Headlines

ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജന്‍ ഖൊബ്രഗഡെയ്ക്കെതിരെ അറസ്റ്റ് വാറണ്ട്.

കൊച്ചി: ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജന്‍ ഖൊബ്രഗഡെയ്ക്കെതിരെ അറസ്റ്റ് വാറണ്ട് ഇറക്കി ഹൈക്കോടതി. ഈ മാസം 20ന് അറസ്റ്റ് ചെയ്ത് ഹാജരാക്കാനാണ് പോലീസിന് ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദേശം. ഭിന്നശേഷിക്കാരനായ ഡോക്ടര്‍ക്ക് പ്രൊമോഷന്‍ നല്‍കണമെന്ന ഉത്തരവിറക്കാത്തതിനെ തുടർന്നാണ് കടുത്ത നടപടി. ആരോഗ്യ വിഭാഗം അസി. ഡയറക്ടര്‍ ഡോ. ബി ഉണ്ണികൃഷ്ണന്‍ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് നടപടി. 2023ലായിരുന്നു ഡോ. ഉണ്ണികൃഷ്ണന് നിയമനം നല്‍കണമെന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്‍റെ വിധി. ഇതിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലും പുനപരിശോധനാ ഹര്‍ജിയും…

Read More

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടയിൽ അപകടം.,യുവാവിനെ സാഹസികമായി രക്ഷപ്പെടുത്തി

തൃശൂർ: സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ മാലിന്യത്തിൽ അകപ്പെട്ട് യുവാവ്. മലപ്പുറം സ്വദേശി ഹരി (32) കാരനാണ് അപകടത്തിൽപ്പെട്ടത്. തൃശൂർ നടത്തറ പഞ്ചായത്തിലെ ഇസാഫ് സ്വാശ്രയ മൾട്ടി സ്റ്റേറ്റ് അഗ്രോ കോപ്പറേറ്റീവ് സൊസൈറ്റിയുടെ ബേക്കറി യൂണിറ്റിന് പിന്നിലെ സെപ്റ്റിക് ടാങ്ക് ശുചീകരിക്കുന്നതിനിടെയായിരുന്നു അപകടം. ഏകദേശം 12 അടി താഴ്ചയുള്ള ടാങ്കിൽ ഇറങ്ങി വൃത്തിയാക്കുന്നതിനിടയിൽ കോൺക്രീറ്റ് സ്ലാബ് മുകളിൽ നിന്ന് ഹരിയുടെ കാലിലേക്ക് വീഴുകയായിരുന്നു. ഇതോടെ കഴുത്തോളം സെപ്റ്റിക് ടാങ്ക് മാലിന്യത്തിൽ യുവാവ് മുങ്ങി. വേസ്റ്റ് പമ്പ് ചെയ്ത് മാറ്റിയാണ്…

Read More

മട്ടന്നൂരില്‍ കാറും സ്വകാര്യ ബസും കൂട്ടിയിടിച്ചു; രണ്ടുമരണം; കാര്‍ പൂര്‍ണമായി തകര്‍ന്നു

കണ്ണൂര്‍: മട്ടന്നൂരില്‍ കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ രണ്ടുമരണം. ഉളിക്കല്‍ സ്വദേശികളായ ബീന, ലിജോ എന്നിവരാണ് മരിച്ചത്. പരിക്കേറ്റ മറ്റു നാലുപേരില്‍ രണ്ടുപേരുടെ നില ഗുരുതരമായി തുടരുന്നു. അപകടത്തില്‍ കാര്‍ പൂര്‍ണമായി തകര്‍ന്നു. മട്ടന്നൂര്‍- ഇരിട്ടി സംസ്ഥാന പാതയില്‍ ഉളിയില്‍ പാലത്തിന് സമീപമാണ് സംഭവം. കര്‍ണാടക രജിസ്ട്രേഷനിലുള്ള കാറാണ് അപകടത്തില്‍പ്പെട്ടത്. കാറില്‍ ആറ് പേരാണ് ഉണ്ടായിരുന്നത്. ആറ് പേര്‍ക്കും പരിക്കേറ്റു. ഇതില്‍ ഗുരുതരമായി പരിക്കേറ്റ രണ്ടുപേരാണ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേ മരിച്ചത്. പരിക്കേറ്റവരെ കണ്ണൂരിലെ സ്വകാര്യ…

Read More

ഉമ തോമസ് എംഎൽഎയുടെ ആരോഗ്യ നിലയിൽ പുരോഗതി.

കൊച്ചി: കലൂരിലെ നൃത്തപരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോൾ സ്റ്റേഡിയത്തിന്റെ ഗ്യാലറിയിൽ നിന്ന് വീണ് പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ഉമ തോമസ് എംഎൽഎയുടെ ആരോഗ്യ നിലയിൽ പുരോഗതി. അപകടം നടന്നു പത്ത് ദിവസത്തിന് ശേഷമാണ്പരസഹായത്തോടെ എഴുന്നേറ്റിരിക്കാവുന്ന ആരോഗ്യ സ്ഥിതിയിൽ എംഎൽഎ എത്തിയത്. സ്റ്റാഫംഗങ്ങളോട് കോൺഫറൻസ് കോളിൽ വിളിച്ച് സംസാരിച്ചെന്ന് എംഎൽഎയുടെ ഫേസ്ബുക്കിലൂടെ അഡ്മിൻ അറിയിച്ചു. ഏകദേശം 5 മിനിറ്റോളം നടത്തിയ കോൺഫറൻസ് കോളിൽ കഴിഞ്ഞ പത്തു ദിവസമായി ക്വാറന്റീനിൽ കഴിയുന്നതിന്റെ നിരാശയാണ് ആദ്യം പ്രകടിപ്പിച്ചതെന്നും .’എല്ലാം കോർഡിനേറ്റ്’ ചെയ്യണമെന്ന് എംഎൽഎ അറിയിച്ചതായി…

Read More

മുംബൈയിൽ ഒരു കുട്ടിക്ക് എച്ച്എംപി വൈറസ് ബാധ സ്ഥിരീകരിച്ചു

മുംബൈ: മുംബൈയിൽ ഒരു കുട്ടിക്ക് എച്ച്എംപി വൈറസ് ബാധ സ്ഥിരീകരിച്ചു. ആറുമാസം പ്രായമുള്ള പെൺകുട്ടിയിലാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം, എച്ച്എംപിവി വൈറസ് ബാധിച്ച് യെലഹങ്കയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന എട്ട് മാസം പ്രായമുള്ള ആൺ കു‌ഞ്ഞ് രോഗമുക്തനായി ആശുപത്രി വിട്ടു. ക‍ർണാടകത്തിൽ രോഗം സ്ഥിരീകരിച്ച രണ്ട് കുട്ടികളും രോഗമുക്തരായിരുന്നു. ആദ്യം രോഗബാധ സ്ഥിരീകരിച്ച മൂന്ന് മാസം പ്രായമുള്ള പെൺകുഞ്ഞിനെ നേരത്തേ ഡിസ്ചാർജ് ചെയ്തിരുന്നു. നിലവിൽ കർണാടകയിൽ വൈറസ് ബാധ സ്ഥിരീകരിച്ച രോഗികളില്ലെന്നും സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു. മഹാരാഷ്ട്രയിലെ…

Read More

അശ്ലീല പരാമർശത്തിൽ ബോബി ചെമ്മണ്ണൂർ കസ്റ്റഡിയിൽ.

കൊച്ചി : ലൈംഗികാധിക്ഷേപം നടത്തിയെന്ന നടി ഹണി റോസിൻ്റെ പരാതിയിൽ ചെമ്മണൂർ ഇന്റർനാഷനൽ ജ്വല്ലേഴ്‌സ് ഉടമ ബോബി ചെമ്മണൂരിനെ അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തു. വയനാടു നിന്നാണു ബോബിയെ കസ്റ്റഡിയിൽ എടുത്തത്. മേപ്പാടിയിൽ ബോബിയുടെ എസ്റ്റേറ്റിൽ നിന്നാണ് കസ്റ്റഡിയിൽ എടുത്തതെന്നാണ് സൂചന. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി ബോബി ചെമ്മണ്ണൂരിനെതിരെ കേസെടുത്ത സാഹചര്യത്തിലാണ് കൊച്ചി സെൻട്രൽ പൊലീസ് ഇന്ന് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. അതിനിടെ, ഹണി റോസിനെ മുഖ്യമന്ത്രി പിണറായി വിജയൻ ഫോണിൽ ബന്ധപ്പെട്ട് എല്ലാനിയമപടികൾക്കും പിന്തുണ അറിയിച്ചു. ബോബി…

Read More

ബന്ദികളെ മോചിപ്പിച്ചില്ലെങ്കിൽ കാര്യങ്ങൾ വഷളാകും., ഹമാസിന് അന്ത്യശാസനവുമായി ഡൊണാൾഡ് ട്രംപ്.

വാഷിങ്ടൺ: ഇസ്രയേലിൽ നിന്നും ബന്ദികളാക്കിയ മുഴുവൻ ആളുകളെയും ജനുവരി 20 ന് മുമ്പ് വിട്ടയക്കണമെന്ന് ഹമാസിന് നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അന്ത്യശാസനം. ട്രംപ് അമേരിക്കൻ പ്രസിഡന്റായി അധികാരമേൽക്കുന്നത് ജനുവരി 20നാണ്. അതിന് മുമ്പ് ഹമാസ് ബന്ദികളാക്കിയ മുഴുവൻ ആളുകളെയും വിട്ടയക്കണമെന്നും അല്ലെങ്കിൽ മധ്യപൂർവേഷ്യയിൽ തീമഴ പെയ്യുമെന്നുമാണ് ട്രംപിന്റെ മുന്നറിയിപ്പ്. താൻ അധികാരമേൽക്കും മുമ്പ് ബന്ദികളെ മോചിപ്പിച്ചില്ലെങ്കിൽ ഹമാസിനെ കാത്തിരിക്കുന്നത് സമ്പൂർണ നാശമെന്നാണ് ട്രംപിന്റെ ഭീഷണി. ഫ്ലോറിഡയിലെ മാർ അ ലാഗോയിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കവെയാണ് ട്രംപ്…

Read More

പി വി അൻവറിന്റെ യുഡിഎഫ് പ്രവേശനം സംബന്ധിച്ചു കോൺഗ്രസിൽ തർക്കം രൂക്ഷം.

തിരുവനന്തപുരം: നിലമ്പൂർ എംഎൽഎ പി വി അൻവറിന്റെ യുഡിഎഫ് പ്രവേശനം സംബന്ധിച്ചും കോൺഗ്രസിൽ തർക്കം രൂക്ഷം. പി അൻവറിനെ യുഡിഎഫിന്റെ ഭാഗമാക്കണമെന്ന് ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ നിലപാടെടുക്കുമ്പോൾ അതിനെ ശക്തിയുക്തം എതിർക്കുകയാണ് വലിയൊരു വിഭാഗം നേതാക്കൾ. സിപിഎമ്മിന്റെ ഭാഗമായി നിൽക്കുമ്പോൾ കോൺഗ്രസ് നേതാക്കൾക്കെതിരെ അൻവർ ഉയർത്തിയ അടിസ്ഥാന രഹിത ആരോപണങ്ങൾ തിരിഞ്ഞുകൊത്തുമെന്ന അഭിപ്രായവും കോൺഗ്രസിനുള്ളിൽ ഉയരുന്നുണ്ട്. കെ പി സി സി പ്രസിഡന്റ് കെ സുധാരനാണ് പി വി അൻവറിനെ മുന്നണിക്കൊപ്പം കൂട്ടണമെന്ന നിലപാട് സ്വീകരിക്കുന്നവരിൽ…

Read More

ഗിന്നസ് റെക്കോർഡ് നൃത്ത പരിപാടിയിൽ പണപിരിവു സംബന്ധിച്ച് അന്വേഷണം ഉണ്ടാകും.

കൊച്ചി: ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് കലൂരിൽ നടത്തിയ നൃത്ത പരിപാടിയിൽ പണപ്പിരിവ് സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്താൻ പോലീസ്. സംഘാടകർ ആയ മൃദംഗ വിശൻ്റെ കണക്കുകൾ പരിശോധിച്ചു വരുന്നു. പണം എത്തിയ പണം കണ്ടെത്താനും നടപടി തുടങ്ങിയിട്ടുണ്ട്. ദിവ്യ ഉണ്ണിക്കെതിരെയും അന്വേഷണമുണ്ടാകും. പ്രതിഫലം അല്ലാത്ത സാമ്പത്തിക ലാഭം നടിക്ക് ലഭിച്ചിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. അതിന് ശേഷം മാത്രമായിരിക്കും ദിവ്യാ ഉണ്ണിയെ ചോദ്യം ചെയ്യുക. അന്വേഷണവുമായി ബന്ധപ്പെട്ട് മൃദംഗ വിഷൻ്റെ ബാങ്ക് അക്കൗണ്ടുകൾ നേരത്തെ മറവിപ്പിച്ചിരുന്നു. ഗിന്നസ്…

Read More

സൈബര്‍ അധിക്ഷേപം നടി മാല പാര്‍വതി നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്തു

കൊച്ചി: സൈബര്‍ അധിക്ഷേപത്തിനെതിരെ നടി മാല പാര്‍വതി നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്തു. ‘ഫിലിമി ന്യൂസ് ആന്റ് ഗോസിപ്‌സ്’ എന്ന യൂട്യൂബ് ചാനലിനെതിരെയാണ് പരാതി നൽകിയത്. യൂട്യൂബ് ചാനലിലൂടെ വ്യാജ അശ്ലീല ചിത്രം പ്രചരിപ്പിച്ചെന്നാണ് പരാതി.വീഡിയോയ്ക്ക് താഴെ അശ്ലീല കമന്റിട്ടവര്‍ക്കെതിരെയും പരാതി നൽകിയിട്ടുണ്ട്. അതിലും കേസെടുത്തിട്ടുണ്ട്. തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസാണ് കേസെടുത്തത്. നിരന്തരമായി ചാനലിലൂടെ തന്നെ അധിക്ഷേപിക്കുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്തതിനാണ് കേസ്

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial