ഷാരോൺ കൊലക്കേസിൽ ജനുവരി 17ന് വിധി

തിരുവനന്തപുരം: ഷാരോൺ കൊലക്കേസിൽ ജനുവരി 17ന് വിധി. നെയ്യാറ്റിൻകര അഡീഷനൽ സെഷൻസ് കോടതിയാണ് വിധി പറയുക. പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും അന്തിമവാദം പൂർത്തിയായി. കാമുകനായ ഷാരോൺ രാജിനെ കേസിലെ ഒന്നാം പ്രതി ഗ്രീഷ്മ വീട്ടിലേക്ക് ക്ഷണിച്ചു വരുത്തി കഷായത്തിൽ വിഷം കലർത്തി നൽകി കൊലപ്പെടുത്തിയെന്നാണ് കേസ്. മൂന്നു ദിവസമായി നടന്ന വാദപ്രതിവാദങ്ങൾക്ക് ശേഷമാണ് വിധി പറയാനായി കേസ് മാറ്റിയത്. ഗ്രീഷ്‌മയ്‌ക്കെതിരെ വിഷം കൊടുത്തതിനും കൊലപാതകത്തിനും അന്വേഷണത്തെ തെറ്റിദ്ധരിപ്പിച്ചതിനുമുള്ള കുറ്റം തെളിഞ്ഞതായി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ വാദിച്ചു. ​ഗ്രീഷ്മയുടെ അമ്മ…

Read More

രക്ഷിതാക്കളുടെ അനുമതിയില്ലാതെ കുട്ടികൾക്ക് സോഷ്യൽമീഡിയയിൽ അക്കൗണ്ട് തുടങ്ങാനാകില്ല- കരട് രേഖ പുറത്ത്

         ന്യൂഡൽഹി : കേന്ദ്രത്തിന്റെ ഡിജിറ്റൽ ഡാറ്റാ പ്രൊട്ടക്ഷൻ ബില്ലിന്റെ കരട് രേഖ പുറത്ത്. പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് സാമൂഹിക മാധ്യമങ്ങളിൽ അക്കൗണ്ട് തുടങ്ങാൻ രക്ഷിതാക്കളുടെ അനുമതി നിർബന്ധമെന്ന് കരട് രേഖയിൽ പറയുന്നു. കുട്ടികളുമായി ബന്ധപ്പെട്ട വ്യക്തിഗതവിവരങ്ങൾ ശേഖരിക്കുന്നതിന് മുമ്പ് രക്ഷിതാക്കളുടെ പക്കൽ നിന്ന് ആവശ്യമായ അനുവാദം വാങ്ങണം. അനുവാദം ലഭിക്കാത്തിടത്തോളം കാലം സ്ഥാപനങ്ങൾക്ക് കുട്ടികളുടെ വ്യക്തിഗത വിവരങ്ങൾ ഉപയോഗിക്കാനോ ശേഖരിക്കാനോ സാധിക്കില്ലെന്ന് രേഖയിൽ പറയുന്നു. അതേസമയം ഇത് ലംഘിച്ചാൽ തുടർ നടപടികളെക്കുറിച്ചും ശിക്ഷയെക്കുറിച്ചുമുള്ള കാര്യങ്ങളൊന്നും തന്നെ കരട്…

Read More

മദ്യപിച്ചെത്തി മകളെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച പിതാവിനെ വെട്ടിക്കൊലപ്പെടുത്തി മാതാവ്; മൃതദേഹം വെട്ടിനുറുക്കി കഷണങ്ങളാക്കി

കര്‍ണാടകയിലെ ബെലഗാവിയില്‍ മകളെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ച പിതാവിനെ വെട്ടിക്കൊലപ്പെടുത്തിയ മാതാവ് അറസ്റ്റില്‍. ബെലഗാവി ജില്ലയിലെ ചിക്കോടിക്ക് സമീപമുള്ള ഉമറാണി ഗ്രാമത്തിലാണ് സംഭവം. മകളെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ച ശ്രീമന്ത ഇറ്റ്‌നാലെ എന്നയാളെയാണ് ഭാര്യ സാവിത്രി കൊലപ്പെടുത്തിയത്. മദ്യപാനിയായിരുന്ന പ്രതി ഭാര്യയുമായി നിരന്തരം വഴക്കിടാറുണ്ടെന്ന് പൊലീസ് പറയുന്നു. മദ്യത്തിനും ബൈക്ക് വാങ്ങാനുമുള്ള പണം ഇയാള്‍ ഭാര്യയോട് ആവശ്യപ്പെട്ടിരുന്നു. പണം സമ്പാദിക്കുന്നതിനായി ശ്രീമന്ത തന്റെ ഭാര്യയെ മറ്റുള്ളവരുടെ കൂടെ കിടക്ക പങ്കിടാനും നിര്‍ബന്ധിച്ചു . സാവിത്രിയും ശ്രീമന്തിനും രണ്ട്…

Read More

കെകെ ശൈലജ ടീച്ചറെ സോഷ്യൽ മീഡിയയിലൂടെ അപകീർത്തിപ്പെടുത്തിയ സംഭവം തിരുവനന്തപുരം സ്വദേശി അറസ്റ്റിൽ

തിരുവനന്തപുരം: മുൻ മന്ത്രിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ കെകെ ശൈലജ ടീച്ചറെ സോഷ്യൽ മീഡിയയിലൂടെ അപകീർത്തിപ്പെടുത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. തിരുവനന്തപുരം ഉച്ചക്കട വീരാളി വില്ലയിൽ എൻ. വിനിൽ കുമാർ ആണ് പോലീസിന്റെ പിടിയിലായത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വടകര മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന ശൈലജ ടീച്ചറെ നവമാധ്യമങ്ങളിലൂടെ അപകീർത്തിപെടുത്തിയെന്നാണ് പരാതി. തെരഞ്ഞെടുപ്പ് സമയത്ത് “റാണിയമ്മ കേരളത്തിന്റെ പുണ്യമാണ് ടീച്ചറമ്മ”എന്ന അടികുറിപ്പോടെ ഫോട്ടോ എഡിറ്റ് ചെയ്ത് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഫേസ് ബുക്കിലൂടെ പ്രചരിപ്പിച്ച കേസിലാണ് വിനിൽകുമാറിനെ…

Read More

തലശ്ശേരിയിൽ എടിഎമ്മിന്റെ തകരാർ പരിഹരിക്കുന്നതിനിടെ ഷോക്കേറ്റു;  ടെക്നീഷ്യന് ദാരുണാന്ത്യം

കണ്ണൂർ: തലശ്ശേരിയിലെ എടിഎമ്മിന്റെ തകരാർ പരിഹരിക്കുന്നതിനിടെ ഷോക്കേറ്റു. ടെക്നീഷ്യന് ദാരുണാന്ത്യം. അഞ്ചാംപീടിക സ്വദേശിയായ ടെക്നീഷ്യൻ 49 കാരനായ സുനിൽ കുമാർ ആണ് മരിച്ചത്. തലശ്ശേരി ചൊക്ലി കാനാറാ ബാങ്ക് എടിഎമ്മിലാണ് അപകടം ഉണ്ടായത്. ഇന്ന് വൈകുന്നേരം ആറരയോടെയാണ് സംഭവം. എടിഎമ്മിൻ്റെ തകരാർ പരിഹരിക്കുന്നതിനിടെ ഷോക്കേൽക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്

Read More

സ്വകാര്യ സ്കൂളിലെ സെപ്റ്റിക് ടാങ്കിൽ വീണ് എൽകെജി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

ചെന്നൈ: സ്വകാര്യ സ്കൂളിലെ സെപ്റ്റിക് ടാങ്കിൽ വീണ് എൽകെജി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. തമിഴ്നാട് വിഴുപ്പുറത്തെ സ്വകാര്യ സ്കൂളിലാണ് അപകടം നടന്നത്. പഴനിവേൽ – ശിവശങ്കരി ദമ്പതികളുടെ മകൾ മൂന്ന് വയസ്സുകാരിയായ ലിയ ലക്ഷ്മി ആണ്‌ കളിക്കുന്നതിനിടെ സെപ്റ്റിക് ടാങ്കിൽ വീണു മരിച്ചത്. കുട്ടി പതിനൊന്നരയോടെ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചെങ്കിലും സ്കൂൾ അധികൃതർ രക്ഷിതാക്കളിൽ നിന്ന് വിവരം മറച്ചുവെക്കുകയായിരുന്നു. മൂന്ന് മണിക്ക് സ്കൂളിൽ എത്തിയ അമ്മ, ലിയയെ ക്ലാസിൽ കാണാത്തിനാൽ അധ്യാപകരോട് തിരക്കിയെങ്കിലും ആരും കൃത്യമായ മറുപടി…

Read More

എസ്ഡിപിഐ നേതാവ് ഷാൻ വധക്കേസ്; ഹൈക്കോടതി ജാമ്യം റദ്ദാക്കിയ പ്രതികൾ പഴനിയിൽ അറസ്റ്റിൽ

പഴനി: എസ്ഡിപിഐ നേതാവ് ഷാൻ വധക്കേസില്‍ ഹൈക്കോടതി ജാമ്യം റദ്ദാക്കിയ പ്രതികൾ അറസ്റ്റിലായി. രണ്ട് മുതൽ ആറ് വരെയുള്ള പ്രതികളായ വിഷ്ണു, അഭിമന്യു, സാനന്ദ്, അതുൽ, ധനീഷ് എന്നിവരാണ് അറസ്റ്റിലായത്. തമിഴ്നാട്ടിലെ പഴനിയിൽ വച്ചാണ് ഇവരെ പിടികൂടിയത്. മണ്ണഞ്ചേരി സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. ജാമ്യം റദ്ദാക്കിയതിനെ തുടർന്ന് ഇവർ ഒളിവിൽ പോയിരുന്നു. ഇവർക്കെതിരെ ആലപ്പുഴ ജില്ലാ സെഷൻസ് കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു ഇവരെ രക്ഷിക്കാൻ സഹായിച്ചതിന് കഴിഞ്ഞ ഒരു ആറു വരെ പൊലീസ് അറസ്റ്റ്…

Read More

പുഷ്പ 2 പ്രീമിയര്‍ ഷോക്കിടെ തിരക്കിൽപ്പെട്ട് സ്ത്രീ മരിച്ച സംഭവം; അല്ലു അർജുന് ഉപാധികളോടെ സ്ഥിരം ജാമ്യം

ഹൈദരാബാദ്: പുഷ്പ 2 പ്രീമിയര്‍ ഷോക്കിടെ തിരക്കിൽപ്പെട്ട് സ്ത്രീ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് നരഹത്യാ ക്കേസിൽ അല്ലു അര്‍ജുന് സ്ഥിരം ജാമ്യം. വിചാരക്കോടതിയായ നമ്പള്ളി മജിസ്ട്രേറ്റ് കോടതിയാണ് അല്ലു അര്‍ജുന് സ്ഥിരം ജാമ്യം അനുവദിച്ചത്. അമ്പതിനായിരം രൂപയും രണ്ടാൾ ജാമ്യവും വ്യവസ്ഥകളോടെയാണ് സ്ഥിരം ജാമ്യം അനുവദിച്ചത്. നേരത്തേ അല്ലു അർജുന് തെലങ്കാന ഹൈക്കോടതി ജനുവരി ആദ്യ ആഴ്ച വരെ ഇടക്കാല ജാമ്യം നൽകിയിരുന്നു. മനഃപൂർവമല്ലാത്ത നരഹത്യയാണ് നടനെതിരെ ചുമത്തിയിരുന്നത്. ഡിസംബർ 13 ന് പോലീസ് അറസ്റ്റു ചെയ്ത…

Read More

തൃശൂരിൽ ഓടിക്കൊണ്ടിരുന്ന സിഎൻജി ഒട്ടോറിക്ഷയ്ക്ക് തീപിടിച്ചു

തൃശൂർ: നഗരത്തിൽ ഓടിക്കൊണ്ടിരുന്ന ഒട്ടോറിക്ഷയ്ക്ക് തീപിടിച്ച് അപകടം. സിഎൻജി നിർമിത ഓട്ടോയ്ക്കാണ് തീപിടിച്ചത്. ഇന്ന് രാവിലെ ശക്തൻ സ്റ്റാൻഡിന് സമീപമായിരുന്നു അപകടം. സ്റ്റാൻഡിലെ ആകാശപാതക്ക് സമീപമുള്ള പച്ചക്കറി മാർക്കറ്റിന് സമീപത്ത് വെച്ചാണ്ഓട്ടോയിൽ നിന്ന് തീ ഉയർന്നത്. സമീപത്തുകൂടി സഞ്ചരിച്ച ബൈക്ക് യാത്രികരാണ് ഓട്ടോയിൽ നിന്ന് തീ പടരുന്നത് ആദ്യം കണ്ടത്. തുടർന്ന് ഡ്രൈവറെ വിവരം അറിയിക്കുകയായിരുന്നു. ഉടനെ തന്നെ ഡ്രൈവർ വാഹനം നിർത്തി ഇറങ്ങി ഓടിയതിനാൽ വൻ ദുരന്തം ഒഴിവായി. ഓട്ടോയിൽ യാത്രക്കാർ ഉണ്ടായിരുന്നില്ലെന്നതും ആശ്വാസമായി. അഗ്നിശമന…

Read More

വിവാഹശേഷം വിരുന്നിനെത്തിയ നവവധു കാമുകനോടൊപ്പം ഒളിച്ചോടി; 22 കാരിയെ കൊലപ്പെടുത്തി ഭർത്താവും സഹോദരനും

ഭാഗ്പത്: അയൽക്കാരനായ യുവാവുമായി പ്രണയത്തിലായ മകളെ വീട്ടുകാർ നിർബന്ധിച്ച് മറ്റൊരു യുവാവിന് വിവാഹം ചെയ്തു നൽകി. ആഴ്ചകൾക്കു ശേഷം വീട്ടിൽ വിരുന്നിനെത്തിയ യുവതി കാമുകനുമായി ഒളിച്ചോടി. തുടർന്ന് 22 കാരിയായ യുവതിയെ ഭർത്താവും സഹോദരനും ചേർന്ന് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ഭാഗ്പതിയിൽ ബിനൌലി സ്വദേശിയായ 22 കാരി സുമൻ കുമാരിയെയാണ് ഭർത്താവും സഹോദനും ചേർന്ന് കൊലപ്പെടുത്തിയത്. ബുധനാഴ്ച പുതുവത്സര ദിനത്തിലായിരുന്നു സംഭവം അരങ്ങേറിയത്. അഞ്ച് പേരെ പൊലീസ് അറസ്റ്റു ചെയ്തു. 22കാരിയുടെ കാമുകൻ നീരജ് കുമാറിന്റെ പരാതിയിലാണ് പൊലീസ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial