Headlines

വെഞ്ഞാറമൂട് കൊലപാതകത്തിൽ നടുങ്ങി നാട്; കൂടുതൽ വിവരങ്ങൾ പുറത്ത്

തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ ഇരുപത്തിമൂന്നുകാരനായ യുവാവ് പെൺസുഹൃത്തിനെയും സ്വന്തം സഹോദരനെയുമടക്കം ആറുപേരെ വെട്ടിക്കൊന്നു എന്ന വാർത്തകേട്ട് നടുങ്ങിനിൽക്കുകയാണ് നാട്. വെഞ്ഞാറമൂട് പേരുമല സ്വദേശി അഫാന്‍ ആണ് പെണ്‍സുഹൃത്തിനെയും സ്വന്തം സഹോദരനെയും അടക്കം ആറുപേരെ വെട്ടിക്കൊലപ്പെടുത്തിയത്. കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പാണ് അഫാന്‍ പെണ്‍സുഹൃത്തിനെ വീട്ടിലേക്ക് കൂട്ടികൊണ്ടുവന്നത്. ഇയാളുടെ ആക്രമണത്തിനിരയായ പെറ്റമ്മ ഷമി മരണത്തോട് മല്ലടിച്ച് ആശുപത്രിയിലാണ്. മൂന്ന് സ്ഥലങ്ങളിൽ ചെന്നാണ് ഇയാൾ ബന്ധുക്കളെ കൊലപ്പെടുത്തിയത്. പേരുമനയിലെ സ്വന്തം വീട്ടിൽ വെച്ചാണ് കാമുകി ഫർസാന എന്ന യുവതിയേയും തന്റെ അനിയൻ അഫ്‌സാനേയും…

Read More

ഹോട്ടലിൽ അതിക്രമം; പൾസർ സുനിക്കെതിരെ വീണ്ടും കേസ്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യ പ്രതി പൾസർ സുനിക്കെതിരെ വീണ്ടും കേസ്. കേസിൽ കർശന ജാമ്യ വ്യവസ്ഥകളോടെ ജയിലിൽ നിന്നും പുറത്തിറങ്ങിയതിന് പിന്നാലെയാണ് സുനി വീണ്ടും കേസിൽ പ്രതിയാകുന്നത്. എറണാകുളം രായമംഗലത്ത് ഹോട്ടലിൽ കയറി അതിക്രമം നടത്തിയതിനാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. ഭക്ഷണം വൈകിയതിനെ തുടർന്ന് ഹോട്ടൽ ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറഞ്ഞതിനുമാണ് കേസ്. ഹോട്ടലിലെ കുപ്പി ഗ്ലാസ്സുകൾ ഇയാൾ എറിഞ്ഞു പൊട്ടിച്ചിരുന്നു. ജീവനക്കാരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനും തെറി വിളിച്ചതിനും കുറുപ്പുംപടി പൊലീസാണ് കേസെടുത്തത്. ഹോട്ടലിന് പുറത്തിറങ്ങിയതിന്…

Read More

മാറനല്ലൂരിൽ വീട് കുത്തിത്തുറന്ന് മോഷണം; 15 പവൻ സ്വർണ്ണം കവർന്നു

തിരുവനന്തപുരം: വീട് കുത്തിത്തുറന്ന് മോഷണം. മാറനല്ലൂരിൽ വീട്ടുകാർ പുറത്തുപോയ സമയത്ത് വീട് കുത്തിത്തുറന്ന മോഷ്ടാവ് 15 പവൻ സ്വർണം കവർന്നു. ഇടത്തറ പെരുമുള്ളൂർ സതീഷിൻ്റെ വീട്ടിലാണ് ശനിയാഴ്ച വൈകിട്ട് മോഷണം നടന്നത്. വീട് പൂട്ടി പുറത്തുപോയ സതീഷും കുടുംബവും തിരിച്ചെത്തി മുൻവശത്തെ വാതിൽ തുറക്കാൻ സാധിക്കാഞ്ഞതോടെ പിന്നിലെത്തിയപ്പോഴാണ് അവിടെ വാതിൽ തുറന്ന നിലയിൽ കണ്ടത്. മുറിയിലെ അലമാരകളും തുറന്നിട്ട നിലയിലായിരുന്നു. കട്ടിലിനടിയിൽ തുണിയിൽ പൊതിഞ്ഞ് സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളും മോഷ്ടാവ് കവർന്നു. പൊലീസും ഡോഗ്‌സ്ക്വാഡും വിരലടായള വിദഗ്ദ്ധരും പരിശോധന…

Read More

ഇൻസ്റ്റഗ്രാം വഴി പരിചയം; യുവതിയിൽ നിന്ന് ലക്ഷങ്ങൾ തട്ടി കടക്കാൻ ശ്രമിച്ച മലപ്പുറം സ്വദേശി പിടിയിൽ

മലപ്പുറം: ഇൻസ്റ്റഗ്രം വഴി പരിചയപ്പെട്ട ഉത്തരേന്ത്യക്കാരിയെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത് ഈജിപ്‌തിലേക്കു കടക്കാൻ ശ്രമിച്ച മലയാളി യുവാവ് വിമാനത്താവളത്തിൽ പിടിയിൽ. ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് പ്രതി പിടിയിലായത്. മലപ്പുറം സ്വദേശി അഹമ്മദ് നിഷാം (25) ആണ് അറസ്റ്റിലായത്. ഹരിയാന പൊലീസും സൈബർ ക്രൈം വിഭാഗവും നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. സർക്കാർ ഉദ്യോഗസ്ഥൻ എന്ന വ്യാജേന സൗഹൃദം സ്ഥാപിച്ച് നിഷാം ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്തെന്ന് പറഞ്ഞ് ഗുരുഗ്രാം സൈബർ ക്രൈംബ്രാഞ്ച് നിഷാമിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും തിരച്ചിൽ…

Read More

വെഞ്ഞാറമൂട് കൂട്ടക്കൊല ; ആറ് കൊലപാതകങ്ങൾ നടത്തിയെന്ന് യുവാവ്

തിരുവനന്തപുരം: ആറ് കൊലപാതകങ്ങള്‍ താന്‍ നടത്തിയെന്ന് പൊലീസ് സ്റ്റേഷനിലെത്തി മൊഴി നല്‍കി യുവാവ്. പേരുമല സ്വദേശി അഫാന്‍ (23)ആണ് മൊഴി നല്‍കി നല്‍കിയത്. ആറ് പേരെ കൊന്നെന്നാണ് മൊഴി. പ്രതി വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലെത്തിയാണ് കുറ്റസമ്മതം നടത്തിയത്. പേരുമലയില്‍ മൂന്ന് പേരെയും പാങ്ങോട് ഒരാളെയും കൊന്നെന്നാണ് മൊഴി. പാങ്ങോട് 88 വയസുള്ള വൃദ്ധ തലക്കടിയേറ്റ് മരിച്ചുവെന്ന് പൊലീസ് സ്ഥിരീകരിച്ചു. യുവാവിന്റെ മൊഴിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Read More

പഴനിയില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ കാറിടിച്ച് രണ്ട് മലയാളികള്‍ക്ക് ദാരുണാന്ത്യം

പഴനിയില്‍ വാഹനാപകടം. നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ കാറിടിച്ച് രണ്ട് മലയാളികള്‍ക്ക് ദാരുണാന്ത്യം. മലപ്പുറം തിരൂര്‍ തൃക്കലങ്ങോട് സ്വദേശി മുഹമ്മദ് സദക്കത്തുള്ളയും മകനുമാണ് മരിച്ചത്. ഇവരോടൊപ്പമുണ്ടായിരുന്ന ഭാര്യയും രണ്ടുവയസ്സുകാരി മകളും ഗുരുതരാവസ്ഥയിലാണ്. പഴനി-ഉദുമല റോഡില്‍ വയലൂരിന് സമീപം ബൈപാസ് റോഡിലാണ് അപകടം. പിതാവും മകനും അപകട സ്ഥലത്ത് വച്ചു തന്നെ മരിച്ചു. നാട്ടുകാര്‍ എത്തിയാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. ക്രെയിനെത്തി കാര്‍ അപകട സ്ഥലത്തു നിന്നും മാറ്റി

Read More

ഫ്രാന്‍സില്‍ 299 രോഗികളെ ബലാത്സംഗം ചെയ്ത് ഡോക്ടര്‍,  വിചാരണ തുടങ്ങി

പാരിസ്: കുട്ടികളുള്‍പ്പെടെ 299 രോഗികളെ ബലാത്സംഗം ചെയ്തതിന് ഫ്രാന്‍സില്‍ മുന്‍ സര്‍ജന്‍ വിചാരണ നേരിടുന്നു. വിചാരണയ്ക്ക് ശേഷം കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ 20 വര്‍ഷം തടവ് ശിക്ഷ ലഭിക്കും. നിലവില്‍ 15 വര്‍ഷം ശിക്ഷ അനുഭവിക്കുകയാണ് ഇയാള്‍. 74 വയസുള്ള ജോയല്‍ ലെ സ്‌കൗര്‍നെക് എന്ന സര്‍ജന്‍ കുട്ടികളെ ബലാത്സംഗം ചെയ്തതിന് 2020 ലാണ് ശിക്ഷിക്കപ്പെട്ടത്. ഇയാള്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ ഒന്നും ഇയാള്‍ നിഷേധിച്ചില്ല. എന്നാല്‍ തനിക്കൊന്നും ഓര്‍മയില്ലെന്നാണ് ഇയാള്‍ പറയുന്നത്. അതിജീവിതരില്‍ പലരും അബോധാവസ്ഥയിലായിരുന്നതിനാല്‍ അവര്‍ക്കും ബലാത്സംഗത്തെക്കുറിച്ച് കൃത്യമായി…

Read More

പ്രണയ പരാജയം ക്രിമിനല്‍ കുറ്റമല്ല, വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം; പ്രതിക്കെതിരെയുള്ള കുറ്റം റദ്ദാക്കി

ഭുവനേശ്വര്‍: വിവാഹവാഗ്ദാനം നല്‍കി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട പുരുഷനെതിരെ ചുമത്തിയ ബലാത്സംഗ കുറ്റം റദ്ദാക്കി ഒറീസ ഹൈക്കോടതി. പ്രണയ പരാജയം ക്രിമിനല്‍ കുറ്റമായി കണക്കാക്കാനാകില്ലെന്നു ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. വിവാഹ വാഗ്ദാനം നല്‍കി ഒമ്പത് വര്‍ഷത്തോളം തുടര്‍ച്ചയായി പരാതിക്കാരിയുമായി ആവര്‍ത്തിച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്നാരോപിക്കപ്പെട്ട പുരുഷനെതിരെ ചുമത്തിയ ബലാത്സംഗ കുറ്റമാണ് കോടതി റദ്ദാക്കിയത്. ബന്ധം വിവാഹത്തിലേയ്ക്ക് എത്താത്തത് പരാതിയുടെ ഉറവിടമാകാമെങ്കിലും അത് കുറ്റകൃത്യമല്ലെന്നു കോടതി നിരീക്ഷിച്ചു. ലംഘനം സംഭവിച്ച എല്ലാ വാഗ്ദാനങ്ങള്‍ക്കും നിയമം സംരക്ഷണം നല്‍കുന്നില്ല. പരാജയപ്പെട്ട…

Read More

വാർത്ത ആദ്യം കണ്ടതും ആശ്വസിപ്പിച്ചതും സ്നേഹയാണ്  തനിക്കെതിരെയുള്ള പരാതിയിൽ പ്രതികരിച്ചു ശ്രീകുമാർ

കൊച്ചി: ടെലിവിഷൻ പ്രേക്ഷകർക്ക് പരിചിതമായ മുഖമാണ് എസ്‍പി ശ്രീകുമാറിന്റേതും ഭാര്യാ സ്നേഹയുടേതും. ശ്രീകുമാർ അഭിനയിച്ച ഉപ്പും മുളകും, ചക്കപ്പഴം തുടങ്ങിയ പരമ്പരകളിലെ കഥാപാത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അടുത്തിടെയായിരുന്നു ഉപ്പും മുളകും സീരിയലിലെ പ്രധാന താരങ്ങളായ ശ്രീകുമാറിനും നടന്‍ ബിജു സോപാനത്തിനുമെതിരെ അതേ പരമ്പരയിൽ അഭിനയിച്ചിരുന്ന നടി ലൈംഗികാതിക്രമത്തിന്റെ പേരിൽ പരാതി നൽകിയത്. ഒരാൾ നടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്നും രണ്ടാമത്തെയാൾ ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്. കേസിൽ അന്വേഷണം നടക്കുന്നതിനിടെ ഈ വിഷയത്തിൽ ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ ശ്രീകുമാർ…

Read More

അമിതവണ്ണം കുറയ്ക്കണം; മോഹന്‍ലാല്‍, ശ്രേയ ഘോഷാല്‍ ഉള്‍പ്പെടെ പ്രചാരണത്തിന്; 10 പേരെ നാമനിര്‍ദേശം ചെയ്ത് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: അമിത വണ്ണത്തിനെതിരെ പോരാട്ടത്തിനുറച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അമിത വണ്ണം കുറയ്ക്കുന്നതിന്റെ പ്രചാരണത്തിനായി നടന്‍ മോഹന്‍ലാല്‍,ഗായിക ശ്രേയ ഘോഷാല്‍, വ്യവസായി ആനന്ദ് മഹീന്ദ്ര, ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള എന്നിവരുള്‍പ്പെടെ വിവിധ മേഖലകളില്‍ നിന്നുള്ള 10 പേരെ വീതം നാമനിര്‍ദേശം ചെയ്തു. ആരോഗ്യ സംരക്ഷണത്തിന് നടപടികള്‍ സ്വീകരിക്കാന്‍ ജനങ്ങളെ ആഹ്വാനം ചെയ്തതിന് തൊട്ട് പിന്നാലെയാണിത്. അമിതവണ്ണത്തിനെതിരായ പോരാട്ടം ശക്തിപ്പെടുത്തുന്നതിനും ഭക്ഷണത്തിലെ ഭക്ഷ്യ എണ്ണ ഉപയോഗം കുറയ്ക്കുന്നതിനെക്കുറിച്ചുള്ള അവബോധം പ്രചരിപ്പിക്കുന്നതിനുമാണ് നാമനിര്‍ദേശം ചെയ്തിരിക്കുന്നതെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial