Headlines

കേരളം ഭരിക്കുന്നത് ‌ഞങ്ങൾ, കാവിൽ കയറി കളിക്കേണ്ട; പൊലീസിനെ ആക്രമിച്ച സിപിഎം പ്രവർത്തകർക്കെതിരെ കേസ്

       കണ്ണൂര്‍: കണ്ണൂർ തലശ്ശേരിയിൽ ക്ഷേത്രോത്സവത്തിനിടെ സംഘർഷം. പൊലീസിനെ ആക്രമിച്ച സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്തിട്ടുണ്ട്. മണോളിക്കാവിൽ ഇന്നലെ രാത്രിയാണ് സിപിഎം ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായത്. തടയാൻ ശ്രമിക്കുന്നതിനിടെ തലശ്ശേരി എസ്ഐ ഉൾപ്പെടെ നാല് പൊലീസുകാർക്ക് പരിക്കേറ്റു. 27 സിപിഎം പ്രവർത്തകർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. കേരളം ഭരിക്കുന്നത് തങ്ങളാണെന്നും പൊലീസ് കാവിൽ കയറി കളിക്കേണ്ടെന്നും ഭീഷണിപ്പെടുത്തിയെന്നാണ് എഫ്ഐആറില്‍ പറയുന്നത്. സംഘർഷത്തിന് കാരണം സിപിഎം പ്രവർത്തകർ ക്ഷേത്ര പരിസരത്ത് മുദ്രാവാക്യം വിളിച്ചതാണെന്നും പൊലീസ് പറയുന്നു.

Read More

തിരുവനന്തപുരത്തെ സ്കൂളുകൾക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ച് കളക്ട‍ർ, അവധി ഈ ദിവസങ്ങളിൽ

           തിരുവനന്തപുരം : ജില്ലയിലെ തദ്ദേശ സ്വയംഭരണ വാർഡുകളിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ശ്രീവരാഹം, കരുംകുളം ഗ്രാമപഞ്ചായത്തിലെ  കൊച്ചുപള്ളി, പൂവച്ചൽ ഗ്രാമ പഞ്ചായത്തിലെ പുളിങ്കോട്, പാങ്ങോട് ഗ്രാമപഞ്ചായത്തിലെ പുലിപ്പാറ എന്നീ വാർഡുകളിൽ സ്ഥിതി ചെയ്യുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, സർക്കാർ ഓഫീസുകൾക്കും വോട്ടെടുപ്പ് നടക്കുന്ന *ഫെബ്രുവരി 24* ( *തിങ്കൾ* )  ജില്ലാ കളക്റ്റർ അവധി പ്രഖ്യാപിച്ചു. പോളിംഗ് സ്റ്റേഷൻ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ഫെബ്രുവരി 23, 24 എന്നീ തീയതികളിലും, വോട്ടെണ്ണൽ…

Read More

ക്ലാസിലെ പെണ്‍കുട്ടികളുടെയും അധ്യാപകരുടെയും ദൃശ്യങ്ങള്‍ പകര്‍ത്തി വില്‍പനക്ക് ശ്രമിച്ചു, വിദ്യാര്‍ഥി പിടിയില്‍

കോഴിക്കോട് : സഹപാഠികളുടെയും അധ്യാപകരുടെയും ചിത്രങ്ങള്‍ ക്ലാസ് മുറിയിൽ നിന്ന് രഹസ്യമായി പകര്‍ത്തി സാമൂഹ്യമാധ്യമത്തിലൂടെ വില്‍പനക്ക് ശ്രമിച്ച വിദ്യാര്‍ഥി അറസ്റ്റില്‍. കോഴിക്കോട് തിക്കോടി സ്വദേശിയായ ആദിത്യ ദേവി(18)നെയാണ് അറസ്റ്റ് ചെയ്തത്. വിദ്യാര്‍ഥികള്‍ തന്നെയാണ് ഇക്കാര്യം അധ്യാപകരെ അറിയിച്ചത്. കസബ പൊലീസ് ആദിത്യ ദേവിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. കോഴിക്കോട്ടെ സ്വകാര്യ വിദ്യഭ്യാസ സ്ഥാപനത്തില്‍ പഠിക്കുന്ന ആദിത്യ ദേവ് ക്ലാസ് മുറിയില്‍ വച്ച് വിദ്യാര്‍ഥിനികളുടെയും അധ്യാപകരുടെയും ശരീര ഭാഗങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ശേഷം ടെലിഗ്രാമിലൂടെ വില്‍പനക്ക്…

Read More

കൊല്ലം വയലയിൽ പ്ലസ് വൺ വിദ്യാർഥികൾക്ക് പ്ലസ് ടു വിദ്യാർഥികളുടെ ക്രൂര മർദ്ദനം; പരാതി

       കൊല്ലം : കൊല്ലം വയലയിൽ പ്ലസ് വൺ വിദ്യാർഥികൾക്ക് പ്ലസ് ടു വിദ്യാർഥികളുടെ ക്രൂര മർദ്ദനം. വയല ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ തമ്മിലായിരുന്നു കയ്യാങ്കളി. ബസിൽ നിന്നും ഇറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർത്ഥികളെ പ്ലസ് ടു വിദ്യാർത്ഥികൾ കൂട്ടത്തോടെ എത്തി ആക്രമിക്കുകയായിരുന്നു. സ്കൂളിൽ അടുത്തിടെ നടന്ന തർക്കങ്ങളുടെ തുടർച്ചയായിരുന്നു സ്കൂളിന് പുറത്തെ സംഘർഷം. പരിക്കേറ്റ പ്ലസ് വൺ വിദ്യാർത്ഥി കടയ്ക്കൽ പൊലീസിൽ പരാതി നൽകി.

Read More

പൂട്ടിക്കിടന്ന വീട്ടിലെ ബില്ല് കണ്ട് ഞെട്ടി വയോധിക; വാട്ടർ അതോറിറ്റി നൽകിയത് 58,986 രൂപയുടെ ബില്ല്

          ആറ് മാസമായി പൂട്ടിക്കിടക്കുന്ന വീടിന് ലഭിച്ചത് 58,986 രൂപയുടെ വാട്ടർ ബില്ല്. 82 വയസ്സുള്ള, കോന്തുരുത്തി സ്വദേശി ഓമന കെ. രാജൻ എന്ന വയോധികയാണ് ഡിസംബറിൽ ലഭിച്ച ബില്ലുമായി ബുദ്ധിമുട്ടുന്നത്. പള്ളിമുക്ക് വാട്ടർ വർക്ക് സബ് ഡിവിഷന് കീഴിലാണ് ഭീമമായ ഈ ബില്ല് വന്നിരിക്കുന്നത്. 2024 ഒക്ടോബർ 30 ന് ലഭിച്ച 275 രൂപയുടെ ബില്ല് നവംബർ 14 അടച്ചിട്ടുണ്ട്. ഇതിന് ശേഷം 2024 ഡിസംബർ 26ന് നൽകിയ ബില്ലിലാണ് ഇത്രയും വലിയ തുക നൽകിയിരിക്കുന്നത്….

Read More

സംസ്ഥാനത്ത് ഒരു ഗഡു ക്ഷേമപെൻഷൻ കൂടി അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു ഗഡു ക്ഷേമപെൻഷൻ കൂടി അനുവദിച്ചു. 812 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി പറഞ്ഞു. അടുത്ത ആഴ്ച മുതൽ ഈ മാസത്തെ പെൻഷൻ തുകയായ 1600 രൂപ വീതം ഗുണഭോക്താക്കൾക്ക് ലഭിക്കും. മൂന്ന് ഗഡു ക്ഷേമപെൻഷനാണ് കൊടുക്കാനുണ്ടായിരുന്നത്. അടുത്ത ആഴ്ച മുതൽ വിതരണം ചെയ്തു തുടങ്ങുമെന്നാണ് ധനവകുപ്പ് അറിയിച്ചിരിക്കുന്നത്. ഇനി മൂന്ന് മാസത്തെ കുടിശ്ശിക ബാക്കിയുണ്ട് അത് അടുത്ത സാമ്പത്തിക വർഷം കൊടുക്കുമെന്നാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.

Read More

പരീക്ഷാ കാലത്തെ സമ്മർദ്ദം : രക്ഷിതാക്കൾക്കും കുട്ടികൾക്കുമുള്ള നിർദേശങ്ങൾ

കോഴിക്കോട് : ബോര്‍ഡ് പരീക്ഷ അടക്കമുള്ളവ അടുത്തെത്തിക്കഴിഞ്ഞു. എല്ലാ വിദ്യാര്‍ഥികളും ഏതെങ്കിലുംതരത്തില്‍ മാനസിക സമ്മര്‍ദ്ദം നേരിടുന്ന കാലം കൂടിയാണ് ഈ പരീക്ഷാക്കാലം. വിദ്യാര്‍ഥികള്‍ മാത്രമല്ല, മാതാപിതാക്കളും വലിയ സമ്മർദം നേരിടുന്ന കാലംകൂടിയാണിത്. പരീക്ഷയെത്തുന്നതിന് മുന്‍പ് എല്ലാ വിഷയങ്ങളും പഠിച്ചുതീരുമോ? പഠിച്ച കാര്യങ്ങളെല്ലാം ശരിക്ക് എഴുതാന്‍ സാധിക്കുമോ? എന്നിങ്ങനെയുള്ള ചിന്തകളാകും കുട്ടികളെ അലട്ടുക. മാതാപിതാക്കൾക്കും ഇക്കാലത്ത് ഈ ആധികളുണ്ടാകും. എങ്ങനെയാണ് ഈ സമ്മർദം മറികടക്കുക? അതിന് ചില വഴികളുണ്ട്: പരീക്ഷാക്കാലത്ത് മാതാപിതാക്കള്‍ നേരിടുന്ന മാനസികസമ്മര്‍ദ്ദം നേരിട്ടോ അല്ലാതെയോ കുട്ടികളെയും…

Read More

കൽപ്പറ്റയിൽ കുടുംബ കോടതിയിൽ ബോംബ് ഭീഷണി

വയനാട്: കൽപ്പറ്റയിൽ കുടുംബ കോടതിയിൽ ബോംബ് ഭീഷണി. ഇ-മെയിൽ വഴിയാണ് കോടതിയിൽ ബോംബ് വെച്ചെന്ന് ഭീഷണി സന്ദേശം ലഭിച്ചത്. പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്ത് ഒരു മണിക്കൂറോളം പരിശോധന നടത്തിയെങ്കിലും അസ്വാഭാവികമായ ഒന്നും കണ്ടെത്താനായില്ല. ആദ്യ രണ്ട് വരി ഇംഗ്ലീഷിലും ബാക്കി തമിഴിലുമായാണ് സന്ദേശം. നേരത്തെ ഇതേ രീതിയിൽ പൂക്കാട് വെറ്ററിനറി കോളേജിൽ ബോംബ് ഭീഷണിയെന്ന് വ്യാജ സന്ദേശമെത്തിയിരുന്നു.

Read More

‘ഒരു രൂപ പോലും ശമ്പളം ലഭിച്ചില്ല; അനുകൂല നടപടി സ്വീകരിച്ചിരുന്നെങ്കില്‍ മകള്‍ ഈ കടുംകൈ ചെയ്യില്ലായിരുന്നു’ ; അധ്യാപികയുടെ മരണത്തില്‍ കുടുംബം

കോഴിക്കോട് : കോഴിക്കോട് കോടഞ്ചേരിയിലെ അധ്യാപികയുടെ ആത്മഹത്യയ്ക്ക് കാരണം അഞ്ചുവര്‍ഷമായി ശമ്പളം ലഭിക്കാത്തതിനാലെന്ന് പിതാവ് ബെന്നി. ബന്ധപ്പെട്ടവര്‍ അനുകൂല നടപടി സ്വീകരിച്ചിരുന്നെങ്കില്‍ മകള്‍ ഈ കടുംകൈ ചെയ്യില്ലായിരുന്നുവെന്നും ബെന്നി പറഞ്ഞു. അലീനയുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. കോടഞ്ചേരി സെന്റ് ജോസഫ് എല്‍ പി സ്‌കൂള്‍ അധ്യാപിക കട്ടിപ്പാറ സ്വദേശിനി അലീന ബെന്നിയുടെ മരണവുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണമാണ് പിതാവ് ബെന്നി ഉന്നയിക്കുന്നത്. നാലുവര്‍ഷം കട്ടിപ്പാറ ഹോളി ഫാമിലി എല്‍പി സ്‌കൂളിലും ഒരു വര്‍ഷം സെന്റ് ജോസഫ് സ്‌കൂളിലും…

Read More

കെഎസ്ഇബി ജീവനക്കാരി ലോറി കയറി മരിച്ച സംഭവം ; അപകടത്തിന് ഇടയാക്കിയത് അശാസ്ത്രീയമായ പൊലീസ് പരിശോധനയെന്ന് കെഎസ്ഇബി ; ജില്ലാ കലക്ടർക്ക് പരാതി നൽകി

        എറണാകുളം കളമശേരിയില്‍ വാഹനപരിശോധനയ്ക്കിടെ KSEB ജീവനക്കാരി ലോറി കയറി മരിച്ച സംഭവത്തില്‍ പൊലീസിനെതിരെ കെഎസ്ഇബി. വി എം മീനയുടെ മരണത്തിന് ഇടയാക്കിയത് പൊലീസ് പരിശോധനയെന്ന് ഡെപ്യൂട്ടി ചീഫ് എഞ്ചിനിയര്‍ റജികുമാര്‍ പറഞ്ഞു. പരാതിയുമായി ജില്ലാ കളക്ടറെ സമീപിച്ചു. പരിശോധനാ ദൃശ്യങ്ങള്‍ കൈമാറി. ഇന്നലെ വൈകിട്ടാണ് കെഎസ്ഇബി ജീവനക്കാരി വി എം മീന അപകടത്തില്‍ ദാരുണമായി കൊല്ലപ്പെട്ടത്. റോഡിന്റെ ഏതാണ്ട് മധ്യഭാഗം വരെ കടന്നു കയറിക്കൊണ്ടുള്ള വാഹന പരിശോധനയാണ് വീഡിയോയില്‍ കാണുന്നത്. റോഡിലേക്ക് കയറി നില്‍ക്കുന്ന പൊലീസ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial