Headlines

സംസ്ഥാന സ്‌കൂള്‍ കലോത്സവം; തിരുവനന്തപുരം ജില്ലയിലെ മുഴുവന്‍ സ്‌കൂളുകള്‍ക്കും നാളെ  അവധി

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സമാപനദിവസമായ നാളെ തിരുവനന്തപുരം ജില്ലയിലെ മുഴുവന്‍ സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ച് സർക്കാർ ഉത്തരവിറക്കി. പൊതുവിദ്യാഭ്യാസ ഡയറക്ടർ ആണ് അവധി നൽകിയത്. എല്ലാ സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് സ്കൂളുകൾക്കുമാണ് അവധി. നേരത്തെ വേദികള്‍ക്കും താമസ സൗകര്യം ഒരുക്കിയ സ്‌കൂളുകള്‍ക്കും വാഹനങ്ങള്‍ വിട്ടുകൊടുത്ത സ്‌കൂളുകള്‍ക്കും മൂന്നു ദിവസം അവധി പ്രഖ്യാപിച്ചിരുന്നു. മറ്റു സ്‌കൂളിലെ കുട്ടികള്‍ക്ക് കലോത്സവം കാണാന്‍ അവസരം വേണമെന്ന ആവശ്യം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് അവധി നല്‍കുന്നതെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. അതേസമയം, സംസ്ഥാന…

Read More

പി.ജെ ജോസഫിൻ്റെ മകൻ അപു ജോൺ ജോസഫ് ഇനി ജോസഫ് ഗ്രൂപ്പിൻ്റെ നേതൃനിരയിലേയ്ക്ക്.

കൊച്ചി: പി.ജെ ജോസഫിൻ്റെ മകൻ അപു ജോൺ ജോസഫ് ഇനി ജോസഫ് ഗ്രൂപ്പിൻ്റെ നേതൃനിരയിലേയ്ക്ക്. ഇന്ന് നടന്ന ഉന്നതാധികാര സമിതിയിൽ പാർട്ടിയുടെ ചീഫ് കോർഡിനേറ്ററായി അപുവിനെ നിയമിച്ചു. കെ.എം മാണിയുടെ മരുമകൻ എം.പി ജോസഫ് ഉൾപ്പെടെ ആറ് പേരെ വൈസ് ചെയർമാന്മാരായും തിരഞ്ഞെടുത്തു. എൻസിപി വിട്ട് കേരളാ കോൺഗ്രസിൽ എത്തിയ റജി ചെറിയാനും വൈസ് ചെയർമാൻ പദവി നൽകിയിട്ടുണ്ട്. പുതിയ ചുമതലയിൽ അഭിമാനമെന്നും യുഡിഎഫിനെ ശക്തിപ്പെടുത്തുന്ന പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുമെന്നും അപു ജോൺ ജോസഫ് പറഞ്ഞു. മക്കൾ…

Read More

മാലിന്യം ഇടുന്ന സ്ഥലത്തു നിന്നും ക്ഷേത്രവി ശിഷ്ടങ്ങൾകണ്ടെത്തി

ബിഹാറിൽ ചന്തയില്‍ പച്ചക്കറി വേസ്റ്റ് ഇടുന്ന സ്ഥലത്ത് നിന്നും ക്ഷേത്രാവശിഷ്ടങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഭക്തരുടെ പ്രവാഹം. പാറ്റ്‌നയിലെ അമ്പത്തിനാലാം വാര്‍ഡില്‍ പച്ചക്കറി മാലിന്യം മാറ്റി 500 വര്‍ഷം പഴക്കമുള്ള ശിവക്ഷേത്രം കണ്ടെത്തിയതായി ടൈംസ് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഒരു പുരാതന ശിവലിംഗവും ഒരുപോലെയുള്ള രണ്ടു കാല്‍പ്പാദങ്ങളും ആണ് കണ്ടെത്തിയത്. സംഭവമറിഞ്ഞ് ആദ്യം വന്നവര്‍ അവശിഷ്ടങ്ങളും മാലിന്യങ്ങളുമെല്ലാം നീക്കി വൃത്തിയാക്കിയതോടെ ഇവിടം ഇപ്പോള്‍ ഒരു ആത്മീയകേന്ദ്രമായി മാറിയിട്ടുണ്ട്. ഭക്തര്‍ ഇവിടേയ്ക്ക് പുഷ്പങ്ങളും പൂജാവസ്തുക്കളുമായി…

Read More

മാലിന്യം കൊണ്ടു പോകുന്ന വണ്ടികൾ നിരീക്ഷിക്കാൻ ജിപിഎസ് സംവിധാനത്തിലേക്ക് ഒരുങ്ങി സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്

കൊല്ലം : സംസ്ഥാനത്ത് നിന്ന് ടാങ്കർ ലോറികളിലും കണ്ടെയ്നറുകളിലും ഉൾപ്പടെ മാലിന്യം കൊണ്ടു പോയി തള്ളുന്നത് നിരീക്ഷിക്കാൻ ഒരുങ്ങി സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്. നിലവിൽ എറണാകുളം ജില്ലയിൽ പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കിയിരുന്നു. മാലിന്യം കൊണ്ടു പോകുന്ന വണ്ടികൾ ജിപിഎസ് സംവിധാനത്തിലേക്ക് പൂർണമായും മാറണമെന്ന് ബോർഡ് അറിയിച്ചു. അല്ലാത്ത തരം വാഹനങ്ങൾക്ക് അനുമതി നൽകില്ലെന്നും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് അധ്യക്ഷ എസ്. ശ്രീകല അറിയിച്ചു. എറണാകുളം ജില്ലയിൽ നടപ്പാക്കിയ പദ്ധതി ഈ മാസം തന്നെ മറ്റിടങ്ങളിലേക്കും…

Read More

ഓസ്‌കര്‍ അവാര്‍ഡിനായുള്ള പ്രാഥമിക റൗണ്ടില്‍ ബ്ലെസി ചിത്രം ആട് ജീവിതം

97-ാംമത് ഓസ്‌കര്‍ അവാര്‍ഡിനായുള്ള പ്രാഥമിക റൗണ്ടില്‍ ബ്ലെസി ചിത്രം ആട് ജീവിതം തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സിനിമയുടെ ജനറല്‍ വിഭാഗത്തിലേക്കാണ് തിരഞ്ഞെടുക്കപ്പെട്ടതെന്ന് ചിത്രത്തിന്റെ സംവിധായകന്‍ ബ്ലസ്ലി പറഞ്ഞു. ഇനിയാണ് വോട്ടെടുപ്പിലേക്കുള്‍പ്പടെ വരുന്നത് വരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സാധാരണഗതിയില്‍ ഫോറിന്‍ സിനിമാ കാറ്റഗറിയിലാണ് ഇന്ത്യയില്‍ നിന്നടക്കമുള്ള ചിത്രങ്ങള്‍ പരിഗണിക്കാറുള്ളത്. മികച്ച ചിത്രം എന്ന ജനറല്‍ കാറ്റഗറിയിലെ പ്രാഥമിക റൗണ്ടിലേക്കാണ് ആടുജീവിതം തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. എട്ടാം തിയതി മുതല്‍ വോട്ടിങ് ആരംഭിക്കും. 12ാം തിയതി വരെയാണ് വോട്ടിങ്. വോട്ടിങ് ശതമാനമുള്‍പ്പടെ കണക്കാക്കിയ ശേഷമായിരിക്കും…

Read More

എ ബി സി പദ്ധതികൊണ്ട് പ്രയോജനം ഇല്ല,തെരുവ് നായകളുടെ വിഹാര കേന്ദ്രങ്ങൾ ആയി നാടും നഗരവും

ഒറ്റപ്പാലം: നാടും നഗരവും തെരുവ് നായകളുടെ വിഹാര കേന്ദ്രങ്ങളായി മാറുകയാണ്. നായകളുടെ വംശവർധനവ് നിയന്ത്രിക്കാൻ സർക്കാർ നടപ്പാക്കിയ എ.ബി.സി( ആനിമൽ ബർത്ത് കൺട്രോൾ) പദ്ധതി കൊണ്ട് കാര്യമായ പ്രയോജനമൊന്നും ഇതുവരെ നേടാനായിട്ടില്ല. 36 വാർഡുകളുള്ള ഒറ്റപ്പാലം നഗരസഭയിൽ ഡിസംബറിൽ വന്ധ്യംകരണത്തിന് വിധേയമാക്കിയത് 19 തെരുവുനായ്ക്കളെ മാത്രണ്. ഒരു വാർഡിലെ മുഴുവൻ തെരുവുനായകളുടെ കണക്കെടുത്താൽ തന്നെ ഇതിന്‍റെ പല മടങ്ങ് വരും. മറ്റു തദ്ദേശ സ്ഥാപനങ്ങളെടുത്താലും സ്ഥിതി സമാനമാണ്. ചെർപ്പുളശ്ശേരിയിൽ 36 ഉം അമ്പലപ്പാറയിൽ 26 ഉം ചളവറയിൽ…

Read More

ഡിവൈഎഫ്‌ഐ പ്രവർത്തകൻ റിജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒമ്പതു പ്രതികൾക്കും ജീവപര്യന്തം

കണ്ണൂർ: കണ്ണപുരത്ത് ഡിവൈഎഫ്‌ഐ പ്രവർത്തകൻ റിജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒമ്പതു പ്രതികൾക്കും ജീവപര്യന്തം. തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി (3) ആണ് ശിക്ഷ വിധിച്ചത്. ആർ‌എസ്എസ്- ബിജെപി പ്രവർത്തകരെയാണ് കോടതി ശിക്ഷിച്ചത്. കണ്ണപുരം ചുണ്ട സ്വദേശികളായ വയക്കോടൻവീട്ടിൽ സുധാകരൻ (57), കൊത്തില താഴെവീട്ടിൽ ജയേഷ്‌ (41), ചാങ്കുളത്തുപറമ്പിൽ രഞ്ജിത്ത്‌ (44), പുതിയപുരയിൽ അജീന്ദ്രൻ (51), ഇല്ലിക്കവളപ്പിൽ അനിൽകുമാർ (52), പുതിയപുരയിൽ രാജേഷ്‌ (46), കണ്ണപുരം ഇടക്കേപ്പുറം സ്വദേശികളായ വടക്കേവീട്ടിൽ ശ്രീകാന്ത്‌ (47), സഹോദരൻ ശ്രീജിത്ത്‌ (43), തെക്കേവീട്ടിൽ…

Read More

നേപ്പാളിലും ടിബറ്റിലുംഉണ്ടായ ഭൂചലനത്തിൽ മരണം 32

നേപ്പാളിലും ടിബറ്റിലും ഉണ്ടായ ഭൂചലനത്തിൽ 32 മരണം. 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രകമ്പനം ഇന്ത്യയിലും അനുഭവപ്പെട്ടു. രാവിലെ 6.35 നാണ് ഭൂചലനമുണ്ടായത്. ബിഹാറിലും ,കൊൽക്കത്തയിലും പ്രകമ്പനമുണ്ടായി. നേപ്പാളിലെ ലുബുച്ചെയ്ക്ക് 93 കിലോമീറ്റർ വടക്കുകിഴക്കാണ് പ്രഭവകേന്ദ്രം. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. കാഠ്മണ്ഡു അടക്കം പ്രധാന നഗരങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടു. നാശനഷ്ടമോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. നാഷണൽ സെൻ്റർ ഫോർ സീസ്മോളജി (എൻസിഎസ്) അനുസരിച്ച്, രാവിലെ 6:35 നാണ് ഭൂചലനം രേഖപ്പെടുത്തിയത്. ആദ്യത്തേതിന് തൊട്ടുപിന്നാലെ രണ്ട് ഭൂകമ്പങ്ങൾ കൂടി…

Read More

നടി ഹണി റോസിനെതിരായ സൈബർ ആക്രമണത്തിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നു പൊലീസ്

കൊച്ചി: നടി ഹണി റോസിനെതിരായ സൈബർ ആക്രമണത്തിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നു പൊലീസ്. നടിയുടെ പരാതിയിൽ 30 പേർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. പിന്നാലെ അശ്ലീല കമന്റിട്ട എറണാകുളം കുമ്പളം സ്വദേശി ഇന്നലെ അറസ്റ്റിലായി. സംഭവത്തിൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്. സൈബർ പൊലീസിന്റെ സഹായത്തോടെ നടപടികൾ ഉർജിതമാക്കി. വ്യാജ ഐഡിയാണെങ്കിലും ലൊക്കേഷൻ കണ്ടെത്തി പ്രതികളെ പിടികൂടാനാണ് പൊലീസ് തീരുമാനം. നടിയുടെ പോസ്റ്റിനു കീഴെ പുതിയ അധിക്ഷേപ കമന്റ് കണ്ടെത്തിയാൽ സ്വമേധയാ കേസെടുക്കുമെന്നും പൊലീസ്…

Read More

കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന്റെ പോരായ്മകൾ ചൂണ്ടിക്കാട്ടിവീഡിയോ പുറത്തുവിട്ടതിന്റെ പേരിൽ  ജീവനക്കാരനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു.

പത്തനംതിട്ട: കെഎസ്ആർടിസി സ്വിഫ്റ്റ് സർവീസിന്റെ പോരായ്മകൾ ചൂണ്ടിക്കാട്ടിയതിന്റെ പേരിൽ സ്വിഫ്റ്റ് ജീവനക്കാരനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. ഹരിപ്പാട് കുമാരപുരം ദേവദേയത്തിൽ കെ.കമലനെയാണ് ജോലിയിൽ നിന്നും പിരിച്ചുവിട്ടത്. മാവേലിക്കര യൂണിറ്റിൽ കരാറടിസ്ഥാനത്തിൽ ഡ്രൈവർ കം കണ്ടക്ടറായി ജോലി ചെയ്യുകയായിരുന്നു കമലൻ. കെഎസ്ആർടിസി സ്വിഫ്റ്റ് സർവീസിന്റെ പോരായ്മകൾ തുറന്നുകാട്ടി വിഡിയോ ചെയ്തതിനെ തുടർന്ന് കരാർ വ്യവസ്ഥകൾ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് കമലനെ കഴിഞ്ഞ 23ന് പിരിച്ചുവിട്ടത്. 20 വർഷത്തെ സൈനിക സേവനം അവസാനിപ്പിച്ചാണ് 2022ൽ ദിവസ വേതന അടിസ്ഥാനത്തിൽ സ്വിഫ്റ്റിൽ ഡ്രൈവർ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial