Headlines

വിവാഹ ചടങ്ങിനിടെ ഉപയോഗിച്ച പാട്ടിനെ ചൊല്ലി തർക്കം; വരൻ്റെ സഹോദരനെ വെടിവച്ച് കൊന്നു

ബറേലി: വിവാഹ ചടങ്ങിനിടെ ഉപയോഗിച്ച പാട്ടിനെ ചൊല്ലിയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു. ഉത്തർ പ്രദേശിലെ ലഖിംപൂർ ഖേരിയിലാണ് സംഭവം. വ്യാഴാഴ്ച രാത്രിയാണ് വിവാഹ ചടങ്ങിനിടെ ദാരുണമായ സംഭവമുണ്ടായത്. വിവാഹത്തിന്റെ ഭാഗമായ വരമാല ചടങ്ങിൽ വധുവരന്മാർ പൂമാലകൾ കൈമാറുന്നതിനിടയിൽ വച്ച പാട്ട് തെറ്റിപ്പോയതിന് പിന്നാലെയാണ് വെടിവയ്പുണ്ടായത്. വിവാഹത്തിനെത്തിയ അതിഥികൾ നോക്കി നിൽക്കുന്നതിനിടയിലായിരുന്നു വെടിവയ്പ് നടന്നത്. വരന്റെ സഹോദരനായ ആശിഷ് വർമയും വധുവിന്റെ ബന്ധുവായ സുമിത് കുമാറും തമ്മിലാണ് ഡിജെ സംഘം ഉപയോഗിച്ച പാട്ടിന്റെ പേരിൽ വാക്കു തർക്കമുണ്ടായത്. തർക്കം…

Read More

കുറ്റിയാണിയിൽ ഭാര്യയെ കഴുത്തറുത്ത് കൊന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്ത സംഭവം; കടുംകൈക്ക് പ്രേരിപ്പിച്ചത് ഭാര്യയുടെ അസുഖം മൂലമുള്ള മനോവിഷമം

വട്ടപ്പാറ:ഭാര്യയെ കഴുത്തറുത്ത് കൊന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു.വട്ടപ്പാറ  കുറ്റിയാണി സ്വദേശികളായ ബാലചന്ദ്രന്‍ (67) ജയകുമാരി (63) എന്നിവരാണ് മരിച്ചത്‌. ഞായറാഴ്ച ഉച്ചയ്ക്ക് മരുമകൾ വീട്ടിലെത്തി നോക്കിയപ്പോഴായിരുന്നു മൃതദേഹങ്ങൾ കണ്ടത്. ജയകുമാരി മൂന്നു വർഷമായി പാർക്കിങ്സൻസ് രോഗം മൂലം കിടപ്പിലായിരുന്നു. ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്തിയ നിലയിലാണ് വീട്ടിലെ മുറിയിൽ കണ്ടെത്തിയത്. ഇതേ മുറിയിൽ തന്നെയാണ് ഭര്‍ത്താവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.  പൊലീസ് ഉദ്യോഗസ്ഥനും ഓട്ടോ ഡ്രൈവറുമായ രണ്ടു മക്കളും ഇവര്‍ക്കുണ്ട്. ഇതിൽ ഒരു മകന്‍റെ ഭാര്യ വീട്ടിൽ…

Read More

അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് യുവതി മരിച്ചു.

കോഴിക്കോട്: അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് യുവതി മരിച്ചു. കൊയിലാണ്ടി സ്വദേശിയായ 39കാരിയാണ് രോഗം ബാധിച്ച് മരിച്ചത്. കഴിഞ്ഞ ഒരു മാസത്തോളമായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐ എസ് ഐ യുവിൽ ചികിത്സയിൽ കഴിയവേ ഇന്ന് രാവിലെയാണ് യുവതി മരണപ്പെടുന്നത്. വിദേശത്ത് നിന്നെത്തിച്ച 5 മരുന്നുകൾ യുവതിക്ക് നൽകിയിരുന്നു. രോഗബാധ എങ്ങനെയുണ്ടായി എന്ന കാരണങ്ങളടക്കം ആരോഗ്യ പ്രവർത്തകർ പരിശോധിച്ചു. അമീബിക് മസ്തിഷ്ക ജ്വരം രണ്ടുരീതിയിൽ കാണപ്പെടാമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. പെട്ടന്നുതന്നെ രോഗം മൂർച്ഛിക്കുന്ന പ്രൈമറി അമീബിക്…

Read More

അതിഷി ഡല്‍ഹി നിയമസഭാ പ്രതിപക്ഷ നേതാവാകും; ഡൽഹി പ്രതിപക്ഷ നേതാവ് സ്ഥാനത്ത് എത്തുന്ന ആദ്യ വനിത

ന്യൂഡല്‍ഹി: എഎപി വനിതാ നേതാവ് അതിഷി ഡല്‍ഹി നിയമസഭാ പ്രതിപക്ഷ നേതാവാകും. ഡല്‍ഹിയുടെ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് എത്തുന്ന ആദ്യ വനിതകൂടിയാണ് മുന്‍ മുഖ്യമന്ത്രി കൂടിയായ അതിഷി. ഞായറാഴ്ച ചേര്‍ന്ന എഎപി നിയമസഭാ കക്ഷി യോഗമാണ് അതിഷിയെ പാര്‍ട്ടി നേതാവായി തിരഞ്ഞെടുത്തത്. ഡല്‍ഹിയില്‍ ശക്തമായ പ്രതിപക്ഷമായും ജനങ്ങളുടെ ശബ്ദമായും എഎപി പ്രവര്‍ത്തിക്കുമെന്നും അതിഷി പ്രതികരിച്ചു. തന്നില്‍ വിശ്വാസമര്‍പ്പിച്ച ആം ആദ്മി പാര്‍ട്ടിയുടെ ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളിനും നിയമസഭാ പാര്‍ട്ടിക്കും നന്ദി പറഞ്ഞുകൊണ്ട് പ്രതികരിക്കുകയായിരുന്നു അതിഷി. ഡല്‍ഹി…

Read More

ഉത്തർപ്രദേശിലെ ഗാസിയാബാദിൽ റിക്ടർ സ്കെയിലിൽ 2.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം.

ലഖ്നൗ: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ റിക്ടർ സ്കെയിലിൽ 2.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. ഞായറാഴ്ച വൈകീട്ട് 3.24 ഓടെയാണ് ഭൂചലനമുണ്ടായത്. 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്ന് നാഷണൽ സെന്‍റർ ഫോർ സീസ്മോളജിയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെ ദില്ലിയിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു. അഞ്ച് കിലോമീറ്റർ ആഴത്തിലാണ് ദില്ലിയിൽ ഭൂചലനം ഉണ്ടായത്.റിക്ടർ സ്കെയിലിൽ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ദില്ലി നിവാസികളിൽ പരിഭ്രാന്തിപരത്തി. തെക്കുപടിഞ്ഞാറൻ ദില്ലിയിലെ ധൗല കുവാനിൽ പുലർച്ചെ 5.36 നാണ്…

Read More

സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ നാളെ ഒറ്റപ്പെട്ട നേരിയ മഴക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ നാളെ ഒറ്റപ്പെട്ട നേരിയ മഴക്ക് സാധ്യത. എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഴ സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചത്. ചൊവ്വാഴ്ച അഞ്ചു ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ചൊവ്വാഴ്ച മഴ സാധ്യത പ്രവചിച്ചിരിക്കുന്നത്. 26, 27 തീയതികളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴക്ക് സാധ്യതയുണ്ട്.

Read More

കണ്ണൂരിൽ ആദിവാസി ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്നു

കണ്ണൂരിൽ ആദിവാസി ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്നു. ആറളം പതിമൂന്നാം ബ്ലോക്കിലെ ഫാമിലെ ജീവനക്കാരായ വെള്ളി, ഭാര്യ ലീല എന്നിവരാണ് മരിച്ചത്. കശുവണ്ടി ശേഖരിക്കുന്നതിനിടെയാണ് കാട്ടാനയുടെ അക്രമണമുണ്ടായത്

Read More

കേരളത്തില്‍ ഒരു കാലത്തും കോണ്‍ഗ്രസില്‍ നേതൃക്ഷാമം ഉണ്ടായിട്ടില്ലെന്ന് കെ മുരളീധരന്‍ ; ശശി തരൂരിന് എന്തെങ്കിലും പ്രയാസങ്ങൾ ഉണ്ടെങ്കിൽ പരിഹരിക്കും

തിരുവനന്തപുരം: കേരളത്തില്‍ ഒരു കാലത്തും സംസ്ഥാനത്ത് കോണ്‍ഗ്രസില്‍ നേതൃക്ഷാമം ഉണ്ടായിട്ടില്ലെന്ന് കെ മുരളീധരന്‍. എല്ലാവരും പാര്‍ട്ടിയുടെ ഉന്നത സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യരാണ്. ശശി തരൂരിന് പാര്‍ട്ടിയില്‍ എന്തെങ്കിലും പ്രയാസങ്ങള്‍ ഉണ്ടെങ്കില്‍ അത് പരിഹരിച്ച് അദ്ദേഹത്തെ കൂടെ നിര്‍ത്തണം. ആരും പാര്‍ട്ടിക്ക് പുറത്തു പോകാന്‍ പാടില്ലെന്നാണ് തന്റെ അഭിപ്രായമെന്നും കെ മുരളീധരന്‍ പറഞ്ഞു. ഇന്നത്തെ രാഷ്ട്രീയ കാലാവസ്ഥയില്‍ തരൂരിന്റെ സേവനവും പാര്‍ട്ടിക്ക് ആവശ്യമാണ്. കോണ്‍ഗ്രസ് ഒരു ജനാധിപത്യ പ്രസ്ഥാനമാണ്. ആര്‍ക്കും അവരവരുടേതായ അഭിപ്രായങ്ങള്‍ പറയാന്‍ സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ പരിധി…

Read More

മതവിദ്വേഷ പരാമര്‍ശം; പി സി ജോര്‍ജിനെ കൈവിട്ട് ബിജെപി

ചാനല്‍ ചര്‍ച്ചയില്‍ മതവിദ്വേഷ പരാമര്‍ശം നടത്തിയ സംഭവത്തില്‍ പി സി ജോര്‍ജിനെ കൈവിട്ട് ബിജെപി സംസ്ഥാന നേതൃത്വം. കേസില്‍ പി സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെ പിന്തുണ തേടി പി.സി ബിജെപി കേന്ദ്ര നേതൃത്വത്തെ സമീപിച്ചിരുന്നു. ബിജെപി നേതാവ് പ്രകാശ് ജാവദേക്കറെ ഫോണില്‍ വിളിച്ച് പ.സി പിന്തുണ തേടിയെങ്കിലും ജാവദേക്കര്‍ സംസ്ഥാന നേതൃത്വത്തൊടും നേതാക്കളോടും അഭിപ്രായം തേടുകയായിരുന്നു. എന്നാല്‍ മറുപടി പി.സിക്ക് അനുകൂലമായിരുന്നില്ല. ഇടപെടാന്‍ കഴിയില്ലെന്നായിരുന്നു സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. മുന്‍കൂര്‍…

Read More

വട്ടപ്പാറയിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ച നിലയിൽ

തിരുവനന്തപുരം വട്ടപ്പാറയിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ച നിലയിൽ. വട്ടപ്പാറ പൊലീസ് സ്റ്റേഷൻ പരിധിയിലെ കുറ്റ്യാനിയിൽ ഇന്ന് ഉച്ചയ്ക്കു ശേഷമാണ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ ഭാര്യയെയും ഭര്‍ത്താവിനെയും കണ്ടെത്തിയത്. വട്ടപ്പാറ കുറ്റ്യാനി സ്വദേശി ബാലചന്ദ്രൻ (67), ഭാര്യ ജയലക്ഷ്മി (63) എന്നിവരാണ് മരിച്ചത്. ജയലക്ഷ്മിയെ കൊലപ്പെടുത്തിയ ശേഷം ബാലചന്ദ്രൻ തൂങ്ങി മരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സ്ഥലത്ത് പൊലീസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. കൊലപാതകത്തിൻ്റെ കാരണം വ്യക്തമല്ല. ഉച്ചയ്ക്ക് ആഹാരം നൽകാൻ എത്തിയ മരുമകളാണ് പൊലീസിനെ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial