Headlines

അഗളി ഗവ. എൽ പി സ്കൂൾ പരിസരത്ത് പുലിയെ കണ്ടതായി സംശയം, രക്ഷിതാക്കളും നാട്ടുകാരും പരിഭ്രാന്തിയിൽ

പാലക്കാട്: അട്ടപ്പാടിയിൽ പ്രവർത്തിക്കുന്ന അഗളി ഗവ. എൽപി സ്കൂൾ പരിസരത്ത് പുലിയെ കണ്ടതായി സ്കൂൾ ജീവനക്കാർ. സ്കൂളിലെ പാചക തൊഴിലാളികളാണ് പുലിയെ കണ്ടത്. ഇന്ന് രാവിലെ എട്ട് മണിക്കായിരുന്നു സംഭവം. ഇതേതുടർന്ന് സ്കൂൾ ജീവനക്കാർ പിടിഎ ഭാരവാഹികളെ വിവരം അറിയിച്ചു. തുടർന്ന് നടത്തിയ പരിശോധയിൽ പ്രീ- പ്രൈമറി വിദ്യാർഥികൾക്കായി ഒരുക്കിയിരിക്കുന്ന പാർക്കിൽ ആടിൻ്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. സ്കൂളിനോട് ചേർന്ന് വനമാണ്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി പ്രദേശത്ത് പുലിയുടെ സാന്നിധ്യം കണ്ടെത്തിയതായി നാട്ടുകാർ പറഞ്ഞു. 500 -റിലേറെ വിദ്യാർഥികൾ…

Read More

രാത്രിയിൽ ഉറക്കം കുറവുള്ളവരണോ നിങ്ങൾ, ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

ഉറക്കം എന്നത് ശരീരത്തിന്‍റെ ആരോഗ്യത്തിനും മാനസികാരോഗ്യത്തിനും ഒരുപോലെ പ്രധാനമാണ്. പല കാരണങ്ങള്‍ കൊണ്ടും രാത്രി ഉറക്കം കിട്ടാതെ വരാം. സ്ട്രെസും ഉത്കണ്ഠയും വിഷാദവുമൊക്കെ ഉറക്കവുമായി ബന്ധപ്പെട്ടിരിക്കുന്നു. ചില ഭക്ഷണങ്ങള്‍ ഉറക്കം ലഭിക്കാന്‍ സഹായിക്കുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. അത്തരത്തില്‍ രാത്രി നല്ല ഉറക്കം ലഭിക്കാന്‍ കഴിക്കേണ്ട ഒരു സീഡാണ് മത്തങ്ങാ വിത്ത്. ഉറക്കത്തിന് സഹായിക്കുന്ന മെലാറ്റോണിന്‍റെ ഉത്പാദനത്തിന് മഗ്നീഷ്യം ധാരാളം അടങ്ങിയ മത്തങ്ങ വിത്തുകൾ സഹായിക്കും. അതിനാല്‍ മത്തങ്ങ വിത്തുകൾ രാത്രി കഴിക്കുന്നത് നല്ല ഉറക്കം ലഭിക്കാന്‍…

Read More

പി.സി ജോർജിന്റെ ആരോഗ്യ നില മെച്ചപ്പെട്ടാൽ  പാലാ സബ് ജയിലേയ്ക്ക് മാറ്റും.

കോട്ടയം: വിദ്വേഷ പ്രസംഗ കേസിൽ ഇന്നലെ റിമാൻഡിലായ പൂഞ്ഞാർ മുൻ എംഎൽഎ പി.സി ജോർജ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുന്നു. ഇന്നലെ നടന്ന വൈദ്യ പരിശോധനയിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്നു കണ്ടതിനെ തുടർന്നാണ് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. ആദ്യം ഈരാറ്റുപേട്ട പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും പാലാ ജനറൽ ആശുപത്രിയിലും പരിശോധന നടത്തിയിരുന്നു. തുടർന്ന് ഇസിജി വ്യതിയാനം കണ്ടെത്തിയതിനാൽ പി.സി ജോർജിനെ കാർഡിയോളജി വിഭാഗത്തിലെ ഐസിയുവിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് ആരോഗ്യ നില മെച്ചപ്പെട്ടാൽ പി.സി ജോർജിനെ പാലാ…

Read More

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം; സാമ്പത്തിക പ്രശ്നം കൊലപാതക കാരണമെന്ന് നിഗമനം

തിരുവനന്തപുരം: ഒരു ഭാവവ്യത്യാസവും ഇല്ലാതെയായിരുന്നു വെഞ്ഞാറമൂട് സ്റ്റേഷനിലെത്തി ആറ് പേരെ കൊലപ്പെടുത്തിയെന്ന് പ്രതി അഫാൻ മൊഴി നൽകിയത്. ഇന്നലെ വൈകുന്നേരം 5.30ഓടെയായിരുന്നു പ്രതി ഒരു ഓട്ടോയിൽ സ്റ്റേഷനിലെത്തിയത് സ്റ്റേഷനിലേക്ക് കയറി പോകുമ്പോൾ ഒരു കൂട്ടുകാരനെ കണ്ടു  അവനോട് ഞാൻ ഒരു ഒപ്പിട്ടിട്ട്  ഇപ്പോൾ തിരിച്ചു വരാമെന്ന് പറഞ്ഞു. സ്റ്റേഷനിലേക്ക് വരുമ്പോൾ ബൈക്കിന്റെ ചാവി കൈയിൽ കറക്കിയാണ് വന്നിരുന്നത് .എലിവിഷം കഴിച്ചിരുന്നെന്നും മദ്യപിച്ചിരുന്നെന്നും സ്റ്റേഷനിലെത്തിയ അഫാൻ നൽകിയ ആദ്യ മൊഴിയിൽ പറഞ്ഞിരുന്നു. കൊലപാതകങ്ങൾ നടത്തിയ ശേഷം കുളിച്ചുവെന്നും പ്രതി…

Read More

വെഞ്ഞാറമൂട് കൂട്ടകൊലപാതകം; പ്രതി ലഹരിക്ക് അടിമ; ക്രൂര കൊലപാതകത്തിന് കാരണം കണ്ടെത്താൻ പൊലീസ്

വെഞ്ഞാറമൂട് : തലസ്ഥാനത്തെ കൂട്ടക്കുരുതിയിൽ വിറങ്ങലിച്ച് നാട്. തിരുവനന്തപുരം വെഞ്ഞാറമൂട് യുവാവ് അഞ്ച് പേരെ കൊലപ്പെടുത്തി. പേരുമല സ്വദേശി അഫാൻ ആണ് കൃത്യം നടത്തിയത്. പ്രതിയുടെ സഹോദരൻ, പെൺസുഹൃത്ത്, പിതാവിന്റെ അമ്മ, ബന്ധുക്കളായ രണ്ട് പേർ എന്നിവരെയാണ് കൊലപ്പെടുത്തിയത്. ഗുരുതര പരുക്കേറ്റ പ്രതിയുടെ മാതാവ് ചികിത്സയിലാണ്. പ്രതി ലഹരിക്ക് അടിമയെന്നാണ് പൊലീസ് പറയുന്നത്. ഇന്നലെ വൈകിട്ടോടെ വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലെത്തി പേരുമല സ്വദേശി അഫാൻ ക്രൂരകൃത്യം പൊലീസിനെ അറിയിച്ചതോടുകൂടിയാണ് തലസ്ഥാനത്തെ നടുക്കിയ കൂട്ടക്കുരുതിയുടെ വിവരങ്ങൾ പുറത്തറിയുന്നത്. 3…

Read More

സിനിമ പരാജയപ്പെട്ടാൽ ചെലവ് തിരിച്ചു പിടിക്കാനാവില്ല അതുകൊണ്ട് തന്നെ തനിക് സിനിമയിൽ ഫിക്സഡ് നിരക്കില്ലെന്ന് ആമിർ ഖാൻ

താരങ്ങളുടെ പ്രതിഫലവുമായി ബന്ധപ്പെട്ട് കേരളത്തിൽ സംഘടനകൾ തമ്മിൽ തർക്കം മുറുകുമ്പോൾ സിനിമ വിജയിച്ചാൽ മാത്രമേ പ്രതിഫലം കൈപ്പറ്റുകയുള്ളൂ എന്ന ബോളിവുഡ് നടൻ ആമിർ ഖാഖാന്റെ വെളിപ്പെടുത്തൽ ചർച്ചയാവുകയാണ്. 200 കോടി രൂപ മുടക്കി സിനിമ എടുക്കുമ്പോൾ അതിൽ വലിയൊരു ഭാഗം അഭിനേതാക്കളുടെ പ്രതിഫലം ആയിരിക്കും. സിനിമ പരാജയപ്പെട്ടാൽ ചെലവ് തിരിച്ചു പിടിക്കാനാവില്ല അതുകൊണ്ട് തന്നെ തനിക് സിനിമയിൽ ഫിക്സഡ് നിരക്കില്ലെന്നുമാണ് ആമിർ ഖാൻ പറഞ്ഞത്. എബിപി നെറ്റ്‌വര്‍ക്ക് ഐഡിയാസ് ഓഫ് ഇന്ത്യ എന്ന പരിപാടിയിലായിരുന്നു ആമിറിൻ്റെ പ്രതികരണം….

Read More

എൻസിപിയുടെ പുതിയ സംസ്ഥാന അധ്യക്ഷനെ തീരുമാനിക്കാൻ ഇന്ന് യോഗം ചേരും

കൊച്ചി: പി സി ചാക്കോ – എ കെ ശശീന്ദ്രൻ വിഭാഗങ്ങൾ തമ്മിലുള്ള തർക്കം രൂക്ഷമായി നിലനിൽക്കുന്നതിനിടെ എൻസിപിയുടെ പുതിയ സംസ്ഥാന അധ്യക്ഷനെ തീരുമാനിക്കാൻ ഇന്ന് യോഗം ചേരും. കൊച്ചിയിൽ ദേശീയ ജനറൽ സെക്രട്ടറി ജിതേന്ദ്ര അവദിൻ്റെ സാന്നിധ്യത്തിലാണ് യോഗം. സംസ്ഥാന അധ്യക്ഷൻ തങ്ങൾ നിർദ്ദേശിക്കുന്ന ആളാകണം എന്ന വാശിയിൽ ഉറച്ചുനിൽക്കുകയാണ് ഇരു വിഭാഗവും. മുഴുവൻ ജില്ലാ പ്രസിഡൻ്റുമാരും പങ്കെടുക്കുന്ന യോഗത്തിൽ സമവായത്തിലൂടെ സംസ്ഥാന അധ്യക്ഷനെ തീരുമാനിക്കുന്നില്ലെങ്കിൽ പാർട്ടി വലിയ പ്രതിസന്ധി നേരിടേണ്ടി വരും. തോമസ് കെ…

Read More

കോഴിക്കോട് മാവൂരിൽ തീപിടുത്തം അഗ്നിരക്ഷാ സേനയുടെ ഇടപെടല്‍ ഒഴിവാക്കിയത് വൻ ദുരന്തം

കോഴിക്കോട്: കോഴിക്കോട് മാവൂരിൽ തീപിടുത്തം. താത്തൂര്‍ മുതിരിപ്പറമ്പില്‍ മലയിലെ അടിക്കാടുകള്‍ക്കും പുല്ലിനുമാണ് ഇന്നലെ ഉച്ചക്ക് മൂന്ന് മണിയോടെ തീ പിടിച്ചത്. മുതിരിപ്പറമ്പിലെ ഉപേക്ഷിക്കപ്പെട്ട കരിങ്കല്‍ ക്വാറിക്ക് സമീപമാണ് തീപടർന്നത്. ഉടൻ തന്നെ മുക്കത്തു നിന്നും രണ്ട് യൂണിറ്റ് അഗ്‌നിശമന സേനയെത്തി തീയണച്ചു. കനത്ത ചൂടും കാറ്റും തീ ആളിക്കത്തുന്നതിന് കാരണമായി. ജനവാസമേഖലയിലേക്കും കൃഷിയിടങ്ങളിലേക്കും തീ വ്യാപിക്കാതിരുന്നത് അഗ്നിരക്ഷാ സേനയുടെ അവസരോചിതമായ ഇടപെടല്‍ മൂലമാണ്. സ്റ്റേഷന്‍ ഓഫീസര്‍ എം അബ്ദുള്‍ ഗഫൂറിന്റെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ…

Read More

സുഷിരങ്ങൾ ഉള്ള ബക്കറ്റുകളിൽ കഴുകാനുള്ള വസ്ത്രങ്ങൾ സൂക്ഷിക്കുന്നതിന്റെ സൂത്രം ഇതാണ്

നമ്മുടെ എല്ലാവരുടെയും വീടുകളിൽ കഴുകാനുള്ള തുണികൾ ഇട്ടു വയ്ക്കുന്ന ഒരു ബാസ്കറ്റ് ഉണ്ടാകും. എന്നാലും ചുരുക്കം ചിലർ ബാസ്‌ക്കറ്റിലൊന്നും ഇടാതെ അവിടെയും ഇവിടെയും വലിച്ചെറിയാറും ഉണ്ട്. അഴുക്കുള്ള തുണികൾ ഇടനായുള്ള ബാസ്‌ക്കറ്റിൽ നിറയെ ദ്വാരങ്ങൾ ഉണ്ടായിരിക്കും. എന്തിന് വേണ്ടിയാണ് ഈ ബാസ്‌കറ്റുകളിൽ നിറയെ ദ്വാരങ്ങൾ നൽകിയിരിക്കുന്നതെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? ലോൺട്രി ബാസ്‌കറ്റിലെ ദ്വാരങ്ങളെ ‘ലോൺട്രി ലവ്: ഫൈണ്ടിംഗ് ജോയ് ഇൻ എ കോമൺ ചോർ’ എന്ന പുസ്‌തകത്തിന്റെ രചയിതാവ് പാട്രിക് റിച്ചാർഡ്‌സൺ ഭാരവുമായാണ് ബന്ധപ്പെടുത്തുന്നത്. ബാസ്‌കറ്റിൽ നിറയെ…

Read More

ആശാവർക്കർമാർ നടത്തുന്ന സമരത്തിനെതിരെയുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

കൊച്ചി: ആശാവർക്കർമാർ നടത്തുന്ന സമരത്തിനെതിരെയുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന സമരം കോടതിയലക്ഷ്യത്തിന്‍റെ പരിധിയിൽ വരുമെന്നാരോപിച്ചാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. കാൽനടയാത്രക്കാർക്കടക്കം ഈ സമരം ബുദ്ധിമുട്ടുണ്ടാക്കുകയാണെന്നും ഹൈക്കോടതിയുടെ മുൻ ഉത്തരവുകളുടെ ലംഘനമാണിതെന്നുമാണ് ആരോപണം. സമരത്തിൽ പങ്കെടുത്ത് സംസാരിച്ച രമേശ് ചെന്നത്തല അടക്കമുളളവരെ എതിർകക്ഷികളാക്കിയാണ് ഹർജി. അതേസമയം, ആശാ പ്രവർത്തകരുടെ സമരത്തെ തള്ളിപ്പറഞ്ഞും അധിക്ഷേപിച്ചുമാണ് സിഐടിയു രംഗത്ത് വന്നത്. അരാജക സംഘടനകളുടെ സമര നാടകമെന്ന് എളമരം കരീം സമരത്തെ വിമർശിച്ചു. രാഷ്ട്രീയപ്രേരിത സമരത്തിൽ നിന്ന് പിന്മാറണമെന്നും…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial