Headlines

കണ്ടല സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ ബാങ്ക് മുന്‍ പ്രസിഡൻ്റ്            എന്‍ ഭാസുരാംഗന് വ്യവസ്ഥകളോടെ ജാമ്യം.

   കൊച്ചി: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ ബാങ്ക് മുന്‍ പ്രസിഡന്റും സിപിഐ മുന്‍ നേതാവുമായ എന്‍ ഭാസുരാംഗന് വ്യവസ്ഥകളോടെ ജാമ്യം. ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത തട്ടിപ്പുകേസില്‍ സുപ്രീംകോടതിയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. കണ്ടല ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഭാസുരാംഗന് ഹൈക്കോടതി കഴിഞ്ഞ മാസം ജാമ്യം അനുവദിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കേരള പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍കൂര്‍ജാമ്യം അനുവദിക്കണമെന്ന് ഭാസുരാംഗന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ആര്‍ ബസന്ത്…

Read More

അതിഷി ഉൾപ്പെടെ ആംആദ്‌മി പാർട്ടിയുടെ 12 എംഎൽഎമാരെ സഭയിൽനിന്ന് സ്പീക്കർ സസ്പെൻഡ് ചെയ്‌തു

ന്യൂഡൽഹി: ആംആദ്‌മി പാർട്ടിയെ പ്രതിരോധത്തിലാക്കി മദ്യനയത്തെക്കുറിച്ചുള്ള സിഎജി റിപ്പോർട്ട് നിയമസഭയുടെ മേശപ്പുറത്തുവച്ച് ഡൽഹി സർക്കാർ. റിപ്പോർട്ടിനെതിരെ പ്രതിഷേധിച്ചതിന് അതിഷി ഉൾപ്പെടെ ആംആദ്‌മി പാർട്ടിയുടെ 12 എംഎൽഎമാരെ സഭയിൽനിന്ന് സ്പീക്കർ സസ്പെൻഡ് ചെയ്‌തു. മദ്യനയം രണ്ടായിരത്തിലധികം കോടിയുടെ നഷ്ടം ഉണ്ടാക്കിയെന്നതുൾപ്പെടെ മുൻ സർക്കാരിനെതിരായ കണക്കുകളാണ് ഓഡിറ്റ് റിപ്പോർട്ടിലുള്ളത്. വിവിധ സർക്കാർ പരിപാടികളുടെയും സംരംഭങ്ങളുടെയും വിലയിരുത്തലും ഓഡിറ്റും അടങ്ങുന്നതാണ് സിഎജി റിപ്പോർട്ട്. മുഖ്യമന്ത്രി രേഖ ഗുപ്‌തയാണ് റിപ്പോർട്ട് സഭയിൽ വച്ചത്. അരവിന്ദ് കെജ്‌രിവാൾ മുഖ്യമന്ത്രിയായിരുന്ന സമയത്ത് ഔദ്യോഗിക വസതിയുടെ നവീകരണവുമായി…

Read More

പശ്ചിമബംഗാളില്‍ ട്രോളി ബാഗില്‍ മൃതദേഹവുമായെത്തിയ യുവതികള്‍ പിടിയില്‍

പശ്ചിമബംഗാളില്‍ ട്രോളി ബാഗില്‍ മൃതദേഹവുമായെത്തിയ യുവതികള്‍ പിടിയില്‍. മധ്യംഗ്രാമില്‍ പ്രദേശവാസികളാണ് സ്ത്രീകള്‍ മൃതദേഹം ബാഗിലാക്കി ഉപേക്ഷിക്കാന്‍ വന്നത് ശ്രദ്ധിക്കുകയും ഇവരെ കൈയ്യോടെ പിടികൂടുകയുമായിരുന്നു. നോര്‍ത്ത് 24 പര്‍ഗാന ജില്ലയിലെ ഖുമര്‍ദുളി ഘട്ടിന് സമീപം ഹൂഗ്ലി നദിയില്‍ ശരീരം തള്ളാനായിരുന്നു ഇവരുടെ ശ്രമം. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. സുമിതാ ഘോഷ് എന്ന യുവതിയാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. പ്രദേശവാസികള്‍ സംശയത്തെ തുടര്‍ന്ന് ബാഗ് തുറക്കാന്‍ സ്ത്രീകളോട് ആവശ്യപ്പെട്ടു. പിന്നാലെയാണ് സാരിയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം കണ്ടത്. തുടര്‍ന്ന് പൊലീസില്‍ വിവരം…

Read More

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള ഉപതിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയ്ക്ക് നേട്ടം

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള ഉപതിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയ്ക്ക് നേട്ടം. തിരഞ്ഞെടുപ്പ് നടന്ന 28 വാർഡുകളിൽ 17 എണ്ണത്തിൽ എൽഡിഎഫ് വിജയിച്ചു. 12 ഇടത്ത് യുഡിഎഫ് മുന്നേറ്റമുണ്ടാക്കി. ബിജെപിയ്ക്ക് ഒരു സീറ്റിൽ പോലും വിജയിക്കാനായില്ല. ഒരു സീറ്റിൽ എസ്ഡിപിഐ വിജയിച്ചു. വയനാട് ഒഴികെയുള്ള 13 ജില്ലകളിലെ 30 വാർഡുകളിലേയ്ക്കായിരുന്നു ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നത്. ഇതിൽ കാസർകോട് ജില്ലയിലെ രണ്ട് വാർഡുകളിൽ നേരത്തെ എതിരാളികളില്ലാത്തതിനാൽ എൽഡിഎഫ് വിജയിച്ചിരുന്നു. ബാക്കി 28 വാർഡുകളിലേയ്ക്കായിരുന്നു തിരഞ്ഞെടുപ്പ്. തിരുവനന്തപുരം കോർപ്പറേഷനിലെ ശ്രീവരാഹം വാർഡിലേയ്ക്ക് നടന്ന…

Read More

തിരുവനന്തപുരം കോർപ്പറേഷൻ വാർഡ് എൽഡിഎഫ് നിലനിർത്തി; സിപിഐലെ വി ഹരികുമാർ വിജയിച്ചു

തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷൻ ശ്രീവരാഹം വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥി സിപിഐലെ വി ഹരികുമാർ വിജയിച്ചു .ശ്രീവരാഹത്ത് വാർഡിൽ കൗൺസിലറായിരുന്ന കെ വിജയകുമാറിന്റെ നിര്യാണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ട ഹരികുമാർ സിപിഐ മണക്കാട് ലോക്കൽ കമ്മിറ്റി അംഗവും, കിസാൻസഭ തിരുവനന്തപുരം മണ്ഡലം ജോയിന്റ് സെക്രട്ടറിയുമാണ്. 1353 വോട്ടുകളാണ് ഹരികുമാർ നേടിയത്. മിനി ആർ (ബിജെപി) ബി. സുരേഷ് കുമാർ (യുഡിഎഫ്) എന്നിവരായിരുന്നു എതിർ സ്ഥാനാർത്ഥികൾ.

Read More

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാർട്ടൂൺ കാണിച്ചു തരാമെന്ന് പറഞ്ഞ്  ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് ശിക്ഷ വിധിച്ചു കോടതി

പത്തനംതിട്ട: അടൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. 46 വയസ്സുകാരനായ പ്രതിക്ക് ജീവപര്യന്തവും മൂന്ന് വർഷം അധിക തടവും വിധിച്ചു. കൂടാതെ 1.01 ലക്ഷം രൂപ പിഴയുമടയ്ക്കണം. അടൂർ അതിവേഗ കോടതിയുടേതാണ് വിധി. തിരുവനന്തപുരം പോത്തൻകോട് മഞ്ഞുമല കടയിൽ പുത്തൻവീട്ടിൽ ബിജു ശശിധരന് അതിവേഗ കോടതി ജഡ്ജി ടി.മഞ്ജിത്താണ് ശിക്ഷ വിധിച്ചത്. കേസിനാസ്പദമായ സംഭവം നടന്നത് 2022 മേയ് 18 മുതൽ ജൂ‍ൺ 21 വരെയുള്ള കാലയളവിലാണ്. പ്രതി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ…

Read More

തിരുവനന്തപുരം പാങ്ങോട് പഞ്ചായത്തിൽ എസ്ഡിപിഐക്ക് അട്ടിമറി വിജയം

തിരുവനന്തപുരം: പാങ്ങോട് പുലിപ്പാറയില്‍ എസ്ഡിപിഐക്ക് അട്ടിമറി വിജയം. കോണ്‍ഗ്രസ് സീറ്റ് എസ്ഡിപിഐ പിടിച്ചെടുത്തു. എസ്ഡിപിഐ സ്ഥാനാര്‍ത്ഥി മുജീബ് പുലിപ്പാറയാണ് വിജയിച്ചത്. 226 വോട്ടിനാണ് വിജയം. യുഡിഎഫ് അംഗമായിരുന്ന അബ്ദുള്‍ ഖരീമിന്റെ മരണത്തെ തുടര്‍ന്നാണ് വാർഡില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്. അബ്ദുള്‍ഖരീമിന്റെ മകള്‍ സബീനാഖരീമാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. ആകെ 19 വാര്‍ഡുകളുള്ള പാങ്ങോട് ഗ്രാമപഞ്ചായത്തില്‍ യുഡിഎഫിനാണ് ഭരണം. എല്‍ഡിഎഫ് എട്ട്, യുഡിഎഫ് ഏഴ്, വെല്‍ഫെയര്‍ പാര്‍ട്ടി രണ്ട്, എസ്ഡിപിഐ രണ്ട് എന്നിങ്ങനെയായിരുന്നു കക്ഷി നില. വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണയോടെയാണ് യുഡിഎഫ്…

Read More

വിവാഹ ചടങ്ങിനിടയിൽ ഭക്ഷണത്തിൽ തുപ്പിയ പാചകകാരനെ പോലീസ് അറസ്റ് ചെയ്തു

ലക്‌നൗ: ഉത്തർ പ്രദേശിൽ വിവാഹ ചടങ്ങിനിടെ റൊട്ടിയിൽ തുപ്പിയ സംഭവത്തിൽ പാചകക്കാരൻ അറസ്റ്റിൽ. സംഭവത്തിന്റെ  വിഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ പ്രചരിച്ചതിനെ തുടർന്ന് പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ‘ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ തങ്ങൾ സ്വമേധയ കേസെടുക്കുകയായിരുന്നു’. അന്വേഷണത്തിൽ റൊട്ടിയിൽ തുപ്പിയ പാചകക്കാരനെ കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയും ചെയ്തുവെന്ന് എസ്.പി ആയുഷ് വിക്രം സിങ് പറഞ്ഞു. എന്തിനാണ് ഭക്ഷണത്തിൽ തുപ്പിയതെന്ന് ചോദിച്ചപ്പോൾ പ്രതിക്ക് മറുപടി ഒന്നുമില്ലായിരുന്നു. ഉത്തർ പ്രദേശിൽ സമാനമായ സംഭവങ്ങൾ ഇതിനു മുൻപും ഉണ്ടയിട്ടുണ്ട്. ഫെബ്രുവരി 21ന്…

Read More

ആശാ പ്രവർത്തകരുടെ സേവനത്തെ വിലകുറച്ച്കാണാൻ താനില്ലെന്ന് ആനിരാജ

ഡൽഹി: ആശാ പ്രവർത്തകരുടെ സേവനത്തെ വിലകുറച്ച്കാണാൻ താനില്ലെന്ന് സിപിഐ ദേശീയഎക്സിക്യൂട്ടീവ് അംഗം ആനി രാജ. ഐക്യരാഷ്ട്ര സഭ പോലും അംഗീകരിച്ച സേവനമാണ് ആശാ പ്രവർത്തകരുടേത്. വയനാട് നഷ്ടപരിഹാരത്തിനായി കേന്ദ്രത്തിൽ സമ്മർദ്ദം തുടരുമെന്ന് ആനി രാജ പറഞ്ഞു. അതേസമയം സമരം 16-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ആശാവർക്കർമാർക്ക് ഐക്യദാർഢ്യവുമായി സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖരാണ് ഇന്നലെയും വേദിയിലെത്തിയത്. സമരത്തെ ഇന്നലെ സിപിഎം വീണ്ടും തള്ളിയതോടെ ആശമാരുടെ ആവശ്യങ്ങൾ പരിഗണിക്കേണ്ടന്ന സർക്കാർ നിലപാടാണ് വ്യക്തമായത്. സർക്കാർ തുടർചർച്ചകൾക്കുള്ള സാധ്യത…

Read More

കൃത്രിമ ഗർഭധാരണ ചികിൽസക്ക് ഭർത്താവിന് നിശ്ചിത പ്രായ പരിധി കഴിഞ്ഞതിന്റെ പേരിൽ ഭാര്യയ്ക്ക് ചികിത്സ നിഷേധിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി

കൊച്ചി: അസിസ്റ്റഡ് റീപ്രൊഡക്ടീവ് ടെക്നോളജി ആക്ട് അനുസരിച്ച് കൃത്രിമ ഗർഭധാരണ ചികിത്സക്ക് നിയമാനുസൃതമായ പ്രായ പരിധി നിശ്ചയിച്ചിട്ടുണ്ട്. ഇത് പ്രകാരം പുരുഷന് 55 വയസും സ്ത്രീക്ക് സ്ത്രീക്ക് 50 വയസുമാണ് പ്രായ പരിധി. എന്നാൽ ഭർത്താവിന് നിശ്ചിത പ്രായ പരിധി കഴിഞ്ഞതിന്റെ പേരിൽ ഭാര്യയ്ക്ക് ചികിത്സ നിഷേധിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി. അങ്ങനെ ചെയ്താൽ അത് വിവേചനമാണെന്നും കോടതി ചൂണ്ടക്കാട്ടി. ദമ്പതികളെ ഒന്നിച്ച് പരിഗണിച്ച് പ്രായം കണക്കാക്കേണ്ടതില്ലെന്നും ഇവരിൽ ഒരാളുടെ പ്രായ പരിധിയുടെ പേരിൽ പങ്കാളിക്ക് ചികിത്സ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial