Headlines

മൂന്നു കോടി ഇന്‍കം ടാക്സ് അടച്ചു, അപ്പോള്‍ പിന്നെ ലാഭം ഊഹിക്കാമല്ലോ; പുലിമുരുകനു വേണ്ടിയെടുത്ത ലോണ്‍ തിരിച്ചടച്ചെന്ന് ടോമിച്ചന്‍ മുളകുപാടം

മോഹന്‍ലാല്‍ ചിത്രമായ പുലിമുരുകന്‍ നിര്‍മിക്കാനായി എടുത്ത വായ്പ നിര്‍മാതാവ് ഇതുവരെ അടച്ചുതീര്‍ത്തിട്ടില്ലെന്ന ടോമിന്‍ തച്ചങ്കരിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി ചിത്രത്തിന്റെ നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം. ചിത്രത്തെ അനാവശ്യ വിവാദത്തിലേക്ക് വലിച്ചിഴച്ച് ചിലര്‍ പറയുന്ന കാര്യങ്ങള്‍ വാസ്തവ വിരുദ്ധമാണെന്ന് ടോമിച്ചന്‍ മുളകുപാടം ഫെയ്സ്ബുക്കില്‍ കുറിച്ചു. ഒരു നിര്‍മാതാവ് എന്ന നിലയില്‍ തന്റെ സിനിമാ ജീവിതത്തില്‍ തനിക്ക് ഏറ്റവും കൂടുതല്‍ അഭിമാനവും വിജയവും നേടിത്തന്ന ചിത്രമാണ് പുലിമുരുകന്‍ എന്നും അദ്ദേഹം പറഞ്ഞു. കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്റെ കോട്ടയം ശാഖയില്‍ നിന്നാണ് പുലിമുരുകന്…

Read More

കുംഭമേളയ്ക്കിടെ ഗംഗാ നദിയിൽ ഉയർന്ന അളവിൽ കോളിഫോം ബാക്ടീരിയ കണ്ടെത്തി

കുംഭമേളയ്ക്കിടെ ഗംഗാ നദിയിൽ ഉയർന്ന അളവിൽ കോളിഫോം ബാക്ടീരിയ കണ്ടെത്തി. മനുഷ്യ വിസർജ്യത്തിലുള്ള ബാക്ടീരിയയാണ് കോളിഫോം. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡാണ് നദിയിൽ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. ലക്ഷക്കണക്കിന് ആളുകളാണ് കുംഭമേളയോടനുബന്ധിച്ച് ഗംഗാ നദിയിൽ പുണ്യ സ്നാനം നടത്തിയത്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് നദിയിൽ കോളിഫോം ബാക്ടീരിയ കണ്ടെത്തിയ വിവരം ദേശീയ ഹരിത ട്രൈബ്യൂണലിനെ അറിയിച്ചിട്ടുണ്ട്. ട്രൈബ്യൂണലിന് മുമ്പാകെ റിപ്പോർട്ടും സമർപ്പിച്ചിട്ടുണ്ട്. കേസ് പരിഗണിച്ച ഹരിത ട്രൈബ്യൂണൽ ഉത്തർപ്രദേശ് മലിനീകരണ നിയന്ത്രണ ബോർഡിനെ രൂക്ഷമായി വിമർശിച്ചു….

Read More

ആറ്റുകാൽ പൊങ്കാല; മാർച്ച് 13-ന് തിരുവനന്തപുരം ജില്ലയ്ക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്‌ടർ

ആറ്റുകാൽ പൊങ്കാല; മാർച്ച് 13-ന് തിരുവനന്തപുരം ജില്ലയ്ക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്‌ടർ. അന്നേ ദിവസം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ, അർധ-സർക്കാർ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും

Read More

റെയില്‍വേയില്‍ ആയിരത്തിലധികം ഒഴിവുകള്‍

ഇന്ത്യന്‍ റെയില്‍വേക്ക് കീഴില്‍ വീണ്ടും ജോലിയവസരം. ഇന്ത്യന്‍ റെയില്‍വേ ഗോരഖ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നോര്‍ത്ത്- ഈസ്‌റ്റേണ്‍ റീജിയന് കീഴില്‍ അപ്രന്റീസ് റിക്രൂട്ട്‌മെന്റ് നടക്കുന്നു. ആകെ 1104 ഒഴിവുകളാണുള്ളത്. വിവിധ ഐടി ഐ യോഗ്യതയുള്ളവര്‍ക്കാണ് അവസരം. താല്‍പര്യമുള്ളവര്‍ ഫെബ്രുവരി 23ന് മുന്‍പായി അപേക്ഷ നല്‍കണം. തസ്തിക & ഒഴിവ് നോര്‍ത്ത് ഈസ്‌റ്റേണ്‍ റെയില്‍വേയില്‍ അപ്രന്റീസ് റിക്രൂട്ട്‌മെന്റ്. ഗോരഖ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നോര്‍ത്ത്- ഈസ്‌റ്റേണ്‍ റീജിയന് കീഴിലുള്ള വിവിധ വര്‍ക്ക്‌ഷോപ്പുകളിലേക്കാണ് നിയമനം. ആകെ 1104 ഒഴിവുകള്‍. ഒരു വര്‍ഷത്തേക്കാണ് പരിശീലന…

Read More

പരിഷ്ക്കരിച്ച സ്കൂൾ പാഠപുസ്തകങ്ങളുടെ വിതരണം മെയ് മാസത്തിൽ

തിരുവനന്തപുരം:2025-26 അധ്യയന വർഷത്തിലെ പുതുക്കിയ സ്കൂൾ പാഠപുസ്തകങ്ങൾ അടക്കമുള്ളവ മെയ് മാസത്തിൽ വിതരണം ചെയ്യും. ഡിസംബര്‍ രണ്ടാം വാരം മുതല്‍ പാഠപുസ്തകങ്ങളുടെ അച്ചടി ആരംഭിച്ചിട്ടുണ്ടെന്നും ഇതുവരെ 88.82ലക്ഷം പാഠപുസ്തകങ്ങളുടെ അച്ചടി പൂർത്തിയായെന്നും മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ഇതിൽ 26.43 ലക്ഷം പാഠപുസ്തകങ്ങള്‍ സംസ്ഥാനത്തെ വിവിധ ജില്ലാ ഹബ്ബുകളില്‍ എത്തിച്ചുകഴിഞ്ഞു. 2,4,6,8,10 എന്നീ ക്ലാസുകളിൽ വരുന്ന അധ്യയന വർഷത്തിൽ പരിഷ്ക്കരിച്ച പുസ്തകങ്ങളാണ് വിതരണം ചെയ്യുന്നത്. മെയ് അവസാനത്തോടെ പുസ്തകങ്ങൾ സ്കൂളുകളിൽ എത്തിക്കും. ഒന്നു മുതല്‍ പത്താം ക്ലാസ്സു…

Read More

ഇരട്ട നികുതി ഒഴിവാക്കല്‍, വ്യാപാരം, സാങ്കേതിക വിദ്യാ കൈമാറ്റം തുടങ്ങി നിരവധി കരാറുകളില്‍ ഇന്ത്യയും ഖത്തറും ഒപ്പുവെച്ചു

ന്യൂഡല്‍ഹി: ഇരട്ട നികുതി ഒഴിവാക്കല്‍, വ്യാപാരം, സാങ്കേതിക വിദ്യാ കൈമാറ്റം തുടങ്ങി നിരവധി കരാറുകളില്‍ ഇന്ത്യയും ഖത്തറും ഒപ്പുവെച്ചു. ഇന്ത്യ- ഖത്തര്‍ ബന്ധം തന്ത്രപ്രധാന ബന്ധമായി ഉയര്‍ത്താനും, ഇന്ത്യയിലെത്തിയ ഖത്തര്‍ അമീര്‍ ഷെയ്ക് തമീം ബിന്‍ ഹമദ് അല്‍താനിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ കൂടിക്കാഴ്ചയില്‍ ധാരണയായി. ഡല്‍ഹി ഹൈദരാബാദ് ഹൗസിലായിരുന്നു ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തിയത്. ഇതു സംബന്ധിച്ച കരാറുകളില്‍ ഇരു നേതാക്കളുടെയും സാന്നിധ്യത്തില്‍ ഖത്തര്‍ പ്രധാനമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്മാന്‍ ബിന്‍ ജാസിം അല്‍ താനിയും…

Read More

ഹീമോഫീലിയ ചികിത്സ സാധ്യമായ രീതിയിൽ വികേന്ദ്രീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം : പരമാവധി മരുന്ന് സംഭരിച്ച് ഹീമോഫീലിയ ചികിത്സ സാധ്യമായ രീതിയിൽ വികേന്ദ്രീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഹീമോഫീലിയ രോഗികളുടെ ബുദ്ധിമുട്ട് പരമാവധി കുറയ്ക്കാനുള്ള നടപടികളാണ് ആരോഗ്യ വകുപ്പ് സ്വീകരിച്ച് വരുന്നത്. ഹീമോഫീലിയ രോഗ പരിചരണത്തിന് രാജ്യത്ത് ആദ്യമായി നൂതന ചികിത്സയായ വിലയേറിയ എമിസിസുമാബ് പ്രൊഫൈലാക്സിസ് ഈ സർക്കാരിന്റെ കാലത്ത് ആരംഭിച്ചു. 18 വയസിന് താഴെയുള്ള കുട്ടികൾക്കും 18 വയസിന് മുകളിലുള്ള ഗുരുതര രോഗികൾക്കും ടെക്നിക്കൽ കമ്മിറ്റിയുടെ നിർദേശാനുസരണവും എമിസിസുമാബ് പ്രൊഫൈലാക്സിസ് നൽകി വരുന്നു….

Read More

മൊബൈൽ ഫോൺ ഉപയോഗത്തെ തുടർന്നുണ്ടായ തർക്കത്തിൽ സഹോദരങ്ങൾക്ക് ദാരുണാന്ത്യം

മൊബൈൽ ഫോൺ ഉപയോഗത്തെ തുടർന്നുണ്ടായ തർക്കത്തിൽ സഹോദരങ്ങൾക്ക് ദാരുണാന്ത്യം. സഹോദരൻ ഫോൺ എറിഞ്ഞുപൊട്ടിച്ചതിനെ തുടർന്ന് പ്ലസ് വൺ വിദ്യാർഥിനി കിണറ്റിൽ ചാടി മരിച്ചു. രക്ഷിക്കാനിറങ്ങിയ 18കാരനും മരിച്ചു. തമിഴ്‌നാട്ടിലെ പുതുക്കോട്ടയിലാണ് സംഭവം പ്ലസ് വൺ വിദ്യാർഥിനിയായ പവിത്ര രാത്രി വൈകിയും ഫോൺ ഉപയോഗിക്കുന്നത് സഹോദരനായ മണികണ്‌ഠൻ കാണുകയും വഴക്ക് പറയുകയും ചെയ്‌തു. എന്നാൽ പവിത്ര ഫോൺ മാറ്റിവെക്കാൻ തയ്യാറായില്ല. പിന്നാലെ മണികണ്ഠൻ ഫോൺ എറിഞ്ഞ് പൊട്ടിച്ചു. ഇതോടെ പ്രകോപിതയായ പവിത്ര വീട്ടുമുറ്റത്തുള്ള കിണറ്റിൽ ചാടുകയായിരുന്നു. പവിത്രയെ രക്ഷിക്കാനായി…

Read More

മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറായി ഗ്യാനേഷ് കുമാറിനെ നിയമിച്ചതില്‍ പ്രതിപക്ഷ പ്രതിഷേധം ശക്തം

മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറായി ഗ്യാനേഷ് കുമാറിനെ നിയമിച്ചതില്‍ പ്രതിപക്ഷ പ്രതിഷേധം ശക്തം. അയോധ്യ ക്ഷേത്ര ട്രസ്റ്റ്, ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയുള്ള പുനസംഘടന തുടങ്ങിയ അജണ്ടകള്‍ക്ക് പിന്നില്‍ ഉദ്യോഗസ്ഥ സാന്നിധ്യമായിരുന്നു ഗ്യാനേഷ്, കേന്ദ്രസര്‍ക്കാരിന്റെ വിശ്വസ്ത ഉദ്യോഗസ്ഥനനെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിച്ചതിന് പിന്നില്‍ ബിജെപിയുടെ നിക്ഷിപ്ത താല്പര്യമെന്ന ആരോപണം ശക്തമാകുന്നു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിച്ച ഗ്യാനേഷ് കുമാര്‍ ആഭ്യന്തരമന്ത്രി അമിത് ഷായുടെടെയും കേന്ദ്ര സര്‍ക്കാരിന്റെയും വിശ്വാസ്ഥനായ ഉദ്യോഗസ്ഥനാണ്. ആഭ്യന്തര മന്ത്രാലയത്തില്‍ അഡിഷണല്‍ സെക്രട്ടറിയായിരിക്കെ അയോധ്യ രാമക്ഷേത്രവുമായി…

Read More

ആനയിറങ്കൽ ഡാമിൽ കുളിക്കാനിറങ്ങി കാണാതായ രാജകുമാരി പഞ്ചായത്ത് അംഗം മഞ്ഞക്കുഴി സ്വദേശി ജയ്‌സൺ തച്ചമറ്റത്തിലിന്റെ മൃതദേഹം  കണ്ടെത്തി

ഇടുക്കി: ആനയിറങ്കൽ ഡാമിൽ കുളിക്കാനിറങ്ങി കാണാതായവരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. രാജകുമാരി പഞ്ചായത്ത് അംഗം മഞ്ഞക്കുഴി സ്വദേശി ജയ്‌സൺ തച്ചമറ്റത്തിലിന്റെ മൃതദേഹമാണ് കിട്ടിയത്. ഫയർഫോഴ്സിന്റെയും പ്രദേശവാസികളുടെയും സംയുക്ത തിരച്ചിലിലാണ് മൃതദേഹം ലഭിച്ചത്. മോളേകുടി സ്വദേശി ബിജുവിനായുള്ള തിരച്ചിൽ തുടരുകയാണ്. കുളിക്കാൻ ഇറങ്ങിയപ്പോൾ ഇരുവരും മുങ്ങി പോയെന്നാണ് സംശയിക്കുന്നത്. ഇന്നലെ വൈകിട്ട് മുതലാണ് ഇരുവരെയും കാണാതായത്. ഡാമിന്റെ സമീപത്ത് പരിശോധന നടത്തിയതിന്റെ അടിസ്ഥാനത്തിൽ ഇരുവരുടെയും ഫോണും ചെരുപ്പും വാഹനവും കണ്ടെത്തിയിരുന്നു.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial