മൂന്നാര്‍ വാഹനാപകടത്തില്‍ ഒരു വിദ്യാർത്ഥി കൂടി മരിച്ചു
ഇടുക്കി: മൂന്നാര്‍ വാഹനാപകടത്തില്‍ ഒരു വിദ്യാർത്ഥി കൂടി മരിച്ചു. വിദ്യാർത്ഥി സുധൻ (19) ആണ് മരിച്ചത്. മൂന്നാറിൽ നിന്നും തേനിയിലേക്ക് മാറ്റിയ സുധൻ്റെ ആരോഗ്യനില യാത്രാ മധ്യേ വഷളായതിനെത്തുടർന്ന് രാജാക്കാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും രക്ഷിക്കാനായില്ല. അപകടം നടന്നയുടൻ ആധിക (19), വേണിക (19) എന്നീ രണ്ട് വിദ്യാർത്ഥികളും മരിച്ചിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കെവിനെ തേനി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. നിലവില്‍ 19 പേര്‍ മൂന്നാര്‍ ടാറ്റാ ടീ ഹോസ്പിറ്റലില്‍ ചികിത്സയിലുണ്ട്. വാഹനത്തില്‍ ആകെ 37…

