കൊടുവളളിയിൽ സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റിനിടെ ഗ്യാലറി പൊളിഞ്ഞുവീണ് അപകടം; പത്തോളം പേർക്ക് പരിക്ക്

കോഴിക്കോട്: കൊടുവളളിയിൽ നടക്കുന്ന കോയപ്പ അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റിനിടെ ഗ്യാലറി പൊളിഞ്ഞുവീണ് അപകടം. അപകടത്തിൽ സ്ത്രീകളും കുട്ടികളുമുൾപ്പടെ പത്തോളം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്, ആരുടേയും നില ഗുരുതരമല്ല. ഗ്യാലറി പൊളിഞ്ഞ് കാണികളായ സ്ത്രീകളുടെയും കുട്ടികളുടെയും ഇടയിലേക്ക് വീഴുകയായിരുന്നു. കൊടുവള്ളി പൂനൂർ പുഴയോരത്ത് വെച്ചാണ് കോയപ്പ അഖിലേന്ത്യ സെവൻസ് നടക്കുന്നത്.

Read More

വീട്ടുമുറ്റത്തെ മേൽമൂടിയില്ലാത്ത കിണറ്റിൽ വീണ് അഞ്ച് വയസുകാരൻ മരിച്ചു

തിരുവനന്തപുരം: നേമം കുളക്കുടിയൂർക്കോണത്ത് വീട്ടുമുറ്റത്തെ മേൽമൂടിയില്ലാത്ത കിണറ്റിൽ വീണ് അഞ്ച് വയസുകാരൻ മരിച്ചു. സുമേഷ് – ആര്യ ദമ്പതിമാരുടെ മകൻ ധ്രുവൻ ആണ് മരിച്ചത്. പാവക്കുട്ടിയെ തിരയുന്നതിനിടെ കുട്ടി കിണറ്റിൽ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. കുട്ടിക്കു സംസാരശേഷിയില്ലാത്തതിനാൽ കിണറ്റിൽ വീണത് ആരും അറിഞ്ഞില്ല. മകനെ കാണാത്തതിനെത്തുടർന്ന് അമ്മ ആര്യ നടത്തിയ തിരച്ചിലിനൊടുവിലാണ് കിണറ്റിൽ വീണ നിലയിൽ കുട്ടിയെ കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. വൈകിട്ട് നഴ്‌സറി വിട്ടുവന്ന ശേഷം വീട്ടുമുറ്റത്ത് രണ്ടു വയസുള്ള സഹോദരി ധ്രുവികയോടൊപ്പം കളിച്ചു…

Read More

വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. ചേലക്കര പൊലീസ് സ്റ്റേഷൻ ഹോം ഗാർഡിന് ദാരുണാന്ത്യം

തൃശ്ശൂര്‍: വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. ചേലക്കര പൊലീസ് സ്റ്റേഷൻ ഹോം ഗാർഡിന് ദാരുണാന്ത്യം. ചേലക്കര പോലീസ് സ്റ്റേഷനിലെ ഹോം ഗാർഡായ രമേശ് ആണ് മരിച്ചത്. 63 വയസായിരുന്നു. ഇന്നലെ ഡ്യൂട്ടിക്ക് ശേഷം വീട്ടിലേക്ക് മടങ്ങും വഴിയാണ് അപകടമുണ്ടായത്. രമേശ് സഞ്ചരിച്ച വാഹനം എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉടനെ തന്നെ തൃശൂർ ദയ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ രാത്രിയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. പിലാക്കോട് സ്വദേശിയാണ് ഇദ്ദേഹം. തുടർ നടപടികൾക്ക് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടു നൽകും.

Read More

നഴ്സിങ് കോളജ് റാഗിങ്; പ്രിൻസിപ്പലിനും അസി. പ്രൊഫസർക്കും സസ്പെൻഷൻ
നടപടിയെടുത്ത് ആരോഗ്യ വകുപ്പ്

കോട്ടയം: സർക്കാർ നഴ്സിങ് കോളജ് ഹോസ്റ്റലിലെ റാഗിങുമായി ബന്ധപ്പെട്ട് കോളജ് അധികൃതർക്കെതിരെ നടപടിയെടുത്ത് ആരോഗ്യ വകുപ്പ്. പ്രിൻസിപ്പൽ പ്രൊഫ. സുലേഖ എടി, അസി. പ്രൊഫസർ അജീഷ് പി മാണി എന്നിവരെ സസ്പെൻഡ് ചെയ്തു. അന്വേഷണ വിധേയമായാണ് സസ്പെൻഷൻ. ഹോസ്റ്റൽ വാർഡന്റെ ചുമതല വഹിച്ചത് അജീഷ് പി മാണിയായിരുന്നു. റാഗിങ് തടയുന്നതിലും ഇടപെടുന്നതിലും വീഴ്ച പറ്റിയെന്നു കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഹോസ്റ്റലിലെ ഹൗസ് കീപ്പർ കം സെക്യൂരിറ്റിയെ അടിയന്തരമായ നീക്കം ചെയ്യാനും നിർദ്ദേശമുണ്ട്. ആരോഗ്യ മന്ത്രി വീണ ജോർജിന്റെ…

Read More

പോലീസിന്റെ മർദ്ദനത്തിൽ റിട്ട.സൈനികന്  ഇടതുകാൽനഷ്ടമായി

നീലേശ്വരം: ഇന്ത്യൻ എയർഫോഴ്‌സിൽ നിന്ന് ഗ്രൗണ്ട് ട്രെയിനിംഗ് ഇൻസ്ട്രക്ടറായി വിരമിച്ച സാർജൻ്റ് പി വി സുരേശന് (49) മംഗളൂരു സെൻട്രൽ റെയിൽവേ സ്‌റ്റേഷനിൽ ഉണ്ടായത് മറക്കാനാവാത്ത ദുരനുഭവമാണ്. ലാത്തികൊണ്ടുള്ള പോലീസിന്റെ ശക്തമായ അടിയില്‍ സുരേശന് ഇടതുകാൽ നഷ്ടപ്പെട്ടു. ജന്മനാടായ നീലേശ്വരത്തു നിന്ന് മലബാർ എക്‌സ്‌പ്രസിൽ 10.15-ന് മംഗലാപുരം സെൻട്രലിൽ മിലിട്ടറി കാൻ്റീനിലേക്ക് പോകുമ്പോഴാണ് സംഭവം. വീട്ടിലേക്കുള്ള സാധനങ്ങള്‍ വാങ്ങാന്‍ ഫെബ്രുവരി ഒന്നിന് മംഗളൂരുവിലെ മിലിറ്ററി കാന്റീനിലേക്ക് പോയതായിരുന്നു അങ്കക്കളരി ‘അര്‍ച്ചന’യിലെ പി.വി. സുരേശന്‍. പോകുന്നതിന് മുമ്പ് സുരേശൻ…

Read More

തെരുവുനായ ആക്രമണത്തിൽ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന് കടിയേറ്റു ;കുഞ്ഞടക്കം ഏഴ് പേരെ തെരുവുനായ ആക്രമിച്ചു

പെരിന്തൽമണ്ണ:പുത്തനങ്ങാടിയിൽ തെരുവുനായയുടെ ആക്രമണത്തിൽ പിഞ്ചുകുഞ്ഞടക്കം ഏഴ് പേർക്ക് പരിക്ക്. മൂന്ന് മാസം പ്രായമായ കുഞ്ഞിനാണ് നായയുടെ കടിയേറ്റത്. കുഞ്ഞ് അമ്മയുടെ തോളിൽ കിടക്കവെ നായ കടിക്കുകയായിരുന്നു. കുട്ടിയെ പെരിന്തൽമണ്ണ എംഇഎസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ മറ്റുളളവരെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Read More

പത്താം ക്ലാസുകാര്‍ക്ക് 24,400 രൂപ ശമ്പളത്തോടെ ജോലി; പോസ്റ്റ്‌ ഓഫീസില്‍ ജിഡിഎസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലെ പോസ്റ്റ് ഓഫീസുകളിലായി 21,413 ഒഴിവുകള്‍. ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ (ബിപിഎം), അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ (എബിപിഎം), ഡാക് സേവക് എന്നീ തസ്തികകളിലെ ഒഴിവുകള്‍ നികത്താനാണ് ഇന്ത്യ പോസ്റ്റ് വിജ്ഞാപനം പുറത്തിറക്കിയത് കേരളത്തില്‍ മാത്രം 1385 ഒഴിവുകളാണ് ഉള്ളത്. ഇന്ത്യ പോസ്റ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ indiapostgdsonline.gov.in ലൂടെ 2025 മാർച്ച്‌ 3 വരെ ഉദ്യോഗാർത്ഥികള്‍ക്ക് അപേക്ഷ സമർപ്പിക്കാം. ആന്ധ്രാപ്രദേശ്, അസം, ബീഹാർ, ഛത്തീസ്ഗഢ്, ഡല്‍ഹി, ഗുജറാത്ത്, ഹരിയാന, ഹിമാചല്‍ പ്രദേശ്, ജമ്മു & കശ്മീർ, ജാർഖണ്ഡ്,…

Read More

വ്യക്തി വൈരാഗ്യം; പ്ലസ് ടു വിദ്യാർഥിയെ സഹപാഠി കുത്തിപ്പരിക്കേൽപ്പിച്ചു

പാലക്കാട്: ഒറ്റപ്പാലത്ത് പ്ലസ് ടു വിദ്യാർഥിയെ സഹപാഠി കത്തി കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചു. വരോട് സ്വദേശി അഫ്സറിനാണ് വാരിയെല്ലിന് പരുക്കേറ്റത്. ആക്രമണത്തിനിടെ സഹപാഠിയായ 17കാരനും പരിക്കേറ്റു.ഇരുവരും ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിനു കാരണമെന്നാണ് ഒറ്റപ്പാലം പൊലീസ് പറയുന്നു. വാക്കുതർക്കം പിന്നീട് ആക്രമണത്തിലേക്ക് വഴിമാറുകയായിരുന്നു

Read More

അമ്പൂരിയിൽ കാട്ടുതീ പടർന്നു പിടിച്ചു; 150 ഏക്കറോളം കത്തിനശിച്ചു.

തിരുവനന്തപുരം: തിരുവനന്തപുരത്ത് അമ്പൂരിയിൽ കാട്ടുതീ പടർന്നുപിടിച്ചു. അമ്പൂരി പഞ്ചായത്തിലെ കണ്ടംതിട്ട വാര്‍ഡില്‍ കുറിച്ചി പ്രദേശങ്ങളിലാണ് കാട്ടുതീ പടര്‍ന്നത്. ഉൾ പ്രദേശത്ത് ആൾത്താമസമില്ലാത്ത ഭാഗത്താണ് തീ പടർന്നത്. അടിക്കാടിന് തീപിടിച്ചാണ് കാട്ടുതീ പടര്‍ന്നതെന്നാണ് പ്രാഥമിക വിവരം. കഴിഞ്ഞദിവസം വൈകുന്നേരംഈ പ്രദേശത്ത് തന്നെ ചെറിയ കാട്ടുതീ പടര്‍ന്നിരുന്നു. ഇത് ശ്രദ്ധയിൽപെട്ട നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേർന്ന് തീ അണച്ചിരുന്നു. എന്നാൽ, ഇന്ന് ഉച്ചയോടെ അതേ സ്ഥലത്ത് വീണ്ടും തീ ആളിപ്പടരുകയായിരുന്നു. ഫയര്‍ഫോഴ്‌സ് സംഘവും പ്രദേശവാസികളും സമീപ ഭാഗത്തേക്ക് തീ പടരാതെ കരിയിലകളും…

Read More

വ്യാജ ലോട്ടറി ടിക്കറ്റ് നിർമ്മാണവും വിൽപനയും നടത്തിവന്ന പ്രതി അറസ്റ്റിൽ

കൊല്ലം: വ്യാജ ലോട്ടറി ടിക്കറ്റ് നിർമ്മാണവും വിൽപനയും നടത്തിവന്ന പ്രതി അറസ്റ്റിൽ. കൊല്ലം പുനലൂരിൽ വാളക്കോട് കുഴിയിൽ വീട്ടിൽ ബൈജു ഖാൻ ആണ് അറസ്റ്റിലായത്. പുനലൂർ ടി.ബി ജംഗ്ഷനിലെ അൽഫാന ലക്കി സെന്‍റര്‍ ഉടമയാണ് പ്രതി. പുനലൂരിലെ മറ്റൊരു ലോട്ടറി കട ഉടമ നൽകിയ പാതിയിലാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ലോട്ടറി തട്ടിപ്പിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ലക്കി സെന്‍ററിൽ പൊലീസെത്തി പരിശോധന നടത്തിയാണ് പ്രതിയെ പിടികൂടിയത്.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial