Headlines

മദ്യ ലഹരിയിൽ തിരുവല്ല കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ നിന്ന് ബസ് കടത്തിക്കൊണ്ടുപോകാൻ ശ്രമം; അറസ്റ്റ്

പത്തനംതിട്ട: തിരുവല്ല കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ നിന്ന് ബസ് കടത്തിക്കൊണ്ടുപോകാൻ ശ്രമം. സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ആഞ്ഞിലിത്താനം വീട്ടിൽ ജെബിൻ ആണ് പൊലീസിന്റെ പിടിയിലായത്. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. ബസ് സ്റ്റാര്‍ട്ട് ആക്കി കൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ ജീവനക്കാരും യാത്രക്കാരും ചേര്‍ന്ന് ശ്രമം തടയുകയായിരുന്നു. ഇയാൾ മദ്യലഹരിയിലായിരുന്നു. ഇയാൾ നിർത്തിയിട്ടിരുന്ന മല്ലപ്പള്ളി റൂട്ടിലോടുന്ന ബസിൽ കയറി, ബസ് മുന്നോട്ടെടുത്തു. തുടർന്ന് കെ എസ് ആർ ടി സി…

Read More

ചേർത്തല ജയൻ മാപ്പ് പറയണമെന്ന് നിർമ്മാതാക്കളുടെ സംഘടന; വക്കീൽ നോട്ടീസ് അയച്ചു

കൊച്ചി: ജയൻ ചേർത്തല മാപ്പ് പറയണമെന്ന് നിർമാതാക്കളുടെ സംഘടന. അമ്മയുടെ ഭാരവാഹിയായ ജയൻ ചേർത്തല നടത്തിയ വാർത്ത സമ്മേളനത്തിൽ നിർമാതാക്കളുടെ സംഘടനയ്ക്കെതിരെ സംസാരിച്ചിരുന്നു. നിരുപാധികം മാപ്പ് പറഞ്ഞില്ലെങ്കില്‍ ജയൻ ചേർത്തലക്കെതിരെ മാനനഷ്ടത്തിന് പരാതി കൊടുക്കുമെന്ന് നിർമ്മാതാക്കളുടെ സംഘടന അറിയിച്ചു. സിനിമാതാരങ്ങളുടെ അമിത പ്രതിഫലമെന്ന നിർമ്മാതാക്കളുടെ പരാമർശത്തിനെതിരെയും നിര്‍മ്മാതവ് സുരേഷ് കുമാറിനെതിരെയും ജയന്‍ ചേര്‍ത്തല നടത്തിയ പ്രതികരണം നിർമ്മാതാക്കളുടെ സംഘടന വക്കീൽ നോട്ടീസ് അയയ്ക്കുന്നതിലേക്ക് നയിച്ചിരിക്കുകയാണ്. കഴിഞ്ഞ ഫെബ്രുവരി 14ന് നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ജയന്‍ ചേര്‍ത്തല നിര്‍മ്മാതാക്കളുടെ…

Read More

സ്കൂൾ വാർഷിക പരീക്ഷയുടെ ടൈംടേബിൾ പുന:ക്രമീകരിച്ചു

തിരുവനന്തപുരം: ഒന്നുമുതൽ 9 വരെയുള്ള ക്ലാസുകളിലെ വാർഷിക പരീക്ഷകളുടെ ടൈംടേബിൾ പുന:ക്രമീകരിച്ചു. പരീക്ഷകളിൽ മാറ്റം വരുത്തി പൊതു വിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കി. മാറ്റിയ പരീക്ഷകകളുടെ വിവരങ്ങൾ താഴെ..ഫെബ്രുവരി 25ന് രാവിലെ നടത്താൻ നിശ്ചയിച്ചിരുന്ന 8-ാം ക്ലാസ്സിലെ ഹിന്ദി പരീക്ഷയും 9-ാം ക്ലാസ്സിലെ ഒന്നാം ഭാഷാ പേപ്പർ 2 പരീക്ഷയും മാർച്ച്‌ 11ന് രാവിലെ നടത്തുന്ന രീതിയിൽ പുന:ക്രമീകരിച്ചു. ▪️25/02/2025 ന് ഉച്ചയ്ക്കുശേഷം നടത്താൻ നിശ്ചയിച്ചിരുന്ന 8-ാം ക്ലാസ്സിലെ ഒന്നാം ഭാഷ പേപ്പർ 2 പരീക്ഷ 25/03/2025 ന്…

Read More

15 കാരന്‍ തോക്ക് കൊണ്ട് കളിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടി; നാലു വയസുകാരന്‍ മരിച്ചു, അമ്മ ആശുപത്രിയില്‍

ബംഗലൂരു: കര്‍ണാടകയില്‍ 15 കാരന്‍ തോക്ക് ഉപയോഗിച്ച് കളിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടി നാലു വയസുകാരന്‍ മരിച്ചു. ഗുരുതരമായി പരിക്കേറ്റ അമ്മ ആശുപത്രിയില്‍ ചികിത്സയിലാണ്.മാണ്ഡ്യ ജില്ലയിലെ നാഗമംഗല താലൂക്കിലാണ് സംഭവം. പശ്ചിമ ബംഗാളില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികളുടെ മകനായ അഭിജിത്ത് ആണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. ഞായറാഴ്ച വൈകുന്നേരം 5.45 ഓടേയാണ് സംഭവം. കുടുംബം ജോലി ചെയ്യുന്ന കോഴി ഫാമിലെ ചെറിയ വീട്ടില്‍ എത്തിയ 15 വയസുള്ള കുട്ടിയുടെ ശ്രദ്ധയില്‍ ചുമരില്‍ തൂങ്ങിക്കിടന്ന സിംഗിള്‍ ബാരല്‍ ബ്രീച്ച് ലോഡിങ്…

Read More

യുവതിയെ ഭർതൃഗ്രഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: യുവതിയെ ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വടകര കല്ലേരിയിലാണ് സംഭവം. കണ്ണൂര്‍ പൂവാട്ടുംപാറ വെങ്കല്ലുള്ള പറമ്പത്ത് ശ്യാമിലി(25)യാണ് മരിച്ചത്. ഭര്‍ത്താവ് ജിതിന്റെ കല്ലേരിയിലെ വീട്ടിലെ കിടപ്പു മുറിയിലാണ് മൃതദേഹം കണ്ടത്. കഴിഞ്ഞ ദിവസം രാത്രി എട്ടോടെയാണ് സംഭവം. ശ്യാമിലിയെ വിളിച്ചിട്ട് അനക്കമില്ലെന്ന് ജിതിന്‍ വീട്ടുകാരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വില്യാപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു. നാല് വയസുള്ള ദ്രുവരക്ഷ് ഏക മകനാണ്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും പോസ്റ്റ്മോര്‍ട്ടം…

Read More

കാട്ടുപന്നിയുടെ ആക്രമണത്തിൽ ആറു വയസ്സുകാരിക്ക് പരിക്കേറ്റു.

പാലക്കാട്:  കാട്ടുപന്നിയുടെ ആക്രമണത്തിൽ ആറു വയസ്സുകാരിക്ക് പരിക്കേറ്റു. പാലക്കാട് തച്ചമ്പാറ മുതുകുറുശ്ശി ഉഴുന്നുപറമ്പ് നരിയമ്പാടം സന്തോഷിൻ്റെയും ബിൻസിയുടെയും മകൾ പ്രാർത്ഥനക്കാണ് പരിക്കേറ്റത്. രാവിലെ 8:30ന് ഉഴുന്നുപറമ്പിൽ വച്ചായിരുന്നു ആക്രമണം നടന്നത്. മൂത്ത കുട്ടിയായ കീർത്തനയെ സ്കൂൾ ബസിലേക്ക് കയറ്റി തിരികെ ബിൻസിയും പ്രാർത്ഥനയും വീട്ടിലെക്ക് തിരികെ വരുന്നതിനിടെ പന്നി ഇവരെ ഇടിച്ചിടുകയായിരുന്നു. ബിൻസിയുടെ കയ്യിലുണ്ടായിരുന്ന കുഞ്ഞ് പന്നി വന്ന് ഇടിച്ചതിനെ തുടർന്ന് തെറിച്ചു വീഴുകയും വീണ കുട്ടിയെ ആക്രമിക്കുകയുമായിരുന്നു. പ്രദേശവാസികൾ ചേർന്ന് കുഞ്ഞിനെയും ബിൻസിയെയും തച്ചമ്പാറയിലുള്ള സ്വകാര്യ…

Read More

വിവാഹ ഘോഷയാത്രക്കിടെ കുതിരപ്പുറത്ത് നിന്ന് കുഴഞ്ഞ് വീണ് വരൻ മരിച്ചു.

മധ്യപ്രദേശിലെ ഷിയോപൂരിൽ നടന്ന വിവാഹ ഘോഷയാത്രക്കിടെ കുതിരപ്പുറത്ത് നിന്ന് കുഴഞ്ഞ് വീണ് വരൻ മരിച്ചു. ചടങ്ങിൽ‍ ‌പങ്കെടുക്കാൻ കുതിരപ്പുറത്ത് വരികയായിരുന്ന വരൻ പ്രദീപ് സിങ് ജാട്ടിന് പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. അബോധാവസ്ഥയിലായ പ്രദീപിന് സുഹൃത്തുക്കള്‍ സിപിആർ നൽകിയ ശേഷം ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഹൃദായാഘാതം മൂലമാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം ,പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കിട്ടിയതിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാക്കൂ. നാഷണൽ സ്റ്റുഡന്റ് യൂണിയൻ ഓഫ് ഇന്ത്യയുടെ (എൻ‌എസ്‌യു‌ഐ) മുൻ ജില്ലാ…

Read More

ഡെങ്കിപ്പനി മരണങ്ങൾ രാജ്യത്ത് ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് കേരളത്തിൽ;
ആറുവർഷത്തിനിടെ മരിച്ചത് 301പേർ

മലപ്പുറം: പൊതുജനാരോഗ്യ രംഗത്ത് ‘കേരള മോഡൽ’ കൊട്ടിഘോഷിക്കുമ്പോഴും രാജ്യത്ത് ഏറ്റവും കൂടുതൽ ഡെങ്കിപ്പനി മരണങ്ങൾ റിപ്പോർട്ട് ചെയ്തത് കേരളത്തിൽ. മാത്രമല്ല, ഈ വർഷം കഴിഞ്ഞ ഒന്നരമാസത്തിനിടെ നാല് ഡെങ്കി മരണങ്ങളും റിപ്പോർട്ട് ചെയ്തതായി സംസ്ഥാന ആരോഗ്യവകുപ്പിന്‍റെ കണക്കുൾ വ്യക്തമാക്കുന്നു. 2019 മുതൽ 2024 വരെയുള്ള നാഷനൽ സെന്‍റർ ഫോർ വെക്ടർബോൺ ഡിസീസസ് കൺട്രോളിന്‍റെ വാർഷിക റിപ്പോർട്ടിലാണ് ആശങ്കപ്പെടുത്തുന്ന ഈ കണക്കുകൾ. കോവിഡ് മരണങ്ങളുടെ കാര്യത്തിലും ഇതുതന്നെയായിരുന്നു കേരളത്തിന്‍റെ സ്ഥിതി. 2016, 2017, 2018 കാലഘട്ടത്തിലാണ് ഏറ്റവുമധികം ഡെങ്കി…

Read More

രാജ്യത്ത് മദ്യപാനം മൂലമുള്ള കാൻസറുകളിൽ ക്രമാതീതമായ വർധന; മുന്നറിയിപ്പുമായി ആരോഗ്യവിദഗ്‌ദർ

ഡൽഹി: മദ്യപാനം മൂലമുള്ള കാൻസറുകൾ ഇന്ത്യയിൽ വർധിച്ച് വരുന്നുവെന്ന് മുന്നറിയിപ്പ് നൽകി ആരോഗ്യവിദഗ്ധർ. ലഹരിപാനീയങ്ങളിൽ ആരോഗ്യ മുന്നറിയിപ്പ് ലേബലുകൾ സ്ഥാപിക്കണമെന്ന് ലോകാരോഗ്യ സംഘടന നിർദേശം പുറത്തിറക്കിയതിന് പിന്നാലെയാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. മദ്യപാനം കാൻസറിനുള്ള സാധ്യത വർധിപ്പിക്കുന്നുവെന്നാണ് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്. കൂടാതെ 20-ലധികം തരം കാൻസറുകൾക്ക് മദ്യത്തിന്റെ ഉപയോഗം കാരണമാകുന്നു. മദ്യപാനം വായ, തൊണ്ട, അന്നനാളം, ആമാശയം, വൻകുടൽ, മലാശയം, പാൻക്രിയാസ് എന്നിവയുമായി ബന്ധപ്പെട്ട കാൻസറുകൾക്കുള്ള സാധ്യത വർധിപ്പിക്കുന്നതായി വാസ്കുലർ ഇന്റർവെൻഷണൽ റേഡിയോളജിസ്റ്റും എൻഡോവാസ്കുലർ സർജനുമായ ഡോ. പുനീത്…

Read More

അയൽവാസിയുടെ പൂവൻകോഴിയുടെ കൂവൽ ശല്യമാകുന്നു  പരാതിയിൽ നടപടിയുമായി ആർ.ഡി.ഒ.

പത്തനംതിട്ട: അടൂരിൽ അയൽവാസിയുടെ പൂവൻ കോഴിയുടെ കൂവൽ ശല്യമാകുന്നു എന്ന പരാതിയിൽ നടപടിയുമായി ആർ.ഡി.ഒ. അടൂർ പള്ളിക്കൽ വില്ലേജിൽ ആലുംമൂട് പ്രണവത്തിൽ രാധാകൃഷ്ണക്കുറുപ്പാണ് തൻ്റെ അയൽവാസിയുടെ പൂവൻ കോഴി കൂവുന്നത് ശല്യമാകുന്നതായി പരാതി നൽകിയത്. ഇതോടെ ഇയാളുടെ അയൽവാസി പള്ളിക്കൽ കൊച്ചു തറയിൽ അനിൽ കുമാറിൻ്റെ വീടിനു മുകളിലെ നിലയിൽ സ്ഥാപിച്ചിരിക്കുന്ന കോഴിക്കൂടിൽ നിന്നും മാറ്റണമെന്ന് അടൂർ ആർ.ഡി.ഒ. ബി.രാധാകൃഷ്ണൻ നിർദ്ദേശം നൽകി. പുലർച്ചെ മൂന്നു മുതൽ പൂവൻകോഴി കൂവുന്നത് സ്വൈര്യ ജീവിതത്തിന് തടസ്സമുണ്ടെന്ന് കാണിച്ചാണ് രാധാകൃഷ്ണക്കുറുപ്പ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial