കാട്ടന ആക്രമണത്തിൽ 60 വയസുകാരന് ജീവൻ നഷ്ടമായി

തൃശൂര്‍:തൃശൂരിൽ വനവിഭവം ശേഖരിക്കാൻ പോയ ആദിവാസിയെ കാട്ടാന ചവിട്ടികൊന്നു. തൃശൂര്‍ താമര വെള്ളച്ചാൽ ആദിവാസി മേഖലയിലാണ് സംഭവം. വനവിഭവമായ പുന്നക്കായ ശേഖരിക്കാൻ പോയ ആദിവാസിയാണ് ആന ചവിട്ടിക്കൊന്നത്. വെള്ളച്ചാലിലെ പ്രഭാകരൻ ആറുപതുകാരനാണ് മരിച്ചത്.

Read More

പ്രവാസികൾക്ക് ആശ്വാസ വാർത്ത. താൽക്കാലികമായി നിർത്തലാക്കിയ മൾട്ടിപ്പിൾ എൻട്രി വിസിറ്റ് വിസകൾ പുന:സ്ഥാപിച്ചു

റിയാദ്: സൗദി പ്രവാസികൾക്ക് ആശ്വാസ വാർത്ത. താൽക്കാലികമായി നിർത്തലാക്കിയ മൾട്ടിപ്പിൾ എൻട്രി വിസിറ്റ് വിസകൾ പുന:സ്ഥാപിച്ചു. സൗദി വിദേശകാര്യ മന്ത്രാലയത്തിന്റെ വിസ പോർട്ടലിൽ ഇന്നലെയോടെ മൾട്ടിപ്പിൾ എൻട്രി വിസക്കുള്ള ഓപ്ഷൻ വീണ്ടുമെത്തി. ഇപ്പോൾ പോർട്ടലിലൂടെ വിസയ്ക്ക് അപേക്ഷിക്കാൻ കഴിയുന്നുണ്ടെങ്കിലും മൾട്ടിപ്പിൾ റീ എൻട്രിയാണോ സിംഗിൾ എൻട്രിയാണോ എന്നറിയണമെങ്കിൽ അതത് രാജ്യങ്ങളിലെ സൗദി കോൺസുലേറ്റുകളിൽ നിന്ന് വിസ സ്റ്റാമ്പ് ചെയ്തു കിട്ടണം. മൾട്ടിപ്പിൾ എൻട്രി വിസകൾ ഒഴിവാക്കിയതിന്റെ കാരണങ്ങൾ എന്താണെന്ന് അധികൃതർ ഔദ്യോഗികമായി വെളിപ്പെടുത്തിയിരുന്നില്ല. ഒറ്റത്തവണ മാത്രം രാജ്യത്തേക്ക്…

Read More

വയറുവേദനയെ തുടർന്ന്  ചികിത്സയിലിരുന്ന മൂന്ന് വയസുകാരി മരിച്ചു

കോട്ടയം: അതികഠിനമായ വയറുവേദനയെ തുടർന്ന് കോട്ടയം മെഡിക്കല്‍ കോളജിലെ കുട്ടികളുടെ ആശുപത്രിയില്‍ ചികിത്സയിലിരുന്ന മൂന്ന് വയസുകാരി മരിച്ചു. കട്ടപ്പന കളിയിക്കല്‍ ആഷ അനിരുദ്ധന്‍-വിഷ്ണു സോമന്‍ ദമ്പതികളുടെ മകള്‍ അപർണികയാണ് മരിച്ചത്. ഒരാഴ്ച മുന്‍പ് കഠിനമായ വയറുവേദനയെ തുടർന്നാണ് കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളജിലെ കുട്ടികളുടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രാഥമിക ചികിത്സ നടത്തിയ ശേഷം അധികൃതര്‍ കുട്ടിയെ ഡിസ്ചാര്‍ജ് ചെയ്തതായി മാതാപിതാക്കള്‍ പറയുന്നു. എന്നാൽ അസുഖത്തിന് കുറവൊന്നും ഉണ്ടായില്ല. തുടര്‍ന്നു ഞായറാഴ്ചയും തിങ്കളാഴ്ചയും വീടിനു സമീപത്തെ സ്വകാര്യ ആശുപത്രിയില്‍…

Read More

പോസ്റ്റ് ഓഫിസുകളിൽ ബി.പി.എം, എ.ബി.പി.എം, ഡാക്ക്സേവക് തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

പോസ്റ്റ് ഓഫിസുകളിൽ ബി.പി.എം, എ.ബി.പി.എം, ഡാക്ക്സേവക് തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. തപാൽ വകുപ്പിന് കീഴിൽ വിവിധ സംസ്ഥാനങ്ങളിലെ പോസ്റ്റ് ഓഫിസുകളിലേക്കാണ് ഒഴിവുകൾ. ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ (ബി.പി.എം), അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ (എ.ബി.പി.എം), ഡാക്ക്സേവക് തസ്തികകളിൽ 21,413 ഒഴിവുകളാണുള്ളത്. കേരളത്തിലെ പോസ്റ്റ് ഓഫിസുകളിൽ 1385 ഒഴിവുകളുണ്ട്. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം https://indiapostgdsonline.gov.in ൽ ലഭ്യമാണ്. മാർച്ച് മൂന്നു വരെ ഈ സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കാം. രജിസ്ട്രേഷന് മൊബൈൽ ഫോൺ നമ്പറും ഇ-മെയിൽ വിലാസവുമുണ്ടായിരിക്കണം. പ്രദേശികഭാഷ അറിഞ്ഞിരിക്കണം. ഒറ്റ അപേക്ഷ…

Read More

യന്ത്രസഹായത്താൽ പണം ഇരട്ടിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്ത് യുവാവിൽ നിന്നുംഏഴുലക്ഷംരൂപ കവർന്നു.

ചെറുതോണി: പണം ഇരട്ടിപ്പിച്ച് നൽകുമെന്ന് വാഗ്ദാനം ചെയ്ത് യുവാവിൽ നിന്നും കവർന്നത് ഏഴുലക്ഷം രൂപ. രൂപ. ഇടുക്കി മണിയാറൻകുടി സ്വദേശി പാണ്ടിയേൽ വീട്ടിൽ സോണി(46)യെയാണ് തമിഴ്നാട് സ്വദേശികൾ തട്ടിപ്പിനിരയാക്കിയത്. യന്ത്രസഹായത്താൽ പണം ഇരട്ടിപ്പിക്കുമെന്നായിരുന്നു പ്രതികൾ സോണിയെ വിശ്വസിപ്പിച്ചിരുന്നത്. പണവുമായി കടന്നുകളഞ്ഞ തമിഴ്നാട് സ്വദേശികൾക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. തിങ്കളാഴ്ച്ചയാണ് സോണിയെ രണ്ടംഗ സംഘം തട്ടിപ്പിനിരയാക്കിയത്. സുഹൃത്തുക്കളാണ് ഇവരെ സോണിക്ക് പരിചയപ്പെടുത്തിയത്. ഒരു യന്ത്രം നിക്ഷേപിച്ചിട്ടുള്ള ബാഗിൽ പണം സൂക്ഷിച്ചാൽ 16 മണിക്കൂർകൊണ്ട് നോട്ടുകൾ ഇരട്ടിയാകുമെന്നായിരുന്നു ഇവർ സോണിയോട്…

Read More

ലോ കോളേജ് ചോദ്യപേപ്പർ ചോർച്ച  അറസ്റ്റിലായവരിൽ കോളജിലെ വൈസ് പ്രിൻസിപ്പലും.

ബെംഗളൂരു: നിയമം പഠിക്കുന്നവരും അത് പഠിപ്പിക്കുന്നവരും ചേർന്ന് നിയമ ലംഘനം നടത്തുന്ന കാഴ്ച്ചയാണ് നാം കർണാടകയിലെ നിയമ സർവകലാശാലയിൽ കണ്ടത്. നിയമ പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായവരിൽ കോളജിലെ വൈസ് പ്രിൻസിപ്പലും ഉൾപ്പെടുന്നു. ഇയാൾക്കൊപ്പം കൂട്ടാളികളായ മറ്റ് രണ്ട് പേരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കോലാർ ജില്ലയിലെ ബസവ ശ്രീ ലോ കോളജിലെ വൈസ് പ്രിൻസിപ്പലായ നാഗരാജൻ ആണ് അറസ്റ്റിലായത്. വിദ്യാർഥികളായ ജഗദീഷ്, വരുൺ കുമാർ എന്നിവരും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നുവെന്ന് കമീഷണർ പറഞ്ഞു. ജനുവരി…

Read More

വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതി സ്റ്റേറ്റ് അച്ചീവ്മെന്‍റ് സർവേ അടുത്ത അധ്യാനവർഷം മുതൽ സ്കൂളുകളിൽ

തിരുവനന്തപുരം: വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിയിൽ ഉൾപ്പെടുത്തി സ്റ്റേറ്റ് അച്ചീവ്മെന്‍റ് സർവേ (എസ്.എ.എസ്). സംസ്ഥാനത്തെ സ്കൂൾ വിദ്യാർഥികളുടെ പഠനനിലവാരം വിലയിരുത്താനാണ് സ്റ്റേറ്റ് അച്ചീവ്മെന്‍റ് സർവേ നടത്തുന്നത്. നാഷനൽ അച്ചീവ്മെന്‍റ് സർവേ (എൻ.എ.എസ്) മാതൃകയിലാണ് അടുത്ത അധ്യയനവർഷം മുതൽ സർവേ നടത്തുന്നത്. മൂന്നുമുതൽ ഒമ്പത് വരെ ക്ലാസുകളിലുള്ള കുട്ടികൾക്കാണ് സ്റ്റേറ്റ് അച്ചീവ്മെന്‍റ് സർവേ നടത്തുന്നത്. ഗണിതം, ഭാഷ, ശാസ്ത്രം, സാമൂഹികശാസ്ത്രം വിഷയങ്ങളിൽ കുട്ടികളുടെ നിലവാരം പരിശോധിക്കുന്നതിനുള്ള പരീക്ഷ രീതിയിലായിരിക്കും സർവേ. ജൂൺ മുതൽ ഡിസംബർ…

Read More

വീടിന് മുന്നിൽ നിര്‍ത്തിയിട്ട കാറിന് പിൻ ഗ്ലാസ് തകര്‍ത്തു; നാട്ടുകാരുടെ മുന്നിൽ പെട്ടു, മോഷണം പിടിച്ചു

വിഴിഞ്ഞം : കാറിന്‍റെ ഗ്ലാസ് തകർത്ത് 3000 രൂപ കവർന്ന പ്രതിയെ നാട്ടുകാർ ചേർന്ന് പിടികൂടി. വിഴിഞ്ഞം ടൗൺ ഷിപ്പ് കോളനിയിൽ ഫൈസൽ (28)നെയാണ് വിഴിഞ്ഞം പൊലീസ് പിടികൂടിയത്. വിഴിഞ്ഞം ഹാർബർ റോഡ് സുപ്രിയാ ഭവനിൽ അസ്കർ അഹമ്മദിന്‍റെ വീടിന് മുന്നിലെ റോഡിൽ പാർക്ക് ചെയ്തിരുന്ന കാറിൽ നിന്നായിരുന്നു മോഷണം.  കാറിന്‍റെ പിൻവശത്തെ ഗ്ലാസ് തകർത്ത് ഉള്ളിലുണ്ടായിരുന്ന പണം മോഷ്ടിക്കുന്നത് ശ്രദ്ധയിൽപെട്ട നാട്ടുകാരാണ് ഇയാളെ പിടികൂടിയത്. എന്നാൽ നാട്ടുകാരോട് ഇയാൾ തട്ടിക്കയറിയതോടെ വിഴിഞ്ഞം പൊലീസ് എത്തി പ്രതിയെ…

Read More

വിവാഹവേദിയിൽ നിന്ന് തുടങ്ങിയ തർക്കം; മാസങ്ങൾക്ക് ശേഷം യുവാവിന്‍റെ തല അടിച്ചുപൊളിച്ച പ്രതികൾ അറസ്റ്റിൽ

       തിരുവനന്തപുരം : വിവാഹവേദിയിൽ നിന്നും ആരംഭിച്ച തർക്കത്തിന് പിന്നാലെ യുവാവിനെ മൂന്നംഗസംഘം തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ. ആഴാകുളം പെരുമരം വിപിൻ നിവാസിൽ ജിതിൻ (24), പെരുമരം സൂര്യ നിവാസിൽ സൂരജ് (22) എന്നിവരാണ് അറസ്റ്റിലായത്. വിഴിഞ്ഞം ടൗൺഷിപ് സ്വദേശി സഹദ് (25)നാണ് കമ്പി കൊണ്ടുള്ള അടിയിൽ പരിക്കേറ്റത്. കഴിഞ്ഞ ദിവസം ഉച്ചയോടെ സുഹൃത്തുക്കൾക്കൊപ്പം വിഴിഞ്ഞത്തെ ഒരു വർക്ക്ഷോപ്പിനു മുന്നിൽ നിൽക്കവെ സ്കൂട്ടറിലെത്തിയ മൂന്നംഗ സംഘം അസഭ്യം പറയുകയും കമ്പി എടുത്ത് തലയ്ക്ക്…

Read More

വയനാട് തലപ്പുഴ കമ്പമലയിൽ വനത്തിൽ തീയിട്ട യുവാവ് പിടിയിൽ

      വയനാട് : വയനാട് തലപ്പുഴ കമ്പമലയിൽ വനത്തിൽ തീയിട്ട യുവാവ് പിടിയിൽ. തൃശിലേരി സ്വദേശി സുധീഷ് ആണ് പിടിയിലായത്. നാലു ഹെക്ടറോളം പുൽമേടാണ് കഴിഞ്ഞ രണ്ടുദിവസത്തിനിടെ കത്തിനശിച്ചത്. തച്ചറക്കൊല്ലി, മുത്തുമാരി, കമ്പമല, നരിനിരങ്ങിമല തുടങ്ങിയ സ്ഥലങ്ങളിലാണ് കഴിഞ്ഞ രണ്ടുദിവസത്തിനിടെ തീപിടുത്തം ഉണ്ടായത്. തീപിടുത്തം മനുഷ്യ നിർമ്മിതമാണെന്ന് വയനാട് ഡിഎഫ്ഒ മാർട്ടിൻ ലോവൽ ആദ്യം തന്നെ വ്യക്തമാക്കിയിരുന്നു. തീപടരുമ്പോൾ ഒരാൾ ഓടി മറയുന്നതായുള്ള മൊഴിയും വനംവകുപ്പിന് ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിയത്. കസ്റ്റഡിയിൽ എടുത്ത…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial