Headlines

ഇ-മെയിലില്‍ സ്റ്റോറേജ് സ്‌പേസ് തീര്‍ന്നെന്ന് പറഞ്ഞ് സന്ദേശം; തട്ടിപ്പില്‍ വീഴരുതെന്ന് കേരള പൊലീസ്

കൊച്ചി: ഇ-മെയിലില്‍ സ്റ്റോറേജ് സ്‌പേസ് തീര്‍ന്നതിനാല്‍ അക്കൗണ്ട് റദ്ദാക്കുമെന്ന പേരില്‍ പുതിയതരം തട്ടിപ്പ്. ജി-മെയില്‍ അക്കൗണ്ട് ഉപഭോക്താക്കളെ കേന്ദ്രീകരിച്ചാണ് പുതിയതരം തട്ടിപ്പ്. അക്കൗണ്ട് റീസ്റ്റോര്‍ ചെയ്യാനായി ഇ-മെയിലിനോടൊപ്പം ലഭിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യണമെന്നാണ് സന്ദേശത്തിന്റെ ഉള്ളടക്കം. ഇത്തരം തട്ടിപ്പില്‍ വീഴരുതെന്ന് കേരള പൊലീസ് മുന്നറിയിപ്പ് നല്‍കി. ‘സന്ദേശത്തോടൊപ്പം ലഭിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടുകൂടി തട്ടിപ്പുകാരുടെ വെബ്‌സൈറ്റിലേക്ക് എത്തുകയും അതുവഴി നിങ്ങളുടെ കമ്പ്യൂട്ടറിലേക്ക് വൈറസുകളെ മാല്‍വെയറുകളും കയറാനോ അല്ലെങ്കില്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കുന്നതോടുകൂടി പണം നഷ്ടപ്പെടാനോ…

Read More

കല്ലറകളിൽ ക്യുആർ കോഡുകൾ പ്രത്യക്ഷപ്പെടുന്നു ആര് പതിച്ചു മാസങ്ങളായി നിലനിന്ന ദുരൂഹതയ്ക്കു വിരാമം

ആശങ്കയുയർത്തി കല്ലറകളിൽ പ്രത്യക്ഷപ്പെട്ട ക്യുആർ കോഡുകൾക്ക് പിന്നിലെ ദുരൂഹതയ്ക്ക് വിരാമമാകുന്നു. മ്യൂണിച്ചിലെ ഒരു ശ്മശാനത്തിലാണ് മാസങ്ങളായി ദുരൂഹ ക്യുആർ കോഡുകൾ ആശങ്ക സൃഷ്ടിച്ചിരുന്നത്. കഴിഞ്ഞ ഡിസംബർ മുതലാണ് കല്ലറകളിൽ ക്യുആർ‌ കോഡുകൾ കണ്ട് തുടങ്ങിയത്. ‘ഞങ്ങൾക്ക് അത് ശരിക്കും വിചിത്രമായിട്ടാണ് തോന്നിയത്. ഈ സ്റ്റിക്കറുകളുടെ അർത്ഥമെന്തായിരിക്കും എന്നത് ഞങ്ങളെ ആശങ്കപ്പെടുത്തി’ എന്നാണ് മ്യൂണിച്ചിലെ സെമിത്തേരികളുടെ നടത്തിപ്പ് മേൽനോട്ടം വഹിക്കുന്ന ബെർൻഡ് ഹോറൗഫ് ന്യൂയോർക്ക് ടൈംസിനോട് പറഞ്ഞത്. ഇതുപോലെ ആയിരത്തിലധികം സ്റ്റിക്കറുകളാണ് ഇവിടെ വിവിധ കല്ലറകളിലായി പതിച്ചിരുന്നത്. ക്യുആർ…

Read More

മദ്യലഹരിയിൽ യുവ ഡോക്‌ടേഴ്‌സ് ഓടിച്ച ജീപ്പ് നിയന്ത്രണം തെറ്റി ബൈക്കിലിടിച്ചു യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം: ആക്കുളത്ത് മദ്യലഹരിയിൽ യുവ ഡോക്‌ടേഴ്‌സ് ഓടിച്ച ജീപ്പ് ബൈക്കിലിടിച്ച് ഒരാൾക്ക് ദാരുണാന്ത്യം. പാറശാല സ്വദേശി ശ്രീറാം ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഒരാളെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഡോക്ടർമാരായ വിഷ്ണു, അതുൽ എന്നിവരെ തുമ്പ പോലീസ് കസ്റ്റഡിയിലെടുത്തു. ആക്കുളം പാലത്തിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം. അമിത വേഗതയിൽ പോയ ജീപ്പ് നിയന്ത്രണം തെറ്റി ബൈക്കിലിടിക്കുകയായിരുന്നു. ബൈക്കിൽ സഞ്ചരിച്ച പാറശ്ശാല സ്വദേശികളായ ശ്രീറാം (26), ഷാനു (26) എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇവരെ ഉടൻ തന്നെ മെഡിക്കൽ…

Read More

പാഠ്യ പദ്ധതിയില്‍ നിന്ന് തന്റെ കവിത ഒഴിവാക്കണമെന്ന ആവശ്യവുമായി  ബാലചന്ദ്രന്‍ ചുള്ളിക്കാട്

പാഠ്യ പദ്ധതിയില്‍ നിന്ന് തന്റെ കവിത ഒഴിവാക്കണമെന്ന ആവശ്യവുമായി വീണ്ടും ബാലചന്ദ്രന്‍ ചുള്ളിക്കാട്. താൻ കവിത എഴുതുന്നത് സമാനഹൃദയരായ കുറച്ചുപേർക്ക് വേണ്ടിയാണെന്നും, അല്ലാതെ കലാസ്‌നേഹികളായ നാട്ടുകാര്‍ക്കു മുഴുവന്‍ വായിച്ചു രസിക്കാനോ വിദ്യാര്‍ഥിസമൂഹത്തിനു പഠിക്കാനോ അല്ലെന്നും തന്റെ കവിത ആവശ്യമില്ലാത്ത വിദ്യാര്‍ഥിസമൂഹത്തിന്റെ മേല്‍ അടിച്ചേല്‍പ്പിക്കരുതെന്നും അദ്ദേഹം പങ്കുവച്ച കുറിപ്പില്‍ പറയുന്നു. തിങ്കളാഴ്ച ‘ഒരു അപേക്ഷ’എന്ന തലക്കെട്ടോടുകൂടി സുഹൃത്തുക്കള്‍ക്കയച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വിശദമാക്കിയത്. കുറിപ്പിന്റെ പൂര്‍ണരൂപം; “പ്ലസ് വണ്‍ മലയാളം പരീക്ഷയുടെ പേപ്പര്‍ നോക്കുകയാണ്.‘സന്ദര്‍ശനം’ പാഠപുസ്തകത്തില്‍ ചേര്‍ത്തതിലും വലിയൊരു…

Read More

സൗദിയിലേക്ക് നിയമവിരുദ്ധമായി പ്രവേശിക്കുന്നവർക്കും സഹായം ചെയ്‌തു കൊടുക്കുന്നവർക്കും പരമാവധി 15 വർഷം വരെ തടവും 10 ലക്ഷം റിയാൽ വരെ പിഴയും ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം.

റിയാദ്: സൗദിയിലേക്ക് നിയമവിരുദ്ധമായി പ്രവേശിക്കാൻ സൗകര്യമൊരുക്കുന്നവർക്കും ഇത്തരക്കാർക്ക് ഏതെങ്കിലും വിധത്തിലുള്ള സഹായം ചെയ്‌തു കൊടുക്കുന്നവർക്കും പരമാവധി 15 വർഷം വരെ തടവും 10 ലക്ഷം റിയാൽ വരെ പിഴയും ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സംശയാസ്പ‌ദമായ ഇത്തരം നിയമലംഘനങ്ങൾ മക്ക, റിയാദ് മേഖലകളിൽ കണ്ടെത്തിയാൽ 911 എന്ന നമ്പറിലും രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളിലാണ് കണ്ടെത്തുന്നതെങ്കിൽ 999, 996 എന്നീ നമ്പറുകളിലും റിപ്പോർട്ട് ചെയ്യണമെന്നും സൗദി അധികൃതർപൊതുജനങ്ങളോടാവശ്യപ്പെട്ടു. കഴിഞ്ഞ ഒരാഴ്ചക്കിടെ വിവിധ നിയമ ലംഘനങ്ങളിലായി നിരവധി പേരെ അറസ്റ്റു…

Read More

ഉളിക്കലിൽ യുവതിയെ വീട്ടിൽ പൂട്ടിയിട്ടു, കഴുത്തിൽ ബെൽറ്റിട്ട് മുറുക്കി ക്രൂര മർദനം; ഭർത്താവിനും ഭർതൃമാതാവിനുമെതിരെ കേസ്

ഇരിട്ടി :  ഉളിക്കലിൽ യുവതിയെ ഭർത്താവ് വീട്ടിൽ പൂട്ടിയിട്ട് മർദിച്ചെന്ന് പരാതി. സംഭവത്തിൽ വയത്തൂർ സ്വദേശി അഖിലിനും ഭർതൃമാതാവിനുമെതിരെ പൊലീസ് കേസെടുത്തു. മർദനത്തിൽ സാരമായി പരിക്കേറ്റ യുവതി ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. കഴിഞ്ഞ ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം. യുവതി ജോലിക്ക് പോകുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് മർദനത്തിലേക്ക് നയിച്ചത്. ഭർത്താവ് അഖിലും ഭർതൃമാതാവ് അജിതയും യുവതിയെ  മുറിയിൽ പൂട്ടിയിട്ട് തുടര്‍ച്ചയായ മൂന്നുദിവസം മർദിച്ചെന്നാണ് പരാതി. ചൊവ്വാഴ്ചയാണ് യുവതിയെ മുറിയിൽ നിന്ന് തുറന്നുവിട്ടത്. 12 വർഷം മുൻപായിരുന്നു ഇരുവരുടേയും…

Read More

ചാനൽ ചർച്ചയിലെ മതവിദ്വേഷ പരമാർശം ബിജെപി നേതാവ് പി സി ജോർജ് കീഴടങ്ങി.

കോട്ടയം: ചാനൽ ചർച്ചയിലെ മതവിദ്വേഷ പരമാർശവുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് പി സി ജോർജ് കീഴടങ്ങി. ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങി. നേരത്തെ കോടതി ജാമ്യാപേക്ഷ നിരസിച്ചതിന് പിന്നാലെ ശനിയാഴ്ച വീട്ടിൽ നോട്ടീസ് നൽകാനെത്തിയ പൊലീസ് സംഘം പി സി ജോർജ് ഇല്ലാത്തതിനാൽ മടങ്ങുകയായിരുന്നു. ഇന്ന് ഉച്ചവരെ സാവകാശം തേടി പി സി ജോർജ് പാലാ ഡിവൈഎസ്പി ഓഫീസിൽ കത്തും നൽകിയിരുന്നു. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് സാവകാശം തേടിയത്. എന്നാൽ പൊലീസ് ഈ കത്തിന് മറുപടി നൽകിയിരുന്നില്ല.ചാനൽ ചർച്ചയിൽ പങ്കെടുത്ത്…

Read More

വയനാട് ദുരന്തബാധിതരുടെ പുനരധിവാസം ഭൂരിഭാഗം കുടുംബങ്ങളും പുറത്ത് പ്രതിഷേധം ശക്തം.

കല്‍പറ്റ: വയനാട് ദുരന്തബാധിതരുടെ പുനരധിവാസ പട്ടികയിൽ നിന്ന് ഭൂരിഭാഗം കുടുംബങ്ങളും പുറത്ത്. മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനുള്ള രണ്ടാം ഗുണഭോക്തൃ പട്ടികയും പുറത്തുവന്നതോടെ പ്രതിഷേധം ശക്തമായി. രണ്ടാം ഘട്ട പട്ടികയിൽ ഇടം നേടിയത് 81 കുടുംബങ്ങൾ മാത്രമാണ്. ഇതോടെ ആകെ 323 കുടുംബങ്ങൾ മാത്രമാണ് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. ഇനിയും നിരവധി പേർ പുറത്താണ്. വാസ യോഗ്യമല്ലെന്ന് ഡോ. ജോണ്‍ മത്തായിയുടെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം കണ്ടെത്തിയ ‘നോ ഗോ സോൺ’ മേഖലയുമായി ബന്ധപ്പെട്ട് ഞായറാഴ്ച പുലർച്ച മാനന്തവാടി സബ് കലക്ടറാണ്…

Read More

ശശി തരൂരിനെ വിമർശിച്ച് യാക്കോബായ സഭ നിരണം ഭദ്രാസന മുൻ മെത്രാപ്പോലീത്ത ഗീവർഗീസ് മാർ കൂറിലോസ്

കോട്ടയം: ശശി തരൂരിനെ വിമർശിച്ച് യാക്കോബായ സഭ നിരണം ഭദ്രാസന മുൻ മെത്രാപ്പോലീത്ത ഗീവർഗീസ് മാർ കൂറിലോസ്. ഞാനാണ് ഏറ്റവും കേമനെന്നു ഒരാൾ സ്വയം പറഞ്ഞാൽ അതിൽ പരം അയോഗ്യത വേറെ ഉണ്ടോ?. മത്സ്യതൊഴിലാളികളുടെ വോട്ട് കിട്ടിയില്ലായിരുന്നു എങ്കിൽ ഇദ്ദേഹം ഇപ്രാവശ്യം എവിടെ ഇരിക്കുമായിരുന്നു എന്നും ഗീവർഗീസ് മാർ കൂറിലോസ് ഫെയ്സ്ബുക്ക് കുറിപ്പിൽ ചോദിച്ചു.കിട്ടാവുന്നതെല്ലാം വാങ്ങി അധികാരത്തിന്റെ സൗകര്യങ്ങൾ അനുഭവിച്ചിട്ട് അധികാര കൊതി തീരാതെ എല്ലാം തന്ന പ്രസ്ഥാനത്തെ തള്ളിപ്പറയുകയും “കാല് ” മാറുകയും ചെയ്യുന്നവരോട് സാധാരണ…

Read More

കേരളത്തിലെ 28 വാർഡുകളിലേയ്ക്കുള്ള ഉപതിരഞ്ഞെടുപ്പ് ആരംഭിച്ചു

കേരളത്തിലെ 28 വാർഡുകളിലേയ്ക്കുള്ള ഉപതിരഞ്ഞെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴ് മണിമുതൽ വൈകുന്നേരം ആറ് മണിവരെയാണ് വോട്ടെടുപ്പ്. ഫെബ്രുവരി 25നാണ് വോട്ടെണ്ണൽ. വയനാട് ഒഴികെയുള്ള 13 ജില്ലകളിലെ 30 വാർഡുകളിലേയ്ക്കാണ് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടിരുന്നത്.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial