Headlines

വിവാഹ ചടങ്ങിനിടയിൽ ഉപയോഗിച്ച പാട്ടിനെ ചൊല്ലിയുണ്ടായ തർക്കം കലാശിച്ചത് കൊലപാതകത്തിൽ

ബറേലി: വിവാഹ ചടങ്ങിനിടെ ഉപയോഗിച്ച പാട്ടിനെ ചൊല്ലിയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു. ഉത്തർ പ്രദേശിലെ ലഖിംപൂർ ഖേരിയിലാണ് സംഭവം. വ്യാഴാഴ്ച രാത്രിയാണ് വിവാഹ ചടങ്ങിനിടെ ദാരുണമായ സംഭവമുണ്ടായത്. വിവാഹത്തിന്റെ ഭാഗമായ വരമാല ചടങ്ങിൽ വധുവരന്മാർ പൂമാലകൾ കൈമാറുന്നതിനിടയിൽ വച്ച പാട്ട് തെറ്റിപ്പോയതിന് പിന്നാലെയാണ് വെടിവയ്പുണ്ടായത്. വിവാഹത്തിനെത്തിയ അതിഥികൾ നോക്കി നിൽക്കുന്നതിനിടയിലായിരുന്നു വെടിവയ്പ് നടന്നത്. വരന്റെ സഹോദരനായ ആശിഷ് വർമയും വധുവിന്റെ ബന്ധുവായ സുമിത് കുമാറും തമ്മിലാണ് ഡിജെ സംഘം ഉപയോഗിച്ച പാട്ടിന്റെ പേരിൽ വാക്കു തർക്കമുണ്ടായത്. തർക്കം…

Read More

മദ്യപാനത്തിനിടയിൽ തർക്കം എഞ്ചിനീയറിംഗ് വിദ്യാർത്ഥി കുത്തേറ്റ് മരിച്ചു

തിരുവനന്തപുരം: തലസ്ഥാനത്ത് എഞ്ചിനീയറിംഗ് വിദ്യാർത്ഥി കുത്തേറ്റ് മരിച്ചു. തിരുവനന്തപുരം നഗരൂരിലാണ് സംഭവം. നഗരൂർ രാജധാനി എഞ്ചിനീയറിംഗ് കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥി വലിൻറിൻ ആണ് കൊല്ലപ്പെട്ടത്. മിസോറാം സ്വദേശിയാണ് കൊല്ലപ്പെട്ട വാലിൻറിൻ. സഹപാഠിയാണ് ഇയാളെ ആക്രമിച്ചത്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. മദ്യപാനത്തിനിടയിലെ തർക്കമാണ് ആക്രമണത്തിലേക്ക് കലാശിച്ചത്. സംഭവത്തിൽ മിസോറാം സ്വദേശിയായ ലാൽസങിനെ പൊലീസ് അറസ്റ്റ് ചെയ്തു.

Read More

താമരശ്ശേരി ചുരത്തിൽ കൊക്കയിലേക്ക് വീണ് യുവാവ് മരിച്ചു

താമരശ്ശേരി ചുരത്തിൽ കൊക്കയിലേക്ക് വീണ് യുവാവ് മരിച്ചു. വളയം സ്വദേശി അമൽ ആണ് മരിച്ചത്. ചുരം ഒൻപതാം വളവിന് സമീപത്തു വച്ചായിരുന്നു അപകടം. മൂത്രമൊഴിക്കാനായി വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയപ്പോഴായിരുന്നു അപകടം. കാൽവഴുതി കൊക്കയിലേക്ക് വീഴുകയായിരുന്നു. അതിനിടയാണ് കൊക്കയിലേക്ക് വീണത്. പുലർച്ചെ രണ്ടു മണിയോടെയായിരുന്നു അപകടം ഉണ്ടായത്. അമൽ ഉൾപ്പെടെ 13 പേർ വയനാട്ടിലേക്ക് വിനോദയാത്രയ്ക്കായി പോയതാണ്. ചുരത്തിന്റെ ഒൻപതാം വളവിൽ എത്തിയപ്പോൾ മൂത്രം ഒഴിക്കാനായി വാഹനം നിർത്തിയിരുന്നു. ട്രാവലർ വശത്തേക്ക് ചേർത്തുനിർത്തി. അമൽ പുറത്തിറങ്ങിയപ്പോഴാണ് അപകടം

Read More

എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകളുടെ ചോദ്യ പേപ്പറുകൾ എംഎസ് സൊല്യൂഷൻസ് യൂട്യൂബ് ചാനൽ വഴി ചേർന്ന സംഭവം; മുഖ്യപ്രതി എം എസ് ഷുഹൈബിനെ പെലീസ് ചോദ്യം ചെയ്തു

കോഴിക്കോട്: എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകളുടെ ചോദ്യ പേപ്പറുകൾ എംഎസ് സൊല്യൂഷൻസ് യൂട്യൂബ് ചാനൽ വഴി ചോർന്ന സംഭവത്തിൽ മുഖ്യ പ്രതിയും എം എസ് സൊല്യൂഷ്യൻസ് ഉടമയുമായ എം എസ് ഷൂഹൈബിനെ പോലീസ് ചോദ്യം ചെയ്തു. ചോദ്യങ്ങൾ തയ്യാറാക്കിയതിൽ തനിക്ക് പങ്കില്ലെന്ന് ഷുഹൈബ് പോലീസിനോട് പറഞ്ഞു. ചോദ്യ പേപ്പര്‍ ചോര്‍ത്തിയിട്ടില്ലെന്നും ചോദ്യങ്ങള്‍ തയ്യാറാക്കിയത് നേരത്തെ അറസ്റ്റിലായ അധ്യാപകരാണെന്നും ഷുഹൈബ് പറഞ്ഞു. ചോദ്യങ്ങള്‍ തയ്യാറാക്കിയതില്‍ തനിക്ക് പങ്കില്ല. ഓണ്‍ലൈന്‍ ക്ലാസുകളില്‍ അവതരിപ്പിച്ച ചോദ്യങ്ങള്‍ പ്രവചനം മാത്രമാണ്. അതേ ചോദ്യങ്ങള്‍…

Read More

ആടിനെ മോഷ്ടിക്കുന്നതിനിടെ പിടിക്കപ്പെട്ടു; യുവാക്കളെ മർദ്ദിച്ച് കൊലപ്പെടുത്തി ആൾക്കൂട്ടം; 5 പേർ അറസ്റ്റിൽ

റാഞ്ചി: ആടിനെ മോഷ്ടിക്കുന്നതിനിടെ പിടിക്കപ്പെട്ട യുവാക്കളെ ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തി. ഝാർഖണ്ഡിൽ ജംഷഡ്പുരിലെ ചക്കുലിയ പൊലീസ് സ്റ്റേഷൻ പരിധിയിൽ രണ്ട് യുവാക്കളെയാണ് ആട് മോഷണത്തിനിടെ മർദ്ദിച്ച് കൊലപ്പെടുത്തിയത്. ശനിയാഴ്ച പുലർച്ചെയാണ് നാട്ടുകാർ കയ്യോടെ പിടികൂടിയ യുവാക്കളുടെ ദാരുണമായ മരണം. കുഷാക് ബെഹറ, ഭോല നാഥ് മാതോ എന്നിവരാണ് കൊല്ലപ്പെട്ടത്. ജോർസ ഗ്രാമവാസിയായ ഹർഗോവിന്ദ് നായകിന്‍റെ വീട്ടിൽനിന്ന് ആടിനെ മോഷ്ടിക്കുന്നത് വീട്ടുടമയുടെ ശ്രദ്ധയിൽപെട്ടതോടെ ബഹളംവെച്ച് നാട്ടുകാരെ വിളിച്ചുകൂട്ടുകയായിരുന്നു. നാട്ടുകാർ കൈയോടെ പിടികൂടിയ ഇരുവരെയും കെട്ടിയിട്ടാണ് മർദിച്ചത്. ഗുരുതരമായി പരിക്കേറ്റ…

Read More

പട്ടയത്തിലെ തെറ്റ് തിരുത്താൻ ആവശ്യപ്പെട്ടത് ഏഴരലക്ഷം രൂപ; മലപ്പുറത്ത് കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഫീൽഡ് അസിസ്റ്റൻ്റ് പിടിയിൽ

മലപ്പുറം: പട്ടയത്തിലെ തെറ്റ് തിരുത്താൻ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് ആവശ്യപ്പെട്ടത് ഏഴര ലക്ഷം രൂപ. മലപ്പുറത്ത് കൈക്കൂലിയുടെ അഡ്വാൻസായി 50000 രൂപ വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസ് ജീവനക്കാരൻ പിടിയിൽ. തിരുവാലി വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് നിഅമത്തുള്ളയാണ് പിടിയിലായത്. ആദ്യ ഗഡുവായി 2 ലക്ഷം രൂപ ഉടൻ നൽകണമെന്ന് പറഞ്ഞതോടെ തിരുവാലി സ്വദേശിയായ സ്ഥലം ഉടമ വിജിലൻസിൽ വിവരം അറിയിച്ചു. പിന്നാലെ “ഓപ്പറേഷൻ സ്പോട്ട് ട്രാപ്പ്”-ന്റെ ഭാഗമായി മലപ്പുറം വിജിലൻസ് യൂണിറ്റ് ഒരുക്കിയ കെണിയിൽ നിഅമത്തുള്ള കുടുങ്ങുകയായിരുന്നു. വിജിലൻസിന്‍റെ…

Read More

മഹാകുംഭമേളയുടെ ഭാഗമായി ഉത്തർപ്രദേശിലെ തടവുകാരെ ഗംഗാജലത്തിൽ കുളിപ്പിച്ച് ജയിൽ വകുപ്പ്

മഹാകുംഭമേളയുടെ ഭാഗമായി ഉത്തർപ്രദേശിലെ 75 ജയിലുകളിലെ 90,000ത്തോളം തടവുകാരെ ഗംഗാജലത്തിൽ കുളിപ്പിച്ച് ജയിൽ വകുപ്പ് അധികൃതർ. പ്രയാഗ് രാജിലെ ത്രിവേണിസംഗമത്തിൽ നിന്നുള്ള വെള്ളം ജയിലുകളിലെ ടാങ്കുകളിലെ വെള്ളത്തിൽ കലർത്തിയാണ് ജയിൽപ്പുള്ളികൾക്ക് കുളിക്കാൻ അവസരമൊരുക്കിയത്. ഗംഗാ ജലത്തിൽ അപകടകരമാംവിധം കോളിഫോം ബാക്ടീരിയ സാന്നിധ്യമുണ്ടെന്ന റിപ്പോർട്ടുകൾക്കിടെയാണ് ജയിലുകളിലേക്കും ഈ വെള്ളം എത്തിച്ചിരിക്കുന്നത്. സംഭവത്തിന്റെ വിഡിയോയും പുറത്തുവന്നു. ഇതോടെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിയാളുകളാണ് രംഗത്തെത്തിയത്. രാജ്യത്ത് ആദ്യമായാണ് ഒരു സർക്കാർ ഇത്തരം നടപടി സ്വീകരിക്കുന്നത്. അധികൃതരുടെ നേതൃത്വത്തിൽ പുജകൾ നടത്തിയാണ് ജയിലിൽ…

Read More

സ്ത്രീകളുടെ യാത്ര ആവശ്യമെങ്കിൽ മാത്രം, കൂടെ പുരുഷനും വേണം; സഖാഫിയെ ന്യായീകരിച്ച് കാന്തപുരം അബൂബക്കർ മുസ്‌ലിയാർ

തിരുവനന്തപുരം: നഫീസുമ്മയ്ക്കെതിരായ  കാന്തപുരം വിഭാഗം നേതാവും മതപണ്ഡിതനുമായ ഇബ്രാഹിം സഖാഫി പുഴക്കാട്ടിരിയുടെ പ്രസ്താവനയെ ന്യായീകരിച്ച് കാന്തപുരം അബൂബക്കർ മുസ്‌ലിയാർ. സ്ത്രീകൾ യാത്ര പോകുമ്പോൾ ഭർത്താവോ സഹോദരനോ കൂടെയുണ്ടാകുന്നതാണ് ഉചിതമെന്നും അതാണ് പതിവെന്നും കാന്തപുരം പറഞ്ഞു. ഏത് ഇബ്രാഹിം ഏത് നബീസുമ്മയെ കുറിച്ചാണ് പറഞ്ഞതെന്ന് അറിയില്ലെന്നും നഫീസുമ്മയുമായി ബന്ധപ്പെട്ട വിഷയം തനിക്കറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു കാന്തപുരം അബൂബക്കർ മുസ്‌ലിയാർ. അദ്ദേഹം പറഞ്ഞതിന് ഞാൻ മറുപടി പറയുകയല്ല. അദ്ദേഹം എന്താണ് പറഞ്ഞതെന്ന് എനിക്ക് അറിയുകയുമില്ല. പിന്നെ…

Read More

അമ്മ വഴക്ക് പറഞ്ഞു അമ്മയ്‌ക്കെതിരെ പരാതിയുമായി രണ്ടാം ക്ലാസുകാരൻ നേരെ പോയത് പോലീസ് സ്റ്റേഷൻ എന്ന് കരുതി ഫയർ സ്റ്റേഷനിൽ

മലപ്പുറം: അമ്മ വഴക്കുപറഞ്ഞതിന്റെ പേരിൽ രണ്ടാം ക്ലാസുകാരൻ വീടുവിട്ടിറങ്ങി. വീട്ടിൽ നിന്നും നാല് കിലോമീറ്ററോളം നടന്നശേഷം പോലീസ് സ്റ്റേഷൻ ആണെന്ന് കരുതി കുട്ടി ഫയർ സ്റ്റേഷനിൽ എത്തി. ഫയർഫോഴ്സ് ഉദ്യോഗസ്ഥർ കുട്ടിയുടെ പിതാവിനെയും ചൈൽഡ് ലൈൻ അധികൃതരേയും വിവരമറിയിച്ചു. ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. കുട്ടി അവധി ദിവസമായതിനാൽ സമീപത്ത് സുഹൃത്തുക്കൾക്കൊപ്പം കളിക്കുകയാണെന്നായിരുന്നു വീട്ടുകാർ കരുതിയത്. ഇരുമ്പുഴിയിൽ നിന്ന് മലപ്പുറം വരെയാണ് നടന്നത്. ചൈൽഡ് ലൈൻ പ്രവർത്തകർ സുരക്ഷിതമായി കുട്ടിയെ വീട്ടിലെത്തിച്ചു. ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് ഏഴു…

Read More

വീടിനു തീ പിടിച്ചു വൃദ്ധയ്ക്കു ദാരുണാന്ത്യം.

കോഴിക്കോട്: കോഴിക്കോട് വീടിന് തീപിടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം. കോഴിക്കോട് വടകര വില്യാപ്പള്ളിയിലാണ് സംഭവം. ഇന്ന് രാത്രി ഏഴുമണിയോടെയാണ് വീടിന് തീപിടിച്ചത്. വില്യാപ്പള്ളി സ്വദേശിനി നാരായണി ആണ് മരിച്ചത്. നാരായണി വീട്ടിൽ തനിച്ചായിരുന്നു. വീട്ടിൽ നിന്ന് തീ ആളിപടരുന്നത് കണ്ടാണ് സമീപവാസികള്‍ വിവരം അറിഞ്ഞത്. തീ അണച്ചെങ്കിലും നാരായണിയെ രക്ഷിക്കാനായില്ല. വീടിന് എങ്ങനെയാണ് തീപിടിച്ചതെന്ന് വ്യക്തമല്ല. സ്ഥലത്ത് ഫയര്‍ഫോഴ്സും പൊലീസുമടക്കം എത്തിയിട്ടുണ്ട്.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial