Headlines

കുറ്റിയാണിയിൽ  ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ

വട്ടപ്പാറയിൽ ഭാര്യയെ കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വട്ടപ്പാറ പൊലീസ് സ്റ്റേഷൻ പരിധിയിലെ കുറ്റ്യാനിയിൽ ഇന്ന് ഉച്ചയ്ക്കുശേഷമാണ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ ഭാര്യയെയും ഭര്‍ത്താവിനെയും കണ്ടെത്തിയത്. വട്ടപ്പാറ കുറ്റ്യാണി സ്വദേശി ബാലചന്ദ്രൻ, ഭാര്യ ജയലക്ഷ്മി എന്നിവരാണ് മരിച്ചത്. ജയലക്ഷ്മിയെ കൊലപ്പെടുത്തിയശേഷം ബാലചന്ദ്രൻ തൂങ്ങി മരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സ്ഥലത്ത് പൊലീസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.

Read More

ഭക്ഷണസാധനങ്ങളെ ചൊല്ലി അംഗൻവാടി ടീച്ചറും ആയയും തമ്മിൽ ഏറ്റുമുട്ടി,കുട്ടികൾ പരിഭ്രാന്തിയിലായി.

ചേർത്തല: അംഗൻവാടി ടീച്ചറും ഹെൽപ്പറും തമ്മിൽ ഏറ്റുമുട്ടി. അംഗൻവാടിക്കുള്ളിലും പുറത്തുവെച്ചുമാണ് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായതും തമ്മിത്തല്ലിൽ കലാശിച്ചതും. ഇരുവരുടെയും അടിപിടി കണ്ട് അംഗൻവാടി കുട്ടികൾ പരിഭ്രാന്തിയിലായി. ഓടിക്കൂടിയ അയൽവാസികൾ ഇടപെട്ടാണ് ഇരുവരെയും പിന്തിരിപ്പിച്ചത്. കടക്കരപ്പള്ളി പഞ്ചായത്ത് എട്ടാം വാർഡ് കൈതക്കാട് അംഗൻവാടിയിലെ അധ്യാപികയായ കണ്ടത്തിപ്പറമ്പിൽ ഗീതയും ഹെൽപ്പർ എട്ടാം വാർഡ് സബ്ന നിലയത്തിൽ സജിനിയുമാണ് തമ്മിലടിച്ചത്. അടിപിടിയിൽ ഇരുവർക്കും കാര്യമായ പരിക്കുകൾ പറ്റി. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഗീതയെ ചേർത്തല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുറെ നാളുകളായി അംഗൻവാടിയിൽ…

Read More

അപകടത്തിൽപ്പെട്ട ബൈക്ക് മോഷ്ടിച്ച യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.

വാടാനപ്പള്ളി: അപകടത്തിൽപെട്ട ബൈക്ക് മോഷ്ടിച്ച രണ്ട് യുവാക്കൾ പിടിയിൽ. കുന്ദംകുളം ചൊവ്വന്നൂർ സ്വദേശിയായ കണ്ടിരിത്തി വീട്ടിൽ പൊടി എന്ന് വിളിക്കുന്ന ആദിത്യൻ (19), പോർക്കളം കല്ലേഴിക്കുന്ന് സ്വദേശിയായ കറുത്തപടി വീട്ടിൽ ദീപു (19) എന്നിവരെയാണ് ചേറ്റുവയിൽ വാടാനപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. രാത്രികാല പെട്രോളിങ്ങിനിടയിലാണ് ഇരുവരും കുടുങ്ങിയത്. സാമൂഹിക വിരുദ്ധ പ്രവർത്തനം തടയാനും മോഷണങ്ങൾ തടയുന്നതിന്റെയും ഭാഗമായി നടക്കുന്ന രാത്രികാല പെട്രോളിങ്ങിനിടയിൽ വാടാനപ്പള്ളി പൊലീസ് ചേറ്റുവ ഭാഗത്ത് വെച്ചാണ് മോഷ്ടിച്ച ബൈക്കുമായി ഇരുവരെയും പിടികൂടിയത്. തൃശൂര്‍ റൂറല്‍…

Read More

രേഖകളില്ലാതെ കേരള തീരത്ത് മത്സ്യബന്ധനം നടത്തിയ ബോട്ടുകൾ മറൈൻ എൻഫോഴ്സസ്മെൻ്റ് പിടികൂടി

തിരുവനന്തപുരം: രേഖകളില്ലാതെ കേരള തീരത്ത് മത്സ്യബന്ധനം നടത്തിയ ബോട്ടുകൾ മറൈൻ എൻഫോഴ്സസ്മെൻ്റ് പിടികൂടി. വിഴിഞ്ഞോ ഭാഗത്ത് നിന്നും രണ്ട് ട്രോളർ ബോട്ടുകളും മൂന്ന് വള്ളങ്ങളുമാണ് മറൈൻ എൻഫോഴ്സ്മെൻ്റ് പിടിച്ചത്. തമിഴ്നാട്ടിൽ നിന്നുള്ള വള്ളങ്ങളാണ് പിടികൂടിയത്. മറൈൻ ആംബുലൻസിൽ നടത്തിയ പട്രോളിംഗിലാണ് വിഴിഞ്ഞത്തുനിന്നും അഞ്ച് കിലോമീറ്റർ ഉള്ളിലായി മത്സ്യബന്ധനം നടത്തിയിരുന്നത്. ബോട്ടിലുണ്ടായിരുന്ന മത്സ്യം ലേലം ചെയ്തു. തമിഴ്നാട് ചിന്നത്തുറ സ്വദേശിയായ ബനിറ്റോ,തൂത്തൂർ സ്വദേശി നസിയൻസ് ഉടമസ്ഥതയിലുള്ളതാണ് ബോട്ടുകൾ.വിഴിഞ്ഞം ഫിഷറീസ് അസിസ്റ്റൻ്റ് ഡയറക്ടർ എസ്. രാജേഷിൻ്റെ നേതൃത്വത്തിലാണ് ബോട്ടുകൾ പിടിച്ചെടുത്തത്….

Read More

കുടുംബ സ്വത്തിനെ ചൊല്ലി തർക്കം അനിയൻ സഹോദരനെ  കൊലപ്പെടുത്തി.

ആലപ്പുഴ: ആലപ്പുഴ ചെങ്ങന്നൂരിൽ അനിയൻ ചേട്ടനെ കൊന്നു. ഉഴത്തിൽ ചക്രപാണിയിൽ വീട്ടിൽ പ്രസന്നൻ (47) ആണ് മരിച്ചത്. പ്രതിയായ സഹോദരൻ പ്രസാദിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലർച്ചെയാണ് സംഭവം. പ്രസന്നൻ മദ്യപിച്ചു വീട്ടിൽ എത്തിയപ്പോൾ കയർകൊണ്ട് കഴുത്തിൽ കുരുക്കിയാണ് കൊന്നത്. ഇരുവരും തമ്മിൽ കുടുംബ സ്വത്തിനെ ചൊല്ലി തർക്കം ഉണ്ടായിരുന്നു. സഹോദരങ്ങൾ തമ്മിൽ മുൻപും സംഘർഷം ഉണ്ടായിട്ടുണ്ട്.

Read More

പാൽ തൊണ്ടയിൽ കുടുങ്ങി രണ്ടു മാസം പ്രായമായ കുഞ്ഞു മരിച്ചു

കൊല്ലം: കടയ്ക്കലിൽ രണ്ട് മാസം പ്രായമായ കുഞ്ഞ് പാൽ തൊണ്ടയിൽ കുടുങ്ങി മരിച്ചു. പാങ്ങലുക്കാട് പാരിജാതത്തിൽ സജിൻ – റിനി ദമ്പതികളുടെ രണ്ട് മാസം പ്രായമായ മകൾ അരിയാനയാണ് മരിച്ചത്. പാൽ നൽകി കിടത്തിയ റിനി കുറച്ചു നേരത്തിനു ശേഷം നോക്കുമ്പോൾ കുഞ്ഞ് അനക്കമില്ലാതെ കിടക്കുകയായിരുന്നു. ഉടൻ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ അസ്വഭാവിക മരണത്തിന് കടയ്ക്കൽ പൊലീസ് കേസ് എടുത്തിട്ടുണ്ട്.

Read More

മുണ്ടക്കൈ-ചൂരൽമല ദുരന്ത ബാധിതരുടെ പ്രതിഷേധത്തിൽ വൻ സംഘർഷം.

കൽപറ്റ: ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈ-ചൂരൽമല ദുരന്ത ബാധിതരുടെ പ്രതിഷേധത്തിൽ വൻ സംഘർഷം. ചൂരൽമല ദുരന്തഭൂമിയിൽ കുടിൽകെട്ടി സമരം നടത്താനുള്ള നീക്കം പൊലീസ് തടഞ്ഞതോടെയാണ് സംഘർഷം രൂക്ഷമായത്. സമരക്കാരും പോലീസും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. പുനരധിവാസം വൈകുന്നുവെന്നതടക്കം ആരോപിച്ചാണ് ദുരന്ത ബാധിതർ പ്രതിഷേധിക്കുന്നത്. എന്നാൽ, സമരക്കാരെ ബെയ്ലി പാലം കടക്കാൻ അനുവദിക്കില്ലെന്നാണ് പൊലീസ് പറയുന്നത്. തങ്ങളുടെ പേരിലുള്ള സ്ഥലത്തേയ്ക്ക് പോകണമെന്ന വാദത്തിലാണ് സമരക്കാർ. പുനരധിവാസം വൈകുന്നതില്‍ പ്രധിഷേധിച്ചാണ്‌ മുണ്ടക്കൈ, ചൂരല്‍മല ദുരന്തബാധിതരുടെ സമരം. ദുരന്തം നടന്ന് മാസങ്ങൾ കഴിഞ്ഞിട്ടും…

Read More

‘തിരഞ്ഞെടുപ്പ് സമയത്ത് നമ്മൾ ഇന്ത്യയെ സഹായിക്കുന്നു. അവർ നമ്മളെ നന്നായി മുതലെടുക്കുകയാണ്’; ട്രംപ്

വാഷിങ്ടൺ: തിരഞ്ഞെടുപ്പുകൾക്കായി ഇന്ത്യക്ക് നൽകിവരുന്ന യുഎസ്എഐഡി (യുണൈറ്റഡ് സ്റ്റേറ്റ്സ് ഏജൻസി ഫോർ ഇന്റർനാഷ്ണൽ ഡെവലപ്പമെൻ്റ്) ഫണ്ടിൽ ആശങ്ക പ്രകടിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കൻ വോട്ടർ പങ്കാളിത്തത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം വിദേശത്ത് ഗണ്യമായ തുക ചെലവഴിക്കുന്നതിന് പിന്നിലെ യുക്തി എന്താണെന്നും ട്രംപ് ചോദ്യം ചെയ്തു. ശനിയാഴ്ച നടന്ന കൺസർവേറ്റീവ് പൊളിറ്റിക്കൽ ആക്ഷൻ കോൺഫറൻസിന്റെ (സിപിഎസി) സമാപന പ്രസംഗത്തിലായിരുന്നു ട്രംപിന്റെ പരാമർശം. അമേരിക്ക പേപ്പർ ബാലറ്റിലേക്ക് മടങ്ങാൻ നിർദ്ദേിച്ച ട്രംപ് തിരഞ്ഞെടുപ്പ് പ്രക്രിയകളിൽ ഇന്ത്യയുടെ സഹായം തേടുകയും…

Read More

മണോളി കാവ് ഉത്സവത്തിനിടെയുണ്ടായ സംഘര്‍ഷം; പൊലീസിനെ ആക്രമിച്ച കേസില്‍ ഒരാള്‍ കൂടി പിടിയില്‍

കണ്ണൂര്‍: തലശ്ശേരി മണോളിക്കാവ് ഉത്സവത്തിനിടെ പൊലീസിനെ ആക്രമിച്ച കേസില്‍ ഒരു സിപിഎം പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍. 80 ഓളം പേര്‍ക്കെതിരെയാണ് ഇതുവരെ കേസെടുത്തിരിക്കുന്നത്. കുട്ടിമാക്കൂല്‍ സ്വദേശി സഹദേവന്‍ അടക്കം രണ്ട് പേരെയാണ് ഇതുവരെ പൊലീസിന് പിടികൂടാനായത്. ബാക്കിയുള്ളവര്‍ ഒളിവിലാണെന്ന് പൊലീസ് പറയുന്നു. അതേസമയം കാവില്‍ സംഘര്‍ഷത്തിനിടെ തര്‍ക്കം പരിഹരിക്കാന്‍ ഇടപെട്ടവരെയും പൊലീസ് കേസില്‍ പെടുത്തിയെന്നാണ് സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ വാദം. മണോളിക്കാവില്‍ ഉത്സവത്തിനിടെ വ്യാഴാഴ്ച പുലര്‍ച്ചെ സംഘര്‍ഷം തടയുന്നതിനിടെ എസ്‌ഐ ഉള്‍പ്പെടെ പൊലീസുകാരെ സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചിരുന്നു….

Read More

ഉറങ്ങി കിടന്ന അമ്മയെ മകൻ തലയ്ക്കടിച്ചു കൊലപെടുത്തി

അട്ടപ്പാടി: പാലക്കാട് അട്ടപ്പാടിയിൽ മകൻ അമ്മയെ തലക്കടിച്ചു കൊലപ്പെടുത്തി. അരളിക്കോണ സ്വദേശി രേഷിയാണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. അമ്മ ഉറങ്ങിക്കിടക്കുന്ന സമയത്ത് മകൻ രഘു ഹോളോബ്രിക്‌സ് കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. സംഭവത്തിൽ പുതൂർ പൊലീസ് അന്വേഷണം ആരംഭിച്ചു. രഘുവിനെ കസ്‌റ്റഡിയിലെടുത്ത് ചോദ്യംചെയ്‌തു വരികയാണ്. രഘു അമ്മയ്ക്ക് നേരെ ആക്രമണം നടക്കുന്നത് പതിവായിരുന്നുവെന്ന് അയൽവാസികൾ പറഞ്ഞു. ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടാകാറുണ്ടെന്നും രേഷിയെ ഇതിനുമുൻപ് മകൻ ആക്രമിക്കാൻ ചെന്നിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. രഘു മാനസികപ്രശ്നങ്ങൾക്ക് ചികിത്സയിൽ തുടരുന്ന ആളാണ്….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial