
പരാതി നൽകാൻ സ്റ്റേഷനിൽ എത്തിയ യുവതിയെ പീഡിപ്പിച്ചു; പൊലീസ് സൂപ്രണ്ട് അറസ്റ്റിൽ
ബെംഗളൂരു: പരാതി നല്കാൻ പോലീസ് സ്റ്റേഷനിൽ എത്തിയ യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ പൊലീസ് സൂപ്രണ്ടിനെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ കർണാടക തുമകുരു, മധുഗിരി ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് എ.രാമചന്ദ്രപ്പയെ വെള്ളിയാഴ്ച രാത്രിയാണ് പോലീസ് അറസ്റ്റു ചെയ്തത്. സ്റ്റേഷനിലെത്തിയ യുവതിയെ ഇയാൾ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. യുവതിയെ രാമചന്ദ്രപ്പ തന്റെ മുറിയിൽ ലൈംഗിക അതിക്രമത്തിനിരയാക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ അടക്കം പ്രചരിച്ചിരുന്നു. ഇതിനെത്തുടർന്ന് ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ യുവതിയെ കണ്ടെത്തിയ പൊലീസ് സംഘം പരാതി എഴുതി വാങ്ങുകയായിരുന്നു. തുടർന്ന് സഹപ്രവർത്തകർ തന്നെ…