വയനാട് ദുരന്തവും കേന്ദ്ര സർക്കാർ ഇടപെടലും സെമിനാർ സംഘടിപ്പിച്ചു.

കഴക്കൂട്ടം: വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് കേരളത്തെ ഒന്നാകെ അപമാനിക്കുന്ന പ്രവർത്തിയാണ് കേന്ദ്രത്തിൽ നിന്നുണ്ടായതെന്ന് മന്ത്രി ജി ആർ അനിൽ പറഞ്ഞു. സിപിഐ പൗഡിക്കോണം ലോക്കൽ സമ്മേളനത്തോടനുബന്ധിച്ച് അയിരൂപ്പാറ എസ്എൻഡിപി ഹാളിൽ സംഘടിപ്പിച്ച വയനാട് ദുരന്തവും കേന്ദ്ര സർക്കാർ ഇടപെടലും എന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2,000 കോടിയുടെ സഹായം ആവശ്യ പ്പെട്ട സംസ്ഥാനം ചൂരൽമല ദുരന്തത്തെ എൽ ത്രി കാറ്റഗറിയിൽ പെട്ട അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടു. എങ്കിൽ വിവിധ ഏജൻസികളുടെ സഹായം ലഭ്യമാകുമായിരുന്നു. എല്ലാം…

Read More

ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെട്ട രാഷ്ട്രീയക്കാര്‍ക്ക് ആജീവനാന്ത വിലക്ക് വേണ്ട ; കേന്ദ്രം സുപ്രീം കോടതിയിൽ

ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെട്ട രാഷ്ട്രീയക്കാര്‍ക്ക് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തുന്നത് കഠിനമാണെന്നും നിലവിലുള്ള ആറ് വര്‍ഷ കാലാവധി പര്യാപ്തമാണെന്നും കേന്ദ്രം സുപ്രീംകോടതിയില്‍. ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെട്ട രാഷ്ട്രീയക്കാര്‍ക്ക് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തണമെന്നും രാജ്യത്തെ എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും എതിരായ ക്രിമിനല്‍ കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കണമെന്നുമാവശ്യപ്പെട്ട് അഭിഭാഷകന്‍ അശ്വിനി ഉപാധ്യായ സമര്‍പ്പിച്ച ഹർജിയിൽ സമർപ്പിച്ച മറുപടി സത്യവാങ്മൂലത്തിലാണ് കേന്ദ്രസർക്കാർ നിലപാട് അറിയിച്ചത്. അയോഗ്യതാ കാലയളവ് തീരുമാനിക്കുന്നത് പാര്‍ലമെന്റിന്റെ അധികാര പരിധിയിലുള്ളതാണെന്നും കേന്ദ്രം സുപ്രീംകോടതിയില്‍ വ്യക്തമാക്കി. മാത്രമല്ല അയോഗ്യതാ കാലാവധി യുക്തിസഹമായി പരിഗണിച്ച്…

Read More

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്;ശനിയാഴ്ച ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ഉയര്‍ന്ന താപനില മുന്നറിയിപ്പ്. സാധാരണയെക്കാള്‍ രണ്ടു മുതല്‍ നാലു ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കണ്ണൂര്‍ ജില്ലയില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയും കോട്ടയം, കാസര്‍കോട്, തൃശൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെയും കോഴിക്കോട്, മലപ്പുറം, പാലക്കാട്, എറണാകുളം, പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും തിരുവനന്തപുരം,…

Read More

ഈന്തപ്പഴത്തിനുള്ളിൽ സ്വർണം കടത്താൻ ശ്രമിച്ചയാൾ പിടിയിൽ

ന്യൂഡല്‍ഹി: ഈന്തപ്പഴത്തിനുള്ളില്‍വെച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണം ഡല്‍ഹി കസ്റ്റംസ് പിടികൂടി. 172 ഗ്രാം സ്വര്‍ണമായി സൗദിയിലെ ജിദ്ദയില്‍ നിന്നെത്തിയ യാത്രക്കാരനാണ് പിടിയിലായത്. SV756 നമ്പര്‍ വിമാനത്തിലാണ് ഇയാള്‍ ഡല്‍ഹിയിലെത്തിയത്. ബാഗേജിന്റെ എക്‌സ്-റേ സ്‌കാനിങ് നടത്തുമ്പോള്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നി. യാത്രക്കാരന്‍ ഡോര്‍ ഫ്രെയിം മെറ്റല്‍ ഡിറ്റക്ടറിനുള്ളിലൂടെ കടന്നപ്പോള്‍ ഉപകരണം ശബ്ദിച്ചതോടെ അധികൃതര്‍ ലഗേജ് പരിശോധിച്ചപ്പോഴായിരുന്നു കവറില്‍ കെട്ടിയ നിലയില്‍ ഈന്തപ്പഴം കണ്ടെത്തിയത്. വിശദമായി പരിശോധിച്ചപ്പോഴാണ് ഈന്തപ്പഴത്തിനുള്ളില്‍ കുരുവിന്റെ സ്ഥാനത്ത് സ്വര്‍ണമാണെന്ന് കണ്ടെത്തിയത്. സ്വര്‍ണം പിടിച്ചെടുത്ത വിവരം…

Read More

കണ്ണാടിപ്പറമ്പിൽ മുള്ളൻപന്നി ഓട്ടോയിലേക്ക് ഓടിക്കയറി; ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

                        കണ്ണാടിപ്പറമ്പ്: ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോറിക്ഷയിലേക്ക് മുള്ളൻപന്നി പാഞ്ഞു കയറിയതിനെ തുടർന്ന് നിയന്ത്രണം വിട്ടു മറിഞ്ഞ് ഓട്ടോ ഡ്രൈവർ മരിച്ചു.കൊളച്ചേരി പൊൻകുത്തി ലക്ഷംവീട് സങ്കേതത്തിലെ ഇടച്ചേരിയൻ വിജയനാണ് (52) മരിച്ചത്. ഇന്നലെ രാത്രി പത്തരയോടെ കണ്ണാടിപ്പറമ്പ് വാരം കടവ് റോഡ് പെട്രോള്‍ പമ്പിനു സമീപമായിരുന്നു അപകടം. വിജയൻ ഓടിച്ചു പോകുകയായിരുന്ന ഓട്ടോറിക്ഷയില്‍ ഡ്രൈവറുടെ ഭാഗത്തേക്ക് മുള്ളൻ പന്നി ഓടിക്കയറുകയായിരുന്നു. ഇതോടെ ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞു. സമീപത്തുണ്ടായിരുന്നവർ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ ഇന്നാണ് മരിച്ചത്.

Read More

സിപിഐ നേതൃത്വത്തിനെതിരെ പി രാജുവിൻ്റെ കുടുംബം; പാർട്ടി ഓഫീസിൽ പൊതുദർശനം വേണ്ടെന്ന് നിലപാട്

കൊച്ചി: അന്തരിച്ച സിപിഐ മുൻ എറണാകുളം ജില്ലാ സെക്രട്ടറിയും മുൻ എംഎൽഎയുമായ പി രാജുവിൻ്റെ മൃതദേഹം പാർട്ടി ഓഫിസിൽ പൊതുദർശനത്തിന് വെക്കേണ്ടെന്ന് അദ്ദേഹത്തിൻ്റെ കുടുംബം. ഇക്കാര്യം ബന്ധുക്കൾ പാർട്ടി നേതൃത്വത്തെ അറിയിച്ചു. സിപിഐയിൽ നിന്ന് രാജുവിന് നീതി കിട്ടിയില്ലെന്നാണ് കുടുംബത്തിൻറെ പരാതി. ഈ സാഹചര്യത്തിലാണ് രാജുവിന്റെ മൃതദേഹം പറവൂർ ടൗൺഹാളിൽ പൊതുദർശനത്തിന് വച്ചാൽ മതിയെന്ന് കുടുംബം തീരുമാനിച്ചത്. പി രാജുവിനെതിരായ ആരോപണങ്ങൾ തെറ്റെന്ന് പാർട്ടി കൺട്രോൾ കമ്മീഷൻ കണ്ടെത്തിയിട്ടും അദ്ദേഹത്തിന് പാർട്ടി നേതൃത്വത്തിലേക്ക് തിരിച്ചുവരാനുള്ള അവസരത്തിന് പാർട്ടിയിലെ…

Read More

തട്ടുകടയിൽ ചമ്മന്തിയെ ചൊല്ലി തർക്കം ഭക്ഷണം കഴിക്കാൻ എത്തിയവർ ഹോട്ടലുടമയെ ആക്രമിച്ചു

കിളിമാനൂരിൽ തട്ടുകടയിൽ ഭക്ഷണം കഴിക്കാൻ എത്തിയവരെ ഉടമ മർദിച്ചുവെന്ന് പരാതി.കൊട്ടാരക്കര സ്വദേശികളായ ആശിഷ് ഭാര്യ ഷബിന മക്കൾ എന്നിവർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. കഴിഞ്ഞദിവസം രാത്രി 11 മണിക്ക് തിരുവനന്തപുരത്തു നിന്നും തിരികെ വീട്ടിലേക്ക് മടങ്ങുന്ന വഴി തട്ടത്ത്മലയിലുള്ള വാഴൂട്ട് ഹോട്ടൽ എന്ന തട്ടുകടയിൽ ഭക്ഷണം കഴിക്കാൻ കയറുകയും ഭക്ഷണം ഓർഡർ ചെയ്യുകയും ചെയ്യുന്നു കൂടെ ചമ്മന്തിയും ആവശ്യപ്പെടുകയായിരുന്നു. ജീവനക്കാർ ആദ്യം ചമ്മന്തി ഇല്ലെന്ന് വീണ്ടും ചോദിച്ചപ്പോൾ ദേഷ്യത്തോടെ ജീവനക്കാരൻ ചമ്മന്തി നിറച്ച തൊട്ടി മേശപ്പുറത്ത് ബലമായി…

Read More

എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാൻ അവസരം

1995 ജനുവരി ഒന്ന് മുതൽ 2024 ഡിസംബര്‍ 31 (10/94 മുതൽ 09/2024 വരെ രജിസ്ട്രേഷൻ കാർഡിൽ പുതുക്കൽ രേഖപ്പെടുത്തിയിട്ടുളളവർക്ക്) വരെയുളള കാലയളവിൽ വിവിധ കാരണങ്ങളാൽ എംപ്ലോയ്മെന്‍റ് രജിസ്ട്രേഷൻ പുതുക്കുവാൻ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാർഥികൾക്ക് സീനിയോറിറ്റി നിലനിർത്തി രജിസ്ട്രേഷൻ പുതുക്കാന്‍ അവസരം. പ്രസ്തുത കാലയളവിൽ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് മുഖേനയോ മറ്റ് സ്ഥാപനങ്ങളിലോ ജോലി ലഭിച്ച് നിയമാനുസൃതം വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങുകയും എന്നാൽ സർട്ടിഫിക്കറ്റ് യഥാസമയം (90 ദിവസത്തിനകം) രജിസ്റ്റർ ചെയ്യാൻ കഴിയാത്തതിനാൽ സീനിയോറിറ്റി നഷ്ടമായവർക്കും, ഈ…

Read More

സംയുക്ത പാര്‍ലമെന്ററി സമിതി നിര്‍ദ്ദേശിച്ച പുതുക്കിയ വഖഫ് ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി

ന്യൂഡൽഹി: സംയുക്ത പാര്‍ലമെന്ററി സമിതി നിര്‍ദ്ദേശിച്ച വിവിധ ഭേദഗതികള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പുതുക്കിയ വഖഫ് ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. ബിൽ മാർച്ച് 10 ന് ആരംഭിക്കുന്ന ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം പകുതിയിൽ കേന്ദ്രസർക്കാർ പാർലമെന്റിന്റെ മേശപ്പുറത്ത് വെച്ചേക്കും. വഖഫ് സ്വത്തുക്കളുടെ രജിസ്ട്രേഷൻ കാര്യക്ഷമമാക്കാൻ ലക്ഷ്യമിടുന്ന ബില്ലിൽ ജെപിസിക്ക് മുന്നിൽ 44 നിർദേശങ്ങളാണ് ഉയർന്നു വന്നത്. ഇതിൽ 14 എണ്ണമാണ് ജെപിസി വോട്ടിനിട്ട് അംഗീകരിച്ചത്. എൻഡിഎ അംഗങ്ങൾ നിർദേശിച്ച മാറ്റങ്ങളാണ് അംഗീകരിക്കപ്പെട്ടത്. പ്രതിപക്ഷ അംഗങ്ങളുടെ കടുത്ത എതിര്‍പ്പ്…

Read More

ഓസ്കാർ ജേതാവായ യുഎസ് നടൻ ജീൻ ഹാക്ക്മാനെയും  ഭാര്യ ബെറ്റ്സി അരക്വയും  വീടിനുള്ളിൽ മരിച്ച നിലയിൽ

ഓസ്കാർ ജേതാവായ യുഎസ് നടൻ ജീൻ ഹാക്ക്മാനെയും (95) ഭാര്യ ബെറ്റ്സി അരക്വയും (63) വീടിനുള്ളിൽ മരിച്ച നിലയിൽ. ന്യൂ മെക്സിക്കോയിലെ സാന്താ ഫെയിലുള്ള വീട്ടിൽ ആണ് ഇരുവരെയും അവരുടെ നായയേയും മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം ഇതുവരെ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. ആറ് പതിറ്റാണ്ടിലേറെ നീണ്ടുനിന്ന കരിയറിൽ അദ്ദേഹത്തിന് രണ്ട് അക്കാദമി അവാർഡുകൾ, രണ്ട് ബാഫ്തകൾ, നാല് ഗോൾഡൻ ഗ്ലോബുകൾ, ഒരു സ്ക്രീൻ ആക്ടേഴ്സ് ഗിൽഡ് അവാർഡ് എന്നിവ ലഭിച്ചു. 1971-ൽ വില്യം ഫ്രീഡ്കിന്റെ ത്രില്ലർ ചിത്രമായ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial