ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം രാജാജി മാത്യു തോമസ് ഉത്ഘാടനം ചെയ്തു. അരുവിക്കര മണ്ഡലം കമ്മിറ്റി പ്രസിഡൻ്റ് ആഷിക് ബി സജീവ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സന്ദീപ്  സ്വാഗതം പറഞ്ഞു. സിപിഐ മണ്ഡലം സെക്രട്ടറി വിതുര റഷീദ്,പുറത്തിപ്പാറ സജീവ് ,രാഹുൽ ,അജേഷ്,കെ വിജയകുമാർ ,സന്തോഷ് വിതുര ,ഷിജു സുധാകർ,മഹേശ്വരൻ ,ഐത്തിഅശോകൻ…

Read More

സ്കൂട്ടർ തട്ടിയതിന് പെൺകുട്ടി ചിരിച്ചു കൊണ്ട് സോറി പറഞ്ഞു;പെൺകുട്ടിയെ പിൻതുടർന്ന് ചുംബിച്ച യുവാവ് അറസ്റ്റിൽ

കോയമ്പത്തൂർ: ചിരിച്ചു കൊണ്ട് സോറി പറഞ്ഞു, അപരിചിതയായ വിദ്യാർത്ഥിനിയെ ചുംബിച്ച് യുവാവ്. കോയമ്പത്തൂരിലാണ് വിചിത്രമായ സംഭവം. പെൺകുട്ടിയുടെ പരാതിയിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂർ പുത്തൂർ സ്വദേശി 32 കാരനായ മുഹമ്മദ് ഷരീഫ് ആണ് അറസ്റ്റിലായത്. സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന ഇരുപതുകാരി വഴിയിലെ കുഴി ഒഴിവാക്കാൻ ശ്രമിച്ചപ്പോൾ സ്കൂട്ടർ ഷെരീഫിന്റെ സ്കൂട്ടറിന്റെ വശത്ത് ചെറുതായി ഇടിച്ചു. തുടർന്ന് സ്കൂട്ടർ നിർത്തി പെൺകുട്ടി ചിരിച്ചുകൊണ്ട് ഷെറീഫിനോട് മാപ്പ് പറഞ്ഞ് മുന്നോട്ടുപോയി. എന്നാൽ പെൺകുട്ടിയെ പിന്തുടർന്ന യുവാവ് തടഞ്ഞുനിർത്തി…

Read More

മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 94 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

ചെന്നൈ: തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. ക്വലാലംപുരിൽ നിന്നെത്തിയ യാത്രക്കാരനിൽനിന്ന് 94 ലക്ഷം രൂപയുടെ സ്വർണമാണ് പിടികൂടിയത്. 1141 ഗ്രാം സ്വർണമാണ് ഇയാൾ മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്. കസ്റ്റംസ് അധികൃതർ നടത്തിയ പരിശോധനയിലാണ് ഇയാൾ കുടുങ്ങിയത്. ബുധനാഴ്ച എയർ ഏഷ്യ വിമാനത്തിൽ ക്വലാലംപുരിൽ നിന്നെത്തിയ യാത്രികന്റെ പക്കൽനിന്ന് പരിശോധനക്കിടെയാണ് സ്വർണം കണ്ടെത്തിയതെന്ന് അധികൃതർ വ്യക്തമാക്കി. 94.53 ലക്ഷം രൂപ വിലമതിക്കുന്ന 24 കാരറ്റ് സ്വർണമാണ് ഇയാളിൽനിന്ന് പിടികൂടിയതെന്ന് അധികൃതർ കൂട്ടിച്ചേർത്തു. കുഴമ്പുരൂപത്തിലുള്ള വസ്തുവിൽ ചേർത്ത് ഒളിപ്പിച്ചുകടത്തിയ…

Read More

അതിർത്തി കടന്ന് പശ്ചിമ ബംഗാൾ വഴി കേരളത്തിൽ;രണ്ട് ബംഗ്ലാദേശ് യുവതികൾ പോലീസ് പിടിയിൽ

രണ്ട് ബംഗ്ലാദേശി യുവതികൾ പോലീസ് പിടിയിൽ. ബംഗ്ലാദേശ് ബരിസാൽ ചുങ്കല സ്വദേശിയായ റുബിന (20), ശക്തിപൂർ സ്വദേശിനി കുൽസും അക്തർ (23) എന്നിവരെയാണ് കോടനാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് വ്യാജ ആധാർ കാർഡും കണ്ടെടുത്തു. 2024 ഫെബ്രുവരി മുതൽ രണ്ട് പേരും കേരളത്തിലുണ്ട്. അതിർത്തി കടന്ന് പശ്ചിമ ബംഗാളിലെത്തി അവിടെ നിന്ന് ഏജൻ്റ് വഴിയാണ് ആധാർ കാർഡ് തരപ്പെടുത്തിയത്. യുവതികൾക്ക് ഇവിടെ സഹായം ചെയ്തവരെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. ജില്ലാ പോലീസ് മേധാവി…

Read More

നെയ്യാറ്റിൻകരയിൽ വീട്ടിൽ നിന്ന് 125 ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യം പിടികൂടി

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ 125 ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യം പിടികൂടി. വീട്ടിൽ നിയമവിരുദ്ധമായി വിൽക്കാൻവെച്ചിരുന്ന മദ്യമാണ് പിടികൂടിയത്. വീട്ടുടമ ഒലുപ്പുനട സ്വദേശി വിശ്വംഭരനെ എക്‌സൈസ് അറസ്റ്റ് ചെയ്തു. നെയ്യാറ്റിൻകര എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. 200ലധികം കുപ്പികളിലായാണ് 125 ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യം സൂക്ഷിച്ചിരുന്നത്. വിശ്വംഭരനെതിരെ മുൻപും സമാനമായ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് എക്സൈസ് അറിയിച്ചു.

Read More

കടയ്ക്കാവൂരിൽ തെരുവ് നായ ആക്രമണം; പത്തോളം പേർക്ക് പരിക്ക്

കടയ്ക്കാവൂർ. ചെക്കാല വിളാകത്ത് പത്തോളം പേരെ തെരുവ്നായ ആക്രമിച്ചു. കടയ്ക്കാവൂർ ചെക്കാളവിളാകത്തും സമീപമേഖലയിലുമായാണ് തെരുവ്നായ ആക്രമണം ഉണ്ടായത്. തെരുവ് നായ പോകും വഴി കണ്ടവരെയെല്ലാം ആക്രമിച്ചതായാണ് വിവരം. സംഭവത്തിൽ പത്തോളം പേർക്കാണ് പരുക്ക് പറ്റിയിട്ടുള്ളത്, ഇവരിൽ ഒരാൾ അഞ്ചുതെങ്ങ് സ്വദേശിയാണ്. ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു സംഭവം. പരുക്ക്പറ്റിയവർ സ്വകാര്യ സർക്കാർ ആശുപത്രികളിൽ ചികിത്സതേടി. ഇവരിൽ മൂന്നോളം പേരുടെ പരുക്ക് ഗുരുതരമാണെന്നാണ് സൂചന ഇവരെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.

Read More

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം; ബജറ്റ് നാളെ

ന്യൂഡല്‍ഹി : പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാകും. രാഷ്ട്രപതി ദ്രൗപദി മുര്‍മു ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ ഇന്ന് അഭിസംബോധന ചെയ്യും. രാഷ്ട്രപതിയുടെ പ്രസംഗത്തിനു ശേഷം സാമ്പത്തിക സര്‍വേ അവതരിപ്പിക്കും. പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ മാധ്യമങ്ങളെ കാണും. പൊതു ബജറ്റ് നാളെ ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കും. മൂന്നാം മോദി സര്‍ക്കാരിന്റെ രണ്ടാമത്തെ ബജറ്റ് അവതരണമാണ് നാളെ നടക്കുക. തുടര്‍ച്ചയായ എട്ടാമത്തെ ബജറ്റാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial