Headlines

യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിന് രാജ്യത്തെ തിരക്കേറിയ 60 സ്റ്റേഷനുകളിൽ പ്രത്യേക ഹോൾഡിംഗ് ഏരിയ വികസിപ്പിക്കുമെന്ന് റെയിൽവേ മന്ത്രി

ന്യൂഡല്‍ഹി: ഡൽഹി റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലും പെട്ട് 18 പേർ മരിച്ചതിനെ തുടർന്ന് അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകുന്നത് തടയാന്‍ നടപടിയുമായി റെയില്‍വേ മന്ത്രാലയം. യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിന് രാജ്യത്തെ തിരക്കേറിയ 60 സ്റ്റേഷനുകളിൽ പ്രത്യേക ഹോൾഡിംഗ് ഏരിയ വികസിപ്പിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് തിങ്കളാഴ്ച അറിയിച്ചു. തിരക്കേറിയ സമയങ്ങളില്‍ തിരക്ക് നിയന്ത്രിക്കുന്നതിനും പ്ലാറ്റ്ഫോമുകളിലേക്കുള്ള അവരുടെ ഒഴുക്ക് കര്‍ശനമായി നിയന്ത്രിക്കുന്നതിനുമാണ് ഈ സംവിധാനം. ഈ സ്റ്റേഷനുകളില്‍ യാത്രക്കാര്‍ ഹോള്‍ഡിങ് ഏരിയകളില്‍ കാത്തിരിക്കേണ്ടി വരും. അതത് ട്രെയിനുകളുടെ…

Read More

കഞ്ചാവുമായി ആലുവയിൽ നിന്ന് അന്തർ സംസ്ഥാന തൊഴിലാളിയെ പിടികൂടി

ആലുവ: ഒരു കിലോ കഞ്ചാവുമായി ആലുവയിൽ നിന്ന് അന്തർ സംസ്ഥാന തൊഴിലാളിയെ പിടികൂടി. പശ്ചിമ ബംഗാൾ മുർഷിദാബാദ് സ്വദേശി ബിപ്ലവ് മണ്ഡലാണ് പിടിയിലായത്. ഇയാൾ കുട്ടമശേരിക്കടുത്ത വാടകയ്ക്ക് വീടെടുത്ത് താമസിച്ച് വരികയായിരുന്നു. ആലുവ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിലാണ് ഇയാൾ കഞ്ചാവ് വിൽപ്പന നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു. കഞ്ചാവ് ചെറിയ പാക്കറ്റുകളിലാക്കി 500 രൂപക്കും 1000 രൂപക്കുമാണ് പ്രതി കച്ചവടം ചെയ്തിരുന്നത്. കുട്ടമശ്ശേരി ഭാഗത്ത് ഉൾവഴിയിൽ നിന്ന് ബൈക്കിൽ കഞ്ചാവുമായി വരികയായിരുന്നു ഇയാൾ….

Read More

ബാറിലുണ്ടായ സംഘർഷത്തെ തുടർന്ന് യുവാവിനെ ക്രൂരമായി മർദിച്ച പ്രതികളെ പോലീസ് പിടികൂടി

തൃശൂർ: കുന്നംകുളത്ത് ബാറിലുണ്ടായ സംഘർഷത്തെ തുടർന്ന് യുവാവിനെ ക്രൂരമായി മർദിച്ച പ്രതികളെ പോലീസ് പിടികൂടി. പെരുമ്പിലാവ് കരിക്കാട് ചോല സ്വദേശി ഷക്കീറിനാണ് മർദനമേറ്റത്. പ്രതികൾ യുവാവിൻ്റെ തലയോട്ടി അടിച്ച് തകർത്തിരുന്നു. സംഭവത്തിൽ 3 പേര്. പാലക്കാട് ചേരമംഗലം സ്വദേശി ജയൻ (43), തിരുവനന്തപുരം പരപ്പംകുന്ന് സ്വദേശി സുജിത്ത് (34), പാലക്കാട് സ്വദേശി ഷിജു കുമാർ (31) എന്നിവരെ കുന്നംകുളം പൊലീസാണ് പിടികൂടിയത്. കേസിനാസ്പദമായ സംഭവമുണ്ടായത് ഞായറാഴ്ച രാത്രി 10 മണിക്കാണ്. പെരുമ്പിലാവ് കെ.ആർ.ബാറിൽവെച്ചാണ് സംഘർഷമുണ്ടായത്. മദ്യപിച്ച ശേഷം…

Read More

ബാംഗ്ലൂരിൽ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം

ബെംഗളൂരു: ബന്നാർഘട്ടയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം. നിലമ്പൂർ സ്വദേശി അർഷ് പി ബഷീർ (23 ), കൊല്ലം സ്വദേശി മുഹമ്മദ്‌ ഷാഹൂബ് (28) എന്നിവരാണ് മരിച്ചത്. അർഷ് പി ബഷീർ എംബിഎ വിദ്യാർഥിയാണ്. മുഹമ്മദ് ഷാഹൂബ് ബെംഗളൂരുവിൽ ജോലി ചെയ്യുകയാണ്. ഇന്നലെ രാത്രി 11 മണിക്കായിരുന്നു അപകടമുണ്ടായത്. യുവാക്കൾ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു. അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. ഗുരുതര പരിക്കേറ്റ യുവാക്കൾ സംഭവ സ്ഥലത്ത് വച്ചുതന്നെ മരിക്കുകയായിരുന്നു. മരിച്ച…

Read More

മുഹമ്മദ് അസ്ഹറുദ്ധീന് സെഞ്ച്വറി; കേരളം ശക്തമായ നിലയിൽ

രഞ്ജി ട്രോഫി സെമി ഫൈനലിൽ ഗുജറാത്തിനെതിരെ കേരളം മികച്ച നിലയിൽ. മുഹമ്മദ് അസ്ഹറുദ്ധീൻ സെഞ്ച്വറിയുമായി തിളങ്ങിയപ്പോൾ കേരളം അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 315 റൺസ് എന്ന നിലയിലാണ്. 173 പന്തിൽ 13 ഫോറുകളടക്കമാണ് അസ്ഹറുദ്ധീൻ സെഞ്ച്വറി നേടിയത്. അസ്ഹറുദ്ധീനൊപ്പം സൽമാൻ നിസാർ 35 റൺസുമായി ക്രീസിലുണ്ട്. രണ്ടാം ദിനത്തിലെ രണ്ടാം പന്തിൽ തന്നെ ക്യാപ്റ്റൻ സച്ചിൻ ബേബിയെ കേരളത്തിന് നഷ്ടമായിരുന്നു. ഒന്നാം ദിനത്തിലെ സ്കോറായ 206 റൺസിലേക്ക് സ്കോർ ചേർക്കുന്നതിന് മുമ്പായിരുന്നു വിക്കറ്റ് വീണത്. 69 റൺസാണ് ക്യാപ്റ്റന്‍…

Read More

മീറ്റർ ഇടാത്ത ഓട്ടോറിക്ഷ കൾക്കെതിരെ നടപടിയുമായി മോട്ടോർവാഹനവകുപ്പ്

തിരുവനന്തപുരം : മീറ്റർ ഇടാത്ത ഓട്ടോറിക്ഷകൾക്കെതിരെ കടുത്ത നടപടിയിലേക്ക് മോട്ടോർ വാഹന വകുപ്പ്. സ്റ്റിക്കർ പതിപ്പിച്ചിട്ടും മീറ്റർ ഇടാതെ സർവീസ് നടത്തിയാൽ പെർമിറ്റ് റദ്ദാക്കും. മാർച്ച് ഒന്നുമുതൽ മീറ്റർ ഇടാതെ വാഹനം ഓടിച്ചാൽ പണം നൽകരുതെന്ന് എംവിഡി നിർദേശം. ഓട്ടോറിക്ഷകൾ അമിത കൂലി വാങ്ങുന്നു എന്ന പരാതിയെ തുടർന്നാണ് നടപടി. ഓട്ടോറിക്ഷാ തൊഴിലാളികള്‍ അമിതമായി പണം ഈടാക്കുന്നുവെന്നും മീറ്റര്‍ ഇടാതെ ഓടുന്നുവെന്നുമെല്ലാമുള്ള ഒട്ടേറെ പരാതികളാണ് മോട്ടോര്‍ വാഹനവകുപ്പിനും പോലീസിനും ലഭിക്കുന്നത്. ഈ സാഹചര്യത്തിലാണ് പ്രശ്‌നത്തിന് ശാശ്വതമായ പരിഹാരമെന്ന…

Read More

മരുന്ന് വാങ്ങാൻ ആശുപത്രിയിലേക്ക് പോയ വായോധികയെ മരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം: ചുങ്കത്തറയിൽ വീട്ടിൽ നിന്നും ആശുപത്രിയിലേക്ക് പോയ വൃദ്ധയെ മരിച്ച നിലയിൽ കണ്ടെത്തി. പള്ളിക്കുത്ത് സ്വദേശി തങ്കമ്മയെ (71) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാവിലെ മരുന്ന് വാങ്ങാനായി ആശുപത്രിയിലേക്ക് പോയതാണ്. പിന്നീട് വീട്ടിൽ തിരിച്ചെത്തിയില്ല.രാവിലെ 10ന് വിവരം വീട്ടിൽ നിന്ന് പോയ തങ്കമ്മയെക്കുറിച്ച് പിന്നീട് വീട്ടുകാർക്ക് ഒന്നും ലഭിച്ചിരുന്നില്ല. ഇവരുടെ മൊബൈൽ ഫോൺ ഓഫായ നിലയിലാണ്. തുടർന്ന് കുടുംബം പോലീസിൽ പരാതി നൽകുകയും ചെയ്തു. പോത്ത് കല്ല് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് ഇന്ന്…

Read More

വാഴമല വിമാനപാറ താഴ്‌വരയിൽ വൻ തീപിടുത്തം. 15 ഏക്കർവനഭൂമി കത്തി നശിച്ചു.

പാനൂർ: വാഴമല വിമാന പാറയുടെ താഴ്‌വരയിൽ വൻ തീപിടുത്തം. 15 ഏക്കർവനഭൂമിയാണ് കത്തി നശിച്ചത്. ഇതിൽ സ്വകാര്യ വ്യക്തിയുടെ കൃഷി ഭൂമിയും ഉൾപ്പെട്ടിരുന്നു. 15 ഏക്കർ വനഭൂമി പൂർണ്ണമായും അപകടത്തിൽ കത്തി നശിച്ചു. തീ ആളിപ്പടരുന്നത് ശനിയാഴ്ച രാത്രിയിലാണ് ശ്രദ്ധയിൽപ്പെട്ടത്. പുറ്റത്താങ്കൽ അലക്‌സാണ്ടർ, പൊയിലൂർ ചമതക്കാട് മേടേമ്മൽ കൊറുമ്പൻ എന്നിവരുടെ വാഴ, തെങ്ങ്, ഇഞ്ചിയുൾപ്പടെയുള്ള കൃഷിയിടം പൂർണ്ണമായും കത്തിനശിച്ചു. തീ അണയ്ക്കാൻ പാനൂരിൽ നിന്ന് അഗ്‌നി രക്ഷസേന രാത്രി തന്നെ എത്തിയെങ്കിലും വാഹനം കടന്നു പോകാൻ കഴിയാത്ത…

Read More

ആശാവർക്കർമാർ നടത്തുന്ന രാപ്പകൽ സമരം ഒൻപതാം ദിവസത്തിലേക്ക് പ്രതിഷേധം കടുപ്പിക്കുമെന്ന് മുന്നറിയിപ്പ്.

തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് സെക്രട്ടറിയേറ്റ് പടിക്കൽ ആശാവർക്കർമാർ നടത്തുന്ന രാപ്പകൽ സമരം ഒൻപതാം ദിവസത്തിലേക്ക് കടന്നു. സമരത്തിന് കൂടുതൽ പേർ പിന്തുണയുമായെത്തുന്നുണ്ട്. ഇന്ന് ഡോ. ഗീവർഗീസ് മാർ കൂറിലോസ് സമരം ഉദ്ഘാടനം ചെയ്യും. ഗതാഗത തടസ്സം ഉണ്ടാക്കിയെന്ന കുറ്റം ചുമത്തി ആശ വര്‍ക്കര്‍മാരുടെ സെക്രട്ടറിയേറ്റ് സമരത്തിനെതിരെ പോലീസ് ഇന്നലെ കേസടുത്തിരുന്നു. കന്റോണ്‍മെന്റ് പൊലീസാണ് കേസെടുത്തത്. കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ നേതാക്കള്‍ക്കെതിരെയാണ് കേസ്. അന്വേഷണ ഉദ്യോഗസ്ഥന് മുമ്പിൽ ഹാജരാകാൻ ഇവർക്ക് നിർദേശം നൽകിയിരുന്നു. ചോദ്യംചെയ്യലിന് എത്താന്‍…

Read More

സംസ്ഥാനത്ത് പൂവാലശല്യം കൂടുന്നുവെന്ന് റിപ്പോർട്ടുകൾ

ബസ് സ്റ്റോപ്പുകളിലും, പൊതു ഇടങ്ങളിലുമെല്ലാം സ്ത്രീകളെ കമന്റടിക്കുന്ന പൂവാലന്‍മാര്‍ ഇപ്പോള്‍ കാണാനുണ്ടോ? അതൊക്കെ പഴയ കാലത്ത് എന്ന് ചിന്തിക്കാന്‍ വരട്ടെ. പൂവാലന്‍മാര്‍ സംസ്ഥാനത്ത് കൂടുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. നിയമസഭയില്‍ സമര്‍പ്പിച്ച സാമ്പത്തിക അവലോകന റിപ്പോര്‍ട്ടിലാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത പൂവാലന്‍ കേസുകളെ കുറിച്ച് പരാമര്‍ശിക്കുന്നത്. ഓരോ വര്‍ഷം കഴിയുമ്പോഴും കേസുകള്‍ ഉയരുന്നതായാണ് കണക്കുകള്‍. 2016 ല്‍ 328 ഉം, 2017 ല്‍ 421 ഉം 2018 ല്‍ 461 ഉം കേസുകളായിരുന്നു പൂവാല ശല്യത്തില്‍ രജിസ്റ്റര്‍ ചെയ്തത്….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial