
ആകാശത്ത് നിന്ന് 500 കിലോ ഭാരമുള്ള ലോഹചക്രം ഗ്രാമത്തിൽ വീണു
നെയ്റോബി: കെനിയയിലെ മകുവേനി കൗണ്ടിയിലെ മുകുകു ഗ്രാമത്തിൽ ഡിസംബർ 30ന് ആകാശത്ത് നിന്ന് റോക്കറ്റ് അവശിഷ്ടങ്ങൾ എന്ന് സംശയിക്കുന്ന കൂറ്റൻ ലോഹചക്രം താഴെവീണു. ഏകദേശം 2.5 മീറ്റർ വ്യാസവും ഭാരവുമുള്ള വളയമാണ് കണ്ടെത്തിയതെന്ന് കെനിയ സ്പേസ് ഏജൻസി (കെഎസ്എ) സ്ഥിരീകരിച്ചു. ഏകദേശം 500 കിലോഗ്രാം ഭാരം വരുമെന്നും അധികൃതർ വ്യക്തമാക്കി. പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 3.00 മണിയോടെയാണ് വസ്‌തു താഴെ വീണത്. എഎഫ്‌പി റിപ്പോർട്ടുകൾ പ്രകാരം, പ്രദേശം സുരക്ഷിതമാക്കുകയും കൂടുതൽ വിശകലനത്തിനായി അവശിഷ്ടങ്ങൾ കസ്റ്റഡിയിലെടുക്കുകയും ചെയ്തു സംഭവം…