ബൈക്കുകൾ കൂട്ടിയിടിച്ച്  ദമ്പതികൾക്ക് ദാരുണാന്ത്യം; 2 യുവാക്കൾ അത്യാസന്ന നിലയിൽ വെൻ്റിലേറ്ററിൽ

  പോത്തൻകോട് : പോത്തൻകോട് ഞാണ്ടൂർകോണത്ത് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു. അരുവിക്കരക്കോണം സ്വദേശികളായ ദിലീപ് (40)  ഭാര്യ നീതു (30)എന്നിവരാണ് മരിച്ചത്. പോത്തൻകോട് പ്ലാമൂട് സ്വദേശി സച്ചു (22) കാട്ടായിക്കോണം സ്വദേശി അമ്പോറ്റി (22) എന്നിവർ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ കഴിയുകയാണ്.

Read More

ഇഡി ഉദ്യോഗസ്ഥന്‍ ചമഞ്ഞ് മൂന്നര കോടി രൂപ തട്ടിച്ചു; കൊടുങ്ങല്ലൂര്‍ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ കസ്റ്റഡിയില്‍

       സാമ്പത്തിക തട്ടിപ്പില്‍ ഗ്രേഡ്‌സ് എസ് ഐ കസ്റ്റഡിയില്‍. കൊടുങ്ങല്ലൂര്‍ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ ഷഫീര്‍ ബാബുവിനെ കര്‍ണാടക പൊലീസ് ആണ് കസ്റ്റഡയില്‍ എടുത്തത്. മൂന്നര കോടി രൂപയുടെ തട്ടിപ്പുമായി ബന്ധപ്പെട്ടാണ് ഷഫീര്‍ ബാബുവിനെ കസ്റ്റഡിയിലെടുത്തത്. ഇരിങ്ങാലക്കുട പൊലീസ് കോട്ടേഴ്‌സില്‍ എത്തിയാണ് കര്‍ണാടക പൊലീസ് പ്രതിക്കെതിരെ നടപടി സ്വീകരിച്ചത്. ഇഡി ഉദ്യോഗസ്ഥന്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയ കേസില്‍ ഗൂഢാലോചന കുറ്റത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത് എന്നാണ് കേരള പൊലീസ് വ്യക്തമാക്കുന്നത്. സംഭവത്തില്‍ ഷഫീര്‍ ബാബുവിനെ കര്‍ണാടക…

Read More

ആലുവയിൽ ഒരു മാസം പ്രായമായ കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ

കൊച്ചി: ആലുവയിൽ ഒരു മാസം പ്രായമായ കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ ഇതരസംസ്ഥാനക്കാർ അറസ്റ്റിൽ. അസം സ്വദേശിയായ ട്രാൻസ്ജെൻഡർ റിങ്കി (20), റാഷിദുൽ ഹഖ് (29) എന്നിവരാണ് ആലുവ പൊലീസിന്റെ പിടിയിലായത്. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് കുട്ടിയെ തട്ടിക്കൊണ്ട് പോയത്. പിന്നാലെ 70,000 രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു. പൊലീസ് നടത്തിയ അന്വേഷണത്തിൽ കൊരട്ടിയിൽ നിന്ന് പ്രതികളെ പിടികൂടി. ബീഹാർ സ്വദേശിയുടെ ഒരു മാസം പ്രായമുള്ള ആൺകുട്ടിയെയാണ് തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. കുട്ടിയെ തൃശൂരില്‍ നിന്ന് അസമിലേക്ക്…

Read More

ക്രിസ്മസ്-പുതുവർഷ ബംപർ ലോട്ടറിയുടെ വ്യാജ ടിക്കറ്റ് നിർമിച്ച് തട്ടിപ്പ്; സിപിഎം ലോക്കൽ കമ്മറ്റി അംഗം അറസ്റ്റിൽ

കൊല്ലം: ക്രിസ്മസ്- പുതുവർഷ ബംപർ ലോട്ടറി ടിക്കറ്റ് വ്യാജമായി നിർമിച്ചു വിറ്റഴിച്ചു തട്ടിപ്പു നടത്തിയെന്ന പരാതിയിൽ സിപിഎം പുനലൂർ നോർത്ത് ലോക്കൽ കമ്മിറ്റി അംഗം അറസ്റ്റിൽ. വാളക്കോട്ട് സ്കൂളിനു സമീപം വാടകയ്ക്കു താമസിക്കുന്ന പുനലൂർ ടിബി ജങ്ഷൻ കുഴിയിൽ വീട്ടിൽ ബൈജു ഖാൻ (38) ആണ് അറസ്റ്റിലായത്. ഡിവൈഎഫ്ഐ മുൻ വില്ലേജ് സെക്രട്ടറിയാണ് ഇയാൾ.പുനലൂർ താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിൽ താൽക്കാലിക ലിഫ്റ്റ് ഓപ്പറേറ്ററായിരുന്നു. ടിബി ജങ്ഷനിൽ ഇയാൾക്ക് രണ്ട് ലോട്ടറി കടകളുണ്ട്. യഥാർത്ഥ ടിക്കറ്റുകൾ ഏജൻസിയിൽ നിന്നു…

Read More

വിനോദ സഞ്ചാരികളുടെ വിലപിടിപ്പുള്ള വസ്തുക്കൾ അപഹരിക്കുകയും വിവസ്ത്രരാക്കുകയും ചെയ്ത സംഭവത്തിൽ മൂന്ന് പ്രതികളെ പോലീസ് പിടികൂടി

തിരുവനന്തപുരം: വർക്കലയിലെത്തിയ വിനോദ സഞ്ചാരികൾക്ക് നേരെ മർദ്ദനം. വിനോദ സഞ്ചാരികളായ യുവാക്കൾക്ക് നേരെയാണ് മർദ്ദനമുണ്ടായത്. തുടർന്ന് പ്രതികൾ ഇവരുടെ പക്കലുണ്ടായിരുന്ന വിലപിടിപ്പുള്ള വസ്തുക്കൾ അപഹരിക്കുകയും ഇവരെ വിവസ്ത്രരാക്കുകയും ചെയ്തു. സംഭവത്തിൽ മൂന്ന് പ്രതികളെ പോലീസ് പിടികൂടി. ഇടവവെൺകുളം സ്വദേശിയായ ജാസിം മൻസിലിൽ ജാഷ് മോൻ(32), വർക്കല ജനാർദ്ദനപുരം പാപനാശത്ത് പാറവിള വീട്ടിൽ വിഷ്ണു (31), മണമ്പൂർ തൊട്ടിക്കല്ല് നന്ദു(29) എന്നിവരെയാണ് പിടികൂടിയത്. അരിയൂർ പോലീസാണ് പ്രതികളെ പിടികൂടിയത്. ഈ മാസം 11ന് ഉച്ചയ്ക്ക് 1.30ന് കാപ്പിൽ ബീച്ചിൽ…

Read More

ജർമ്മൻ സ്വദേശിയുടെ ബാഗ് മോഷ്ടിച്ച പ്രതിയെ പോലീസ് പിടികൂടി.

കോവളം: ജർമ്മൻ സ്വദേശിയുടെ ബാഗ് മോഷ്ടിച്ച പ്രതിയെ പോലീസ് പിടികൂടി. വിദേശിയുടെ പണം സൂക്ഷിച്ചിരുന്ന ബാഗ് ആണ് പ്രതി കവർന്നത്. കോവളം ഗ്രോവ് ബീച്ചിൽ വച്ചായിരുന്നു സംഭവം. ഇയാളെ കോവളം പൊലീസാണ് പിടികൂടിയത്. ആലപ്പുഴ തുമ്പോളി സ്വദേശി ഫൈസൽ ഖാൻ (37) ആണ് അറസ്റ്റിലായത്. ഫെബ്രുവരി 12ന് രാവിലെയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ബീച്ചിൽ കുളിക്കുന്നതിന് മുൻപായി ജർമ്മൻ സ്വദേശി തന്റെ ഫോണും വിദേശ ഇന്ത്യൻ കറൻസികൾ അടങ്ങിയ ബാഗും തീരത്ത് വച്ചിരുന്നു. കുളി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് ബാഗ്…

Read More

‘തലയിലെയും മുഖത്തെയും ചതവുകള്‍ മരണകാരണമല്ല’; നെയ്യാറ്റിന്‍കര ഗോപന്റെ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

തിരുവനന്തപുരം: സമാധി വിവാദത്തില്‍പ്പെട്ട നെയ്യാറ്റിന്‍കര ഗോപന്റെ മരണത്തില്‍ അസ്വാഭാവികതയില്ലന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. മൂക്ക്, തല, മുഖം എന്നിവിടങ്ങളില്‍ ചതവുകളുണ്ടെങ്കിലും അത് മരണകാരണമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗുരുതര രോഗങ്ങള്‍ ബാധിച്ച് കരള്‍, വൃക്ക എന്നിവ തകരാറിലായിരുന്നു. രാസപരിശോധനാഫലം ലഭിച്ചശേഷം മാത്രം മരണകാരണം കണ്ടെത്താനകൂവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗോപന്റെ ഹൃദയ വാല്‍വില്‍ 2 ബ്ലോക്ക് ഉണ്ടായിരുന്നുവെന്നും പ്രമേഹം ബാധിച്ചു കാലുകളില്‍ മുറിവുണ്ടായിരുന്നു എന്നും റിപ്പോര്‍ട്ടിലുണ്ട്. വായിലും ശ്വാസകോശത്തിലും ഭസ്മത്തിന്റെ സാന്നിധ്യം ഉണ്ടായിരുന്നെങ്കിലും അത് മരണകാരണമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മക്കള്‍ സമാധിയിരുത്തി…

Read More

മൂന്നാറിൽ കാട്ടാന ആക്രമണം;  ഓടിക്കൊണ്ടിരുന്ന കാർ കാട്ടാന കുത്തിമറിച്ചു

മൂന്നാറിൽ കാട്ടാന ആക്രമണം. ദേവികുളത്ത് ഓടിക്കൊണ്ടിരുന്ന കാർ കാട്ടാന കുത്തിമറിച്ച് കാർ തലകീഴായി മറിഞ്ഞു. മറിഞ്ഞ കാറിൽ നിന്ന് സഞ്ചാരികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. ഓടിക്കൊണ്ടിരുന്ന കാറിന് നേരെ കാട്ടാന പാഞ്ഞടുക്കുകയായിരുന്നു. ദേവികുളം സിഗ്നൽ പോയിന്റിന് സമീപത്ത് വെച്ചായിരുന്നു ആക്രമണം. സമീപത്ത് മേഞ്ഞിരുന്ന പശുവിനെയും കാട്ടാന ആക്രമിച്ച് കൊന്നു. ആർ ആർ ടി ആനയെ തുരത്തി. കാർ ആക്രമിച്ചതിന് പിന്നാലെയാണ് സമീപത്തുണ്ടായിരുന്ന പശുവിനെ ചവിട്ടിക്കൊന്നത്. മോഴയാണ് ആക്രമണം നടത്തിയത്. മേഖലയിൽ കണ്ട് പരിചയമില്ലാത്ത ആനയാണ് ആക്രമണം നടത്തിയത്. ലിവർപൂളിൽ…

Read More

ബാഗിൽ ഒളിപ്പിച്ചനിലയിൽ കഞ്ചാവുമായി യുവതി പിടിയിൽ

കോഴിക്കോട്: ബാഗിൽ ഒളിപ്പിച്ചനിലയിൽ കഞ്ചാവുമായി യുവതി പിടിയിൽ. കോഴിക്കോട് ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നാണ് യുവതിയെ പോലീസ് പിടികൂടിയത്. യുവതിയുടെ ബാഗിൽ നിന്നും 2.25 കിലോ കഞ്ചാവ് കണ്ടെത്തി. വെസ്റ്റ് ബംഗാൾ സ്വദേശി ജറീന മണ്ഡൽ ആണ് പ്രതി. ഇന്നലെ വൈകിട്ട് അസ്വാഭാവികമായി ബസ് സ്റ്റാൻഡ് പരിസരത്തു യുവതിയെ ബാഗുമായി കണ്ടതോടെ സംശയം തോന്നിയ പോലീസ് പരിശോധന നടത്തിയതോടെയാണ് യുവതിയുടെ പക്കൽ നിന്നും കഞ്ചാവ് കണ്ടെത്തിയത്.

Read More

ന്യൂസീലൻഡിൽ ജോലി വാഗ്‌ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി; പ്രതി പോലീസ് പിടിയിൽ

പുനലൂർ: ന്യൂസീലൻഡിൽ ജോലി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ പ്രതിയെ പോലീസ് പിടികൂടി. 11.3 ലക്ഷം രൂപയാണ് പ്രതി പരാതിക്കാരനിൽ നിന്ന് തട്ടിയത്. എറണാകുളം കുറുപ്പംപടി രായമംഗലം അട്ടയത്ത് ഹൗസിൽ ബിനിൽ കുമാർ (41) ആണ് അറസ്റ്റിലായത്. പിറവന്തൂർ കറവൂർ ചരുവിള പുത്തൻ വീട്ടിൽ ജി. നിഷാദ് എന്നയാളാണ് തട്ടിപ്പിനിരയായത്. 45 ദിവസത്തിനുള്ളിൽ ന്യൂസീലൻഡിൽ കൊണ്ടുപോയി ജോലി വാങ്ങി നൽകുമെന്നുള്ള സമൂഹ മാധ്യമത്തിൽ നൽകിയ പരസ്യം കണ്ടാണ് പരാതിക്കാരൻ ബിന്നിൽ കുമാറിനെ ബന്ധപ്പെടുന്നത്. നിഷാദിൽ നിന്ന്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial