റബര്‍ ബോര്‍ഡില്‍ ഫീല്‍ഡ് ഓഫീസറാകാന്‍ അവസരം.

റബര്‍ ബോര്‍ഡില്‍ ഫീല്‍ഡ് ഓഫീസറാകാന്‍ അവസരം. നേരിട്ടുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 40 ഒഴിവുകളുണ്ട്. അണ്‍റിസര്‍വ്ഡിന് 27 ഒഴിവുകളും, ഒബിസിക്ക് അഞ്ചും, എസ്‌സി, എസ്ടി വിഭാഗങ്ങള്‍ക്ക് രണ്ട് വീതവും, ഇഡബ്ല്യുഎസിന് നാലു വേക്കന്‍സികളും നീക്കിവച്ചിരിക്കുന്നു. 9300 മുതല്‍ 34800 വരെയാണ് പേ സ്‌കെയില്‍. 30 വയസ് വരെയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഡിഎ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ക്കും അര്‍ഹതയുണ്ടായിരിക്കും. അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് അഗ്രികള്‍ച്ചറില്‍ ബിരുദമോ, അല്ലെങ്കില്‍ ബോട്ടണിയില്‍ ബിരുദാനന്തര ബിരുദമോ ആണ് അപേക്ഷിക്കാനുള്ള യോഗ്യത. തിരുവനന്തപുരം, കോട്ടയം, തൃശൂര്‍, കണ്ണൂര്‍…

Read More

ചലച്ചിത്ര നിര്‍മാതാവ് ജി.സുരേഷ്‌കുമാറിനെതിരേ വിമര്‍ശനവുമായി നിര്‍മാതാവും നടനുമായ ആന്റണി പെരുമ്പാവൂര്‍

ചലച്ചിത്ര നിര്‍മാതാവ് ജി.സുരേഷ്‌കുമാറിനെതിരേ വിമര്‍ശനവുമായി നിര്‍മാതാവും നടനുമായ ആന്റണി പെരുമ്പാവൂര്‍. സംഘടനയെ പ്രതിനിധീകരിച്ച് ആരാണ് ഇതൊക്കെ പറയാന്‍ അദ്ദേഹത്തെ ചുമതലപ്പെടുത്തിയതെന്ന് ആന്റണി പെരുമ്പാവൂര്‍ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു. ഒരു സംഘടനയെ പ്രതിനിധീകരിമ്പോള്‍, ആ സംഘടനയിലെ ഭൂരിപക്ഷം അംഗീകരിക്കുന്നതും ബോധ്യപ്പെട്ടതുമായ കാര്യങ്ങളാണ് പൊതുവേദിയില്‍ അവതരിപ്പിക്കേണ്ടത്. അപ്പോഴേ സംഘടനയിലെ ഭൂരിപക്ഷത്തിന് ആ അഭിപ്രായത്തിനോടൊപ്പം നില്‍ക്കാനും പിന്തുണയ്ക്കാനും സാധിക്കൂ. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം: എനിക്ക് പറയാനുള്ളത്…? കഴിഞ്ഞ മാസത്തെ മലയാള സിനിമയെ വിലയിരുത്തി മലയാള സിനിമാവ്യവസായത്തെപ്പറ്റി മുതിര്‍ന്ന നിര്‍മ്മാതാവും നടനുമൊക്കെയായ ശ്രീ…

Read More

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി

രണ്ട് ദിവസത്തെ ഇടിവിന് ശേഷം സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. 320 രൂപയാണ് കേരളത്തില്‍ ഇന്ന് സ്വര്‍ണത്തിന് വര്‍ധിച്ചത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 64,840 രൂപയായി. ഗ്രാമിന് 40 രൂപ കൂടി 7,980 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില. രണ്ടായിരത്തി അഞ്ഞൂറ് രൂപയ്ക്ക് മുകളിലാണ് സ്വര്‍ണത്തിന് ഫെബ്രുവരി മാസത്തില്‍ മാത്രം വര്‍ധിച്ചത്. വിലയില്‍ ഇനിയും വര്‍ധനവുണ്ടാകുമെന്നാണ് വിപണിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 2024ലും വമ്പന്‍ കുതിപ്പ് നടത്തിയ സ്വര്‍ണവില 2025ലേക്ക്…

Read More

ബഹ്റൈനിൽഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ കെട്ടിടം തകർന്നുവീണു ഒരാൾ മരണപെട്ടു

മനാമ: ബഹ്റൈനിൽ മുഹറഖ് ഗവർണറേറ്റിലെ അറാദിൽ രണ്ട് നില കെട്ടിടം തകർന്ന് വീണ് ഒരാൾ മരിച്ചു. ആറ് പേർക്ക് പരിക്കേറ്റിട്ടുണ്ട്. സീഫ് മാളിന് സമീപത്തായുള്ള ഒരു റെസ്റ്റോറന്റിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. കെട്ടിടം പൂർണമായും തകർന്നിട്ടുണ്ട്. പരിക്കേറ്റവരെ ചികിത്സക്കായി കിങ് ഹമദ് ആശുപത്രിയിലേക്ക് മാറ്റി. കെട്ടിടത്തിൽ ഒരു സലൂണും പ്രവർത്തിക്കുന്നുണ്ടായിരുന്നു. കൂടാതെ, മുകൾ നിലയിൽ താമസക്കാരുണ്ടായിരുന്നതായും പ്രദേശവാസികൾ പറഞ്ഞു. പരിക്കേറ്റവരിൽ രണ്ടു പേർ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് രണ്ടു…

Read More

കോട്ടയത്തെ സര്‍ക്കാര്‍ നഴ്‌സിങ് കോളജ് ഹോസ്റ്റലില്‍ നടന്ന ക്രൂര റാഗിങ്ങിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

കോട്ടയം: കോട്ടയത്തെ സര്‍ക്കാര്‍ നഴ്‌സിങ് കോളജ് ഹോസ്റ്റലില്‍ നടന്ന ക്രൂര റാഗിങ്ങിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഹോസ്റ്റലില്‍ ജൂനിയര്‍ വിദ്യാര്‍ത്ഥിയെ കട്ടിലില്‍ കെട്ടിയിട്ട് ശരീരത്തില്‍ കോമ്പസ് കൊണ്ടു കുത്തി മുറിവേല്‍പ്പിക്കുകയും, പരിക്കുകളില്‍ ലോഷന്‍ പുരട്ടുന്നതുമെല്ലാം ദൃശ്യങ്ങളിലുണ്ട്. വണ്‍, ടൂ, ത്രീ, ഫോര്‍ എന്നുപറഞ്ഞ് ശരീരത്തില്‍ കോമ്പസു കൊണ്ട് കുത്തുമ്പോള്‍ വിദ്യാര്‍ത്ഥി വേദന കൊണ്ട് അലറിക്കരയുന്നതും ദൃശ്യങ്ങളിലുണ്ട്. വിദ്യാര്‍ത്ഥി വേദന കൊണ്ട് കരയുമ്പോള്‍ സീനിയര്‍ വിദ്യാര്‍ത്ഥികളായ പ്രതികള്‍ പൊട്ടിച്ചിരിക്കുന്നതും വീഡിയോയില്‍ കാണാം. വിദ്യാര്‍ത്ഥി കരഞ്ഞു നിലവിളിക്കുമ്പോള്‍ വായിലും കണ്ണിലും…

Read More

പരീക്ഷ അടുത്തതിനാൽ ഫോൺ വിലക്കി; ഇരുപതാം നിലയിൽ നിന്നും ചാടി പത്താം ക്ലാസുകാരി ജീവനൊടുക്കി

ബംഗളൂരു: ബംഗളുരുവിലെ കാടുഗോഡിയില്‍ അപ്പാർട്ട്മെന്റിന്റെ 20-ാം നിലയില്‍ നിന്ന് ചാടി പത്താം ക്ലാസുകാരി ജീവനൊടുക്കി. ബുധനാഴ്ചയായിരുന്നു സംഭവം. പരീക്ഷ അടുത്തതിനാല്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം വീട്ടുകാർ വിലക്കിയതിനാലാണ് 15 വയസുകാരി ആത്മഹത്യ ചെയ്തത്. ബാംഗ്ലൂർ കാടുഗോഡി അസറ്റ് മാർക്ക് അപ്പാർട്ട്മെന്റില്‍ താമസിക്കുന്ന മധ്യപ്രദേശ് സ്വദേശികളുടെ മകള്‍ അവന്തിക ചൗരസ്യ (15) യാണ് മരിച്ചത്. വൈറ്റ്ഫീല്‍ഡിലെ സ്വകാര്യസ്കൂള്‍ വിദ്യാർഥിനിയാണ് മരിച്ച അവന്തിക. ഫെബ്രുവരി 15 ന് വാർഷിക പരീക്ഷകള്‍ ആരംഭിക്കാനിരിക്കെ, പെണ്‍കുട്ടി മൊബൈല്‍ ഫോണില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നതായി…

Read More

ഡോക്ടർ വന്ദനദാസ് കൊലക്കേസിൽ വിചാരണ തുടങ്ങി

കൊല്ലം: ഡോക്ടർ വന്ദനദാസ് കൊലക്കേസിൽ വിചാരണ തുടങ്ങി. ഒന്നാം സാക്ഷിയായ ഡോ.മുഹമ്മദ് ഷിബിന്റെ വിസ്താരമാണ് ഇന്ന് നടന്നത്. പ്രതി സന്ദീപിനെ കൊല്ലം ഫസ്റ്റ് അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതിയിൽ നേരിട്ട് ഹാജരാക്കുകയായിരുന്നു. പ്രതിയെ സാക്ഷി തിരിച്ചറിഞ്ഞു. പ്രതിക്ക് പരമാവധി ശിക്ഷ കിട്ടും വരെ നിയമ പോരാട്ടം തുടരുമെന്ന് വന്ദനയുടെ അച്ഛൻ മോഹൻദാസ് പറഞ്ഞു. പൊലീസ് വൈദ്യപരിശോനയ്ക്ക് എത്തിച്ച പ്രതിയാണ് 2023 മെയ് 10 ന് ഡോ.വന്ദനദാസിൻ്റെ ജീവനെടുത്തത്. അന്ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വന്ദനയ്ക്ക് ഒപ്പം…

Read More

സ്ത്രീകളുടെ പേരിൽ വ്യക്തിഗത വായ്പ എടുത്ത് പണവുമായി നാട്ടുകാരൻ മുങ്ങിയെന്ന് പരാതി

മലപ്പുറം: മുപ്പതോളം സ്ത്രീകളുടെ പേരിൽ വ്യക്തിഗത വായ്പ എടുത്ത് പണവുമായി നാട്ടുകാരാണ് മുങ്ങിയെന്ന് പരാതി. മലപ്പുറം പെരിന്തൽമണ്ണയിലാണ് സംഭവം. കല്ലിപറമ്പൻ അബ്ദുൽ ലത്തീഫ് എന്ന മാമ്പറ മാനു (45) കബളിപ്പിച്ചതായാണ് പ്രദേശവാസികളായ സ്ത്രീകൾ പോലീസിൽ നൽകിയ പരാതി. പെരിന്തൽമണ്ണ കുന്നപ്പള്ളി കൊല്ലക്കോട് മുക്കിൽ 22-ാം വാർഡിലെ മുപ്പതോളം സ്ത്രീകളുടെ പേരിൽ വ്യക്തിഗത വായ്പ എടുപ്പിച്ച പണവുമായാണ് ഇയാൾ മുങ്ങിയതെന്നാണ് ആരോപണം. സജീവ രാഷ്ട്രീയ പ്രവർത്തകനായ ഇയാൾ നഗരസഭയുടെ ലൈഫ് ഭവന പദ്ധതിയിൽ ലഭിച്ച വീടിന്റെ നിർമാണ കോൺട്രാക്റ്റ്…

Read More

മഹാരാഷ്ട്രയിൽ ആശങ്ക പടർത്തി ഗിയൻ ബാരി സിൻഡ്രം

മഹാരാഷ്ട്രയിൽ ആശങ്ക പടർത്തി ഗിയൻ ബാരി സിൻഡ്രം പുനെയിലും മുംബൈയിലും രണ്ടു മരണം. 5 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 203 ആയി ഉയർന്നു. മഹാരാഷ്ട്രയിൽ 5 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 203 ആയി ഉയർന്നു. പുനെയിൽ ജി.ബി.എസ്. ബാധിച്ച് 59 വയസ്സുകാരൻ ചികിത്സയിലിരിക്കെ മരിച്ചു. പ്രദേശത്ത് സങ്കീർണ നാഡീ രോഗത്തെത്തുടർന്ന് മരിച്ചവരുടെ എണ്ണം 8 ആയി വർധിച്ചു. അതേസമയം, ഗിയൻ ബാരി സിൻഡ്രം മൂലമുള്ള ആദ്യ…

Read More

ഹരികുമാറിന് സഹോദരിയുമായി വഴിവിട്ടബന്ധം; രാത്രി മുറിയിലേക്ക് വരാൻ സന്ദേശം

തിരുവനന്തപുരം: അടിമുടി ദുരൂഹതകളും അഭ്യൂഹങ്ങളും നിലനിന്നിരുന്ന ബാലരാമപുരത്തെ രണ്ടുവയസ്സുകാരിയുടെ കൊലപാതകത്തില്‍ ഒടുവില്‍ യഥാർഥചിത്രം തെളിയുന്നു കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ അമ്മാവൻ ഹരികുമാർ മാത്രമാണ് പ്രതിയെന്ന് പോലീസ് ഉറപ്പിച്ചതോടെയാണ് സംഭവത്തില്‍ ദുരൂഹത നീങ്ങുന്നത്. കസ്റ്റഡിയിലായിരുന്ന പ്രതി ഹരികുമാർ കേസില്‍ കുറ്റംസമ്മതിച്ചതായി അന്വേഷണസംഘം കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. ഇതിനൊപ്പം പ്രതി ഹരികുമാർ നടത്തിയ ഞെട്ടിക്കുന്ന വെളിപ്പെടുത്തലും അന്വേഷണസംഘം പുറത്തുവിട്ടു. ഹരികുമാറും സഹോദരി ശ്രീതുവും തമ്മില്‍ വഴിവിട്ട ബന്ധമുണ്ടായിരുന്നതായും സംഭവദിവസം രാത്രി ഹരികുമാറിന്റെ മുറിയിലെത്തിയ ശ്രീതു കുഞ്ഞ് കരഞ്ഞതിനാല്‍ തിരികെ പോയതുമാണ് പ്രതിയെ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial