Headlines

ഉച്ചഭക്ഷണ പദ്ധതി പ്രകാരം നൽകി വന്നിരുന്ന കപ്പലണ്ടി മിഠായി വിതരണം നിർത്തലാക്കി സർക്കാർ

ബെംഗളൂരു: കർണ്ണാടകയിലെ സർക്കാർ സ്കൂളുകളിലും എയ്‌ഡഡ്‌ സ്കൂളുകളിലും ഉച്ചഭക്ഷണ പദ്ധതി പ്രകാരം നൽകി വന്നിരുന്ന കപ്പലണ്ടി മിഠായി വിതരണം നിർത്തലാക്കി സർക്കാർ. കുട്ടികൾക്ക് പോഷകാഹാരം നൽകുക എന്ന പദ്ധതിയുമായി ബന്ധപ്പെട്ടായിരുന്നു സ്കൂളുകളിൽ കപ്പലണ്ടി മിഠായി നൽകി വന്നിരുന്നത്. ഇതുമായി ബന്ധപ്പെട്ട് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക ഉത്തരവ് വന്നിട്ടുണ്ട്. കുട്ടികള്‍ക്ക് പോഷക ഗുണമുള്ള ഭക്ഷണം നല്‍കുകയെന്ന ലക്ഷ്യത്തോടെ സ്കൂളുകളില്‍ മുട്ട, പഴം, കപ്പലണ്ടി മിഠായി എന്നിവ നല്‍കിത്തുടങ്ങിയിരുന്നു. ആവശ്യമായ തോതില്‍ കപ്പലണ്ടി മിഠായി ലഭ്യമല്ലാത്തതും കപ്പലണ്ടി മിഠായി…

Read More

ജോർജ്ക്കുട്ടി ഒരു വരവ് കൂടി വരുന്നു;ദൃശ്യം 3 പ്രഖ്യാപിച്ച് മോഹൻലാൽ

ലോകത്തെമ്പാടുമുള്ള സിനിമാപ്രേമികളെ ആവേശത്തിന്റെ മുൾമുനയിൽ നിർത്തിച്ച ചിത്രമായിരുന്നു ജീത്തു ജോസഫ് മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങിയ ദൃശ്യം. മികച്ച തിരക്കഥയുടെയും അഭിനയ മുഹൂർത്തങ്ങളുടെയും പിൻബലത്തിൽ സിനിമാസ്വാദകരുടെ ഇഷ്ടം പിടിച്ചുപറ്റിയ സിനിമക്ക് ഒരു രണ്ടാം ഭാഗവുമുണ്ടായി. ചിത്രത്തിന്റെ മൂന്നാം ഭാഗമൊരുങ്ങുന്നു എന്ന തരത്തിൽ വാർത്തകൾ പല സമയങ്ങളിലായി ഉയർന്നു കേൾക്കുന്നുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അതിൽ ഒരു ഔദ്യോഗിക സ്ഥിരീകരണം വന്നിരിക്കുകയാണ്. നടൻ മോഹൻലാൽ ആണ് ദൃശ്യം 3 ഒഫീഷ്യൽ ആയി പ്രഖ്യാപിച്ചുകൊണ്ടുള്ള വാർത്ത സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ‘ഭൂതകാലത്തെ നിശബ്ദമാക്കാനാകില്ല’ എന്ന…

Read More

മസ്തകത്തിന് മുറിവേറ്റ അതിരപ്പിള്ളിയിലെ കാട്ടുകൊമ്പൻ ഇപ്പോഴും ക്ഷീണിതനാണെന്ന് ഡോക്ടർമാരുടെ സംഘം

കോടനാട്: മസ്തകത്തിന് മുറിവേറ്റ അതിരപ്പിള്ളിയിലെ കാട്ടുകൊമ്പൻ ഇപ്പോഴും ക്ഷീണിതനാണെന്ന് ഡോക്ടർമാരുടെ സംഘം. ശ്വാസം പുറത്തുപോകുന്നത് മസ്തകത്തിലെ മുറിവിലൂടെയാണ്. അഭയാരണ്യത്തിൽ രണ്ടുമാസത്തെ ചികിത്സ വേണ്ടി വരുമെന്നാണ് ഡോക്ടർമാർ പറയുന്നത്. മയക്കം വിട്ടെങ്കിലും ക്ഷീണം മാറിയിട്ടില്ല. രാവിലെ ഭക്ഷണം എടുത്തുതുടങ്ങിയിരുന്നു. തുമ്പികൈ ഉപയോഗിച്ച് വെള്ളം എടുക്കുന്നതിൽ പ്രയാസം നേരിടുന്നുണ്ട്. വായിലേക്ക് ഹോസിട്ട് വെള്ളം കൊടുക്കാനാണ് ശ്രമിക്കുന്നത് മുറിവിലേക്ക് ആനയിപ്പോഴും മണ്ണെടുത്ത് പൊത്തുന്നുണ്ട്. അതുക്കൊണ്ട് തന്നെ മുറിവ് ഇടയ്ക്കിടയ്ക്ക് വൃത്തിയാക്കേണ്ടത് പരിഗണിച്ച് മുഴുവൻ സമയവും നിരീക്ഷണത്തിന് ബന്ധപ്പെട്ടവർ പ്രദേശത്തുതന്നെയുണ്ട്. കൃത്യമായ പരിചരണത്തലൂടെ…

Read More

വിമാനയാത്ര ചെയ്യണം തന്റെ തൊഴിലാളികളുടെ ആഗ്രഹം നിറവേറ്റി ഗോവയിലേക്ക് യാത്ര ഒരുക്കി കർഷകൻ

കർണാടക: വിമാന യാത്ര ഏവരുടേയും ഒരു സ്വപ്നം തന്നെയാണ്. ജീവിതത്തിൽ ഒരിക്കലെങ്കിലും വിമാനത്തിൽ പറക്കണമെന്ന് ആഗ്രഹമില്ലാത്തവർ ആരുമില്ല. ഇങ്ങനെ ഒരു മോഹം ഒരു കൂട്ടം തൊഴിലാളികളുടെ മനസിലും ഉണ്ടായി. അവർ അത് തങ്ങളുടെ തൊഴിലുടമയോട് പറഞ്ഞു. പിന്നെ നടന്നതൊക്കെ സ്വപ്നം. കർണാടകയിലെ വിജയനഗര ജില്ലയിൽ നിന്നുള്ള വിശ്വനാഥ് എന്ന കർഷകനാണ് സ്വന്തം തൊഴിലാളികളുമായി വിമാന യാത്ര നടത്തിയത്. തൊഴിലാളികൾ പറഞ്ഞപ്പോൾ വിശ്വനാഥ്‌ പിന്നെ ഒന്നും നോക്കിയില്ല, നേരെ പറന്നു എല്ലാവരുമായി ഗോവയിലേക്ക്. ശിവമോഗ വിമാനത്താവളത്തിൽ നിന്നും ഗോവയിലേക്കായിരുന്നു…

Read More

കേരളത്തിലെ 25 സെന്റിൽ കൂടുതലുള്ള കൃഷി ഭൂമി തരം മാറ്റലിന് ഇനി ചിലവ് കൂടും ന്യായവിലയുടെ പത്ത് ശതമാനം ഫീസ് ആയി നൽകണമെന്നാണ് സുപ്രീം കോടതിയുടെ ഉത്തരവ്

ന്യൂഡൽഹി: കേരളത്തിലെ 25 സെന്റിൽ കൂടുതലുള്ള കൃഷി ഭൂമി തരം മാറ്റലിന് ഇനി ചിലവ് കൂടും. 25 സെന്റിൽ കൂടുതലുള്ള കൃഷി ഭൂമി വാണിജ്യാവശ്യത്തിനായി തരം മാറ്റുമ്പോൾ മൊത്തം ഭൂമിയുടെയും ന്യായവിലയുടെ പത്ത് ശതമാനം ഫീസ് ആയി നൽകണമെന്നാണ് സുപ്രീം കോടതിയുടെ ഉത്തരവ്. ജസ്റ്റിസ് മാരായ സഞ്ജയ് കരോൾ, മൻമോഹൻ എന്നിവർ അടങ്ങിയ ബെഞ്ചിന്റെതാണ് ആണ് ഉത്തരവ്. 25 സെന്റ് ശേഷമുള്ള അധിക ഭൂമിക്കു മാത്രം ഫീസ് നൽകിയാൽ മതിയെന്നുമുള്ള ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി….

Read More

കൈക്കൂലി കേസിൽ പഞ്ചായത്ത് സെക്രട്ടറിക്ക് ശിക്ഷ വിധിച്ച് കോടതി.

കോഴിക്കോട്: കൈക്കൂലി കേസിൽ പഞ്ചായത്ത് സെക്രട്ടറിക്ക് ശിക്ഷ വിധിച്ച് കോടതി. നാല് വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. കോഴിക്കോട് വിജിലൻസ് സ്പെഷൽ ജഡ്ജ് ഷിബു തോമസാണ് ശിക്ഷ വിധിച്ചത്. ചപ്പാത്തി നിർമാണ യൂണിറ്റിന് കച്ചവട ലൈസൻസ് നൽകാനായി 10,000 രൂപ ആവശ്യപ്പെടുകയും പിന്നീട് അഭ്യർഥനയനുസരിച്ച് 5,000 രൂപയാക്കി ഉറപ്പിക്കുകയും ചെയ്തെന്നാണ് കേസ്. കുറ്റ്യാടി വട്ടോളി സൗപർണികയിൽ പി.ടി. പത്മരാജനെയാണ് ശിക്ഷിച്ചത്. പേരാമ്പ്ര പഞ്ചായത്ത് സെക്രട്ടറിയായിരിക്കെയാണ് ഇയാൾ കൈക്കൂലി കേസിൽ പിടിയിലാകുന്നത്. കച്ചവട…

Read More

സെക്രട്ടറിയേറ്റിനു മുന്നിൽ ആശ വർക്കർമാരുടെ സമരം തുടരുന്നു

തിരുവനന്തപുരം: സെക്രട്ടറിയേറ്റിനു മുന്നിൽ ആശ വർക്കർമാരുടെ മഹാസംഗമം തുടരുന്നു. ഓണറേറിയം വർധിപ്പിക്കുക, പെൻഷൻ ആനുകൂല്യം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടറിയേറ്റിനു മുന്നിൽ ആശ വർക്കർമാർ നടത്തുന്ന സമരം 11ാം ദിവസത്തിലേക്കാണ് ഇന്ന് കടക്കുന്നത്. മെച്ചപ്പെട്ട വേതനവും മികച്ച തൊഴിൽ അന്തരീക്ഷവും ഉറപ്പാക്കണമെന്ന ആവശ്യമാണ് ആശാ വർക്കർമാർ ഉന്നയിക്കുന്നത്. ഇതിനായി സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന രാപകൽ സമരം കൂടുതൽ ശക്തമാക്കാനാണ് മഹാസംഗമം. സംസ്ഥാനത്തെ മുഴുവൻ ആശാവർക്കർമാരോടും മഹാസംഗമത്തിന് എത്താനാണ് സമര സമിതി ആഹ്വാനം ചെയ്തിരിക്കുന്നത്. തങ്ങളുടെ ആവശ്യങ്ങൾ…

Read More

വിവാഹ മോചന കേസിലെ രേഖകളിൽ കൃത്രിമം, നടൻ ബാലയ്‌ക്കെതിരെ  മുൻ ഭാര്യ അമൃത സുരേഷിൻ്റെ പരാതിയിൽ പൊലീസ് കേസെടുത്തു.

കൊച്ചി: നടൻ ബാലയ്‌ക്കെതിരെ മുൻ ഭാര്യ അമൃത സുരേഷിൻ്റെ പരാതിയിൽ പൊലീസ് കേസെടുത്തു. വിവാഹ മോചന കേസിലെ കോടതി രേഖകളിൽ ബാല കൃത്രിമം കാണിച്ചെന്നാണ് പരാതി. വിവാഹമോചന കരാറിലെ കോംപ്രമൈസ് കൃത്രിമം കാണിച്ചെന്നും അമൃതയുടെ ഒപ്പ് വ്യാജമായി ഇട്ടെന്നും പരാതിയിൽ പറയുന്നു. എറണാകുളം സെൻട്രൽ സ്റ്റേഷനിൽ അമൃത നൽകിയ പരാതിയുടെ കേസ്. കരാറിൻ്റെ അഞ്ചാം പേജ് വ്യാജമായുണ്ടാക്കി, മകളുടെ പേരിലുള്ള ഇൻഷുറൻസിലും തിരിമറി കാണിച്ചു, പ്രീമിയം തുക അടയ്ക്കാതെ വഞ്ചിച്ചു, ഇൻഷുറൻസ് തുക പിൻവലിച്ചു, ബാങ്കിൽ മകൾക്കായി…

Read More

ഇൻസ്റ്റഗ്രാം പ്രണയ തട്ടിപ്പ്: യുവതിയുടെ 25 പവൻ കവര്‍ന്ന ‌പ്രതി കുടുങ്ങി

തലശ്ശേരി: ഇൻസ്റ്റഗ്രാം മുഖേന പരിചയപ്പെട്ട യുവതിയുടെ 25 പവൻ സ്വർണാഭരണം തട്ടിയെടുത്ത സംഭവത്തില്‍ പ്രതി അറസ്റ്റില്‍.വടകര സ്വദേശി മുഹമ്മദ് നജീറിനെയാണ് (29) എസ്‌ഐ ടി.കെ അഖിലും സംഘവും അറസ്റ്റ് ചെയ്തത്. പ്രതിയില്‍നിന്ന് ഏഴരലക്ഷം രൂപയും രണ്ടു മൊബൈല്‍ ഫോണുകളും പോലീസ് പിടിച്ചെടുത്തു. യുവതിയില്‍ നിന്നു തട്ടിയെടുത്ത 25 പവനില്‍ പതിനാല് പവൻ വടകരയിലെ ജ്വല്ലറിയില്‍നിന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്.സമാനമായ രീതിയില്‍ കോഴിക്കോട് ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ പ്രതി പ്രണയത്തട്ടിപ്പ് നടത്തിയതായി പോലീസ് പറഞ്ഞു. വിധവകളോ ഭർത്താവുമായി അകന്നു കഴിയുന്നവരോ…

Read More

ജനപ്രിയ റീച്ചാർജ്ജ് പ്ലാനുകളും ഓഫറുകളുമായി ബിഎസ്എൻ എൽ ജനങ്ങളിലേക്ക്

കഴിഞ്ഞവർഷം രാജ്യത്തെ സ്വകാര്യ മൊബൈൽ സേവനദാതാക്കൾ റീച്ചാർജ്ജ് നിരക്കുകൾ വർധിപ്പിച്ചതോടെയാണ് ബിഎസ്എൻഎല്ലിന് ശുക്രനുദിച്ചത് എന്ന് പറയാം. സ്വകാര്യ മൊബൈൽ കമ്പനികൾ എല്ലാം തന്നെ റീച്ചാർജ്ജ് പ്ലാനുകളിൽ വലിയ വർധനവ് വരുത്തിയപ്പോൾ പൊതുമേഖലാ മൊബൈൽ സേവനദാതാക്കളായ ബിഎസ്എൻഎൽ തങ്ങളുടെ പ്ലാനുകളിൽ മാറ്റം വരുത്തിയില്ല എന്നത് മാത്രമായിരുന്നു സംഭവം. എന്നാൽ, ഇതിന് പിന്നാലെ ആരും പ്രതീക്ഷിക്കാത്ത വളർച്ചയാണ് ബിഎസ്എൻഎല്ലിന് ഉണ്ടായത്. ജനങ്ങൾ കൂട്ടത്തോടെ സ്വകാര്യ മൊബൈൽ നെറ്റ് വർക്കുകളെ ഉപേക്ഷിച്ച് ബിഎസ്എൻഎല്ലിലേക്ക് ചേക്കേറി. ലക്ഷക്കണക്കിന് ഉപയോക്താക്കളാണ് ബിഎസ്എൻഎല്ലിലേക്ക് നമ്പർ പോർട്ട്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial