അശ്വതി ശ്രീനിവാസ് സപ്ലൈകോയുടെ പുതിയ മാനേജിംഗ് ഡയറക്ടർ

തിരുവനന്തപുരം: അശ്വതി ശ്രീനിവാസ് സപ്ലൈകോയുടെ പുതിയ മാനേജിംഗ് ഡയറക്ടർ. തിരുവനന്തപുരം സബ് കലക്ടർ, എറണാകുളം ജില്ല ഡെവലപ്മെൻറ് കമ്മീഷണർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ച അശ്വതി ശ്രീനിവാസ് 2020 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയാണ്. കോട്ടയം സ്വദേശിനിയായ അശ്വതി 2022 ഒക്ടോബറിലാണ് തിരുവനന്തപുരം സബ് കള്കടറായി ചുമതലയേറ്റത്. നിതി ആയോഗ് അസിസ്റ്റന്റ് സെക്രട്ടറി, പാലക്കാട് അസിസ്റ്റന്റ് കളക്ടർ എന്നീ പദവികളിലും അശ്വതി ജോലി ചെയ്തിരുന്നു. മെഡിക്കൽ ബിരുദദാരിയായ അശ്വതി, സിവിൽ സർവീസ് പരീക്ഷയിൽ 40ാം റാങ്ക് സ്വന്തമാക്കി, തന്റെ നാലാമത്തെ…

Read More

കായിക മന്ത്രിക്കെതിരെ രൂക്ഷ വിമർശനമുന്നയിച്ച് കേരള ഒളിമ്പിക് അസോസിയേഷൻ

തിരുവനന്തപുരം: കായിക മന്ത്രി വി. അബ്ദുറഹിമാനെതിരെ രൂക്ഷ വിമർശനമുന്നയിച്ച് കേരള ഒളിമ്പിക് അസോസിയേഷൻ. ദേശീയ ഗെയിംസിൽ കേരളം പിന്തള്ളപ്പെടാൻ കാരണം മന്ത്രിയും സ്പോർട്സ് കൗൺസിലുമാണെന്നായിരുന്നു ആരോപണം. ദേശീയ ഗെയിംസിൽ കേരളത്തിൻ്റേത് ഏറ്റവും മോശപ്പെട്ട പ്രകടനമാണെന്നും ഇതിന് ഉത്തരവാദി കായിക മന്ത്രിയും സ്പോർട് കൗൺസിലുമാണെന്നും ഒളിമ്പിക് അസോസിയേഷൻ ആരോപിച്ചു. കായിക വകുപ്പിന് മാത്രമായി മന്ത്രിയുണ്ടായിട്ടും സമ്പൂർണ പരാജയമായി മാറി. നാലു വർഷമായിട്ടും കായിക രംഗത്തിന് ഒരു സംഭാവനയും നൽകാനായില്ല. അതിന്റെ പ്രതിഫലനമാണ് ദേശീയ ഗെയിംസിൽ കാണാൻ കഴിഞ്ഞത്. മന്ത്രി…

Read More

അധ്യാപകരുടെയും സഹപാഠികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; മൂന്ന് വിദ്യാർത്ഥികൾക്കെതിരെ കേസ്

കണ്ണൂർ: അധ്യാപകരുടെയും സഹപാഠികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തിൽ വിദ്യാർഥികൾക്കെതിരെ കേസ്. മൂന്ന് വിദ്യാർത്ഥികൾക്കെതിരെയാണ് പോലീസ് കേസെടുത്തത്. ഇവർ സഹപാഠികളുടെയും അധ്യാപകരുടെയും ചിത്രങ്ങൾ അശ്ലീല ചിത്രങ്ങളാക്കിയാണ് പ്രചരിപ്പിച്ചത്. കണ്ണൂരിലെ മൂന്ന് കോളേജ് വിദ്യാർഥികൾക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. ഷാൻ, അഖിൽ,ഷാരോൺ എന്നിവരാണ് കേസിലെ പ്രതികൾ. ഇവർക്കെതിരെ കരിക്കോട്ടക്കരി പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സ്വകാര്യ കോളേജിലെ അധ്യാപകരുടെയും രക്ഷിതാക്കളുടെയും പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതികൾക്കെതിരെ നടപടി. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More

കുട്ടിഡ്രൈവര്‍ ഓട്ടോ ഓടിച്ചു; ആര്‍.സി ഉടമക്കെതിരെ  പോലീസ് കേസെടുത്തു

പരിയാരം: പ്രായപൂര്‍ത്തിയെത്താത്ത കുട്ടി ഓട്ടോറിക്ഷ ഓടിച്ച സംഭവത്തില്‍ ആര്‍.സി ഉടമക്കെതിരെ കേസ്‌. ആലക്കോട്‌ നെടുവോട്‌ സ്വദേശിയും ഇപ്പോള്‍ ഏര്യത്ത്‌ താമസക്കാരനുമായ ബത്താലീരകത്ത്‌ വീട്ടില്‍ ബി.എ അബ്‌ദുള്‍റഷീദിന്റെ(44) പേരിലാണ്‌ പരിയാരം പോലീസ്‌ കേസെടുത്തത്‌. ഇന്നലെ വൈകുന്നേരം 4.30 ന്‌ പട്രോളിങ്ങിനിടെ പരിയാരം എസ്‌.എച്ച്‌.ഒ എം.പി വിനീഷ്‌കുമാറാണ്‌ പിലാത്തറ എസ്‌.ബി.ഐ എ.ടി.എമ്മിന്‌ സമീപത്തുവെച്ച്‌ കെ.എല്‍59 ബി3587 ഓട്ടോറിക്ഷ ഓടിക്കുന്ന കുട്ടിയെ പിടികൂടിയത്‌. ഓട്ടോറിക്ഷ പോലീസ്‌ കസ്‌റ്റഡിയിലെടുത്തു. 55,000 രൂപയാണ്‌ പോലീസ്‌ ഈ കേസില്‍ പിഴയായി ഈടാക്കുക.

Read More

റംസാന് അവധിയില്ല;
മാർച്ച് 31 ന് ബാങ്കുകൾ തുറന്ന് പ്രവ‍ർത്തിക്കണമെന്ന് ആ‍ർബിഐ

ദില്ലി:റംസാൻ പ്രമാണിച്ച് അവധിയാണെങ്കിലും 2025 മാ‍ർച്ച് 31 തിങ്കളാഴ്ച, രാജ്യത്തെ ബാങ്കുകൾ തുറന്നു പ്രവർത്തിക്കണമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. റിസർവ് ബാങ്കിന്റെ ഏജൻസി ബാങ്കുകളിൽപെട്ട ബാങ്കുകൾക്കാണ് നിർദേശം ബാധകമാവുക. സാമ്പത്തിക വർഷത്തിന്റെ അവസാന ദിനം, റംസാൻ പ്രമാണിച്ച് അവധിയായ പശ്ചാത്തലത്തിലാണ് പ്രത്യേക നിർദേശം. പൊതുമേഖലാ ബാങ്കുകളും  സ്വകാര്യ ബാങ്കുകളും റംസാൻ പ്രമാണിച്ച് അടച്ചിടേണ്ടതായിരുന്നു. 2024-25 സാമ്പത്തിക വർഷത്തെ സര്‍ക്കാര്‍ ഇടപാടുകളുമായി ബന്ധപ്പെട്ട പണമിടപാടുകൾ പൂര്‍ത്തിയാക്കാനാണ് മാർച്ച് 31 പ്രവൃത്തി ദിനമാക്കിയത്. ഏപ്രിൽ ഒന്ന് മുതൽ മാർച്ച്…

Read More

ഇരുചക്രവാഹനങ്ങളില്‍ രൂപമാറ്റം വരുത്തല്‍; കഴിഞ്ഞ വര്‍ഷം മാത്രം 22,000 കേസുകള്‍

തിരുവനന്തപുരം: ഇരുചക്രവാഹനങ്ങളില്‍ രൂപമാറ്റം വരുത്തിയതിന് കഴിഞ്ഞ വര്‍ഷം മാത്രം 22,000 കേസുകളെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്. കൂടുതല്‍ കേസുകള്‍ നമ്പര്‍ പ്ലേറ്റും സൈലന്‍സറും രൂപ മാറ്റം വരുത്തിയതിന്. 418 പേരുടെ ലൈസന്‍സുകള്‍ സസ്‌പെന്‍ഡ് ചെയ്താതയും നിയമസഭയില്‍ ഗതാഗത വകുപ്പ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. 8983 നമ്പര്‍ പ്ലേറ്റ് രൂപം മാറ്റം നടത്തിയ കേസുകളും, 8355 സൈലന്‍സര്‍ രൂപമാറ്റം വരുത്തിയതിനുള്ള കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മഡ്ഗാര്‍ഡ്, ഇന്‍ഡിക്കേറ്റര്‍ എന്നിവ രൂപംമാറ്റം വരുത്തിയതിനും ചെലാനുകള്‍ അയച്ചിട്ടുണ്ട്. രൂപമാറ്റം വരുത്തിയാല്‍ 5000…

Read More

ബ്രോങ്കൈറ്റിസ് ബാധ: ഫ്രാൻസിസ് പാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

വത്തിക്കാൻ: ബ്രോങ്കൈറ്റിസ് ബാധ സ്ഥിരീകരിച്ചതിനാൽ കിത്സിക്കുന്നതിനും ആവശ്യമായ ചില രോഗനിർണയ പരിശോധനകൾക്കും വേണ്ടി ഫ്രാൻസിസ് മാർപാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചകായി വത്തിക്കാൻ അറിയിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഫ്രാൻസിസ് പാപ്പക്ക് ബ്രോങ്കൈറ്റിസ് ബാധിച്ചതായി കണ്ടെത്തിയത്. ചെറുപ്പത്തിൽ ശ്വാസകോശത്തിന്റെ ഒരു ഭാഗം നീക്കം ചെയ്ത ഫ്രാൻസിസ് പാപ്പ വളരെക്കാലമായി ആരോഗ്യപ്രശ്നങ്ങളുമായി പോരാടുകയാണ്. കൂടുതൽ ചികിത്സയ്ക്ക് വേണ്ടിയാണ് പാപ്പയെ ആശുപത്രിയിലെത്തിച്ചത്. ഇന്നും പതിവുപോലെ ഫ്രാൻസിസ് പാപ്പ വിശ്വാസികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

Read More

കേന്ദ്ര സർ‌ക്കാരിനെതിരെ വിമർശനവുമായി സേവ് നിമിഷ പ്രിയ ആക്ഷൻ കൗൺസിൽ

ന്യൂഡൽഹി: കേന്ദ്ര സർ‌ക്കാരിനെതിരെ വിമർശനവുമായി സേവ് നിമിഷ പ്രിയ ആക്ഷൻ കൗൺസിൽ. യെമനിൽ വധശിക്ഷ കാത്ത് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി രാജ്യസഭയിൽ നൽകിയ മറുപടിയിൽ നിരവധി തെറ്റുകൾ ഉണ്ടെന്ന് ആക്ഷൻ കൗൺസിൽ അംഗം അഡ്വക്കേറ്റ് സുഭാഷ് ചന്ദ്രൻ പറഞ്ഞു. കൊല്ലപ്പെട്ട യെമൻ പൗരൻ തലാല്‍ അബ്ദുമഹ്ദിയുടെ കുടുംബത്തിന് 40,000 ഡോളർ നൽകി എന്ന് പറഞ്ഞത് തെറ്റ് ആണെന്ന് സുഭാഷ് ചന്ദ്രൻ ചൂണ്ടിക്കാട്ടി. ഒരു പണവും ആർക്കും കൈമാറിയിട്ടില്ലെന്നും ആക്ഷൻ കൗൺസിൽ വ്യക്തമാക്കി. നിമഷ പ്രിയയ്ക്ക്…

Read More

പട്ടാപ്പകൽ അങ്കണവാടിക്ക് സമീപം കാട്ടാന

മലപ്പുറം: പട്ടാപ്പകൽ അങ്കണവാടിക്ക് സമീപം കാട്ടാന എത്തിയതോടെ ഭയന്ന് വിറച്ച് മലപ്പുറം പോത്തുകല്ലിലെ അപ്പൻ കാപ്പ് നഗർ നിവാസികൾ. കുട്ടികളെ വീടിനു പുറത്തേക്ക് വിടാൻ പോലും ആശങ്കപ്പെടുന്നുവെന്ന് നിവാസികൾ പറയുന്നു. നിരന്തരമായി പരാതിപ്പെട്ടിട്ടും സുരക്ഷാ നടപടികൾ സ്വീകരിക്കാൻ വനം വകുപ്പ് തയ്യാറാകുന്നില്ലെന്നാണ് ഇവരുടെ പരാതി. കാട്ടാനയുടെ ശല്യം പ്രദേശത്ത് കൂടിവരികയാണ്. ഇങ്ങനെ തുടർന്നാൽ വീടിനുള്ളിൽ നിന്ന് വെളിയിലിറങ്ങാൻ പോലും വയ്യാത്ത സ്ഥിതിയാകുമെന്ന് ഇവർ ആരോപിച്ചു. അപ്പൻ കാപ്പ് നഗറിലുള്ളവരുടെ ആനപ്പേടിക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. എന്നാൽ ഈയിടെയായി രാപകൽ…

Read More

ഭാര്യക്ക് മറ്റൊരാളുമായുള്ള ശാരീരിക ബന്ധമില്ലാത്ത പ്രണയബന്ധം വ്യഭിചാരമല്ല; നിർണായക വിധിയുമായി മധ്യപ്രദേശ് കോടതി

ഭോപ്പാൽ: ഭാര്യയ്ക്ക് മറ്റൊരാളുമായുള്ള പ്രണയബന്ധം വ്യഭിചാരം തെളിയിക്കാനും ജീവനാംശം നിഷേധിക്കാനും പര്യാപ്തമല്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതിയുടെ വിധി. വ്യഭിചാരം സ്ഥാപിക്കുന്നതിന് ലൈംഗിക ബന്ധം ഒരു ആവശ്യമായ ഘടകമാണെന്നും കോടതി പ്രസ്താവിച്ചു. ഭാര്യയുടെ വ്യഭിചാരം തെളിയിക്കപ്പെട്ടാൽ മാത്രമേ ജീവനാംശം നിഷേധിക്കാൻ കഴിയൂവെന്ന് ക്രിമിനൽ നടപടിക്രമത്തിലെ ബിഎൻഎസ്എസ്/125(4) ലെ സെക്ഷൻ 144(5) പ്രകാരം വ്യക്തമാണ്. വ്യഭിചാരം എന്നാൽ ലൈംഗിക ബന്ധമാണെന്നും നിഷ്കർഷിക്കുന്നു. ശാരീരിക ബന്ധമില്ലാതെ ഭാര്യക്ക് മറ്റൊരാളോട് സ്നേഹവും വാത്സല്യവും ഉണ്ടെങ്കിൽ അതുമാത്രം ഭാര്യ വ്യഭിചാരത്തിലേർപ്പെട്ടെന്ന് സ്ഥാപിക്കാൻ പര്യാപ്തമല്ലെന്ന് ജസ്റ്റിസ് ജിഎസ് അലുവാലിയ അഭിപ്രായപ്പെട്ടു….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial