Headlines

പകുതി വില തട്ടിപ്പ് കേസിൽ ആനന്ദകുമാറിന്റെയും കോൺഗ്രസ് നേതാവ് ലാലി വിൻസെന്റിന്റെയും വീട്ടിൽ  ഇ ഡി റെയ്ഡ്.

കൊച്ചി: പകുതി വില തട്ടിപ്പ് കേസിൽ മുഖ്യ ആസൂത്രകൻ ആനന്ദകുമാറിന്റെയും കോൺഗ്രസ് നേതാവ് ലാലി വിൻസെന്റിന്റെയും വീട്ടിൽ അടക്കം സംസ്ഥാനത്ത് 12 ഇടത്ത് ഇ ഡി റെയ്ഡ്. തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നേരത്തെ ഇ ഡി കേസ് രജിസ്റ്റർ‌ ചെയ്തിരുന്നു. ഇ ഡിയുടെ കൊച്ചി ഓഫീസാണ് റെയ്ഡ് നടത്തുന്നത്. കൊച്ചിയിലെ ലാലി വിൻസെന്റിന്റെ ഫ്‌ളാറ്റിൽ റെയ്ഡ് തുടരുകയാണ്. ശാസ്തമംഗലത്തെ ആനന്ദകുമാറിന്റെ വീട്ടിലും അനന്തുകൃഷ്ണന്റെ ഇടുക്കിയിലെ ഓഫീസിലും റെയ്ഡ് നടക്കുകയാണ്. ആനന്ദകുമാറിൻ്റെ ഭാരവാഹിത്വത്തിൽ ഉള്ള തോന്നയ്ക്കൽ സായിഗ്രാമത്തിലും റെയ്ഡ്…

Read More

മന്ത്രി പരാമർശം പിൻവലിച്ചില്ലെങ്കിൽ മെഡലുകൾ കടലിലെറിയുമെന്ന് ബീച്ച് ഹാൻഡ്ബാൾ വനിത താരങ്ങൾ

തിരുവനന്തപുരം: സംസ്ഥാന സ്പോർട്സ് കൗൺസിലിന് മുന്നിൽ ദേശീയ ഗെയിംസ് ബീച്ച് ഹാൻഡ്ബാൾ വെള്ളി മെഡൽ ജേതാക്കളുടെ പ്രതിഷേധം. ദേശീയ ഗെയിംസ് ബീച്ച് ഹാൻഡ്ബാളിൽ കേരളം ഹരിയാനയുമായി ഒത്തുകളിച്ച് വെള്ളിമെഡൽ നേടുകയായിരുന്നെന്ന കായികമന്ത്രി വി. അബ്ദുറഹ്മാന്‍റെ പരാമർശത്തിനെതിരെയാണ് പ്രതിഷേധം. ഒരാഴ്ചക്കുള്ളിൽ മന്ത്രി പരാമർശം പിൻവലിച്ചില്ലെങ്കിൽ മെഡലുകൾ കടലിലെറിയുമെന്ന് ബീച്ച് ഹാൻഡ്ബാൾ വനിത താരങ്ങൾ പറഞ്ഞു. ദേശീയ ഗെയിംസിനോടനുബന്ധിച്ചുള്ള പരിശീലന ക്യാമ്പിന് സർക്കാർ യഥാസമയം പണം അനുവദിക്കാത്തതിനാൽ ക്യാമ്പ് നടന്നത് മൂന്നു ദിവസം മാത്രമാണെന്നും ചുരുങ്ങിയ ദിവസം കൊണ്ട് ഇത്രയും…

Read More

ഫുട്ബോൾ പരിശീലനം കഴിഞ്ഞ് മടങ്ങി വന്ന എട്ടാംക്ലാസുകാരന് ക്രൂര മർദനമേറ്റു

കോഴിക്കോട്: ഫുട്ബോൾ പരിശീലനം കഴിഞ്ഞ് മടങ്ങവെ എട്ടാം ക്ലാസുകാരന് ക്രൂര മർദനം. മറ്റൊരു സ്കൂളിലെ വിദ്യാർത്ഥികളാണ് ഫുട്ബോൾ താരമായ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ മർദ്ദിച്ചത്. മർദനത്തിൽ കുട്ടിയുടെ കർണ്ണപടം തകർത്തു. കോഴിക്കോട് പയ്യോളിയിലാണ് രണ്ടാഴ്ച മുമ്പ് സംഭവം നടന്നത്. അക്രമത്തിൻ്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത് മൂന്ന് മാസത്തേക്ക് കുട്ടിക്ക് വിശ്രമം വേണമെന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. ഇരു സ്കൂളുകളിലെയും വിദ്യാർഥികൾ തമ്മിൽ നേരത്തെ തർക്കമുണ്ടായിരുന്നു. സംഭവത്തിൽ പോലീസ് നടപടി സ്വീകരിക്കാൻ വൈകിയെന്ന് കുട്ടിയുടെ കുടുംബം. പൊലീസ് കേസെടുത്തത് എസ്പിക്ക്…

Read More

ആനയിടഞ്ഞതിനെ തുടർന്ന് മരണപ്പെട്ട സ്ത്രീയുടെ ആഭരണങ്ങള്‍ കാണാനില്ലെന്ന പരാതിയുമായി കുടുംബം.

കോഴിക്കോട്: കൊയിലാണ്ടിയിൽ ഉത്സവത്തിനിടെ ആനയിടഞ്ഞതിനെത്തുടർന്ന് മരണപ്പെട്ട ലീലയുടെ ആഭരണങ്ങള്‍ കാണാനില്ലെന്ന പരാതിയുമായി കുടുംബം. ലീല ധരിച്ചിരുന്ന സ്വര്‍ണ മാലയും കമ്മലുകളും കാണാനില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. മൃതദേഹത്തില്‍ നിന്നും കിട്ടിയത് സ്വര്‍ണ വളകള്‍ മാത്രമാണ്. ലീല ധരിച്ചിരുന്ന സ്വര്‍ണ മാലയും കമ്മലുകളും കാണാനില്ല. നാല് പവനോളം സ്വർണാഭരണങ്ങൾ കാണാതായതായി ലീലയുടെ സഹോദരന്‍ ശിവദാസന്‍ പറഞ്ഞു. കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കുമെന്നും കുടുംബം അറിയിച്ചു. വ്യാഴാഴ്ച ആനയിടഞ്ഞുണ്ടായ അപകടത്തിൽ ലീല ഉൾപ്പടെ മൂന്ന് പേരാണ് മരിച്ചത്. രാജന്‍, അമ്മുക്കുട്ടി എന്നിവരാണ്…

Read More

കാമ്പസ് കുറ്റകൃത്യങ്ങൾക്ക് തണലൊരുക്കുന്ന രാഷ്ട്രീയ പാർട്ടികൾ അപമാനകരം :കെ.എൻ.എം

                                   കാക്കവയൽ : കേരളത്തിലെ കാമ്പസുകളിൽ അനുദിനം റാഗിംഗ് ക്രൂരതകൾ വർദ്ധിച്ചുകൊണ്ടിരിക്കുന്നത് കുറ്റകൃത്യം ചെയ്യുന്നവർക്ക് മാതൃകാപരമായ ശിക്ഷ നൽകാതെ രാഷ്ട്രീയപാർട്ടികളുടെ സംരക്ഷണം ലഭിക്കുന്നതുകൊണ്ടാണെന്ന് കെ എൻ എം മർക്കസുദ്ദവ ട്രൂവേ പ്രവർത്തക കൺവെൻഷൻ അഭിപ്രായപ്പെട്ടു . മാധ്യമങ്ങൾക്ക് മുമ്പിൽ പ്രതികളെ തള്ളിപ്പറയുകയും ഉള്ളിലൂടെ അവർക്ക് രാഷ്ട്രീയ സംരക്ഷണം ഒരുക്കുകയും ചെയ്യുന്ന രാഷ്ട്രീയ പാർട്ടികൾ സാംസ്കാരിക കേരളത്തിന് അപമാനകരമാണെന്നും സംഗമം വിലയിരുത്തി .           ജില്ലാ പ്രസിഡണ്ട് അബ്ദുൽ ഹക്കീം അമ്പലവയൽ അധ്യക്ഷനായിരുന്നു . സംസ്ഥാന ഉപാധ്യക്ഷൻ സൈതലവി…

Read More

46 ലിറ്റർ വിദേശ മദ്യവുമായി യുവ ദമ്പതികൾ പിടിയിലായി

പാലക്കാട്: 46 ലിറ്റർ വിദേശ മദ്യവുമായി ദമ്പതികൾ പിടിയിലായി. മണ്ണാർക്കാട് കാഞ്ഞിരത്താണ് സംഭവം. അട്ടപ്പടി സ്വദേശികളായ പ്രതീഷ്, മീന എന്നിവരാണ് അറസ്റ്റിലായത്. ഇവർ ഉപയോഗിച്ചിരുന്ന എർടിഗ കാറിൽ നിന്നാണ് മണ്ണാർക്കാട് എക്‌സൈസ് സർക്കിൾ ഇൻസ്പെക്ടർ ബി വിഷ്ണുവിൻ്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം വിദേശ മദ്യം പിടിച്ചത്. ഈ കാറും കസ്റ്റഡിയിലെടുത്തു. പാലക്കാട് ഐ.ബി അസിസ്റ്റൻഡ് എക്സ്സൈസ് ഇൻസ്പക്ടർ സുരേഷിന് കിട്ടിയ രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് ഇവരുടെ വാഹനം പരിശോധിച്ചത്. പിടിയിലായ പ്രതീഷ് നേരത്തെയും ഇത്തരത്തിൽ നിരവധി അബ്‌കാരി…

Read More

അടുക്കളയിൽ കളിക്കുന്നതിനിടയിൽ രണ്ട് വയസുകാരൻ്റെ തല പാത്രത്തിനുള്ളിൽ  കുടുങ്ങി; രക്ഷകരായി അഗ്നി സേനാംഗങ്ങൾ

കോഴിക്കോട്: വീട്ടിലെ അടുക്കളയില്‍ കളിക്കുന്നതിനിടയില്‍ രണ്ട് വയസുകാരന്റെ തല അബദ്ധത്തില്‍ പാത്രത്തിനുള്ളില്‍ കുടുങ്ങി. തൂണേരി കോമത്ത്കണ്ടി ഷജീറിന്റെ മകന്‍ രണ്ട് വയസുകാരനായ ആദി യമാനാണ് അപകടത്തില്‍പ്പെട്ടത്.പാത്രം ഉപയോഗിച്ച് കളിക്കുന്നതിനിടയില്‍ വീട്ടുകാരുടെ ശ്രദ്ധ മാറിയപ്പോള്‍ കുട്ടിയുടെ തല ചെമ്പിനുള്ളില്‍ കുടുങ്ങിപ്പോവുകയായിരുന്നു. വീട്ടുകാര്‍ ഏറെ ശ്രമിച്ചിട്ടും പാത്രം മാറ്റാന്‍ സാധിക്കാതെ വന്നതോടെ കുഞ്ഞിനെ നാദാപുരം അഗ്നിരക്ഷാ നിലയത്തില്‍ എത്തിച്ചു. അഗ്നി രക്ഷാ സേനാംഗങ്ങള്‍ കട്ടര്‍ ഉപയോഗിച്ച് പരിക്കുകളൊന്നും കൂടാതെ പാത്രം മുറിച്ചുമാറ്റി

Read More

ഒമ്പതാം ക്ലാസുകാരനെ ഇരുപതോളം സഹവിദ്യാർത്ഥികൾ ചേർന്ന് ക്രൂരമായി മർദിച്ചു

തിരുവനന്തപുരം: ഒമ്പതാം ക്ലാസുകാരനെ ഇരുപതോളം സഹവിദ്യാർത്ഥികൾ ചേർന്ന് ക്രൂരമായി മർദിച്ചു. തിരുവനന്തപുരം നേമം വിക്ടറി ഹയര്‍ സെക്കണ്ടറി സ്കൂളിലാണ് സംഭവം. സ്കൂളിന്റെ 75-ാം വാർഷികത്തിനിടയിലായിരുന്നു മർദ്ദനം. മർദ്ദിക്കുന്ന ദൃശ്യങ്ങൾ റീലായി പ്രചരിപ്പിക്കുകയും ചെയ്തെന്ന് പരാതിയുണ്ട്. പരാതി ഉന്നയിച്ചിട്ടും സ്കൂൾ അധികൃതർ യാതൊരു വിധ നടപടിയും എടുത്തിട്ടില്ലെന്നാണ് കുട്ടിയുടെ രക്ഷിതാക്കളുടെ ആരോപണം. പരീക്ഷ അടുത്തിട്ടും സ്കൂളിൽ പോകാൻ ഭയമെന്ന് വിദ്യാർത്ഥി ഒരു വാർത്താചാനലിൽ പറ‍ഞ്ഞു. കഴി‍ഞ്ഞ വ്യാഴാഴ്ച സ്കൂളിന്റെ വാർഷികത്തിനിടയിലാണ് ഒരു സഹവിദ്യാർത്ഥി മുൻപ് നടന്ന പ്രശ്നവുമായി ബന്ധപ്പെട്ട്…

Read More

പത്തനംതിട്ടയിൽ റോഡ് മുറിച്ചുകടക്കാന്‍ ശ്രമിച്ച വയോധിക കെ.എസ്.ആര്‍.ടി.സി. ബസിടിച്ച് മരിച്ചു

പത്തനംതിട്ട: റോഡ് മുറിച്ചുകടക്കാന്‍ ശ്രമിച്ച വയോധിക കെ.എസ്.ആര്‍.ടി.സി. ബസിടിച്ച് മരിച്ചു. വെണ്ണിക്കുളം കോഴഞ്ചേരി റോഡില്‍ കത്തോലിക്കാ പള്ളിക്ക് സമീപത്ത് ആണ് അപകടമുണ്ടായത്. വെണ്ണിക്കുളം പാരുമണ്ണില്‍ പരേതനായ ജോസഫ് രാജുവിന്റെ ഭാര്യ ലിസി രാജു (75) ആണ് മരിച്ചത്. മലങ്കര കത്തോലിക്കാ സഭയുടെ പട്ടം കതോലിക്കറ്റിലേ കൂരിയ ബിഷപ്പ് ആന്റണി മാര്‍ സില്‍വാനോസിന്റെ സഹോദരിയാണ് ലിസി. ഞായറാഴ്ച വൈകുന്നേരത്തോടെ ആയിരുന്നു അപകടം നടന്നത്. വെണ്ണിക്കുളം കവലക്ക് സമീപം കോഴഞ്ചേരി റോഡില്‍ കത്തോലിക്കാ പള്ളിക്ക് സമീപമായിരുന്നു സംഭവം. വൈകുന്നേരം 5.45-ന്…

Read More

പ്രസവ ശസ്ത്രക്രിയയ്ക്കിടെ 16 കാരിക്ക് ദാരുണാന്ത്യം; ഗർഭിണിയാണെന്ന് അറിഞ്ഞില്ലെന്ന് മാതാപിതാക്കൾ

ഹൈദരാബാദ്: പ്രസവ ശസ്ത്രക്രീയയ്ക്കിടെ 16 കാരിക്ക് ദാരുണാന്ത്യം. ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിലാണ് സംഭവം. ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയക്കിടെ 16കാരി മരണപ്പെട്ടു. ചിറ്റൂർ ജില്ലയിലാണ് സംഭവം. ചിറ്റൂർ സർക്കാർ ആശുപത്രിയിൽ വെച്ചാണ് പ്രസവ ശസ്ത്രക്രിയ നടന്നത്. ഇതെത്തുടർന്ന് കുട്ടിയുടെ ആരോഗ്യനില വഷളായി. ഉടൻ തന്നെ തിരുപ്പതിയിലെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടി പഠിച്ചിരുന്ന സ്കൂളിലെ അധ്യാപകരാണ് കുട്ടി ഗർഭിണിയാണെന്ന് കണ്ടെത്തിയത്. ശാരീരിക അസ്വസ്ഥതകളും മറ്റ് കണ്ടാണ് അവ‍ർക്ക് സംശയം തോന്നിയത്. തുടർന്ന് മാതാപിതാക്കളെ വിവരം അറിയിച്ചു….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial