ബാഗേജിന് കനം കൂടുതൽ ബോംബാണെന്നു യാത്രക്കാരൻ , ജീവനക്കാരോട് തട്ടിക്കയറിയ യാത്രക്കാരന്റെ യാത്ര മുടങ്ങി.

കൊച്ചി: വിമാനത്താവളത്തിലെ സുരക്ഷാപരിശോധനയ്ക്കിടെ ബാഗേജിന് കനം കൂടുതലുണ്ടെന്നും എന്താണെന്നും അന്വേഷിച്ച ജീവനക്കാരോട് തട്ടിക്കയറിയ യാത്രക്കാരന്റെ യാത്ര മുടങ്ങി. ലഗേജിൽ നിശ്ചിത പരിധിയിൽ കൂടുതൽ സാധനങ്ങളുണ്ടെന്ന് മനസിലാക്കിയ ഉദ്യോഗസ്ഥർ അത് എന്താണെന്ന് ചോദിച്ചപ്പോൾ ബോംബാണെന്നായിരുന്നു യാത്രക്കാരന്റെ മറുപടി. അതോടെ സംഗതി പുലിവാലായി. നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് സംഭവം. ബുധനാഴ്ച രാത്രി 11.30 ന് കോലാലംപൂരിലേക്ക് പുറപ്പെട്ട തായ് എയർ വിമാനത്തിൽ യാത്ര ചെയ്യാനെത്തിയ കോഴിക്കോട് സ്വദേശി റഷീദിന്‍റെ യാത്രയാണ് ഈ ഒറ്റ മറുപടിയിൽ മുടങ്ങി പോയത്. തുടർന്ന് ഇയാളുടെ പേരിൽ…

Read More

യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചു,പൂര്‍ണ്ണ നഗ്‌നനാക്കി മുളക് പൊടി തേച്ചു; മാര്‍ക്കറ്റിങ് ഏജന്‍സി ഉടമക്കെതിരെ പരാതി

കോഴിക്കോട്: കൊടുവള്ളി ഓമശ്ശേരിയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചതായി പരാതി. ഓമശ്ശേരി പുത്തൂര്‍ പുറായില്‍ വീട്ടില്‍ ഷബീര്‍ അലിയെ (34)യാണ് ആറംഗ സംഘം തട്ടിക്കൊണ്ടുപോയി പലയിടങ്ങളില്‍ വച്ച് മര്‍ദിച്ചത്. കൊടുവള്ളി ഓമശ്ശേരി അമ്പലക്കണ്ടിയില്‍ പ്രവര്‍ത്തിക്കുന്ന മാര്‍ക്കറ്റിങ് സ്ഥാപനത്തിലെ ജോലിക്കാരനാണ് ഷബീര്‍. ബിസിനസ് സ്ഥാപനത്തിലെ തര്‍ക്കമാണ് തട്ടികൊണ്ടുപോകലിന് ഇടയാക്കിയതെന്നാണ് യുവാവിന്റെ ആരോപണം. ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ എംഡിയാണ് പിന്നിലെന്നുമാണ് ഷബീറലി പറയുന്നത്. മാര്‍ക്കറ്റിങ് ഏജന്‍സി ഉടമയായ ഫിറോസ് ഖാനെതിരെ ഷബീറലി കൊടുവള്ളി പൊലീസില്‍ പരാതി നല്‍കി. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ്…

Read More

കാരേറ്റ് അപകടത്തിൽ പരിക്കേറ്റ വയോധിക മരിച്ചു.

കിളിമാനൂർ:കാരേറ്റ്-കല്ലറ റോഡിൽ ആറാംതാനത്ത് നിയന്ത്രണം വിട്ട ടോറസ് ലോറി കടയിലേക്ക് ഇടിച്ചു കയറി ഉണ്ടായ അപകടത്തിൽപരിക്കേറ്റ വയോധിക മരിച്ചു. കല്ലറ മീതൂർ വയലിൽകട സ്വദേശി റഹ്‌മാബീഗമാണ് (റഹ്മത്ത്-79) ആണ് മരിച്ചത്. ആറാം താനം ജംഗ്ഷനില്‍ ഇന്നലെ രാവിലെ 7.30 യോടെയാണ് അപകടം ഉണ്ടായത്.കാരേറ്റ് നിന്നും വന്ന കെ എസ് ആര്‍ ടി സി ഇലക്ട്രിക് ബസ് മേലാറ്റുമൂഴിയിലേക്ക് തിരിയവേ  വേഗത്തിലെത്തിയ ലോറി വെട്ടി തിരിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് കടകളിലും, വാഹനത്തിലും ഇടിച്ചു കയറുകയായിരുന്നു. അപകടത്തില്‍ റോഡരികില്‍…

Read More

നിമിഷപ്രിയയുടെ മോചനം; ഇറാന്‍ ചര്‍ച്ച നടത്തി

തെഹ്‌റാന്‍ :  യെമനില്‍ വധശിക്ഷ കാത്ത് ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ മോചന വിഷയവുമായി ബന്ധപ്പെട്ട് ഹൂതി വിമത ഗ്രൂപ്പ് പ്രതിനിധിയുമായി ചര്‍ച്ച നടത്തി ഇറാന്‍. ഹൂതി നേതാവ് അബ്ദുല്‍ സലാമും ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ഷിയും തമ്മിലാണ് ചര്‍ച്ച നടത്തിയത്. മസ്‌കത്തില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറുമായുള്ള കൂടിക്കാഴ്ചക്കു ശേഷമാണ് അബ്ബാസ് അരാഗ്ഷി, ഹൂതി നേതാവിനെ കണ്ടത്. നിമിഷപ്രിയയെ മോചിപ്പിക്കുന്ന വിഷയം ചര്‍ച്ച ചെയ്‌തെന്നും വിഷയത്തില്‍ സാധ്യമായത് ചെയ്യുമെന്നും അബ്ദുല്‍ സലാം…

Read More

ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ 20കാരന്‍ കുഴഞ്ഞുവീണ് മരിച്ചു

സുല്‍ത്താന്‍ ബത്തേരി: ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു.കുപ്പക്കൊല്ലി സ്വദേശി സല്‍മാനാണ് (20) മരിച്ചിരിക്കുന്നത്. ഇന്ന് രാവിലെയാണ് സംഭവം. കുഴഞ്ഞുവീണ സല്‍മാനെ ജിം ജീവനക്കാര്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Read More

സിനിമക്ക് മുമ്പ് 25 മിനുട്ട് പരസ്യം കാണിച്ചു; ടിക്കറ്റെടുത്തയാള്‍ക്ക് 65,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

ബംഗളൂരു: സിനിമ കാണാന്‍ ടിക്കറ്റെടുത്തയാളെ 25 മിനുട്ട് പരസ്യം കാണിച്ച പിവിആര്‍ സിനിമാസ് 65,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കണ്‍സ്യൂമര്‍ കോടതി ഉത്തരവിട്ടു. ‘സാം ബഹദൂര്‍’ എന്ന പേരിലുള്ള സിനിമ കാണാന്‍ പോയ തന്നെ അരമണിക്കൂറോളം പരസ്യം കാണിച്ചു എന്ന് ചൂണ്ടിക്കാട്ടി അഭിഷേക് എന്നയാള്‍ നല്‍കിയ പരാതിയിലാണ് ഉത്തരവ്. സിനിമ വൈകിയതിനാല്‍ തനിക്ക് കൃത്യസമയത്ത് ഓഫിസില്‍ എത്താന്‍ സാധിച്ചില്ല. ഇത് കടുത്ത മാനസിക വേദനയുണ്ടാക്കിയെന്നും അഭിഷേക് വാദിച്ചു. ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഉപയോഗിച്ച ‘ബുക്ക് മൈ ഷോ’…

Read More

മുഡ ഭൂമിയിടപാട് കേസില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും ഭാര്യ ബിഎം പാര്‍വതിക്കും ക്ലീന്‍ ചിറ്റ്

ബെംഗളൂരു: മുഡ ഭൂമിയിടപാട് കേസില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും ഭാര്യ ബിഎം പാര്‍വതിക്കും ക്ലീന്‍ ചിറ്റ്. മുഡ ഭൂമിയിടപാടില്‍ സിദ്ധരാമയ്യക്കും കുടുംബത്തിനും പങ്കില്ലെന്ന് കോടതിയില്‍ ലോകായുക്തയുടെ അന്വേഷണ റിപ്പോര്‍ട്ട്. മുഖ്യമന്ത്രി വഴിവിട്ട് സഹായം ചെയ്തതിന് തെളിവില്ല. സിദ്ധരാമയ്യ ഫയല്‍ നീക്കത്തില്‍ ഇടപെട്ടിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഭൂമിയിടപാടില്‍ ക്രമക്കേട് കാണിച്ചത് മുഡ ഉദ്യോഗസ്ഥരും റവന്യൂ വകുപ്പുമാണെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. പദ്ധതിയില്‍ ക്രമക്കേടുണ്ടെന്ന് കാണിച്ചെന്നും പാര്‍വതിയെ സമീപിച്ചത് ഉദ്യോഗസ്ഥരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ ദുരൂഹതയുണ്ടെന്നും റിപ്പോര്‍ട്ട്. 142 മുഡ സൈറ്റുകള്‍…

Read More

രേഖ ഗുപ്ത ദില്ലി മുഖ്യമന്ത്രിയാകും

ന്യൂഡൽഹി: രേഖ ഗുപ്ത ദില്ലി മുഖ്യമന്ത്രിയാകും. പർവ്വേശ് വർമ്മ ഉപമുഖ്യമന്ത്രിയാകും. ഡൽഹിയിൽ ചേർന്ന നിയമസഭാ കക്ഷിയോഗത്തിലാണ് തീരുമാനം. ഷാലിമാർ ബാഗ് എംഎൽഎയാണ്. സുഷമ സ്വരാജ്, ഷീല ദീക്ഷിത്, അതിഷി എന്നിവർക്ക് ശേഷം ഡൽഹിയുടെ നാലാമത്തെ വനിതാ മുഖ്യമന്ത്രിയായി രേഖ ഗുപ്‌ത നാളെ സത്യപ്രതിജ്ഞ ചെയ്യും. മഹിളാ മോർച്ച ദേശീയ വൈസ് പ്രസിഡന്റാണ് രേഖഗുപ്‌ത. 1996 മുതൽ 1997 വരെ ഡൽഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്സ് യൂണിയൻ പ്രസിഡന്റായിരുന്നു. ഷാലിമാർ ബാഗിൽ നിന്ന് ആം ആദ്‌മി പാർട്ടിയുടെ ബന്ദന കുമാരിക്കെതിരെ…

Read More

ആറു വർഷമായി ശമ്പളം ലഭിക്കുന്നില്ല അധ്യാപിക ആത്മഹത്യ ചെയ്തു

കോഴിക്കോട്: എയ്‌ഡഡ് സ്‌കൂൾ അധ്യാപികയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കോടഞ്ചേരി സെൻറ് ജോസഫ് എൽ പി സ്കൂൾ അധ്യാപികയായ കോഴിക്കോട് കട്ടിപ്പാറ സ്വദേശി അലീന ബെന്നിയാണ് മരിച്ചത്. ആറ് വർഷമായി ശമ്പളം ലഭിക്കാത്തതിലുള്ള മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് അലീനയുടെ കുടുംബം ആരോപിച്ചു. താമരശ്ശേരി രൂപത കോർപ്പറേറ്റ് മാനേജുമെൻ്റിന് കീഴിലുള്ള കട്ടിപ്പാറ ഹോളി ഫാമിലി എൽ പി സ്കൂളിൽ 5 വർഷം ജോലി ചെയ്ത അലീന കഴിഞ്ഞ ഒരു വർഷമായി കോടഞ്ചേരി സെൻ്റ് ജോസഫ് എൽപി സ്കൂളിലാണ് ജോലി…

Read More

രണ്ടുതവണയായി ബോര്‍ഡ് പരീക്ഷ നടത്താനൊരുങ്ങി സി.ബി.എസ്.ഇ

ന്യൂഡല്‍ഹി: അടുത്ത അധ്യയന വര്‍ഷം മുതല്‍ 10, 12 ക്ലാസുകളില്‍ വര്‍ഷത്തില്‍ രണ്ടുതവണയായി ബോര്‍ഡ് പരീക്ഷ നടത്താനൊരുങ്ങി സി.ബി.എസ്.ഇ. കുട്ടികളുടെ സമ്മര്‍ദ്ദം കുറച്ച് അവര്‍ക്ക് സൗഹാര്‍ദപരമായ അന്തരീക്ഷം ഒരുക്കിയെടുക്കുക എന്നതാണ് ലക്‌ഷ്യം. അതിനായുള്ള ശ്രമങ്ങൾ ആരംഭിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവുമായി സി.ബി.എസ്.ഇ ചര്‍ച്ചകള്‍ നടത്തി. നിലവില്‍ ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലാണ് പത്ത്, 12 ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷ നടക്കുന്നത്. കോവിഡ് മഹാമാരിക്കിടെ ഒരുതവണ മാത്രം പത്ത്, 12 ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷ രണ്ടുവട്ടമായി നടത്തിയിരുന്നു. എന്നാല്‍, തൊട്ടടുത്ത…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial